Home / പംക്തികള്‍ (page 2)

പംക്തികള്‍

കാത്തിരിപ്പ്

ഒന്നും പറയാതെ ചില മരണങ്ങള്‍ ഇറങ്ങിപ്പോരുമ്പോള്‍ ഇറയത്ത് തൂക്കിയിട്ടുണ്ട്, ചില ചോദ്യ പാത്രങ്ങള്‍… വരള്‍ച്ച വന്നോ മഴയെ തിരഞ്ഞ് പോകുന്നില്ലേ കൈ കെട്ടിനില്‍ക്കുകയാണോ നിശബ്ദം കാലവൃക്ഷത്തിന്റെ മുടികൊഴിച്ചില്‍ തണലുകളെ ഖബറടക്കി. ഒപ്പം, ഇനിയാരെന്ന ചോദ്യവും ഇരുട്ടിന്റെ കനത്ത നിശബ്ദതയില്‍ നിറമില്ലാത്ത പൂക്കള്‍ വിടരുന്നു ഓരോന്നും മരത്തിന്റെ ദുഃഖങ്ങളെന്നറിയുമ്പോള്‍ കാലിയായ പോക്കറ്റില്‍ കൈയിട്ട് കാലം കരയുന്നു മുലകളില്‍ നിന്ന് നിലാവ് ചുരത്താതെ ഒരു രാത്രി, നഗ്നമായി നില്ക്കുന്നു ആര്‍ക്കും വേണമെങ്കിലും കല്ലെറിയാം …

Read More »

ബുദ്ധന്റെ വഴികള്‍

ഹൂഗ്ലിയുടെ തീരത്തിരിക്കുമ്പോഴാണ് അച്ഛന്റെ കത്തെനിക്ക് കിട്ടുന്നത്. ആരുടെയൊക്കെയോ കയ്യിലൂടെ കടന്ന് പോയി മുഷിഞ്ഞ നീല ലക്കോട്ടിനുള്ളിലെ അച്ഛന്റെ കൈപട കണ്ടപ്പോള്‍ ഓര്‍മ വന്നത് തൂതപ്പുഴയും അതിന്റെ തീരത്തുള്ള എന്റെ പഴയ തറവാടുമാണ്. വെളിച്ചത്തേക്കാള്‍ കൂടുതല്‍ ഇരുട്ട് നിറഞ്ഞ തറവാട്ടിലെ അകത്തളങ്ങളിലിരുന്ന് സന്ധ്യാനാമം ജപിക്കുന്ന എന്റെ തന്നെ ചിത്രം ഓര്‍മകളെ വേദനിപ്പിച്ചു. ഡല്‍ഹിയിലെ അഡ്രസിലാണ് കത്തെഴുതിയിരുന്നത്. അവിടുത്തെ പരിചയക്കാരാരോ ആണ് ബംഗാളിലെ എന്റെ വിലാസത്തിലേക്കത് അയച്ചത്. അച്ഛന്റെ കത്തയച്ച് മാസങ്ങള്‍ കഴിഞ്ഞാണ് …

Read More »

സൈബര്‍ വേട്ട

”അതായത് മൊബൈല്‍ ഫോണിന്റെ അമിതോപയോഗം മൂലം തലച്ചോറിന്റെ വ്യവസ്ഥകളില്‍ മാറ്റം വന്നിട്ടുണ്ടായ പ്രജ്ഞാകലാപമാണ് ഇപ്പോയെന്റെ ചികില്‍സയിലുള്ള മിക്കവരുടേയും ഉന്മാദാവസ്ഥക്ക് കാരണം. പിന്നെ, കമ്പ്യൂട്ടര്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍. അവരുടെ വിരലുകള്‍ എലി ചലിക്കുന്നത് പോലെയാണ്. അതിശീഘ്രചലനം. അവര്‍ ഉറങ്ങിയാലും തലച്ചോറ് ഉറങ്ങാന്‍ ഇരുപത് മിനിറ്റോളം വരും. കാലത്തുണര്‍ന്നാലും ഇത് പോലെതെന്നെ. ഒരു തട്ട് തട്ടിയാല്‍ സിസ്റ്റം റെഡി. പക്ഷെ, കുറേ ഫയലുകള്‍ കറപ്റ്റ്ഡായിരിക്കും.” ഡോ അലേന്‍ മാര്‍കേസ് എന്ന ഊശാന്‍താടിയുള്ള സൈകോളജിസ്റ്റ് …

Read More »

