Home / editor thelicham (page 2)

മുറാദ് ഹോഫ്മാന്‍/ ഫൈസല്‍ ഹുദവി മാരിയാട്, ഫൈസല്‍ നിയാസ് ഹുദവി

Thelicham monthly

ഞാനൊരു ശുഭാപ്തി വിശ്വാസമുള്ള പ്രബോധകനാണ്‌

ഇക്കഴിഞ്ഞ ജനുവരി 14ന് അന്തരിച്ച പ്രസിദ്ധ ജര്‍മന്‍ മുസ്്‌ലിം ചിന്തകനായ മുറാദ് ഹോഫ്മാനിന്റെ സ്മരണാര്‍ത്ഥം 2000 മാര്‍ച്ചില്‍ തെളിച്ചം പ്രസിദ്ധീകരിച്ച അദ്ദേഹവുമായുള്ള സംഭാഷണം പുനഃപ്രസിദ്ധീകരിക്കുകയാണിവിടെ. ഗ്രന്ഥകാരന്‍, നയതന്ത്രജ്ഞന്‍, നിയമജ്ഞന്‍, തത്വചിന്തകന്‍ എന്നീ നിലകളില്‍ രാജ്യാന്തര പ്രശസ്തനായ വ്യക്തിയാണ് ഡോ.മുറാദ് വില്‍ഫ്രഡ് ഹോഫ്മാന്‍. അള്‍ജീരിയയില്‍ ജര്‍മന്‍ അംബാസിഡറായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം 1980ലാണ് ഇസ്്‌ലാമാശ്ലേഷിക്കുന്നത്. ‘ഇസ്്‌ലാം: ദി ആള്‍ട്ടര്‍നേറ്റീവ്, റിലീജ്യന്‍ ഓണ്‍ ദി റൈസ്: ഇസ്്‌ലാം ഇന്‍ ദ തേര്‍ഡ് മില്ലേനിയം’ തുടങ്ങിയ …

Read More »

ബ്യാരി മുസ്‌ലിം ജീവിതത്തിലൂടെ ഒരു യാത്ര

സഹസ്രാബ്ദങ്ങളുടെ ചരിത്രവും പാരമ്പര്യവുമുള്ള ദക്ഷിണ കന്നടയിലെ ബ്യാരി മുസ്്‌ലിംകളുടെ ചരിത്രം തേടിയാണ് മംഗലാപുരത്തെത്തിയത്. പുലര്‍ച്ചെ ട്രെയ്‌നിറങ്ങി പ്രവാചക കാലത്തോളം പഴക്കമുള്ള ബന്തറിലെ സീനത്ത് ബഖ്ഷ് പള്ളി തേടി നടന്നു. നേരം പുലരും മുമ്പെ കച്ചവടക്കാരെക്കൊണ്ടും ചരക്കുവണ്ടികളെക്കൊണ്ടും ശബ്ദമുഖരിതമായ ബന്തര്‍ ദേശത്തെ എടുപ്പുകളും നിരത്തുകളും ആ ദേശത്തിന്റെ നിറമുള്ള ചരിത്രങ്ങളിലേക്ക് നമ്മെ വഴിനടത്തും. ഓടിട്ട മഞ്ഞതേച്ച ചുമരുകളും നിരന്നുനില്‍ക്കുന്ന ഗോഡൗണുകളും പൊളിഞ്ഞുവീഴാറായ കെട്ടിടങ്ങളും ഇടുങ്ങിയ റോഡിന്റെ ഇരുവശത്തും നിര്‍ത്തിയിട്ട ചരക്കു ലോറികളും …

Read More »

യുക്തിവാദികളുടെ ധാര്‍മികതാ നിര്‍വ്വചനങ്ങളും വെളുപ്പിച്ചെടുക്കാനാവാത്ത വംശീയതഴമ്പുകളും

