Home / പംക്തികള്‍

പംക്തികള്‍

സൂസന്റെ മരണം

’12:54 ന് മുമ്പായി ഫ്‌ലോറ പാര്‍ക്കിലെത്തിച്ചേരുകയാണെങ്കില്‍ നിങ്ങള്‍ക്ക് സൂസനെ രക്ഷിക്കാം. ഇല്ലെങ്കില്‍ സൂസന്‍ വെടിയേറ്റ് മരിച്ചിട്ടുണ്ടാകും. സമയം ഓര്‍ക്കുക. 12:54 ആകുന്നതോടെ എല്ലാമാവസാനിക്കും.…’ മൊബൈല്‍ സന്ദേശം വായിച്ചയുടനെ സ്‌ക്രീനിന്റെ മുകളില്‍ നിന്നും ഡ്രാഗ് ചെയ്തു. സമയം 12:43.. ഏറ്റവും വേഗത്തില്‍ പോയാല്‍ പാര്‍ക്കിലെത്താന്‍ എട്ട് മിനിറ്റ്. കാറെടുത്ത് കത്തിച്ച് വിട്ടു. പാര്‍ക്കെത്തി. വന്‍ തിരക്ക്. എങ്ങനെയാണ് സൂസനെ കണ്ടെത്തുക.? ഫോണ്‍ വിളിച്ചാലോ.. ഫോണ്‍ എടുത്തു. 12:51 പല്ലിളിച്ചു. കണ്ണില്‍ ഇരുട്ട് …

Read More »

ഈമം

thelicaham

ഏട്ടനാണ് അന്ന് അയാളേയും കൊണ്ട് വീട്ടിലേക്ക് വന്നത്. കൂടെയാരെങ്കിലുമുണ്ടെങ്കില്‍ സാധാരണ വിളിച്ചുപറയാറുള്ള ഏട്ടന്‍ അന്ന് അങ്ങനെ ചെയ്തിരുന്നില്ല. ഒരുപക്ഷേ അപ്രതീക്ഷിതമായി കണ്ടുമുട്ടിയതിനാലാവാം. അത്ര വെളുത്തിട്ടല്ലാത്ത അയാളുടെ പ്രകൃതത്തില്‍ എനിക്ക് കൗതുകത്തിന് ഒന്നും ഉണ്ടായിരുന്നില്ല. വീട്ടില്‍ വരുന്ന ഓരോരുത്തരേയും കാര്യമായി പരിചയപ്പെടുത്താന്‍ ശ്രമിക്കാറുള്ള ഏട്ടന്‍ അന്ന് അങ്ങേയറ്റം ശാന്തമായും നിശ്ശബ്ദമായും കാണപ്പെട്ടിരുന്നു. എംടിവിയിലെ ഏറ്റവും പ്രിയങ്കരമായിരുന്ന ഒരു മ്യൂസിക്കിന് പോലും ചെവികൊടുക്കാതെ ഏട്ടന്‍ മുറിയിലേയ്ക്ക് അയാളെയും കൊണ്ട് പോവുക മാത്രമാണ് ചെയ്തത്. …

Read More »

സെക്യൂരിറ്റിക്കാരന്‍

തോരാത്ത രാവിലെ കെട്ട തീയിന്റെ മണമുള്ള നഗരത്തില്‍ അയാള്‍ ബസ്സിറങ്ങി. സര്‍ക്കാര്‍ ബസ്സിന്റെ നീളന്‍ കമ്പി പിടിച്ച് തൂങ്ങിയ ഉറക്കം ബാക്കി പീള കെട്ടിയ കണ്ണുമായി ചായച്ചണ്ടി കേറ്റി വെച്ച സമോവറിനടുത്തേക്ക് അയാള്‍ ചെന്നു. ഒട്ടിപ്പിടിച്ച വിരലടയാളങ്ങളുള്ള ചില്ലു ഗ്ലാസില്‍ കടുംനിറത്തിലുള്ള ചായയും, തലേന്നത്തേതാവണം, പാതി മാത്രമുള്ളൊരു തണുത്ത പരിപ്പുവടയും കഴിച്ച് ചായക്കടയുടെ ഓരത്തെ പഴയ ചൂടിക്കസേരയില്‍ അയാളിരുന്നു. വിശാലമായ ക്യാംപസിന്റെ ഇങ്ങേ തലക്കലെ കാവല്‍പ്പുരയില്‍ ഒറ്റക്കിരുക്കുമ്പോള്‍ അയാളെ മഥിച്ചിരുന്ന …

