Home / ഉറവകള്‍

ഉറവകള്‍

രണ്ടു പ്രണയങ്ങള്‍

മഴ നീലിമ മുറ്റിയ ആകാശത്തിനും വിള്ളല്‍ വീണ ഭൂമിക്കുമിടയില്‍ കാര്‍മേഘം മറയിട്ടു. വിരഹം താങ്ങാനാവാതെ നീലാകാശം കണ്ണീരൊഴുക്കി…!   സുനാമി മണല്‍പ്പരപ്പിലെ കുറിയെഴുത്തിലൂടെ തീരം തന്റെ പ്രണയം തുറന്നു പറഞ്ഞു. വികാരമടക്കിപ്പിടിക്കാനാവാതെ കടലവളെ ചേര്‍ത്തു പിടിച്ചു.

Read More »

മാധ്യമങ്ങള്‍

‘വിശുദ്ധ’ കോര്‍പ്പറേറ്റുകളുടെ കാലു നക്കിത്തുടച്ച്, അള്ളിപ്പിടിച്ച,് തൂങ്ങിക്കിടക്കും ‘വിശുദ്ധ വിസര്‍ജ്ജ്യം’ അരിപ്പ വെക്കാതെ അച്ചു നിരത്തിക്കളിക്കും കുബേരസുവിശേഷങ്ങള്‍ പതിവുപല്ലവികളാക്കിയ വിശുദ്ധരുടെ വേപ്പാട്ടികള്‍.

Read More »

വിധി സമ്മാനിച്ചത്‌

പണിതീര്‍ന്ന ഇരുനില വീട് പോര്‍ച്ചിലൊരു കാര്‍… ചുമരിലൊരു എല്‍ സി ഡി ടിവി… മോഹങ്ങള്‍ വറ്റുമ്പോള്‍ നോവു പങ്കിടാന്‍ ഭാര്യ മനസ്സില്‍ താലോലിച്ചു വളര്‍ത്തിയ സ്വപ്‌നങ്ങള്‍ക്ക് നിറം പകരാന്‍ കടല്‍ കടന്ന് ഗള്‍ഫുകാരനായി… തീ കവര്‍ന്ന മരുഭൂമിയുടെ കാറ്റേറ്റ്, ചൂടു കലര്‍ന്ന ദിനങ്ങളെ പ്രണയിച്ച് പ്രവാസിയായി കനിഞ്ഞുകിട്ടിയ ഇടവേളകളില്‍ പലവുരു നാട്ടില്‍ വന്നു. വരിഞ്ഞുകെട്ടിയ പെട്ടി നോക്കി കുടുംബക്കാര്‍ എനിക്ക് വിലയിട്ടു. നനവുള്ള സങ്കടങ്ങള്‍ അടക്കിപ്പിടിച്ച് ഭാര്യയോട് ചിരിക്കുമ്പോള്‍ ഹൃദയം …

Read More »

കണ്ണുകള്‍

മാതാവിന്റെ നിറഞ്ഞു തുളുമ്പിയ കണ്ണുകളില്‍ നിന്നാണ് മാതൃ സ്‌നേഹത്തിന്റെ വിലയറിഞ്ഞത് കണ്ണുരുട്ടിയപ്പോഴേക്കും വിരണ്ടു പോയ പിഞ്ചു ബാലന്റെ നയനങ്ങളില്‍ നിന്നാണ് നിഷ്‌കളങ്കതയുടെ ആഴമറിഞ്ഞത് തകര്‍ന്നടിഞ്ഞ കെട്ടിടത്തിനിടയില്‍ നിന്ന് പുറത്തെടുത്ത കുരുന്നിന്റെ പൊടി പിടിച്ച കുഞ്ഞു മുഖത്തെ കണ്ണുകളാണ് യുദ്ധത്തിന്റെ ഭീകരതയറിയിച്ചത് ഒരു നേരത്തെ ഭക്ഷണത്തിനായി കൈകള്‍ നീട്ടിയ യാചകന്റെ കണ്ണുകളിലൂടെയാണ് വിശപ്പിന്റെ കാഠിന്യമറിഞ്ഞത് മുഷ്ടി ചുരുട്ടി ഓടിയടുത്ത ശത്രുവിന്റെ കണ്ണുകളാണ് പുകയുന്ന ദേഷ്യത്തിന്റെ ആഴം കാണിച്ചു തന്നത് എന്നെ തിരയുന്ന …

Read More »

ഭൂമിയുടെ കത്ത്‌

നീ അറുത്ത് മാറ്റിയ മലകള്‍ നിനക്കായ് ഞാന്‍ ചുരത്തിയ അകിടായിരുന്നു നീ വെട്ടിയെടുത്ത വിരലുകള്‍ നിന്നെ തൊട്ടുതലോടിയിരുന്നു. നീ തുളയിട്ട ഓസോണ്‍ പാളി നിനക്കുള്ള കുടയായിരുന്നു.

Read More »