Home / editor thelicham (page 22)

റോസിന അലി വിവ: ഫസല്‍ കോപിലാന്‍

Thelicham monthly

റൂമിയുടെ പട്ടവും ഇസ്‌ലാമിന്റെ നൂലും

thelicham

ബ്രിട്ടീഷ് റോക് ബാന്‍ഡ് കോള്‍ഡ്‌പ്ലേ ആര്‍ടിസ്റ്റ് ക്രിസ് മാര്‍ട്ടിനും ഹോളിവുഡ് നടി ഗ്വനിത്ത് പാള്‍ട്രോയും തമ്മിലുള്ള ബന്ധം വിഛേദനത്തിന്റെ വക്കിലെത്തിയ സമയം, ക്രിസ് മാര്‍ട്ടിന് സുഹൃത്ത് ഒരു പുസ്തകം സമ്മാനിക്കുന്നു. കോള്‍മാന്‍ ബാര്‍ക്‌സിന്റെ മസ്‌നവി വിവര്‍ത്തനമായിരുന്നു അത്. മാര്‍ട്ടിന്റെ പിന്നീടുള്ള ജീവിതത്തിന്റെ ഗതി തന്നെ മസ്‌നവി മാറ്റിയെഴുതി. കോള്‍ഡ്‌പ്ലേയുടെ പുതിയ ആല്‍ബത്തില്‍ ബാര്‍ക്‌സ് മസ്‌നവി വായിക്കുന്ന രംഗമുണ്ട്. സെലിബ്രിറ്റികളുടെ വരെ ആത്മീയാന്വേഷണങ്ങളെ പ്രചോദിപ്പിക്കാന്‍പോന്നതായിരുന്നു റൂമി രചനകള്‍. മഡോണയുടെയും ടില്‍ഡ സ്വിന്റണിന്റെയും …

Read More »

മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനം; സ്‌നേഹ സംഗമത്തിലൊതുക്കിയ വിവേക ശൂന്യത

thelicham

ഫലസ്തീന്‍ പ്രശ്‌നം ഐക്യരാഷ്ട്ര സഭയില്‍ അവതരിപ്പിക്കപ്പെട്ടത് മുതല്‍, അഥവാ 1947 ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് കൊണ്ട് വന്നത് മുതല്‍, ഇസ്രാഈലുമായി ചരിത്രബോധവും നയനിലപാടുമുള്ള ഒരു മധ്യമ സ്ഥാനം ഇന്ത്യ നിലനിര്‍ത്തി പോന്നിരുന്നു. ബ്രിട്ടീഷ് സഹായത്തോടെ, ഒരു പുതു ദേശത്തേക്ക് ചേക്കേറിയ, യുദ്ധ കെടുതിയനുഭവിക്കുന്ന ജൂത സമൂഹത്തോടും ജൂത ചേക്കേറ്റത്തോടെ ദേശം അന്യാധീനപ്പെട്ടുപോയ അറബ് സമൂഹത്തോടും സ്വീകരിക്കേണ്ട വ്യതിരിക്തമായ മധ്യമ നിലപാട് തന്നെയായിരുന്നു ഇന്ത്യ കൈകൊണ്ടിരുന്നത്. ഇന്ത്യയുടെ ഈ മധ്യമ നിലപാട് …

Read More »

ഖുര്‍ആനും ആത്മാവുണര്‍ത്തുന്ന രാഗങ്ങളും

വിനോദങ്ങളാണ് ജോലിത്തിരക്കുകള്‍ക്കിടയില്‍ മനുഷ്യന് ആശ്വാസത്തിന്റെ തെളിനീരുപകരുന്നത്. സിനിമകള്‍, കലാരൂപങ്ങള്‍, യാത്രകള്‍, സംഗീത സദസ്സുകള്‍ ഇങ്ങനെ നമ്മുടെ വിനോദങ്ങള്‍ക്ക് നിറം പകരുന്ന വിഭവങ്ങളേറെയാണ്. പ്രണയവും വേര്‍പാടും സല്ലാപങ്ങളുമായി അവ നമ്മെ അനുഭൂതിയുടെ ആകാശങ്ങളിലേക്കുയര്‍ത്തുന്നു. ആസ്വാദനത്തിന്റെ രസച്ചെരടുകള്‍ പൊട്ടുമ്പോള്‍ പക്ഷെ പലപ്പോഴും നാം മത പരിമിതികള്‍ കടന്നശേഷമാവും ഉണരുക. നമുക്കു ചുറ്റും ജനകീയമായി നിലനില്‍ക്കുന്ന വിനോദങ്ങളില്‍ പലതും ഇസ്്‌ലാം പൂര്‍ണ്ണാര്‍ഥത്തില്‍ നമുക്കനുവദിക്കുന്നതല്ല. പലപ്പോഴും മനസ്സിനെ മത്തുപിടിപ്പിക്കുന്ന സംഗീത കച്ചേരികള്‍ വിശ്വാസിയുടെ ഹൃദയങ്ങളെ കടുത്തതാക്കുന്നുവെന്നാണ് …

