Home / കവര്‍

കവര്‍

ഐസിസ് വീഴുമ്പോള്‍ ബാക്കിയാവുന്നത്‌

isis

950 വര്‍ഷത്തെ പൈതൃകമുള്ള മൂസില്‍ അല്‍നൂരി മസ്ജിദിന്റെ മിമ്പറില്‍ ആയിരങ്ങളെ സാക്ഷി നിര്‍ത്തി, 2014 ജൂണ്‍ 29ന് വെള്ളിയാഴ്ച ഇബ്‌റാഹിം അവ്വാദ് എന്ന അബൂബക്കര്‍ ബഗ്ദാദി നടത്തിയ ഖിലാഫത്ത് പ്രഖ്യാപനത്തോടെ ലോക രാഷ്ട്രീയ ഭൂപടത്തില്‍ ഇടംപിടിച്ച ഐസിസ് എന്ന ഭീകര സംഘടനക്ക് അന്ത്യമായിരിക്കുന്നു. മൂന്നു വര്‍ഷവും നാലു മാസവും മാത്രം ആയുസ്സുകൊണ്ട് മുസ്‌ലിം ലോകത്തിനു മേല്‍ ഇത്രമേല്‍ പരിക്കേല്‍പിച്ച്, ഇസ്‌ലാമിനെ ലോകത്തിനു മുന്നില്‍ പ്രാകൃതമായി  മുദ്രകുത്തുന്നതില്‍ ഇത്രയേറെ വിജയിച്ച്, മനുഷ്യമനസ്സില്‍ …

Read More »

റോഹിങ്ക്യ : നീതി നിഷേധത്തിന്റെ തുടര്‍ക്കഥകള്‍

ROHINGYA

ലോകസമാധാനം, മനുഷ്യാവകാശം, മാനവികത തുടങ്ങിയ ഒരുപിടി പദങ്ങള്‍ എത്ര മനോഹരമായ പൊള്ളത്തരങ്ങളാണെന്ന് പേര്‍ത്തും പേര്‍ത്തും ബോധ്യപ്പെടുത്തിക്കൊണ്ടാണ് മ്യാന്മറിലെ റോഹിങ്ക്യന്‍ വംശഹത്യയുടെ ദയനീയ ചിത്രങ്ങള്‍ അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്നത്. തലമുറകളായി വലിയൊരു ഭൂപ്രദേശത്ത് അധിവസിച്ചുപോരുന്ന ഒരു സമൂഹത്തെ തങ്ങളുടെ പൗരന്മാരേ അല്ല എന്ന് പറഞ്ഞു മാറ്റിനിര്‍ത്തുന്ന ഒരു സര്‍ക്കാറും മനുഷ്യത്വത്തിന്റെ ലാഞ്ചന പോലുമില്ലാതെ കടന്നാക്രമിക്കുന്ന ആള്‍കൂട്ടവും ആളും അര്‍ത്ഥവും നല്‍കി അവരുടെ സംരക്ഷക വേഷം ഭംഗിയായി നിര്‍വഹിക്കുന്ന സൈന്യവുമൊക്കെ ചേര്‍ന്ന് നിര്‍മിക്കുന്നതാണ് നിലവിലെ …

Read More »