രാഷ്ട്രീയ താല്‍പര്യങ്ങളുടെ നിലനില്‍പ്പിന് വേണ്ടി പ്രാക്തനകാലത്ത് രൂപപ്പെടുത്തപ്പെട്ട വര്‍ണ്ണാശ്രമ വ്യവസ്ഥയുടെ പ്രായോഗിക ശാലകള്‍ മതാധിഷ്ഠിതമാണെന്ന തിരിച്ചറിവാണ് കേരളയുക്തിവാദത്തിന്റെ ആചാര്യരായ സഹോദരന്‍ അയ്യപ്പനെയും കുറ്റിപ്പുഴ കൃഷ്ണന്‍ പിള്ളയെയും ഇ.വി പെരിയാറെയുമെല്ലാം നിരീശ്വര വാദികളാക്കിയത്. കീഴാളരുടെ സാമൂഹിക പരിഷ്‌കരണമായിരുന്നു അവരുടെയെല്ലാം അടിസ്ഥാന ലക്ഷ്യം. ആധ്യാത്മിക മഹത്വങ്ങളെ നിഷേധിച്ചുകൊണ്ട് തികഞ്ഞ ഭൗതികവാദിയായി മാറിയപ്പോഴും തന്റെ ഗുരു ശ്രീ നാരായണനോട് അങ്ങേയറ്റം ഭവ്യത കാത്തുസൂക്ഷിച്ചിരുന്നു സഹോദരന്‍ അയ്യപ്പന്‍. തന്റെ പിന്‍ഗാമിയായി ശ്രീനാരായണ ഗുരു സഹോദരന്‍ അയ്യപ്പനെ …

Read More »

കുത്ത് റാത്തീബ്: വേദന ഉന്മാദമാകുന്ന ഇടം

വ്യത്യസ്തമായ വിശ്വാസങ്ങളും ആചാരങ്ങളും വിവിധ മതസമൂഹങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ സുപ്രധാനമായ പങ്ക് വഹിച്ചിട്ടുണ്ട്. വിശ്വാസവും ഭക്തിയും പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തപ്പെടുന്ന ആചാരങ്ങള്‍ വിശ്വാസ സാക്ഷാത്കാരത്തിന്റെ ജീവല്‍പ്രതീകങ്ങളാണ്. വിശ്വാസപ്രേരിതമായി നിര്‍വഹിക്കുന്ന ആചാരങ്ങള്‍ കേവലം യുക്തിയുടെ മാപിനി കൊണ്ട് മാത്രം നിര്‍ണയിക്കുന്നത് യുക്തിസഹമല്ല എന്നതാണ് യാഥാര്‍ത്ഥ്യം. സാമൂഹിക ഘടനകളെയും ബന്ധങ്ങളെയും വിശുദ്ധവത്കരിക്കുന്നതിനും സാമുദായിക ഏകതകളെ ഉയര്‍ത്തിപ്പിടിക്കുന്നതിനും ഭാവപ്രചുരമായ തീവ്രതകളെയും ആത്മനിഷേധത്തിന്റെ വികാരതലങ്ങളെയും അനുഭവിക്കുന്നതിനും വേണ്ടി ആവിഷ്‌കരിക്കപ്പെട്ട ആചാരങ്ങള്‍ അറിവുകളെ വിശ്വാസങ്ങളിലേക്കും സാമുദായിക അംഗത്വത്തെ അംഗീകാരത്തിലേക്കും …

Read More »

