Home / ഇടപെടല്‍

ഇടപെടല്‍

 ഞാന്‍ കലഹിക്കുന്നു, അതാണണെന്റെ അസ്തിത്വം: മുഹമ്മദലിയുടെ സ്വത്വ വിചാരങ്ങള്‍

muhammali clay

ഞാന്‍ ചിന്തിക്കുന്നു അതാണന്റെ അസ്തിത്വം, (I Think therefore i am ) ഞാന്‍ അനുഭവിക്കുന്നു അതിലാണെന്റെ അസ്തിത്വം,(I feel Therefore i am ) ഞാന്‍ കലഹിക്കുന്നു അതാണെന്റെ അസ്തിത്വം(I Revolt therefore i am) എന്ന ദെക്കാര്‍ത്തിന്റെയും ഗൈദയുടേയും കാമുവിന്റെയും വാക്കുകള്‍ മനുഷ്യനെ നിര്‍വചിക്കാനുള്ള ശ്രമങ്ങളാണ്. ‘ചിന്ത’ മനുഷ്യന്റെ അതുല്യ സ്വഭാവത്തെ മുന്നോട്ട് വെക്കുന്നതിനാല്‍ കാമുവിന്റെയും ഗൈദയുടെയും വിചാരപ്പെടലുകളേക്കാള്‍ പ്രചാരം നേടിയത് ദെക്കാര്‍ത്തയുടെ മനുഷ്യനെക്കുറിച്ചുള്ള നിര്‍വചനമാണ്. എന്നാല്‍ …

Read More »

ഹജ്ജിന്റെ സ്‌ത്രൈണ ഭാവങ്ങള്‍

Hajj and women

മക്കയിലെത്തുമ്പോള്‍ ഏതൊരു വിശ്വാസിയെയും പോലെ എന്റെ ഹൃദയവും സന്തോഷാകിരേകത്താല്‍ തുടിച്ച് കൊണ്ടിരുന്നു. വിശ്വാസി എന്നതിലപ്പുറം വിശ്വാസിനി എന്ന സ്വത്വം എന്റെ ഉള്‍ക്കിടലത്തെ കൂടുതല്‍ ഊറ്റം കൊള്ളിച്ചു. കാരണം, ഞാനിപ്പോള്‍ നില്‍ക്കുന്നത് കേവലമൊരു അടിമസ്ത്രീ മാത്രമായിരുന്നവള്‍ ജന്മം നല്‍കിയ നാഗരികതയുടെ മടിത്തട്ടിലാണ്. തന്റെ ഭര്‍ത്താവ് ഉപേക്ഷിച്ച് പോയിട്ടും ദൈവഹിതം നടപ്പിലാക്കാന്‍ സന്നദ്ധതയായ ഹാജറയുടെ സ്ഥൈര്യം എനിക്ക് കൂടുതല്‍ നല്‍കും പോലെ. ഒരു നാഗരികത എന്നതിലപ്പുറം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പരകോടി മുസ്‌ലിംകളുടെ …

Read More »

ബ്ലു വെയില്‍; സംഭ്രമങ്ങളുടെ കൗമാര ലോകം

ബ്ലു വെയില്‍

ഇക്കഴിഞ്ഞ മെയ് മാസത്തില്‍ റഷ്യന്‍ ന്യൂസ് പേപ്പര്‍ നൊവായ ഗസറ്റില്‍ വന്ന അന്വേഷണ പരമ്പരയെ തുടര്‍ന്നാണ് വാര്‍ത്താ മാധ്യമങ്ങില്‍ ബ്ലു വെയില്‍ ഇടം നേടുന്നത്. കൗമാരക്കാരെ വലയിലാക്കുകയും സാഹസികതകള്‍ ചെയ്യാന്‍ അവരെ പ്രേരിപ്പിച്ച് ഒടുക്കം ആത്മഹത്യയില്‍ അവസാനിപ്പിക്കുന്ന വിചിത്രമായ ഓണ്‍ലൈന്‍ ഗൈം (Game) എന്ന രീതിയാലാണ് നൊവിയ ഗസറ്റ് അതിനെ പരിചയപ്പെടുത്തിയത്. തുടര്‍ന്ന് ബ്രിട്ടീഷ് പത്രങ്ങള്‍ അതിന് പിന്നാലെ പോവുകയും വമ്പിച്ച മാധ്യമ കവറേജ് നല്‍കിയതോടെ കൗമാരക്കാരുടെ ജീവന്‍ അപകടത്തിലാണെന്ന …

Read More »

