Home / അന്താരാഷ്ട്രം

അന്താരാഷ്ട്രം

ഇസ്രാഈല്‍; ലോകസമാധാനം കെടുത്തുന്ന യുദ്ധവിപണി

2011 ല്‍ പശ്ചിമേഷ്യയാകെ പടര്‍ന്നു പിടിച്ച അറബ് വിപ്ലവത്തോടു കൂടിയാണ് പൊളിറ്റിക്കല്‍ എക്കോണമി സംഘര്‍ഷങ്ങളിലും യുദ്ധങ്ങളിലും നിര്‍വഹിക്കുന്ന പങ്ക് നിരീക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങുന്നത്. അറബ് വിപ്ലവത്തിന്റെ കാര്യ കാരണങ്ങളിലും പരിണിതികളിലും പൊളിറ്റിക്കല്‍ എക്കോണമിക്ക് സുപ്രധാന പങ്കുണ്ടായിരുന്നു. അറബ് വിപ്ലവത്തില്‍ പൊളിറ്റിക്കല്‍ എക്കോണമിയുടെ ഹിഡണ്‍ റോളുകള്‍ അന്വേഷിച്ചു തുടങ്ങിയപ്പോഴാണ് വാര്‍ എക്കോണമി എത്ര മാത്രം നമ്മുടെ അക്രമണങ്ങളിലും സംഘട്ടനങ്ങളിലും സംഘട്ടനാനന്തര സമൂഹ നിര്‍മിതിയിലും മുഖ്യപങ്ക് വഹിക്കുന്നതായി ലോകം തിരിച്ചറിഞ്ഞു തുടങ്ങുന്നത്. വാര്‍ …

Read More »

ഐസിസ് വീഴുമ്പോള്‍ ബാക്കിയാവുന്നത്‌

isis

950 വര്‍ഷത്തെ പൈതൃകമുള്ള മൂസില്‍ അല്‍നൂരി മസ്ജിദിന്റെ മിമ്പറില്‍ ആയിരങ്ങളെ സാക്ഷി നിര്‍ത്തി, 2014 ജൂണ്‍ 29ന് വെള്ളിയാഴ്ച ഇബ്‌റാഹിം അവ്വാദ് എന്ന അബൂബക്കര്‍ ബഗ്ദാദി നടത്തിയ ഖിലാഫത്ത് പ്രഖ്യാപനത്തോടെ ലോക രാഷ്ട്രീയ ഭൂപടത്തില്‍ ഇടംപിടിച്ച ഐസിസ് എന്ന ഭീകര സംഘടനക്ക് അന്ത്യമായിരിക്കുന്നു. മൂന്നു വര്‍ഷവും നാലു മാസവും മാത്രം ആയുസ്സുകൊണ്ട് മുസ്‌ലിം ലോകത്തിനു മേല്‍ ഇത്രമേല്‍ പരിക്കേല്‍പിച്ച്, ഇസ്‌ലാമിനെ ലോകത്തിനു മുന്നില്‍ പ്രാകൃതമായി  മുദ്രകുത്തുന്നതില്‍ ഇത്രയേറെ വിജയിച്ച്, മനുഷ്യമനസ്സില്‍ …

Read More »

ഫല്സ്ഥീനികളും സായുധസമരവും

1949 ല്‍ ചേര്‍ന്ന യു. എന്നിന്റെ ജനീവ സമ്മേളനത്തിലാണ് ദേശിയ പ്രക്ഷോഭങ്ങളെയും ചൂഷിതരുടെ സായുധ സമരങ്ങളെയും ന്യായീകരിച്ച് കൊണ്ടുള്ള പ്രത്യേക  പ്രോട്ടോക്കോള്‍ അന്തര്‍ദേശീയ നിയമത്തോട് ചേര്‍ക്കപ്പെടുന്നത്. വ്യക്തി സ്വാതന്ത്ര്യവും മനുഷ്യവകാശങ്ങളും ഒരാളുടെ ജന്മാവശ്യങ്ങളാണെന്ന് തിരിച്ചറിഞ്ഞ പ്രസ്തുത സമ്മേളനം കൊളോണിയല്‍ ആധിപത്യത്തിനെതിരെയുള്ള സായുധ പ്രതിരോധങ്ങള്‍ക്ക് പ്രത്യേക നിയപരിപക്ഷ നല്‍കുകയുണ്ടായി.  1949 ല്‍ ചേര്‍ന്ന യു. എന്നിന്റെ ജനീവ സമ്മേളനത്തിലാണ് ദേശിയ പ്രക്ഷോഭങ്ങളെയും ചൂഷിതരുടെ സായുധ സമരങ്ങളെയും ന്യായീകരിച്ച് കൊണ്ടുള്ള പ്രത്യേക  പ്രോട്ടോക്കോള്‍ …

Read More »

മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനം; സ്‌നേഹ സംഗമത്തിലൊതുക്കിയ വിവേക ശൂന്യത

thelicham

ഫലസ്തീന്‍ പ്രശ്‌നം ഐക്യരാഷ്ട്ര സഭയില്‍ അവതരിപ്പിക്കപ്പെട്ടത് മുതല്‍, അഥവാ 1947 ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് കൊണ്ട് വന്നത് മുതല്‍, ഇസ്രാഈലുമായി ചരിത്രബോധവും നയനിലപാടുമുള്ള ഒരു മധ്യമ സ്ഥാനം ഇന്ത്യ നിലനിര്‍ത്തി പോന്നിരുന്നു. ബ്രിട്ടീഷ് സഹായത്തോടെ, ഒരു പുതു ദേശത്തേക്ക് ചേക്കേറിയ, യുദ്ധ കെടുതിയനുഭവിക്കുന്ന ജൂത സമൂഹത്തോടും ജൂത ചേക്കേറ്റത്തോടെ ദേശം അന്യാധീനപ്പെട്ടുപോയ അറബ് സമൂഹത്തോടും സ്വീകരിക്കേണ്ട വ്യതിരിക്തമായ മധ്യമ നിലപാട് തന്നെയായിരുന്നു ഇന്ത്യ കൈകൊണ്ടിരുന്നത്. ഇന്ത്യയുടെ ഈ മധ്യമ നിലപാട് …

Read More »

ഇസ്‌ലാം ഭീതിയിലെ അമേരിക്കന്‍ നിര്‍മിതികള്‍

  കഴിഞ്ഞ നവംബര്‍ 27ന് കാലിഫോര്‍ണിയയിലെയും ജോര്‍ജിയയിലെയും ആറ് പള്ളികളിലേക്ക് വന്ന കത്തുകളുടെ ഉള്ളടക്കം അമേരിക്കന്‍മുസ്‌ലിമിന്റെ ഇമേജ്  ട്രംപിന് ശേഷം എങ്ങനെ നിര്‍മിക്കപ്പെടുമെന്നും അവ സൃഷ്ടിക്കുന്ന ഇസ്‌ലാം ഭീതി പുതിയ അമേരിക്കന്‍ രാഷ്ട്രീയത്തെ എങ്ങനെ മാറ്റിയെടുക്കുമെന്നതിന്റെയും പ്രത്യക്ഷ സൂചനകളാണ്. നഗരത്തിലെ മുഖ്യനായ ട്രംപ് സാത്താന്റെ സന്തതികളായ മുസ്‌ലിംകളെ ജൂതരെ ഹിറ്റ്‌ലര്‍ കൊന്നതുപോലെ കൊല്ലുമെന്നായിരുന്നു കത്തിലുള്ള ഭീഷണി. കത്തിലെ പ്രശ്‌നവത്കരിക്കപ്പെടുന്ന ഉള്ളടക്കത്തിന്  മറുപടി നല്‍കിയ ലോസ് ആഞ്ചല്‍സ് പോലീസ് മേധാവിയുടെ വാക്കുകള്‍ …

Read More »

പോസ്റ്റ് ട്രൂത്ത് : മഹാകള്ളങ്ങളുടെ രാഷ്ട്രീയം

അമേരിക്ക നേതൃത്വം നല്‍കിയ മഹാസഖ്യം 2003ല്‍ ഇറാഖിനു മേല്‍ രണ്ടാമതും അധിനിവേശം നടത്തുന്നതിന് മാസങ്ങള്‍ മുമ്പ് യുഎന്‍സ്‌കോം എന്ന പേരില്‍ ആയുധ പരിശോധനക്കായി യു.എന്‍ പ്രത്യേക സംഘത്തെ നിയമിച്ചിരുന്നു. സംഘത്തലവനായുണ്ടായിരുന്നത് സ്വീഡിഷ് മുന്‍ വിദേശകാര്യ മന്ത്രി ഹാന്‍സ് ബ്ലിങ്ക്‌സ്. 700 ലേറെ തവണ ഇറാഖിലുടനീളം സന്ദര്‍ശിച്ച് വിവിധ കേന്ദ്രങ്ങള്‍ അരിച്ചുപെറുക്കിയതിനൊടുവില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അതീവ നശീകരണ ശേഷിയുളള രാസായുധങ്ങള്‍ നിര്‍മിക്കാന്‍ സദ്ദാമിനു ശേഷിയുണ്ടെന്നായിരുന്നു വെളിപ്പെടുത്തല്‍. ഇത് ആയുധമാക്കിയ അധിനിവേശ ശക്തികള്‍ …

Read More »

ഖത്തര്‍ പ്രതിസന്ധിയുടെ രാഷ്ട്രീയം

ദിവസങ്ങള്‍ക്ക് മുമ്പ് ബ്രിട്ടീഷ് ചാനല്‍ ബി.ബി.സി ഗാസയിലെ  പുതിയ പ്രതിസന്ധിയെ കുറിച്ച് ഒരു വാര്‍ത്ത നല്‍കിയിരുന്നു. അയല്‍രാജ്യങ്ങളുടെ ഖത്തര്‍ ഉപരോധം ഗാസയിലെ ‘ശൈഖ് ഹമദ് സിറ്റി‘യുടെ നിര്‍മാണമുള്‍പെടെയുള്ള വികസന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചേക്കുമെന്നും പുനരധിവാസം മാത്രമല്ല, തൊഴില്‍ മേഖല പോലും സ്തംഭിക്കുന്നതോടെ നാട് വീണ്ടും കൊടുംവറുതിയുടെ പിടിയിലാകുമെന്നുമായിരുന്നു മുന്നറിയിപ്പ്. വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മാണം തുടങ്ങിയ ശൈഖ് ഹമദ് സിറ്റിയില്‍ ഇതിനകം 2,000 ഫലസ്തീനി കുടുംബങ്ങള്‍ സന്തോഷത്തോടെ കഴിഞ്ഞുവരുന്നു. ഇനിയുമേറെ പേര്‍ …

Read More »