മലയാളിയുടെ സാഹിതീയ പൊതുമണ്ഡലത്തിലെ സവര്‍ണ്ണ മുദ്രകളും കര്‍തൃത്വ നിഷേധങ്ങളും

മ്രിത്തോളജീസ് എന്ന ഗ്രന്ഥത്തില്‍ (പേ.115,116) ഫ്രഞ്ച് സാഹിത്യ വിമര്‍ശകനായ റോളാങ്് ബാര്‍ത്ത് (Roland Barthes)ആധുനിക മാധ്യമങ്ങള്‍ സാംസ്‌കാരിക പൊതുമണ്ഡലത്തെ എങ്ങനെ നിര്‍മ്മിക്കുന്നുവെന്നതിന് ഒരു സംഭവം വിവരിക്കുന്നുണ്ട്. ‘ ഒരു ദിവസം എനിക്ക് ഫ്രഞ്ച് വാരികയായ പാരീസ് മാച്ചിന്റെ ഒരു കോപ്പി കിട്ടി. തുറന്ന ഉടനെ ശ്രദ്ധയില്‍പെട്ടത് മാഗസിനിലെ കവര്‍ചിത്രമായിരുന്നു. ത്രിവര്‍ണ്ണ നിറമുള്ള ഫ്രഞ്ച് പതാകയിലേക്ക് വിടര്‍ന്ന കണ്ണുകളോടെ സല്യൂട്ട് ചെയ്യുന്ന ഒരു നീഗ്രോ വംശജന്റെ ചിത്രമായിരുന്നു അത്. വര്‍ണവിവേചനമില്ലാത്ത, ഭയപ്പാടുകളില്ലാത്ത …

Read More »

പ്രതിരോധത്തിന്റെ ചുമര്‍ ചിത്രങ്ങള്‍

ദേശീയ മാധ്യമങ്ങളില്‍ അക്രമാസക്തരായ ഗുണ്ടകള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടത് മുതല്‍ പോലീസിന്റെ കിരാത നടപടികള്‍ വരെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് കടുത്ത ദിനങ്ങളായിരുന്നു. വ്യത്യസ്ത തരം പ്രതിഷേധങ്ങളുടെ ഭാഗമായി എങ്ങനെ ഇടപെടണം എന്നും നേരിടണം എന്നും വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. 2019 അവസാനത്തില്‍ യൂണിവേഴ്‌സിറ്റിയില്‍ ആരംഭിച്ച CAA വിരുദ്ധ സമരങ്ങളെ വീര്യം കെടാതെ സൂക്ഷിക്കുന്നതിനൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അത് വ്യാപിപ്പിക്കാനും അവര്‍ക്കായി. സമരത്തിന്റെ ചെറുതും വലുതുമായ രൂപങ്ങള്‍ക്കിടയില്‍ അവസാന ആഴ്ച്ചകളില്‍ …

Read More »

മക്തൂബാത്തെ സ്വദി:ഇലാഹീ ജ്ഞാനത്തിന്റെ നൂറ് കുറിപ്പുകള്‍

ധ്യാനനിരതരായ നിരവധി ആത്മീയാചാര്യര്‍ സ്പര്‍ശിച്ചനുഗ്രഹിച്ച തസവ്വുഫ് രചനകളും അതിലെ മാസ്മരികതയും അവര്‍ണ്ണനീയമത്രെ. അനിശ്ചിതത്വത്തിന്റെ ചങ്ങാതിയായി ദേശദേശാന്തരങ്ങളില്‍ സഞ്ചരിച്ച് നിഷ്‌ക്രിയത്വത്തിന്റെ മാറാപ്പ് പേറി നടക്കുന്നതിനു പകരം ജനമനസ്സുകളെ മനസ്സിലാക്കലും സമൂഹത്തിന്റെ രോഗം തിരിച്ചറിഞ്ഞ് ചികിത്സിക്കലുമാണ് സൂഫിയുടെ ദൗത്യമെന്ന തിരച്ചറിവാണ് യഥാര്‍ഥ ജ്ഞാനിയെ സ്ഥിരോത്സാഹിയാക്കേണ്ടത്. തേജോമയമായ നിരവധി സൂഫി ദര്‍ശനങ്ങളും ആശയതലങ്ങളും സമര്‍പ്പിച്ച് കടന്നുപോയ സൂഫിയാചാര്യനായിരുന്നു ഏഴ്, എട്ട് നൂറ്റാണ്ടുകളില്‍ ഇന്ത്യയില്‍ ജീവിച്ച മഹാരഥനായ ശൈഖ് ശറഫുദ്ദീന്‍ യഹ്‌യാ മനേരി(റ). ‘മക്തൂബാതെ സ്വദി’ …

Read More »