Read More »

നീ

ജനനം മുതല്‍ മരിക്കും വരെ ശപിക്കപ്പെട്ട് അലയുന്നു നീ, പാപിയായി ഇനിയും വേണമെന്ന ആര്‍ത്ഥിയില്‍ മനക്കോട്ടകളേറി തെളിഞ്ഞുനടക്കുന്നു. കുടിച്ച് കൂത്താടി നശിപ്പിക്കുന്നു. വിലപ്പെട്ടൊരായുസ്സിനെ ചിതയെറിയും വരെ മോക്ഷം തേടി വലഞ്ഞ് നിന്റെ ജീവിതം നരകമായിപ്പോയല്ലോ!! ശപിക്കപ്പെട്ട പിശാചു പോലെ ദൈവം ശാസിച്ച് ശാസിച്ച് നീ കരിഞ്ഞുണങ്ങിയിരിക്കുന്നു.

Read More »

ഇരുളടഞ്ഞ വഴികളില്‍ സ്വര്‍ഗം തേടിയൊരാള്‍

എനിക്ക് പറ്റില്ല എന്ന് പറയാന്‍ കഴിയാത്ത വിധത്തില്‍ സാമൂഹിക ക്രമങ്ങള്‍ നിങ്ങളെ വരിഞ്ഞു മുറുക്കിയിട്ടുണ്ടോ? മനസ്സിനകത്തു കാത്തു വെച്ച സ്വപ്‌നങ്ങള്‍ എരിഞ്ഞടങ്ങുന്നതും കണ്ട് നിസ്സഹായനായിപ്പോയിട്ടുണ്ടോ?ബാക്കിയുള്ള നിമിഷങ്ങളെങ്കിലും പ്രതീക്ഷകളുടെ മോഹപ്പെയ്ത്തില്‍ നനഞ്ഞു കുതിരണമെന്നു കരുതി തുനിഞ്ഞിറങ്ങിയിട്ടുണ്ടോ? ലെബനീസ് എഴുത്തുകാരന്‍ ഹസന്‍ ദാവൂദിന്റെ നോ റോഡ് റ്റു പാരഡൈസ് (ലാ ത്വരീഖ ഇലല്‍ ജന്ന ) എന്ന നോവലിന്റെ ഒടുവിലേക്കെത്തുമ്പോഴേക്ക് ഇവയെല്ലാം ചോദ്യരൂപേണ നിങ്ങള്‍ക്കൊപ്പമുണ്ടാകും. ഒട്ടനവധി സങ്കീര്‍ണ്ണതകളിലൂടെയും വിഭ്രാത്മകമായ ഭാവനകളിലൂടെയുമാണ് നോവല്‍ വികസിക്കുന്നത്. …

Read More »