റാബിഅതുല്‍ അദവിയ്യ : അനുരാഗ സാഹിത്യത്തിന്റെ പ്രഥമ പ്രവാചക

rabiya

സ്ത്രീ ദൈവത്തിന്റെ ഒരു കാരണമാണ്. അവള്‍ ഇഹലോകത്തെ കാമിനിയല്ല. ആരുടെയും സൃഷ്ടിയുമല്ല. സ്രഷ്ടാവാണ് സ്ത്രീ ദൈവത്തിന്റെ ഒരു കാരണമാണ്. അവള്‍ ഇഹലോകത്തെ കാമിനിയല്ല. ആരുടെയും സൃഷ്ടിയുമല്ല. സ്രഷ്ടാവാണ്- ജലാലുദ്ദീന്‍ റൂമി പ്രവാചകരേ, അവര്‍ പറയുന്നു, ഞങ്ങള്‍ ഹീനകളെന്ന്. പുരുഷന്മാര്‍ക്ക് എവിടെന്ന് കിട്ടി ഈയബദ്ധം?  അവര്‍ അങ്ങയുടെ കുടംബത്തെയാണ് നിന്ദിക്കുന്നത്, ഇത്തരം അവാസ്തവങ്ങളുടെ പ്രഘോഷണം വഴി.  ഹവ്വായും ഖദീജയും സ്ത്രീകളല്ലായിരുന്നോ? അവിടെത്തെ തിരുപുത്രി ഫാത്വിമയും സ്ത്രീയല്ലയോ?- എദീബ് ഹറാബി സ്ത്രീത്വത്തിന്റെ ആത്മനിഷ്ഠതയും …

Read More »

മുസ്‌ലിം സ്ത്രീ ഇരയാവുന്നതിലെ മുഖ്യധാരാ കുയുക്തികള്‍

women and islamophiobia

ഇസ്‌ലാം ഭീതി (ഇസ്‌ലാമോഫോബിയ), മുസ്‌ലിം സമൂഹത്തെ ടാര്‍ഗറ്റ് ചെയ്യുന്ന ആഗോള ഭീഷണി എന്ന നിലക്ക് വര്‍ത്തമാന കാലത്തിലെ സാമൂഹ്യ-രാഷ്ട്രീയ സംവാദങ്ങളില്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. പടിഞ്ഞാറന്‍ മാധ്യമങ്ങളും ഇന്ത്യന്‍ സവര്‍ണ മാധ്യമങ്ങളും മുസ്‌ലിംകള്‍ക്ക് മൊത്തത്തില്‍ ഒരു ഭീകര പരിവേഷം കൊടുക്കുകയും സാമൂഹിക, വിദ്യാഭ്യാസ, രാഷ്ട്രീയ മേഖലകളില്‍ നിന്ന് അവരെ അകറ്റി നിര്‍ത്തുകയും ചെയ്തു.ഇസ്‌ലാം ഭീതി (ഇസ്‌ലാമോഫോബിയ), മുസ്‌ലിം സമൂഹത്തെ ടാര്‍ഗറ്റ് ചെയ്യുന്ന ആഗോള ഭീഷണി എന്ന നിലക്ക് വര്‍ത്തമാന …

Read More »

ഖുര്‍ആന്‍ പെണ്‍വായനകളും കേരള മുസ്‌ലിം പ്രതികരണങ്ങളും

quran women rading in kerala

(ജി.ഐ.ഒ മുസ്‌ലിം വിമിന്‍സ് കൊളോക്യത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തിന്റെ പരിഷ്‌കരിച്ച പതിപ്പ്)(ജി.ഐ.ഒ മുസ്‌ലിം വിമിന്‍സ് കൊളോക്യത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തിന്റെ പരിഷ്‌കരിച്ച പതിപ്പ്) ഇസ്‌ലാമിലെ അടിസ്ഥാന പ്രമാണങ്ങളുടെ ആധികാരിക വ്യാഖ്യാനങ്ങള്‍ പുരുഷ കേന്ദ്രീകൃതമായതിനാല്‍ ഇസ്‌ലാമിക വൈജ്ഞാനിക മണ്ഡലത്തില്‍ നിന്നും സാമൂഹിക ഇടങ്ങളില്‍ നിന്നും മുസ്‌ലിം സ്ത്രീ ചരിത്രപരമായി മാറ്റി നിര്‍ത്തപ്പെട്ടുവെന്ന് വാദിച്ചുകൊണ്ടാണ് ഖുര്‍ആന്‍ വചനങ്ങളുടെ സ്ത്രീ വ്യാഖ്യാതാക്കള്‍ രംഗത്തു വരുന്നത്. സാമ്പ്രാദായിക വ്യാഖ്യാന രീതികളെ വിമര്‍ശന വിധേയമാക്കി, ലിംഗനീതി (ജെന്‍ഡര്‍ ജസ്റ്റിസ്) എന്ന …