Read More »

എട്ടാം പേജില്‍ തീരുന്ന ജീവിതങ്ങളെക്കുറിച്ച്

പട്ടിണി മരണം മുതല്‍ ലൈംഗിക പീഡന മരണം വരെ, സ്വാഭാവിക മരണം മുതല്‍ അപകട മരണം വരെ, ആത്മഹത്യതൊട്ട് കൊലപാതകങ്ങള്‍ വരെ- എട്ടാം പേജ് എപ്പോഴും നിറഞ്ഞിരിക്കും. മരണാനുഭവങ്ങള്‍ക്കിടയില്‍ ജീവിച്ച്, തന്റെ വിരലുകളില്‍ അനവധിയാളുടെ മരണത്തിന്റെ തണുപ്പേറ്റു വാങ്ങുന്ന ഒരു പത്രപ്രവത്തകന്റെ (ജിത്തു) ആത്മ സംഘര്‍ഷങ്ങളെ വൈവിധ്യമാര്‍ന്ന വിതാനങ്ങള്‍ ചേര്‍ത്തനുഭവിപ്പിക്കുന്ന മലയാള ഹ്രസ്വ ചിത്രമാണ് എട്ടാം പേജ്. എല്ലാ പത്രങ്ങളിലും ചരമവാര്‍ത്തകളുടെ ഇടമാണ് എട്ടാം പേജ്. മരണത്തിന്റെ വൈവിധ്യമാര്‍ന്ന രൂപങ്ങളെയും …

Read More »

ഇസ്‌ലാം ഭീതിയിലെ അമേരിക്കന്‍ നിര്‍മിതികള്‍

  കഴിഞ്ഞ നവംബര്‍ 27ന് കാലിഫോര്‍ണിയയിലെയും ജോര്‍ജിയയിലെയും ആറ് പള്ളികളിലേക്ക് വന്ന കത്തുകളുടെ ഉള്ളടക്കം അമേരിക്കന്‍മുസ്‌ലിമിന്റെ ഇമേജ്  ട്രംപിന് ശേഷം എങ്ങനെ നിര്‍മിക്കപ്പെടുമെന്നും അവ സൃഷ്ടിക്കുന്ന ഇസ്‌ലാം ഭീതി പുതിയ അമേരിക്കന്‍ രാഷ്ട്രീയത്തെ എങ്ങനെ മാറ്റിയെടുക്കുമെന്നതിന്റെയും പ്രത്യക്ഷ സൂചനകളാണ്. നഗരത്തിലെ മുഖ്യനായ ട്രംപ് സാത്താന്റെ സന്തതികളായ മുസ്‌ലിംകളെ ജൂതരെ ഹിറ്റ്‌ലര്‍ കൊന്നതുപോലെ കൊല്ലുമെന്നായിരുന്നു കത്തിലുള്ള ഭീഷണി. കത്തിലെ പ്രശ്‌നവത്കരിക്കപ്പെടുന്ന ഉള്ളടക്കത്തിന്  മറുപടി നല്‍കിയ ലോസ് ആഞ്ചല്‍സ് പോലീസ് മേധാവിയുടെ വാക്കുകള്‍ …

Read More »