ചില നേരങ്ങളില്‍

നിനച്ചിരിക്കാത്ത നേരത്ത് പൊട്ടിവീഴുന്ന ചില ഒറ്റപ്പെടലുകളുണ്ട്. വിഭജനം നടന്നപ്പോള്‍ ശത്രുരാജ്യത്ത് പെട്ടുപോയ കമിതാവിനെപ്പോലെയാകും അന്നേരം മനസ്സ്. പൂര്‍ണ്ണവിരാമം വീഴാത്തൊരു വാചകം അര്‍ദ്ധോക്തിയില്‍ മുറിഞ്ഞു പോയതിന്റെ നോവില്‍ പ്രിയതരമായൊരു കാതു തേടി അലഞ്ഞലഞ്ഞു മടുക്കും. മുറിവേറ്റൊരു കര്‍ണ്ണപുടം അറിയാവുന്ന സ്വര വ്യഞ്ജനങ്ങള്‍ കേള്‍ക്കാനാഗ്രഹിക്കും വിധം ശ്രദ്ധയോടെ വിന്യസിച്ചുവെക്കും. അടുത്ത തിരക്കിലേക്ക് വീഴും വരെ, കണ്ടുതീര്‍ത്ത കാഴ്ചകളെക്കുറിച്ച് മിണ്ടിയും പറഞ്ഞുമിരിക്കാമെന്ന് ഒരു കണ്ണ് മറ്റേ കണ്ണിനോട് അടക്കം പറയും

Read More »

നവം

ചോദിച്ചു- അച്ചന്റെ നാട് പറഞ്ഞു- കേരളമെന്ന് തിരഞ്ഞു- ഗൂഗിളിലന്ന് കണ്ടു- ‘gods own coun­try’’ യെന്ന് വായുച്ചു- പ്രകൃതി സൗന്ദര്യത്തെ ്അറിഞ്ഞു- മനോഹരമെന്ന് കൊതിച്ചു- ഒന്ന് പോവാന്‍ തുടങ്ങി- യാത്ര കേരളത്തിലേക്ക് എത്തി- കേരഗ്രമത്തില്‍ ഇറങ്ങി- ഒരു ഹര്‍ത്താലില്‍ കുടുങ്ങി- ബസ് സറ്റാന്റില്‍ ചതിച്ചു- രാത്രി ഗൈഡ് എടുത്തു- അവര്‍ക്ക് വേണ്ടതൊക്കെ കൊടുത്തു- കേസ് പോലീസില്‍ വിളിച്ചു- കോടതിയിലേക്ക് എറിഞ്ഞു- അവര്‍ കാശ് കുടുക്കി- വിധി അന്ന് അടച്ചു — …

Read More »

സത്യം മരിക്കുന്നു

ഹൗ നീ എത്ര സുന്ദരിയാണ് എത്ര വശ്യതയോടെയാണ് ഞാന്‍ നി്‌ന്റെ സൗന്ദര്യത്തെ ആസ്വദിക്കുന്നത്.നിനക്കറിയുമോ ഞാനെത്ര മാത്രം ആഴത്തില്‍ നിന്നെ സ്‌നേഹിക്കുന്നുണ്ടെന്ന്.ദീര്‍ഘനേരത്തെ ചുംബനത്തില്‍ നിന്നും മതിയാക്കി അവന്‍ അവളോട് ചോദിച്ചു. കഴിഞ്ഞ പത്ത് മിനുട്ട് മാത്രമല്ല.നീ എന്നും സുന്ദരിയാണ് നിന്നെ ഞാന്‍ എന്നന്നേക്കുമായി സ്‌നേഹിക്കും മുറിഞ്ഞ ലിപ്പ് ലോക്കിന്റെ വിരസതയില്‍ തളര്‍ന്ന വാക്കുകളില്‍ മുഴുമിക്കാന്‍ പാടുപെട്ട് അവന്റെ ആഡംസ് ആപ്പിള്‍ ഉയര്‍ന്നു പൊങ്ങി നിലത്ത് വീണു. നിങ്ങള്‍ കരുതുന്ന പോലെ ദീര്‍ഘ …

Read More »

രണ്ടു പ്രണയങ്ങള്‍

മഴ നീലിമ മുറ്റിയ ആകാശത്തിനും വിള്ളല്‍ വീണ ഭൂമിക്കുമിടയില്‍ കാര്‍മേഘം മറയിട്ടു. വിരഹം താങ്ങാനാവാതെ നീലാകാശം കണ്ണീരൊഴുക്കി…!   സുനാമി മണല്‍പ്പരപ്പിലെ കുറിയെഴുത്തിലൂടെ തീരം തന്റെ പ്രണയം തുറന്നു പറഞ്ഞു. വികാരമടക്കിപ്പിടിക്കാനാവാതെ കടലവളെ ചേര്‍ത്തു പിടിച്ചു.

