ഇക്കഴിഞ്ഞ ജനുവരി 14ന് അന്തരിച്ച പ്രസിദ്ധ ജര്‍മന്‍ മുസ്്ലിം ചിന്തകനായ മുറാദ് ഹോഫ്മാനിന്റെ സ്മരണാര്‍ത്ഥം 2000 മാര്‍ച്ചില്‍ തെളിച്ചം പ്രസിദ്ധീകരിച്ച അദ്ദേഹവുമായുള്ള സംഭാഷണം പുനഃപ്രസിദ്ധീകരിക്കുകയാണിവിടെ. ഗ്രന്ഥകാരന്, നയതന്ത്രജ്ഞന്, നിയമജ്ഞന്, തത്വചിന്തകന്‍ എന്നീ നിലകളില്‍ രാജ്യാന്തര പ്രശസ്തനായ വ്യക്തിയാണ് ഡോ.മുറാദ് വില്‍ഫ്രഡ് ഹോഫ്മാന്‍. അള്‍ജീരിയയില്‍ ജര്‍മന്‍ അംബാസിഡറായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം 1980ലാണ് ഇസ്്ലാമാശ്ലേഷിക്കുന്നത്. ‘ഇസ്്ലാം: ദി ആള്‍ട്ടര്‍നേറ്റീവ്, റിലീജ്യന്‍ ഓണ്‍ ദി റൈസ്: ഇസ്്ലാം ഇന്‍ ദ തേര്‍ഡ് മില്ലേനിയം’ തുടങ്ങിയ …
Read More »”തെരുവിലെ പോരാട്ടങ്ങളിലാണ് പ്രതീക്ഷ”
കശ്മീരിന് പ്രത്യേകപദവി അനുവദിക്കുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് എടുത്തുമാറ്റിയ കേന്ദ്ര ഭരണകൂടത്തിന്റെ നയത്തിനെതിരെ ആരും ശബ്ദിക്കുന്നില്ലെന്ന് കണ്ടാണ് സമൂഹത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ തന്റെ സിവില്‍ സര്‍വ്വീസ് പദവി വലിച്ചെറിഞ്ഞ് തൃശൂര്‍ക്കാരനായ കണ്ണന് ഗോപിനാഥന് ഇറങ്ങിത്തിരിച്ചത്. തുടര്‍ന്ന് ഇന്ത്യയിലങ്ങോളമിങ്ങോളം സഞ്ചരിക്കുകയും പ്രമുഖ രാഷ്ട്രീയ, സാമൂഹിക നേതാക്കളെ സമീപിച്ച് ഇന്ത്യന്‍ മുസ്്ലിംകളും ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥയും മോദി ഭരണകൂടത്തിന് കീഴില്‍ നേരിടുന്ന ഭീഷണമായ സാഹചര്യത്തെ കുറിച്ച് ബോധ്യപ്പെടുത്തുകയാണ് കണ്ണന് ഗോപിനാഥന്. എന്‍.ആര്.സി, …
Read More »മതം അനുഭൂതിയുടെ മണ്ഡലമാണ്
മഹാത്മാ ഗാന്ധിയുടെ രാഷ്ട്രീയ നിലപാടുകളെ കുറിച്ച് ഹൃസ്വമായൊരു ലേഖനം മുമ്പ് തെളിച്ചത്തിലെഴുതിയിട്ടുണ്ട്. ഗാന്ധിയില്‍ നിന്ന് തന്നെ സംഭാഷണം ആരംഭിക്കാമെന്ന് തോന്നുന്നു.ഗാന്ധിയുടെ രാഷ്ട്രീയ നിലപാടുകള്‍ക്ക് സവിശേഷമായ പ്രാധാന്യമുണ്ടെന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. രാഷ്ട്രീയത്തില്‍ ദൈവശാസ്ത്രപരമായ ഇടപെടലുകള്‍ നടത്തിയെന്നതാണ് ഗാന്ധിയുടെ സവിശേഷത. ആധുനികതയെയും അതിന്റെ ഉത്പന്നമായ രേഖീയമായ കേവല യുക്തിയെയും ഗാന്ധി നിരാകരിച്ചു. മോഡേണ്‍ മെഡിസിനുകള്‍ ഉപേക്ഷിച്ച് മതകീയ പാരമ്പര്യമുള്ള ചികിത്സാരീതികള്‍ പരീക്ഷിച്ച വ്യക്തിയാണ് ഗാന്ധി. യുക്തിചിന്തയെ അട്ടിമറിക്കാനും യുക്ത്യാതീതമായ ദൈവശാസ്ത്ര …
