Home / കവിത

കവിത

നീ

ജനനം മുതല്‍ മരിക്കും വരെ ശപിക്കപ്പെട്ട് അലയുന്നു നീ, പാപിയായി ഇനിയും വേണമെന്ന ആര്‍ത്ഥിയില്‍ മനക്കോട്ടകളേറി തെളിഞ്ഞുനടക്കുന്നു. കുടിച്ച് കൂത്താടി നശിപ്പിക്കുന്നു. വിലപ്പെട്ടൊരായുസ്സിനെ ചിതയെറിയും വരെ മോക്ഷം തേടി വലഞ്ഞ് നിന്റെ ജീവിതം നരകമായിപ്പോയല്ലോ!! ശപിക്കപ്പെട്ട പിശാചു പോലെ ദൈവം ശാസിച്ച് ശാസിച്ച് നീ കരിഞ്ഞുണങ്ങിയിരിക്കുന്നു.

Read More »

മഴ ദിവസം, മരണവീട്ടില്‍

ആകാശത്തെ ഇത്ര നല്ല വിവര്‍ത്തകനായി മറ്റൊരു നേരത്തും കാണാനാകില്ല, പടികയറി വരുന്നു, പടിയിറങ്ങുന്നവനെ യാത്രയാക്കാന്‍ നനഞ്ഞൊലിച്ച കണ്ണുകള്‍, ദേ, മണ്ണിലേക്ക് തന്നെയാ പോകേണ്ടതെന്നു ഇറയത്തെ പേനത്തുമ്പുകളിലൂടെ ഒലിച്ചിറങ്ങുന്ന തുള്ളികള്‍ മഴയുടെ വരികള്‍.. കര്‍പ്പൂരഗന്ധക്കടലിലെ ചെറുദ്വീപാകുംവീട്, അല്‍പനേരത്തേക്കു മഴയൊച്ച മൗനമായ് പെയ്തപ്പോള്‍, വേഷങ്ങളഴിച്ച മനുഷ്യനോടൊപ്പം യാത്രയായി പോകരുതേ എന്ന ഉള്‍വിളികള്‍, അന്തിചുവപ്പന്ന് കരിമ്പടം പുതച്ചു വീടിനെ തൊടുന്ന നേരത്ത് മരിച്ചയാളുടെ മുറിയില്‍ കയറി നോക്കൂ, അലമാരയിലെ മരുന്ന് കുപ്പികള്‍, തൂക്കിയിട്ട വസ്ത്രങ്ങള്‍, …

Read More »

നവം

ചോദിച്ചു- അച്ചന്റെ നാട് പറഞ്ഞു- കേരളമെന്ന് തിരഞ്ഞു- ഗൂഗിളിലന്ന് കണ്ടു- ‘gods own coun­try’’ യെന്ന് വായുച്ചു- പ്രകൃതി സൗന്ദര്യത്തെ ്അറിഞ്ഞു- മനോഹരമെന്ന് കൊതിച്ചു- ഒന്ന് പോവാന്‍ തുടങ്ങി- യാത്ര കേരളത്തിലേക്ക് എത്തി- കേരഗ്രമത്തില്‍ ഇറങ്ങി- ഒരു ഹര്‍ത്താലില്‍ കുടുങ്ങി- ബസ് സറ്റാന്റില്‍ ചതിച്ചു- രാത്രി ഗൈഡ് എടുത്തു- അവര്‍ക്ക് വേണ്ടതൊക്കെ കൊടുത്തു- കേസ് പോലീസില്‍ വിളിച്ചു- കോടതിയിലേക്ക് എറിഞ്ഞു- അവര്‍ കാശ് കുടുക്കി- വിധി അന്ന് അടച്ചു — …

Read More »

രണ്ടു പ്രണയങ്ങള്‍

മഴ നീലിമ മുറ്റിയ ആകാശത്തിനും വിള്ളല്‍ വീണ ഭൂമിക്കുമിടയില്‍ കാര്‍മേഘം മറയിട്ടു. വിരഹം താങ്ങാനാവാതെ നീലാകാശം കണ്ണീരൊഴുക്കി…!   സുനാമി മണല്‍പ്പരപ്പിലെ കുറിയെഴുത്തിലൂടെ തീരം തന്റെ പ്രണയം തുറന്നു പറഞ്ഞു. വികാരമടക്കിപ്പിടിക്കാനാവാതെ കടലവളെ ചേര്‍ത്തു പിടിച്ചു.

Read More »

മാധ്യമങ്ങള്‍

‘വിശുദ്ധ’ കോര്‍പ്പറേറ്റുകളുടെ കാലു നക്കിത്തുടച്ച്, അള്ളിപ്പിടിച്ച,് തൂങ്ങിക്കിടക്കും ‘വിശുദ്ധ വിസര്‍ജ്ജ്യം’ അരിപ്പ വെക്കാതെ അച്ചു നിരത്തിക്കളിക്കും കുബേരസുവിശേഷങ്ങള്‍ പതിവുപല്ലവികളാക്കിയ വിശുദ്ധരുടെ വേപ്പാട്ടികള്‍.