Read More »

മാധ്യമങ്ങള്‍

‘വിശുദ്ധ’ കോര്‍പ്പറേറ്റുകളുടെ കാലു നക്കിത്തുടച്ച്, അള്ളിപ്പിടിച്ച,് തൂങ്ങിക്കിടക്കും ‘വിശുദ്ധ വിസര്‍ജ്ജ്യം’ അരിപ്പ വെക്കാതെ അച്ചു നിരത്തിക്കളിക്കും കുബേരസുവിശേഷങ്ങള്‍ പതിവുപല്ലവികളാക്കിയ വിശുദ്ധരുടെ വേപ്പാട്ടികള്‍.

Read More »

വിധി സമ്മാനിച്ചത്‌

പണിതീര്‍ന്ന ഇരുനില വീട് പോര്‍ച്ചിലൊരു കാര്‍… ചുമരിലൊരു എല്‍ സി ഡി ടിവി… മോഹങ്ങള്‍ വറ്റുമ്പോള്‍ നോവു പങ്കിടാന്‍ ഭാര്യ മനസ്സില്‍ താലോലിച്ചു വളര്‍ത്തിയ സ്വപ്‌നങ്ങള്‍ക്ക് നിറം പകരാന്‍ കടല്‍ കടന്ന് ഗള്‍ഫുകാരനായി… തീ കവര്‍ന്ന മരുഭൂമിയുടെ കാറ്റേറ്റ്, ചൂടു കലര്‍ന്ന ദിനങ്ങളെ പ്രണയിച്ച് പ്രവാസിയായി കനിഞ്ഞുകിട്ടിയ ഇടവേളകളില്‍ പലവുരു നാട്ടില്‍ വന്നു. വരിഞ്ഞുകെട്ടിയ പെട്ടി നോക്കി കുടുംബക്കാര്‍ എനിക്ക് വിലയിട്ടു. നനവുള്ള സങ്കടങ്ങള്‍ അടക്കിപ്പിടിച്ച് ഭാര്യയോട് ചിരിക്കുമ്പോള്‍ ഹൃദയം …

Read More »

കാത്തിരിപ്പ്

ഒന്നും പറയാതെ ചില മരണങ്ങള്‍ ഇറങ്ങിപ്പോരുമ്പോള്‍ ഇറയത്ത് തൂക്കിയിട്ടുണ്ട്, ചില ചോദ്യ പാത്രങ്ങള്‍… വരള്‍ച്ച വന്നോ മഴയെ തിരഞ്ഞ് പോകുന്നില്ലേ കൈ കെട്ടിനില്‍ക്കുകയാണോ നിശബ്ദം കാലവൃക്ഷത്തിന്റെ മുടികൊഴിച്ചില്‍ തണലുകളെ ഖബറടക്കി. ഒപ്പം, ഇനിയാരെന്ന ചോദ്യവും ഇരുട്ടിന്റെ കനത്ത നിശബ്ദതയില്‍ നിറമില്ലാത്ത പൂക്കള്‍ വിടരുന്നു ഓരോന്നും മരത്തിന്റെ ദുഃഖങ്ങളെന്നറിയുമ്പോള്‍ കാലിയായ പോക്കറ്റില്‍ കൈയിട്ട് കാലം കരയുന്നു മുലകളില്‍ നിന്ന് നിലാവ് ചുരത്താതെ ഒരു രാത്രി, നഗ്നമായി നില്ക്കുന്നു ആര്‍ക്കും വേണമെങ്കിലും കല്ലെറിയാം …

Read More »