Read More »‘രിഹ്ല’യില്‍ നിന്ന് ‘ഖിസ്സ’യിലേക്കുള്ള യാത്രയുടെ കഥ
ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയില്‍ ഖിസ്സയുടെ കയ്യെഴുത്ത് പ്രതി ഉള്ളതായി ഫ്രീഡ്മാന്റെ പഠനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ശേഷം ലണ്ടന്‍ സന്ദര്‍ശിക്കാന്‍ ലഭിച്ച ആദ്യ അവസരത്തില്‍ തന്നെ ബ്രിട്ടീഷ് ലൈബ്രറിയില്‍ നിന്നും ഖിസ്സയുടെ ഒരു കോപ്പിയെടുത്ത് സൂക്ഷിച്ചു. എല്ലാ റമദാനിലും പുതിയൊരു പ്രൊജക്ട് ചെയ്യുക എന്റെ പതിവാണ്.
Read More »“ഭരിക്കുന്നവരാരാകട്ടെ, ചോദ്യങ്ങളുയര്ന്നുകൊണ്ടേയിരിക്കണം” വിനോദ് കെ ജോസ്/ കെ.എ സലിം
ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്റെ ചരിത്രത്തിലും വര്‍ത്തമാനത്തിലും തുല്യതയില്ലാത്ത പേരാണ് വിനോദ് കെ. ജോസ് എന്ന വയനാട്ടുകാരന്റേത്. മാധ്യമ നൈതികത ഈ കലികാലത്തിലും കൈവിടാത്തതിനാല്‍ അധികാരിവര്‍ഗത്തിന് ആ നാമം അസഹ്യമാവുന്നതില്‍ അത്ഭുതമില്ല. രാജ്യത്തിന്റെ ഇന്ദ്രപ്രസ്ഥത്തില്‍ പിന്നിട്ട മാധ്യമ ജീവിതത്തിന്റെ താളുകളിലൂടെ വായിച്ചുപോവുമ്പോള്‍ ഈ രാജ്യത്തിന്റെ ഭൂതവും വര്‍ത്തമാനവുമാണ് തെളിയുന്നത്. ഉയരുന്നതാവട്ടെ, ഭാവിയെ കുറിച്ചുള്ള വലിയ ആശങ്കകളും.
Read More »‘ഘാതകരെ സമുദായം വെറുതെ വിടില്ല’
സമസ്തയുടെ ഉത്തരകേരളത്തിലെ വളര്‍ച്ചയില്‍ സി.എം ഉസ്താദ് വഹിച്ച പങ്ക് എന്തായിരുന്നു? കാസര്‍കോഡ്, ദക്ഷിണ കന്നഡ മേഖലകളില്‍ സമസ്തക്ക് വളക്കൂറുണ്ടാവുന്നത് തന്നെ സി.എം ഉസ്താദിന്റെ പ്രവര്‍ത്തനങ്ങള്‍ കാരണമായാണ്. വിശിഷ്യാ, എണ്‍പതുകളില്‍ സമസ്തയില്‍ നിന്ന് വിഘടിച്ചുപോയി സമാന്തരമായൊരു സംഘടനക്ക് രൂപം നല്കിയ ഉള്ളാള്‍ തങ്ങളുടെ സ്വാധീനവലയത്തിലായിരുന്നു എണ്‍പതുകളിലെ കാസര്‍കോഡ്, ദക്ഷിണ കന്നഡ പ്രദേശങ്ങള്‍. വിഘടിത വിഭാഗത്തിന്റെ മുശാവറയിലെ പതിമൂന്നിലധികം പേര് ഈ പ്രദേശങ്ങളില്‍ നിന്നുള്ളവരായിരുന്നു, പ്രസിഡണ്ട് ഉള്ളാള്‍ തങ്ങളും. അവരില്‍ പലരും അതത് …
Read More »