കണ്ണുകള്‍

മാതാവിന്റെ നിറഞ്ഞു തുളുമ്പിയ കണ്ണുകളില്‍ നിന്നാണ് മാതൃ സ്‌നേഹത്തിന്റെ വിലയറിഞ്ഞത് കണ്ണുരുട്ടിയപ്പോഴേക്കും വിരണ്ടു പോയ പിഞ്ചു ബാലന്റെ നയനങ്ങളില്‍ നിന്നാണ് നിഷ്‌കളങ്കതയുടെ ആഴമറിഞ്ഞത് തകര്‍ന്നടിഞ്ഞ കെട്ടിടത്തിനിടയില്‍ നിന്ന് പുറത്തെടുത്ത കുരുന്നിന്റെ പൊടി പിടിച്ച കുഞ്ഞു മുഖത്തെ കണ്ണുകളാണ് യുദ്ധത്തിന്റെ ഭീകരതയറിയിച്ചത് ഒരു നേരത്തെ ഭക്ഷണത്തിനായി കൈകള്‍ നീട്ടിയ യാചകന്റെ കണ്ണുകളിലൂടെയാണ് വിശപ്പിന്റെ കാഠിന്യമറിഞ്ഞത് മുഷ്ടി ചുരുട്ടി ഓടിയടുത്ത ശത്രുവിന്റെ കണ്ണുകളാണ് പുകയുന്ന ദേഷ്യത്തിന്റെ ആഴം കാണിച്ചു തന്നത് എന്നെ തിരയുന്ന …

Read More »

ഭൂമിയുടെ കത്ത്‌

നീ അറുത്ത് മാറ്റിയ മലകള്‍ നിനക്കായ് ഞാന്‍ ചുരത്തിയ അകിടായിരുന്നു നീ വെട്ടിയെടുത്ത വിരലുകള്‍ നിന്നെ തൊട്ടുതലോടിയിരുന്നു. നീ തുളയിട്ട ഓസോണ്‍ പാളി നിനക്കുള്ള കുടയായിരുന്നു.

Read More »

ശ് മശാനം

അയാള്‍ ഉറപ്പിച്ചു ഒരു ശവപ്പറമ്പൊരുക്കണം ഓര്‍മ്മകള്‍ക്ക് മനസ്സിന്റെ പുറമ്പോക്കിലേക്ക് നടന്നു… ചീഞ്ഞുനാറുന്നവ.. അസ്വസ്ഥപ്പെടുത്തുന്നവ… അയാള്‍ ആലോചിച്ചു ഇന്നലെകളെ പ്രകാശപൂരിതമാക്കിയത് ഇന്ന് ഇരുളു വിതക്കുകയാണ്.. ഹാവൂ.. ഇനി മനസമാധാനത്തോടെ ജീവിക്കാം തിരിഞ്ഞുനടക്കുമ്പോള്‍.. മുന്നില്‍ കൂട്ടത്തോടെ പ്രത്യക്ഷപ്പെടുന്നു പ്രേതങ്ങള്‍.. പൂര്‍വ്വശക്തിയോടെ… അയാള്‍ കുഴിച്ചു, ശവപ്പറമ്പൊരുക്കണം ഓര്‍മകള്‍ക്കല്ല ഭാവിക്ക്.. പ്രതീക്ഷകള്‍ക്ക്…

Read More »

കിതാബി

മുഖദ്ദിമ ‘വിജ്ഞാന ദാഹിയും പൊതു കാര്യതത്പരനും സര്‍വ്വോപരി വിനയാന്വിതനുമായ ഈയുള്ളവന്‍ ഇനി മേല്‍ സ്വതന്ത്രനും ഉത്തരവാദിത്തപൂര്‍ണ്ണനും സാംസ്‌കാരിക പ്രബുദ്ധനും ആയിരിക്കുമെന്ന് സര്‍വ്വാത്മനാ അംഗീകരിക്കുകയും ഇതിനാല്‍ പ്രഖ്യാപിക്കുകയും ചെയ്യുന്നു‘വെന്ന വിളംബരം കൈ മുന്നോട്ട് ചുരുട്ടിപ്പിടിച്ച് ഉച്ചരിച്ച് കഴിഞ്ഞപ്പോള്‍ ചുറ്റും പെരുമഴ പോലെ ചിരിമുഴക്കം നിറയുന്നത് എന്റെ മനസ്സിനെ വല്ലാതെ കുളിരണിയിച്ചു. കാലങ്ങളായി മനസ്സില്‍ ചൊല്ലിയുറച്ച് വെച്ചിരുന്ന ഒരു തീരുമാനം വാക്കാല്‍ മൊഴിഞ്ഞപ്പോള്‍ ‘ഇനിമേല്‍’ എന്ന പ്രയോഗം വാക്യദേഹത്തില്‍ മുഴച്ചുനിന്നു.ലുങ്കിയും ചെളിപിടിച്ച കുപ്പായവുമണിഞ്ഞ് …

Read More »