ആന്ത്രോപോളജിയിലെ ഇസ്‌ലാം: സമീപനത്തിന്റെ രീതിശാസ്ത്രം

മുസ്്‌ലിംകളുടെ ജീവിതസാഹചര്യങ്ങളെയും, ആചാരാനുഷ്ഠാനങ്ങളെയും, ഇസ്്‌ലാമിക വിജ്ഞാനസ്രോതസ്സുകളുടെ ആഖ്യാനപുനരാഖ്യാനങ്ങളെയും പരസ്പരം പൂരകങ്ങളായി കാണുന്ന ഒരു രീതിശാസ്ത്രമാണ് ഇസ്്‌ലാമിനെകുറിച്ചുള്ള ആന്ത്രോപോളജിക്കല്‍ പഠനങ്ങളെ പാശ്ചാത്യലോകത്ത് നടന്ന മുന്‍കാലപഠനങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. മുസ്്‌ലിം ലോകത്തെക്കുറിച്ച് എഴുതപ്പെട്ട ഫിക്ഷനല്‍ രചനകള്‍, ഇസ്്‌ലാമിക് സ്റ്റഡീസിന്റെ ഭാഗമായി രചിക്കപ്പെട്ട അക്കാദമിക പഠനങ്ങള്‍ എന്നിവ ഇസ്്‌ലാമികാചാരങ്ങളെയും മുസ്്‌ലിംകളുടെ ജീവിത രീതികളെയും കുറിച്ച് രൂപപ്പെടുത്തിയ ബോധങ്ങളെ പുതിയ സോഴ്‌സുകളുടെയും മെത്തേഡുകളുടെയും അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യുന്നതാണ് ആന്ത്രോപോളജിക്കല്‍ പഠനങ്ങള്‍. ഇസ്്‌ലാമിക ആചാരങ്ങള്‍, ആത്മീയത, ഭരണരീതി, …

Read More »

കലാം കോസ്‌മോളജിക്കല്‍ ആര്‍ഗ്യുമെന്റ്: ദൈവാസ്തിത്വം തെളിയിക്കപ്പെടുന്ന വിധം

നമ്മള്‍ എവിടെ നിന്നു വന്നു? എങ്ങോട്ടുപോകുന്നു? എന്തിനിവിടെ നില്‍ക്കുന്നു? എന്നീ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ തേടിയുള്ള യാത്രയാണ് ശാസ്ത്രം, തത്വജ്ഞാനം, മതാനുഭവം തുടങ്ങിയവയുടെ ചരിത്രവും വര്‍ത്തമാനവും. തെയില്‍സ്, ഡമോക്രിറ്റസ്, അരിസ്റ്റാര്‍ക്കസ്, അരിസ്‌റ്റോട്ടില്‍, ടോളമി മുതല്‍ കോപര്‍, കെപ്ലര്‍, ഗലീലിയോ, ന്യൂട്ടണ്‍, ഐന്‍സ്റ്റീന്‍, ഹബ്ള്‍, ഹോക്കിങ്ങ്, മിഷിയോ കാക്കു വരെയുള്ളവര്‍ ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ അന്വേഷിച്ച ശാസ്ത്രജ്ഞരാണ്. നാം അധിവസിക്കുന്ന പ്രപഞ്ചത്തിന്റെ ഉദ്ഭവത്തെ കുറിച്ച പഠനം കോസ്‌മോളജി എന്നറിയപ്പെടുന്നു. മധ്യകാല മുസ്്‌ലിം കോസ്‌മോളജിസ്റ്റുകളില്‍ …

Read More »