Read More »

മസ്‌നവിയേ റൂമി: അനുരാഗം തീര്‍ത്ത അക്ഷയഖനി

thelicham

മസ്‌നവി. മരമായിരുന്നു ഞാന്‍ പണ്ടൊരു മഹാനദി കരയില്‍ നദിയുടെ പേര് ഞാന്‍ മറന്നു പോയി-  വയലാര്‍ രാമവര്‍മ ഭൗതിക ലോകത്തെ മനുഷ്യാവസ്ഥയുടെ അന്യഥാത്വത്തിന്റെ വ്യവഹാരങ്ങള്‍ മനുഷ്യനോളം തന്നെ പഴക്കമുള്ളതാണ്. മിലന്‍ കുന്ദേര പറയുന്നത് പോലെ മറവികള്‍ക്കെതിരെയുള്ള ഓര്‍മകളുടെ പോരാട്ട ചരിത്രം മനുഷ്യരാശിയുടെ അതിജീവനത്തിന്റെ വിഭിന്ന ദശാസന്ധികളെയെല്ലാം അടയാളപ്പെടുത്തുന്നുണ്ട്. അന്യഥാത്വത്തിന്റെ ആധുനിക വ്യവഹാരങ്ങള്‍ ഹെഗല്‍, മാര്‍ക്‌സ്, കാഫ്ക, വേര്‍ഡ്‌സ്‌വേര്‍ത്ത് തുടങ്ങിയവരിലൂടെ വ്യത്യസ്ത പരിപ്രേക്ഷ്യങ്ങളെ ആശ്ലേഷിച്ച് കടന്നുപോയിക്കൊണ്ടിരിക്കുമ്പോള്‍ സ്വത്വ പ്രതിസന്ധിയുടെയും അസ്തിത്വ വാദത്തിന്റെയും …

Read More »

ആദ്ധ്യാത്മികതയുടെ റൂമി വഴികള്‍

ജലാലുദ്ദീന്‍ റൂമിയുടെ പ്രശസ്തിക്കു പാശ്ചാത്യ പൗരസ്ത്യ ഭേദമില്ല. സാര്‍വലൗകികതയുടെ തേജസ്സാണു റൂമിയുടെ സത്ത. നാഗരികലോകത്തു റൂമിയുടേതു സവിശേഷമായൊരു സാംസ്‌കാരിക സ്വാധീനമാണ്.  സമീപകാലത്ത് ഒരു യു.എസ് പോപ് ഗായിക തന്റെ കുട്ടിക്ക് റൂമി എന്നാണു പേരിട്ടത്. നാഗരികതയുടെ  അലട്ടലുകളെ ശമിപ്പിക്കാന്‍ പോന്ന ഘടകങ്ങള്‍ റൂമിയുടെ കാവ്യങ്ങളിലുള്ളതിനാല്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ ഒട്ടേറെ ഇംഗ്ലിഷ് പരിഭാഷകളാണു റൂമിയുടെ ഭാവഗീതങ്ങള്‍ക്ക് ഉണ്ടായിട്ടുള്ളത്. ഈ പരിഭാഷകളുടെയും അതു തേടുന്ന വായനക്കാരുടെയും താല്‍പര്യങ്ങള്‍ മതപരമോ ആത്മീയമോ അല്ലെന്നതു കൗതുകകരമാണ്. …

Read More »