പോസ്റ്റ് ട്രൂത്ത് : മഹാകള്ളങ്ങളുടെ രാഷ്ട്രീയം

അമേരിക്ക നേതൃത്വം നല്‍കിയ മഹാസഖ്യം 2003ല്‍ ഇറാഖിനു മേല്‍ രണ്ടാമതും അധിനിവേശം നടത്തുന്നതിന് മാസങ്ങള്‍ മുമ്പ് യുഎന്‍സ്‌കോം എന്ന പേരില്‍ ആയുധ പരിശോധനക്കായി യു.എന്‍ പ്രത്യേക സംഘത്തെ നിയമിച്ചിരുന്നു. സംഘത്തലവനായുണ്ടായിരുന്നത് സ്വീഡിഷ് മുന്‍ വിദേശകാര്യ മന്ത്രി ഹാന്‍സ് ബ്ലിങ്ക്‌സ്. 700 ലേറെ തവണ ഇറാഖിലുടനീളം സന്ദര്‍ശിച്ച് വിവിധ കേന്ദ്രങ്ങള്‍ അരിച്ചുപെറുക്കിയതിനൊടുവില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അതീവ നശീകരണ ശേഷിയുളള രാസായുധങ്ങള്‍ നിര്‍മിക്കാന്‍ സദ്ദാമിനു ശേഷിയുണ്ടെന്നായിരുന്നു വെളിപ്പെടുത്തല്‍. ഇത് ആയുധമാക്കിയ അധിനിവേശ ശക്തികള്‍ …

Read More »

ഉന്മാദികളുടെ നഗരമാണ് ഇസ്താംബൂള്‍….

ഉന്മാദികളുടെ നഗരമാണ് ഇസ്താംബൂള്‍…. പറക്കാന്‍ കൊതിക്കുന്ന പക്ഷികളെപ്പോലെ കൈകള്‍ വിടര്‍ത്തിപ്പിടിച്ച് നൃത്തമാടുന്ന ദര്‍വീശുകളുടെ നാട്. പ്രണയത്തിന്റെ നിശബ്്ദതയില്‍ കവിതകള്‍ രചിച്ച റൂമിയുടെ ശംസ് തിബ് രീസിയുടെയും നാട്. വിരഹത്തിന്റെ മൂകശോക ഗാനങ്ങള്‍ മൊഴിയുന്ന അയാ സോഫിയയുടെ നഗരം, ആരെയും ഭ്രമിപ്പിക്കുന്ന ഇസ്്തംബൂളിന്റെ മറഞ്ഞുകിടക്കുന്ന മുഖം. പ്രമുഖ തുര്‍ക്കി എഴുത്തുകാരനും നോബേല്‍ സമ്മാന ജേതാവുമായ ഓര്‍ഹാന്‍ പാമുകിന്റെ കറുത്ത പുസ്തകം എന്ന നോവല്‍ ഇസ്തംബൂളിന്റെ ഇരുള്‍ വീണ ആ വഴികളിലൂടെ നമ്മളെ …

Read More »

ഇസ്‌ലാം ദി എസ്സന്‍ഷ്യല്‍സ്: പുനര്‍വായനയുടെ വൈവിധ്യങ്ങള്‍

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല തിയോളജി വിഭാഗം പ്രൊഫസറും പ്രമുഖ ചിന്തകനുമായ താരിഖ് റമദാന്റെ ഏറ്റവുമൊടുവില്‍ പ്രസിദ്ധീകൃത്മായ പുസ്തകമാണ് ഇസ്‌ലാം ദി എസ്സന്‍ഷ്യല്‍സ്. ചുരുങ്ങിയ മാസങ്ങള്‍ക്കകം തന്നെ ഇസ്‌ലാമിക അക്കാദമിക ലോകത്ത് ഈ പുസ്തകം ചര്‍ച്ചയായിക്കഴിഞ്ഞു. ഇസ്‌ലാമിനെ കുറിച്ചുള്ള നിലവിലെ സംവാദങ്ങള്‍ മുഴുവന്‍ ഇസ്‌ലാം എന്തല്ല എന്ന സംജ്ജക്കകത്തു നിന്നാണ് രൂപപ്പെടുന്നത്. ഇസ്‌ലാം എന്താണ് എന്നു പറയാനുള്ള ഇടം ശൂന്യമായിക്കിടന്നിടത്താണ് റമദാന്റെ പുതിയ പുസ്തകം ശ്രദ്ധേയമായിത്തീരുന്നത്. സൈദ്ധാന്തികമായ സങ്കീര്‍ണകതകളൊട്ടുമില്ലാതെ, സരളമായ രീതിയില്‍ വായനക്കാരനോട് …

Read More »