നേപ്പാള്‍ മുസ്‌ലിംകളിലൂടെ ഒരു യാത്ര

ബീഹാര്‍, ബംഗാള്‍, യുപി സംസ്ഥാനങ്ങളുടെ വടക്കന്‍ അതിര്‍ത്ഥിക്കളില്‍ നിന്ന് നേപ്പാളിലേക്ക് കടക്കാന്‍ വളരെ എളുപ്പമാണ്. ഓപ്പണ്‍ ബോര്‍ഡറാണ് ഇന്ത്യക്കും നേപ്പാളിനുമിടയില്‍ ബ്രിട്ടീഷ് കാലം മുതലുള്ള നടപ്പ് രീതി. വിസയും പാസ്‌പോര്‍ട്ടുമൊന്നും ആവശ്യമില്ല. ഔദ്യോഗിക ബോര്‍ഡറുകളില്‍ പോലും വലിയ ചെക്കിങുകളില്ല. അതുകൊണ്ട് തന്നെ ബോര്‍ഡര്‍ പങ്കിടുന്ന മിക്ക സ്ഥലങ്ങളില്‍ നിന്നും നേപ്പാളിലേക്ക് എളുപ്പത്തില്‍ കടക്കാം. ഓപണ്‍ ബോര്‍ഡര്‍ രാജ്യങ്ങളില്‍ സ്വന്തം രാജ്യത്തെന്ന പോലെ സഞ്ചരിക്കാം, കച്ചവടം ചെയ്യാം, കറന്‍സി ഉപയോഗിക്കാം. ഹിമാലയന്‍ …

Read More »

കോസ്‌മോളജിക്കല്‍ ആര്‍ഗ്യുമെന്റ്: കോസാലിറ്റിയും ക്വാണ്ടം ഫിസിക്‌സും

First came the chasm: and then broad breasted the Earth…- Hesiod (Theogony) ബി.സി 750-650 കാലയളവില്‍ ജീവിച്ചിരുന്ന യവന കവി ഹെസിയോദിന്റെ പ്രമുഖ കൃതിയായ തിയോഗണിയില്‍ പ്രപഞ്ചത്തിന്റെ ആരംഭത്തെ കുറിച്ചുള്ള വിവരണമാണിത്. യവന പുരാവൃത്തങ്ങള്‍ വിവരിക്കുന്ന പ്രധാന കൃതിയായി ഗണിക്കപ്പെടുന്നത് ഹെസിയോദ് രചിച്ച യവന ദൈവങ്ങളുടെ വംശാവലി രേഖപ്പെടുത്തുന്ന ഈ ഗ്രന്ഥം തന്നെ. ഇലിയഡിന്റെ കര്‍ത്താവായ ഹോമറിന്റെ സമകാലീനനായിരുന്ന ഹെസിയോദ് വിവരിക്കുന്നതനുസരിച്ച് ആദ്യം കായോസ് (chaos) …

Read More »

ബൗദ്ധിക അപചയമെന്ന മിത്ത്: ഹംസ യൂസുഫിനൊരു വിമര്‍ശനക്കുറിപ്പ്

ഫിലോസഫി, വിശ്വാസം, നാഗരികത എന്നിവ തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഹംസ യൂസുഫ് എഴുതിയ ലേഖനം മെറ്റാഫിസിക്ക്‌സിനെ സംബന്ധിുള്ള പഠനങ്ങളെ മുസ്‌ലിം ലോകത്ത് പുനരുദ്ധരീകരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയെയാണ്. യുക്തിയെ മാറ്റി നിര്‍ത്തുന്ന പല മതസംബന്ധിയായ വ്യവഹാരങ്ങളും അന്ധമായ വിശ്വാസത്തിലേക്കാണ് നയിക്കുകയെന്നും അതേസമയം ഫിലോസഫിയും മെറ്റാഫിസിക്‌സും മതത്തെ ശക്തിപ്പെടുത്തുന്നതോടൊപ്പം ആര്‍ക്കും ഗ്രഹിക്കാവുന്ന രൂപത്തില്‍ മതത്തെ പാകപ്പെടുത്തുമെന്നും അദ്ധേഹം പറഞ്ഞുവെക്കുന്നുണ്ട്. എന്നാല്‍ ഇസ്‌ലാമിന്റെ, വിശേഷിച്ചും സുന്നി പാരമ്പര്യത്തിന്റെ ബൗദ്ധികമായ പൈതൃകത്തെക്കുറിച്ച് പ്രതിലോമകരമായ ആശയങ്ങളാണ് ഹംസ യൂസുഫ് …

Read More »