Home / editor thelicham (page 7)

ശമീറലി ഹുദവി പളളത്ത്

Thelicham monthly

അല്‍ മദീനതുല്‍ ഫാളില: ഒരു മുസ്‌ലിം റിയലിസ്റ്റിക് ഉട്ടോപ്യ-2

al

അല്ലാഹുവിനെയും പ്രവാചകരെയും കൈകാര്യ കര്‍ത്താക്കളെയും (ഭരണകര്‍ത്താക്കളടക്കമുള്ളവര്‍) നിങ്ങള്‍ അനുസരിക്കുകയെന്നതടക്കമുള്ള നിരവധി ഖുര്‍ആനിക സൂക്തങ്ങളുടെയും സംഘമായി യാത്ര ചെയ്യുകയാണെങ്കില്‍ കൂട്ടത്തിലൊരാളെ സംഘത്തലവനായി നിശ്ചയിക്കണമെന്നു വരെ വ്യക്തമായി നിര്‍ദ്ദേശിക്കുന്ന പ്രവാചക വചനങ്ങളുടെയും അടിത്തറയിലാണ് ഇസ്‌ലാമിക രാഷ്ട്രീയ ചിന്ത അസ്തിവാരമിടുന്നത്. നീഗ്രോ വംശജനായ ഒരു അടിമയാണ് നേതൃ സ്ഥാനത്ത് നിന്ന് നിങ്ങളെ നയിക്കുന്നതെങ്കില്‍ പോലും ആ നേതൃത്വത്തെ അംഗീകരിക്കണമെന്ന് പഠിപ്പിച്ച പ്രവാചകര്‍(സ്വ) ജനപ്രതിനിധിയായ ഭരണകര്‍ത്താവ് പാലിക്കേണ്ട മര്യാദകളെക്കുറിച്ചും സ്വീകരിക്കേണ്ട നിലപാടുകളെ സംബന്ധിച്ചും വിവിധ സന്ദര്‍ഭങ്ങളിലായി …

Read More »

ഈ ഗ്രഹണവും ശാശ്വതമല്ല

TG

ചെമ്പരിക്ക ഖാസി എന്ന അപരനാമത്തില്‍ മത ജാതി ഭേദമന്യെ എല്ലാവര്‍ക്കും സ്വീകാര്യനായിരുന്ന സി.എം അബ്ദുല്ല മൗലവി മരണപ്പെട്ടിട്ട് ഒമ്പതാണ്ടുകള്‍ പിന്നിടാനിരിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ ഒരുപാട് ചോദ്യങ്ങള്‍ അവസാനിപ്പിച്ച് ഇതൊരു ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള യത്‌നങ്ങളില്‍ തന്നെയാണ് ഇപ്പോഴും. തീര്‍ത്തും അസ്വാഭാവികമായ രീതിയിലാണ് ഖാസിയുടെ മരണം മുതല്‍ അന്വേഷണങ്ങള്‍ മുന്നോട്ട് പോയിട്ടുള്ളത്. ഇത്ര പൊതുകാര്യ പ്രസക്തനും സര്‍വ്വസ്വീകാര്യനുമായ ഒരു ബഹുമാന്യ വ്യക്തിക്ക് ഈയൊരു ദുരനുഭവമുണ്ടായെങ്കില്‍ അത് നമ്മുടെ നീതിന്യായ സംവിധാനങ്ങളുടെ പരാജയത്തെയല്ലാതെ എന്താണ് …

Read More »

ഖാസി വധം നീതി പുലരുക തന്നെ ചെയ്യും

ഉത്തരകേരളത്തിലെ മഹാപണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രമുഖ നേതാക്കളിലൊരാളും ജാതി മത വേലിക്കെട്ടുകള്‍ക്കപ്പുറത്ത് എല്ലാവരാലും സര്‍വ്വാദരണീയരുമായിരുന്ന ഖാസി സി.എം അബ്ദുള്ള മൗലവിയുടെ ദുരൂഹമരണം ഇന്നും കാസര്‍ഗോഡ് ജനതയുടെ മനസാക്ഷിക്കേറ്റ മുറിവായി തുടരുകയാണ്. ഇതിനൊരു പരിഹാരം കണ്ടെത്തിയേ തീരൂ എന്നുള്ള ദൃഢനിശ്ചയത്തോട് കൂടിയാണ് പൊതുസമൂഹത്തെ പ്രതിനിധീകരിക്കുന്ന സി.എം ഉസ്താദ് ജനകീയ ആക്ഷന്‍ കമ്മിറ്റിയും ഖാസി കുടുംബവും ഒന്നിച്ച് രംഗത്ത് വന്നത്. കേരളത്തിലെ സാമൂഹ്യ രംഗത്തുള്ള പ്രമുഖരായ വി.എം സുധീരന്‍, പി.ടി …