Read More »

വിധി സമ്മാനിച്ചത്‌

പണിതീര്‍ന്ന ഇരുനില വീട് പോര്‍ച്ചിലൊരു കാര്‍… ചുമരിലൊരു എല്‍ സി ഡി ടിവി… മോഹങ്ങള്‍ വറ്റുമ്പോള്‍ നോവു പങ്കിടാന്‍ ഭാര്യ മനസ്സില്‍ താലോലിച്ചു വളര്‍ത്തിയ സ്വപ്‌നങ്ങള്‍ക്ക് നിറം പകരാന്‍ കടല്‍ കടന്ന് ഗള്‍ഫുകാരനായി… തീ കവര്‍ന്ന മരുഭൂമിയുടെ കാറ്റേറ്റ്, ചൂടു കലര്‍ന്ന ദിനങ്ങളെ പ്രണയിച്ച് പ്രവാസിയായി കനിഞ്ഞുകിട്ടിയ ഇടവേളകളില്‍ പലവുരു നാട്ടില്‍ വന്നു. വരിഞ്ഞുകെട്ടിയ പെട്ടി നോക്കി കുടുംബക്കാര്‍ എനിക്ക് വിലയിട്ടു. നനവുള്ള സങ്കടങ്ങള്‍ അടക്കിപ്പിടിച്ച് ഭാര്യയോട് ചിരിക്കുമ്പോള്‍ ഹൃദയം …

Read More »

കാത്തിരിപ്പ്

ഒന്നും പറയാതെ ചില മരണങ്ങള്‍ ഇറങ്ങിപ്പോരുമ്പോള്‍ ഇറയത്ത് തൂക്കിയിട്ടുണ്ട്, ചില ചോദ്യ പാത്രങ്ങള്‍… വരള്‍ച്ച വന്നോ മഴയെ തിരഞ്ഞ് പോകുന്നില്ലേ കൈ കെട്ടിനില്‍ക്കുകയാണോ നിശബ്ദം കാലവൃക്ഷത്തിന്റെ മുടികൊഴിച്ചില്‍ തണലുകളെ ഖബറടക്കി. ഒപ്പം, ഇനിയാരെന്ന ചോദ്യവും ഇരുട്ടിന്റെ കനത്ത നിശബ്ദതയില്‍ നിറമില്ലാത്ത പൂക്കള്‍ വിടരുന്നു ഓരോന്നും മരത്തിന്റെ ദുഃഖങ്ങളെന്നറിയുമ്പോള്‍ കാലിയായ പോക്കറ്റില്‍ കൈയിട്ട് കാലം കരയുന്നു മുലകളില്‍ നിന്ന് നിലാവ് ചുരത്താതെ ഒരു രാത്രി, നഗ്നമായി നില്ക്കുന്നു ആര്‍ക്കും വേണമെങ്കിലും കല്ലെറിയാം …

Read More »

കണ്ണുകള്‍

മാതാവിന്റെ നിറഞ്ഞു തുളുമ്പിയ കണ്ണുകളില്‍ നിന്നാണ് മാതൃ സ്‌നേഹത്തിന്റെ വിലയറിഞ്ഞത് കണ്ണുരുട്ടിയപ്പോഴേക്കും വിരണ്ടു പോയ പിഞ്ചു ബാലന്റെ നയനങ്ങളില്‍ നിന്നാണ് നിഷ്‌കളങ്കതയുടെ ആഴമറിഞ്ഞത് തകര്‍ന്നടിഞ്ഞ കെട്ടിടത്തിനിടയില്‍ നിന്ന് പുറത്തെടുത്ത കുരുന്നിന്റെ പൊടി പിടിച്ച കുഞ്ഞു മുഖത്തെ കണ്ണുകളാണ് യുദ്ധത്തിന്റെ ഭീകരതയറിയിച്ചത് ഒരു നേരത്തെ ഭക്ഷണത്തിനായി കൈകള്‍ നീട്ടിയ യാചകന്റെ കണ്ണുകളിലൂടെയാണ് വിശപ്പിന്റെ കാഠിന്യമറിഞ്ഞത് മുഷ്ടി ചുരുട്ടി ഓടിയടുത്ത ശത്രുവിന്റെ കണ്ണുകളാണ് പുകയുന്ന ദേഷ്യത്തിന്റെ ആഴം കാണിച്ചു തന്നത് എന്നെ തിരയുന്ന …

Read More »

ശ് മശാനം

അയാള്‍ ഉറപ്പിച്ചു ഒരു ശവപ്പറമ്പൊരുക്കണം ഓര്‍മ്മകള്‍ക്ക് മനസ്സിന്റെ പുറമ്പോക്കിലേക്ക് നടന്നു… ചീഞ്ഞുനാറുന്നവ.. അസ്വസ്ഥപ്പെടുത്തുന്നവ… അയാള്‍ ആലോചിച്ചു ഇന്നലെകളെ പ്രകാശപൂരിതമാക്കിയത് ഇന്ന് ഇരുളു വിതക്കുകയാണ്.. ഹാവൂ.. ഇനി മനസമാധാനത്തോടെ ജീവിക്കാം തിരിഞ്ഞുനടക്കുമ്പോള്‍.. മുന്നില്‍ കൂട്ടത്തോടെ പ്രത്യക്ഷപ്പെടുന്നു പ്രേതങ്ങള്‍.. പൂര്‍വ്വശക്തിയോടെ… അയാള്‍ കുഴിച്ചു, ശവപ്പറമ്പൊരുക്കണം ഓര്‍മകള്‍ക്കല്ല ഭാവിക്ക്.. പ്രതീക്ഷകള്‍ക്ക്…

Read More »