ഇസ്‌ലാം ഭീതിയിലെ അമേരിക്കന്‍ നിര്‍മിതികള്‍

  കഴിഞ്ഞ നവംബര്‍ 27ന് കാലിഫോര്‍ണിയയിലെയും ജോര്‍ജിയയിലെയും ആറ് പള്ളികളിലേക്ക് വന്ന കത്തുകളുടെ ഉള്ളടക്കം അമേരിക്കന്‍മുസ്‌ലിമിന്റെ ഇമേജ്  ട്രംപിന് ശേഷം എങ്ങനെ നിര്‍മിക്കപ്പെടുമെന്നും അവ സൃഷ്ടിക്കുന്ന ഇസ്‌ലാം ഭീതി പുതിയ അമേരിക്കന്‍ രാഷ്ട്രീയത്തെ എങ്ങനെ മാറ്റിയെടുക്കുമെന്നതിന്റെയും പ്രത്യക്ഷ സൂചനകളാണ്. നഗരത്തിലെ മുഖ്യനായ ട്രംപ് സാത്താന്റെ സന്തതികളായ മുസ്‌ലിംകളെ ജൂതരെ ഹിറ്റ്‌ലര്‍ കൊന്നതുപോലെ കൊല്ലുമെന്നായിരുന്നു കത്തിലുള്ള ഭീഷണി. കത്തിലെ പ്രശ്‌നവത്കരിക്കപ്പെടുന്ന ഉള്ളടക്കത്തിന്  മറുപടി നല്‍കിയ ലോസ് ആഞ്ചല്‍സ് പോലീസ് മേധാവിയുടെ വാക്കുകള്‍ …

Read More »

ഇസ്‌ലാം ഭീതിയുടെ പുരോഗമന വേരുകള്‍

പുതിയ കാല ഇസ്‌ലാം ഭീതികള്‍ തീവ്ര വലതുപക്ഷ പ്രസ്താനങ്ങളില്‍ നിന്നല്ല, പുരോഗമന വാദികളില്‍ നിന്നാണ്. ഇസ്‌ലാം ഭീതീരോഗം, യുക്തിഹീനവും നിരുപാധിക പരവുമായ മുസ്‌ലിംകളോടും ഇസ്‌ലാമിനോടുമുള്ള വെറുപ്പ്, സെമിറ്റിക് മത വിരോധത്തിന്റെ ഭാഗമായുള്ള ജൂത വിദ്വേഷം, ആഫ്രോ അമേരിക്കക്കാരോടുള്ള വര്‍ഗ വിവേചനം, സ്ത്രീ വിരോധം, ഭിന്ന ലിംഗക്കാരോടുള്ള മാനുഷിക ഭീതിയും പോലെ, അതിന്റെ രോഗ കാരണവും ഉത്ഭവവും ആഗോളതലത്തിലുള്ള അപകടം അറിയുന്നതിനും മുഖ്യ തത്വസംഹിതകളെ അപകീര്‍ത്തിപ്പെടുത്തുന്നതിനും മുമ്പ് ഇതും പുനര്‍ വിചിന്തനത്തിനും …

Read More »

‘ബലാത്സംഘി’യും കേരളീയ പൊതുബോധത്തിന്‍റെ നിസ്സംഗതകളും

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് ഫേസ്ബുക്കില്‍ ‘മുസ്ലിം സ്ത്രീകളെ ബലാല്‍സംഗം ചെയ്ത് അവര്‍ക്ക് നാം കുഞ്ഞുങ്ങളെ നല്‍കണം ‘ എന്ന കമന്റ് പ്രത്യക്ഷപ്പെടുന്നത് . ലവ് ജിഹാദിനെതിരെയുള്ള ഹിന്ദു ഹെല്‍പ്പ് ലൈന്‍ കോര്‍ഡിനേറ്ററായ പ്രതീഷ് വിശ്വനാഥിന്റെ പോസ്റ്റിനു കീഴെയാണ് രാധാകൃഷ്ണപിള്ള എന്നൊരാള്‍ ഇങ്ങനെ കമന്റിട്ടത്.എന്നാല്‍ ഉയര്‍ന്ന സാക്ഷരതയും ജനാധിപത്യബോധവുമുണ്ടെന്ന് മേനിനടിക്കുന്ന കേരളീയ പൊതു സമൂഹം ഈ പരാമര്‍ശത്തോടു പുലര്‍ത്തിയ നിസ്സംഗത നമ്മെ അല്‍ഭുതപ്പെടുത്തുന്നതാണ്. വിദ്വേഷ പ്രസംഗമെന്ന പേരില്‍ ശംസുദ്ധീന്‍ പാലത്തിനെതിരെ കേസെടുത്തവര്‍ …

Read More »

നിക്കാഹ് ഹലാല; തെറ്റിദ്ധരിക്കപ്പെടുന്ന കര്‍മശാസ്ത്രം

മൂന്ന് ത്വലാഖും ചൊല്ലി വിവാഹ ബന്ധം അവസാനിപ്പിച്ച ദമ്പതികളുടെ പുനസംഗമം സാധ്യമാക്കുന്നതിന് ലണ്ടനില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ സര്‍വീസുകളെ കുറിച്ച് ബി.ബി.സി ഈയിടെ ഒരു റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു. മുത്ത്വലാഖുള്‍പ്പെടെയുള്ള മുസ്‌ലിം സ്ത്രീയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സജീവ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ഇത് പ്രത്യക്ഷപ്പെട്ടത്. ഇസ്‌ലാമിനെ അടിക്കാനുള്ള വടിയായി മുസ്‌ലിം വിരുദ്ധരും കപട സ്ത്രീ സംരക്ഷകരും പ്രസ്തുത റിപ്പോര്‍ട്ടിനെ ഉപയോഗപ്പെടുത്തിയത് സ്വാഭാവികം. മൂന്ന് ത്വലാഖും ചൊല്ലി വിവാഹ ബന്ധം അവസാനിപ്പിച്ച ദമ്പതികളുടെ …

Read More »