Read More »

‘ഘാതകരെ സമുദായം വെറുതെ വിടില്ല’

thyeli

സമസ്തയുടെ ഉത്തരകേരളത്തിലെ വളര്‍ച്ചയില്‍ സി.എം ഉസ്താദ് വഹിച്ച പങ്ക് എന്തായിരുന്നു? കാസര്‍കോഡ്, ദക്ഷിണ കന്നഡ മേഖലകളില്‍ സമസ്തക്ക് വളക്കൂറുണ്ടാവുന്നത് തന്നെ സി.എം ഉസ്താദിന്റെ പ്രവര്‍ത്തനങ്ങള്‍ കാരണമായാണ്. വിശിഷ്യാ, എണ്‍പതുകളില്‍ സമസ്തയില്‍ നിന്ന് വിഘടിച്ചുപോയി സമാന്തരമായൊരു സംഘടനക്ക് രൂപം നല്‍കിയ ഉള്ളാള്‍ തങ്ങളുടെ സ്വാധീനവലയത്തിലായിരുന്നു എണ്‍പതുകളിലെ കാസര്‍കോഡ്, ദക്ഷിണ കന്നഡ പ്രദേശങ്ങള്‍. വിഘടിത വിഭാഗത്തിന്റെ മുശാവറയിലെ പതിമൂന്നിലധികം പേര്‍ ഈ പ്രദേശങ്ങളില്‍ നിന്നുള്ളവരായിരുന്നു, പ്രസിഡണ്ട് ഉള്ളാള്‍ തങ്ങളും. അവരില്‍ പലരും അതത് …

Read More »

ഇസ്്‌ലാം: സ്വയം സമര്‍പ്പണത്തിന്റെ സൗന്ദര്യം

രാജ്യത്തെ അടുത്തിടെ പ്രക്ഷുബ്ധമാക്കിയത് ചില സുപ്രീം കോടതി വിധികളായിരുന്നു. സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമാക്കിയ ഭരണഘടനയിലെ 377-ാം വകുപ്പ് എടുത്തുമാറ്റിയതായിരുന്നു ഒന്ന്. അത് കഴിഞ്ഞപ്പോഴാണ് ഉഭയസമ്മത പ്രകാരം വിവാഹേതര ലൈംഗിക ബന്ധം ആവാമെന്ന വിധി വരുന്നത്. ശബരിമലയിലെ അയ്യപ്പസന്നിദാനത്തേക്ക് സ്ത്രീപ്രവേഷം അനുവദിച്ചുകൊണ്ടുള്ളതാണ് മൂന്നാമത്തേത്. ഈ മൂന്ന് വിധികള്‍ക്കുമെതിരെ കോടിതിയെ സമീപിക്കുകയോ തെരുവിലിറങ്ങി അതൃപ്തി രേഖപ്പെടുത്തുകയോ ചെയ്തത് വിവിധ മതസംഘടനകളായിരുന്നു എന്നതാണ് ഇവ തമ്മിലുള്ള സാമ്യതകളില്‍ ഒന്ന്. മറ്റൊരു സമാനമായ ഘടകം …

Read More »

മള്‍ട്ടി മോഡല്‍ എത്‌നോഗ്രഫി-2

theli

ഒരു സമ്പൂര്‍ണമായ നിര്‍വചനം എത്‌നോഗ്രഫിക്ക് നല്‍കുക എന്നത് പല കാരണങ്ങളാല്‍ ദുഷ്‌കരമാണ്. അതിലൊന്ന് ഈ ജ്ഞാനപദ്ധതി വ്യവസ്ഥാപിതമായി വ്യവഹരിക്കപ്പെട്ടിട്ടില്ല എന്നത് തന്നെയാണ്. ആന്ത്രോപോളജിയിലേക്ക് പോലും അതിനെ പൂര്‍ണാര്‍ത്ഥത്തില്‍ ഒരു ഉപശാഖയായി കൊണ്ട് വരാന്‍ സാധിക്കുകയില്ല. അമേരിക്കന്‍ അകാദമി പോലുള്ള സ്ഥാപനങ്ങളില്‍ പോലും ഞങ്ങള്‍ നിര്‍ദേശിക്കാറുള്ളത് വിദ്യാര്‍ത്ഥികള്‍ക്ക് ഈ ശാഖയുടെ സൈദ്ധാന്തികമായ അടിസ്ഥാന തത്വങ്ങള്‍ വിവരിച്ച് കൊടുത്തതിന് ശേഷം തങ്ങളുടെ അഭിരുചിക്കനുസരിച്ച് വികസിപ്പിച്ചെടുക്കാനാണ്. അത് മറ്റു പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നുവെന്നതും ഒരു …

