Wednesday , August 23 2017
Home / നിലപാട്

നിലപാട്

അനുഷ്ഠാനങ്ങളാണ് മതത്തിന്റെ വേരുകള്‍

മനുഷ്യന്റെ ഭൗതികവും ആത്മികവുമായ മാര്‍ഗദര്‍ശനം കുറ്റമറ്റ രീതിയില്‍ നിര്‍വഹിക്കുന്ന മതമാണ് ഇസ്‌ലാം. പ്രപഞ്ച സ്രഷ്ടാവിന്റെ സംവിധാനമായതിനാല്‍ കാലാതീതമായി നിലകൊള്ളുന്ന പുരാതനവും ആധുനികവുമായ എല്ലാ സമൂഹങ്ങളെയും മാര്‍ഗദര്‍ശനം ചെയ്യാന്‍ പര്യാപ്തമായ മതമാണത്. നല്ല കുടുംബവും സമൂഹവും രാഷ്ട്രവും രൂപീകരിക്കപ്പെടുന്നത് നിയമങ്ങളുടെ കാര്യക്ഷമത കൊണ്ടോ സംവിധാനങ്ങളുടെ കാര്യക്ഷമത കൊണ്ടോ അല്ല പ്രത്യുത മാനസിക പരിവര്‍ത്തനം കൊണ്ടാണെന്ന് ഇസ്‌ലാം കരുതുന്നു. ആത്മിക വികസനത്തിന് ഇസ്‌ലാം കൂടുതല്‍ മുന്‍ഗണന നല്‍കുന്നത് ഇതു കൊണ്ടാണ്. ജീവിത വിജയത്തെ …

Read More »

കേരളത്തിലെ ശിയ ആരോപണങ്ങളുടെ മറുവശം

പുലിവരുന്നേ എന്നു പറഞ്ഞ് പേടിപ്പിച്ചു നിര്‍ത്തി കാര്യം നേടുന്നവരും കൂരിരുട്ടില്‍ കരിമ്പൂച്ചയെ തിരയുന്നവരുമാണ് മുസ്‌ലിം കേരളത്തിന്റെ ബൗദ്ധിക സ്രോതസ്സുകളെ വിലക്കെടുത്തതും ക്രിയാത്മകമായി വിനിയോഗിക്കേണ്ട ധിഷണയെ നശിപ്പിച്ചതും. ഇവിടെയാണ് ശീഇസമെന്ന ഇസ്്‌ലാം വിരുദ്ധ ആശയത്തിനെതിരെ ജാഗ്രതാ മുന്നറിയിപ്പുമായി ചിലര്‍ രംഗത്തുവന്നിരിക്കുന്നത്. സഊദി ഭരണകൂടത്തെ പിന്തുണക്കുകയും തുടര്‍ന്ന് നിയന്ത്രിക്കുകയും മറ്റു മുസ്‌ലിം സമൂഹങ്ങളിലേക്ക് പണവും അധികാരവുമുപയോഗിച്ച് കടന്നുകയറി പാരമ്പര്യ ഇസ്‌ലാമിന്റെ അവശേഷിക്കുന്ന അടയാളങ്ങള്‍ ഓരോന്നായി തകര്‍ത്തുകളയുകയും മുന്‍കാല ഇമാമുമാരുടെ കൃതികളില്‍ കൈകടത്തലുകള്‍ വരുത്തുകയും …

Read More »

പോയ തെരഞ്ഞെടുപ്പ് നമ്മോട് പറഞ്ഞത്‌

ദസറ ആഘോഷത്തിന് ലഖ്‌നോവിലെത്തി ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കാഹളം മുഴക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി അതിര്‍ത്തിയില്‍ നടത്തിയ മിന്നലാക്രമണത്തിലായിരുന്നു പ്രചാരണം തുടങ്ങിയത്. പാകിസ്ഥാനെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയതിന് പുറമെ പാകിസ്ഥാനെതിരായ വികാരം പരമാവധി വോട്ടാക്കാന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറെ ഉത്തര്‍പ്രദേശില്‍ പ്രധാന പ്രചാരകനാക്കുമെന്ന് ബി.ജെ.പി പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശിലുടനീളം പരീക്കര്‍ക്ക് സ്വീകരണം നല്‍കാനും പാര്‍ട്ടി പദ്ധതിയിട്ടു. എന്നാല്‍ കള്ളനോട്ടും കള്ളപ്പണവും തടയാനെന്ന …

Read More »