ഇസ്‌ലാം ഭീതിയുടെ പുരോഗമന വേരുകള്‍

പുതിയ കാല ഇസ്‌ലാം ഭീതികള്‍ തീവ്ര വലതുപക്ഷ പ്രസ്താനങ്ങളില്‍ നിന്നല്ല, പുരോഗമന വാദികളില്‍ നിന്നാണ്. ഇസ്‌ലാം ഭീതീരോഗം, യുക്തിഹീനവും നിരുപാധിക പരവുമായ മുസ്‌ലിംകളോടും ഇസ്‌ലാമിനോടുമുള്ള വെറുപ്പ്, സെമിറ്റിക് മത വിരോധത്തിന്റെ ഭാഗമായുള്ള ജൂത വിദ്വേഷം, ആഫ്രോ അമേരിക്കക്കാരോടുള്ള വര്‍ഗ വിവേചനം, സ്ത്രീ വിരോധം, ഭിന്ന ലിംഗക്കാരോടുള്ള മാനുഷിക ഭീതിയും പോലെ, അതിന്റെ രോഗ കാരണവും ഉത്ഭവവും ആഗോളതലത്തിലുള്ള അപകടം അറിയുന്നതിനും മുഖ്യ തത്വസംഹിതകളെ അപകീര്‍ത്തിപ്പെടുത്തുന്നതിനും മുമ്പ് ഇതും പുനര്‍ വിചിന്തനത്തിനും …

Read More »

ഖത്തര്‍ പ്രതിസന്ധിയുടെ രാഷ്ട്രീയം

ദിവസങ്ങള്‍ക്ക് മുമ്പ് ബ്രിട്ടീഷ് ചാനല്‍ ബി.ബി.സി ഗാസയിലെ  പുതിയ പ്രതിസന്ധിയെ കുറിച്ച് ഒരു വാര്‍ത്ത നല്‍കിയിരുന്നു. അയല്‍രാജ്യങ്ങളുടെ ഖത്തര്‍ ഉപരോധം ഗാസയിലെ ‘ശൈഖ് ഹമദ് സിറ്റി’യുടെ നിര്‍മാണമുള്‍പെടെയുള്ള വികസന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചേക്കുമെന്നും പുനരധിവാസം മാത്രമല്ല, തൊഴില്‍ മേഖല പോലും സ്തംഭിക്കുന്നതോടെ നാട് വീണ്ടും കൊടുംവറുതിയുടെ പിടിയിലാകുമെന്നുമായിരുന്നു മുന്നറിയിപ്പ്. വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മാണം തുടങ്ങിയ ശൈഖ് ഹമദ് സിറ്റിയില്‍ ഇതിനകം 2,000 ഫലസ്തീനി കുടുംബങ്ങള്‍ സന്തോഷത്തോടെ കഴിഞ്ഞുവരുന്നു. ഇനിയുമേറെ പേര്‍ …

Read More »

അറബി മലയാളവും സാഹിത്യചരിത്രവും

സാഹിത്യം കെട്ടുകഥകളും ചരിത്രം യഥാര്‍ത്ഥവുമാണെന്ന വിഭാവനയെ പ്രശ്‌നവല്‍കരിച്ചത് നവചരിത്രവാദമാണ്. ചരിത്രമെഴുത്തിന് വേണ്ടുന്ന ഉപാദാനങ്ങള്‍ അധികാരിവര്‍ഗത്തിന്റെ ഭാവനയാണെന്ന് ഹൈഡന്‍ വൈറ്റിനെ പോലെയുള്ളവര്‍ സമര്‍ത്ഥിച്ചു. ചരിത്രവിജ്ഞാനീയം ആത്യന്തികവും ആധികാരികവുമാണെന്ന ധാരണക്ക് മങ്ങലേറ്റു. ഏതു തരം ആഖ്യാനങ്ങളും ഭാവനാത്മകമാണെന്ന ഈ ചിന്തയില്‍നിന്നാണ് ആഖ്യാന ശാസ്ത്രം (Narratology) വികസിച്ചുവന്നത്. ഇംഗ്ലീഷ് സാഹിത്യചരിത്രത്തെ സ്റ്റീഫന്‍ ഗ്രീന്‍ ബ്ലാറ്റ് പുനര്‍വായിച്ചത് ഈ രീതി ഉപയോഗിച്ചാണ്. (മലയാളത്തിലും മുസ്‌ലിം പഠനങ്ങളിലും ഇതിന്റെ അനുരണനങ്ങളുണ്ടായി. മലബാര്‍ സമരത്തിലെ പെണ്‍സാന്നിധ്യത്തെപ്പറ്റി വാമൊഴിയിലൂടെയും ഓര്‍മയിലൂടെയും …

Read More »