Home / ആമുഖം

ആമുഖം

ഫത്ഹുല്‍ മുഈന്‍ വായനയുടെ വൈവിധ്യങ്ങള്‍

ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ അതീവപ്രാധാന്യത്തോടെ ചര്‍ച്ചകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഗവേഷണ മേഖലയാണ് കര്‍മശാസ്ത്രം. ഒരു മുസ്‌ലിമിന്റെ മാനുഷിക ഇടപെടലുകളുടെ സര്‍വ മേഖലകളിലും വഴി തെറ്റാതെ സഞ്ചരിക്കാന്‍ പ്രാപ്തമായ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ വിശ്വാസികള്‍ക്ക് മുമ്പില്‍ വരഞ്ഞുവെക്കുന്നുണ്ട്. യുക്തിഭദ്രവും സാമൂഹിക പ്രതിബദ്ധതയില്‍ അതിഷ്ടിതവുമായ ഇസ്‌ലാമിക കര്‍മശാസ്ത്ര നിലപാടുകളെ യഥാവിധം അനുധാവനം ചെയ്യുക വിശ്വാസിയുടെ ബാധ്യതകളില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. കര്‍മശാസ്ത്ര സംബന്ധിയായി നടക്കുന്ന അനന്തമായ ചര്‍ച്ചകളും സംവാദങ്ങളും തദ്‌വിഷയത്തില്‍ വിരചിതമായ അസംഖ്യം ആഖ്യാനങ്ങളും ഇക്കാര്യം …

Read More »