Home / കഥ

കഥ

സത്യം മരിക്കുന്നു

ഹൗ നീ എത്ര സുന്ദരിയാണ് എത്ര വശ്യതയോടെയാണ് ഞാന്‍ നി്‌ന്റെ സൗന്ദര്യത്തെ ആസ്വദിക്കുന്നത്.നിനക്കറിയുമോ ഞാനെത്ര മാത്രം ആഴത്തില്‍ നിന്നെ സ്‌നേഹിക്കുന്നുണ്ടെന്ന്.ദീര്‍ഘനേരത്തെ ചുംബനത്തില്‍ നിന്നും മതിയാക്കി അവന്‍ അവളോട് ചോദിച്ചു. കഴിഞ്ഞ പത്ത് മിനുട്ട് മാത്രമല്ല.നീ എന്നും സുന്ദരിയാണ് നിന്നെ ഞാന്‍ എന്നന്നേക്കുമായി സ്‌നേഹിക്കും മുറിഞ്ഞ ലിപ്പ് ലോക്കിന്റെ വിരസതയില്‍ തളര്‍ന്ന വാക്കുകളില്‍ മുഴുമിക്കാന്‍ പാടുപെട്ട് അവന്റെ ആഡംസ് ആപ്പിള്‍ ഉയര്‍ന്നു പൊങ്ങി നിലത്ത് വീണു. നിങ്ങള്‍ കരുതുന്ന പോലെ ദീര്‍ഘ …

Read More »

ബുദ്ധന്റെ വഴികള്‍

ഹൂഗ്ലിയുടെ തീരത്തിരിക്കുമ്പോഴാണ് അച്ഛന്റെ കത്തെനിക്ക് കിട്ടുന്നത്. ആരുടെയൊക്കെയോ കയ്യിലൂടെ കടന്ന് പോയി മുഷിഞ്ഞ നീല ലക്കോട്ടിനുള്ളിലെ അച്ഛന്റെ കൈപട കണ്ടപ്പോള്‍ ഓര്‍മ വന്നത് തൂതപ്പുഴയും അതിന്റെ തീരത്തുള്ള എന്റെ പഴയ തറവാടുമാണ്. വെളിച്ചത്തേക്കാള്‍ കൂടുതല്‍ ഇരുട്ട് നിറഞ്ഞ തറവാട്ടിലെ അകത്തളങ്ങളിലിരുന്ന് സന്ധ്യാനാമം ജപിക്കുന്ന എന്റെ തന്നെ ചിത്രം ഓര്‍മകളെ വേദനിപ്പിച്ചു. ഡല്‍ഹിയിലെ അഡ്രസിലാണ് കത്തെഴുതിയിരുന്നത്. അവിടുത്തെ പരിചയക്കാരാരോ ആണ് ബംഗാളിലെ എന്റെ വിലാസത്തിലേക്കത് അയച്ചത്. അച്ഛന്റെ കത്തയച്ച് മാസങ്ങള്‍ കഴിഞ്ഞാണ് …

Read More »

സൈബര്‍ വേട്ട

”അതായത് മൊബൈല്‍ ഫോണിന്റെ അമിതോപയോഗം മൂലം തലച്ചോറിന്റെ വ്യവസ്ഥകളില്‍ മാറ്റം വന്നിട്ടുണ്ടായ പ്രജ്ഞാകലാപമാണ് ഇപ്പോയെന്റെ ചികില്‍സയിലുള്ള മിക്കവരുടേയും ഉന്മാദാവസ്ഥക്ക് കാരണം. പിന്നെ, കമ്പ്യൂട്ടര്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍. അവരുടെ വിരലുകള്‍ എലി ചലിക്കുന്നത് പോലെയാണ്. അതിശീഘ്രചലനം. അവര്‍ ഉറങ്ങിയാലും തലച്ചോറ് ഉറങ്ങാന്‍ ഇരുപത് മിനിറ്റോളം വരും. കാലത്തുണര്‍ന്നാലും ഇത് പോലെതെന്നെ. ഒരു തട്ട് തട്ടിയാല്‍ സിസ്റ്റം റെഡി. പക്ഷെ, കുറേ ഫയലുകള്‍ കറപ്റ്റ്ഡായിരിക്കും.” ഡോ അലേന്‍ മാര്‍കേസ് എന്ന ഊശാന്‍താടിയുള്ള സൈകോളജിസ്റ്റ് …

Read More »

കിതാബി

മുഖദ്ദിമ ‘വിജ്ഞാന ദാഹിയും പൊതു കാര്യതത്പരനും സര്‍വ്വോപരി വിനയാന്വിതനുമായ ഈയുള്ളവന്‍ ഇനി മേല്‍ സ്വതന്ത്രനും ഉത്തരവാദിത്തപൂര്‍ണ്ണനും സാംസ്‌കാരിക പ്രബുദ്ധനും ആയിരിക്കുമെന്ന് സര്‍വ്വാത്മനാ അംഗീകരിക്കുകയും ഇതിനാല്‍ പ്രഖ്യാപിക്കുകയും ചെയ്യുന്നു’വെന്ന വിളംബരം കൈ മുന്നോട്ട് ചുരുട്ടിപ്പിടിച്ച് ഉച്ചരിച്ച് കഴിഞ്ഞപ്പോള്‍ ചുറ്റും പെരുമഴ പോലെ ചിരിമുഴക്കം നിറയുന്നത് എന്റെ മനസ്സിനെ വല്ലാതെ കുളിരണിയിച്ചു. കാലങ്ങളായി മനസ്സില്‍ ചൊല്ലിയുറച്ച് വെച്ചിരുന്ന ഒരു തീരുമാനം വാക്കാല്‍ മൊഴിഞ്ഞപ്പോള്‍ ‘ഇനിമേല്‍’ എന്ന പ്രയോഗം വാക്യദേഹത്തില്‍ മുഴച്ചുനിന്നു.ലുങ്കിയും ചെളിപിടിച്ച കുപ്പായവുമണിഞ്ഞ് …

Read More »