Read More »

ഹോജയുടെ പട്ടണത്തില്‍

കൊനിയക്ക് 130 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ചെറു നഗരമാണ് അക്‌ശെഹീര്‍. കുട്ടിക്കാലത്തെ നുറുങ്ങുകഥകളിലെ കഥാപാത്രമായ മുല്ലാ നസ്‌റുദ്ദീന്‍ ഹോജയെ കാണാനായിരുന്നു എന്റെ യാത്ര. അക്‌ശെഹീറെന്നാല്‍ വെളുത്ത പട്ടണം എന്നര്‍ത്ഥം. തുര്‍ക്കിഷില്‍ അക് എന്നാല്‍ വെള്ള, ശെഹീര്‍ എന്നാല്‍ പട്ടണം എന്നാണര്‍ത്ഥം. ഈ നഗരത്തിന് അക്‌ശെഹീറെന്ന് പേര് വരുന്നതിന് പൊതുവെ പ്രചാരത്തിലായ കഥ കൃഷിയുമായി ബന്ധപ്പെട്ടതാണ്. അക്‌ശെഹീറിന്റെ വരുമാനമാര്‍ഗത്തിന്റെ നൂറില്‍ 60ശതമാനവും കൃഷിയാണ്. അവയില്‍! കൂടുതലും ആപ്പിളും സ്‌റ്റോബറിയും …

Read More »

അല്‍ മദീനതുല്‍ ഫാളില: ഒരു മുസ്‌ലിം റിയലിസ്റ്റിക് ഉട്ടോപ്യ

theli

”നാം ആരാണ്? നമ്മള്‍ എവിടെ നിന്നു വന്നു? എങ്ങോട്ടു പോകുന്നു? എന്താണ് നാം കാത്തിരിക്കുന്നത്? നമ്മെ കാത്തിരിക്കുന്നതെന്ത്?” ഇരുപതാം നൂറ്റാണ്ടിലെ പ്രസിദ്ധ ജര്‍മന്‍ മാര്‍ക്‌സിസ്റ്റ് തത്വചിന്തകന്‍ ഏണസ്റ്റ് ബ്ലോഷ് (1885-1977) തന്റെ മാസ്റ്റര്‍ പീസ് രചനയായ പ്രതീക്ഷാതത്വം (പ്രിന്‍സിപ്പില്‍ ഓഫ് ഹോപ്) ത്തിന്റെ മുഖവുര ആരംഭിക്കുന്നത് മൗലികമായ ഈ അഞ്ച് ചോദ്യങ്ങളോടെയാണ്. കല, സാഹിത്യം, മതം തുടങ്ങിയ മനുഷ്യ രാശിയുടെ സാംസ്‌കാരികാവിഷ്‌കാരങ്ങളില്‍ അന്തര്‍ലീനമായ ഉട്ടോപ്യന്‍ ചോദനകളെ അന്വേഷിക്കാനുള്ള ബൃഹത്തായ ഉദ്യമമാണ് …

Read More »

ശൈഖുനാ ബാപ്പുട്ടി മുസ്‌ലിയാര്‍: പണ്ഡിതര്‍ക്കിടയിലെ സാത്വിക മുഖം

d

  ഇമാം ബുഖാരി ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇങ്ങനെ കാണാം. നബി (സ) തങ്ങള്‍ പറയുന്നു. ‘അല്ലാഹുവിന് ചില ദാസന്മാരുണ്ട് അവര്‍ അല്ലാഹുവിനെ മുന്‍ നിര്‍ത്തി വല്ലതും ചോദിക്കുന്ന പക്ഷം അതു നിറവെറ്റികൊടുക്കുക തന്നെ ചെയ്യും’ സവിശേഷരായ അടിമകളെ വിശദീകരിക്കുന്ന ഈ ഹദീസിന്റെ വെളിച്ചത്തിലാണ് കണ്മറഞ്ഞു പോയ പണ്ഡിതരും സൂഫി വര്യനുമായ മര്‍ഹൂം സി എച് ബാപ്പുട്ടി മുസ്‌ലിയാര്‍ എന്ന ചോലകലകത്തു മുഹമ്മദ് മുസ്‌ലിയാര്‍ വായിക്കപ്പെടുന്നത്. ജീവിത വിശുദ്ധിയും ലാളിത്യവും …