റൂമിയുടെ പട്ടവും ഇസ്‌ലാമിന്റെ നൂലും

thelicham

ബ്രിട്ടീഷ് റോക് ബാന്‍ഡ് കോള്‍ഡ്‌പ്ലേ ആര്‍ടിസ്റ്റ് ക്രിസ് മാര്‍ട്ടിനും ഹോളിവുഡ് നടി ഗ്വനിത്ത് പാള്‍ട്രോയും തമ്മിലുള്ള ബന്ധം വിഛേദനത്തിന്റെ വക്കിലെത്തിയ സമയം, ക്രിസ് മാര്‍ട്ടിന് സുഹൃത്ത് ഒരു പുസ്തകം സമ്മാനിക്കുന്നു. കോള്‍മാന്‍ ബാര്‍ക്‌സിന്റെ മസ്‌നവി വിവര്‍ത്തനമായിരുന്നു അത്. മാര്‍ട്ടിന്റെ പിന്നീടുള്ള ജീവിതത്തിന്റെ ഗതി തന്നെ മസ്‌നവി മാറ്റിയെഴുതി. കോള്‍ഡ്‌പ്ലേയുടെ പുതിയ ആല്‍ബത്തില്‍ ബാര്‍ക്‌സ് മസ്‌നവി വായിക്കുന്ന രംഗമുണ്ട്. സെലിബ്രിറ്റികളുടെ വരെ ആത്മീയാന്വേഷണങ്ങളെ പ്രചോദിപ്പിക്കാന്‍പോന്നതായിരുന്നു റൂമി രചനകള്‍. മഡോണയുടെയും ടില്‍ഡ സ്വിന്റണിന്റെയും …

Read More »

ഹയ്യുബ്‌നു യഖ് ളാന്‍‍: ധൈഷണിക പ്രബുദ്ധതയുടെ അനശ്വരാഖ്യാനം

വിശുദ്ധ ഖുര്‍ആനും ആയിരത്തൊന്ന് രാവുകളും കഴിഞ്ഞാല്‍ അറബിയില്‍ നിന്ന് ഏറ്റവുമധികം മറ്റു ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട കൃതിയാണ് ഫിലോസോഫസ് ഓട്ടോഡൈഡാക്റ്റസ് എന്ന് ലാറ്റിനില്‍ വിശ്രുതമായ ആദ്യ അറബി നോവല്‍ ‘ഹയ്യ് ബ്‌നു യഖ്ളാന്‍’. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഗ്രാനഡയില്‍ ജീവിക്കുകയും ശാസ്ത്രം, തത്വശാസ്ത്രം, സാഹിത്യം, തുടങ്ങിയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത അബൂബാസര്‍ എന്ന് പാശ്ചാത്യര്‍ വിളിക്കുന്ന അബൂബക്കര്‍ ഇബ്‌നു തുഫൈലാണ് ഗ്രന്ഥകര്‍ത്താവ്. അബൂബക്ര്‍ മുഹമ്മദ് ബ്ന്‍ അബ്ദില്‍ മലിക് ബ്‌നു …

Read More »

കുഞ്ഞായിന്‍ മുസ്‌ലിയാരുടെ നൂല്‍മാല: സൂഫി ഭാവനയുടെ പ്രതലങ്ങള്‍ 2

മാപ്പിള സാഹിത്യത്തിലെ എല്ലാ മാലപ്പാട്ടുകളും മുഹ് യിദ്ദീന്‍ മാലയെ അനുകരിക്കുമ്പോള്‍ നൂല്‍മാല മാത്രം അതില്‍നിന്നും വളരെ വ്യത്യാസം പുലര്‍ത്തുന്നു. മാലയുടെ പരമ്പരാഗത ഇശലായ യമന്‍ കെട്ട് അദ്ദേഹം പിന്തുടരുന്നില്ല. ഭാഷയിലും ശൈലിയിലുമാണ് പ്രധാന വ്യത്യാസം. തമിഴ് എഴുത്തുകാരനായ തോപ്പില്‍ മുഹമ്മദ് മീരാന്‍ അറബിത്തമിഴ് കാവ്യങ്ങളും മുസ്‌ലിയാര്‍ കൃതികളും തമ്മിലുള്ള സാമ്യത എടുത്തുകാട്ടുന്നുണ്ട്. 1607 ല്‍ രചിക്കപ്പെട്ട മുഹ്‌യിദ്ദീന്‍ മാലയില്‍ 20 ശതമാനം തമിഴ് പദങ്ങളുള്ളപ്പോള്‍ 1785 ലെ നൂല്‍മാലയില്‍ അത് …

Read More »