Read More »

വെളിയങ്കോട് ഉമര്‍ ഖാദിയും വെളിപാടുകളുടെ ഗാന്ധിയും

ആദ്യമേ തന്നെ പറയട്ടേ, ഇത് വെളിയങ്കോട് ഉമര്‍ഖാദിയും ഗാന്ധിയും തമ്മിലുള്ള ഒരു താരതമ്യവിചാരമല്ല. രണ്ട് കാല ദേശങ്ങളില്‍ ജീവിച്ചവരെ ഒരേ ചരടില്‍ കോര്‍ക്കുക എന്നത് എന്റെ ഉദ്ദേശ്യവുമല്ല. അതേസമയം അവര്‍ക്കിടയില്‍ അദൃശ്യമായ ഒരു ചരട് ഉണ്ട് എന്നത് സത്യമാണ്. അതിനെ പിന്‍പറ്റാനാണ് ഈ പരിശ്രമം. വെളിയങ്കോട് ഉമര്‍ഖാദിയുടെ ചരിത്രത്തിലുള്ള ഒരു ഖ്യാതിയാണ് ഗാന്ധിജിക്ക് മുന്നേ നികുതി നിഷേധസമരം നടത്തിയ ആള്‍ എന്നുള്ളത് (അതില്‍ മാത്രമായി ഒതുങ്ങേണ്ട/ ഒതുക്കേണ്ട ഒരാള്‍ ആണ് …

Read More »

കാഴ്ചയുടെ പരിണാമങ്ങള്‍

thelicham

നോത്ര ഡാം യൂനിവേഴ്‌സിറ്റിയില്‍ നിന്ന് മദ്‌റസാ ഡിസ്‌കോഴ്‌സസ് പ്രോഗ്രാമിന് പങ്കെടുക്കുന്ന മറ്റു ആറു ഗവേഷകരില്‍ നിന്നും വ്യത്യസ്തമായി നേപ്പാളിലേക്ക് പോകാന്‍ നീണ്ടൊരു യാത്രയുടെ ആലസ്യം എനിക്ക് മാത്രം സഹിക്കേണ്ടിയിരുന്നില്ല. പ്രോഗ്രാമിന്റെ ഒരു മാസക്കാലം മുമ്പേ തൊട്ടയല്‍ രാജ്യമായ ഇന്ത്യയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് സയന്‍സില്‍ ചില ഗവേഷണങ്ങള്‍ക്കായി ഞാന്‍ ചേര്‍ന്നിരുന്നു. അമേരിക്ക അതിന്റെ വൈവിധ്യത്തില്‍ സ്വയം അഭിമാനിക്കാറുണ്ടെങ്കിലും ഞാനിതുവരെ അനുഭവിക്കാത്ത ഗാഢമായൊരു മതവൈവിദ്യം ഇന്ത്യക്കുണ്ടായിരുന്നു. ബാംഗ്ലൂരിലെ കാമ്പസില്‍ നിന്ന് തിരികെ …

Read More »

ദുരിതാശ്വാസ ക്യാമ്പ്‌

THELICHAM

കുടിയിലെ കഞ്ഞിവെള്ളമോര്‍ത്തപ്പോള്‍ ഈ ബിരിയാണിക്ക് അസാധ്യ രുചിയുള്ളതായി കണ്ണനറിഞ്ഞു. അന്നാദ്യമായി വയറ്റിനൊപ്പം അവന്റെ മനസ്സും നിറഞ്ഞു. മൂക്കളയുരച്ചും ചെളി പുരണ്ടും കനംവെച്ച പഴയ നിക്കറഴിക്കുമ്പോള്‍ ഇല്ലായ്മയുടെ ആറുവര്‍ഷങ്ങളെയാണ് ഊരിയിടുന്നെതെന്ന് തോന്നി. പകരം, യന്ത്രപക്ഷി ഇട്ടുകൊടുത്ത മുണ്ട് ധരിച്ചതോടെ പുതിയ കാലത്തിന്റെ കണ്ണികളിലൊരാളായി ചേര്‍ന്നതിന്റെ വിസ്മയ കര്‍തൃത്വത്തില്‍ അവന്റെ ഹൃദയം വിങ്ങി. മാവിലക്ക് പകരം ആദ്യമായി തരപ്പെട്ട ടൂത്ത് ബ്രഷില്‍ പേസ്റ്റിട്ട് പല്ല് തുടച്ചപ്പോള്‍ കണ്ണന്റെ മുഖത്ത് ആയിരം ശോഭയുള്ള ജേതാവിന്റെ …

Read More »