Home / പഠനം

പഠനം

ഫുസ്വൂസ്വുല്‍ ഹികം: ദീപ്ത ജ്ഞാനത്തിന്റെ വചനപ്പൊരുളുകള്‍-4

16. സുലൈമാന്‍ നബി (അ) പ്രതീകവല്‍കരിക്കുന്ന കാരുണ്യത്തിന്റെ പൊരുള്‍ ഖുര്‍ആനിലെ ഒന്നൊഴികെയുള്ള അധ്യായങ്ങളെല്ലാം ആരംഭിക്കുന്നത് ‘കരുണാമയനും കാരുണ്യനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍’ എന്ന സൂക്തം കൊണ്ടാണ്. റഹ്മാന്‍, റഹീം എന്നീ രണ്ടു പദങ്ങളും നിഷ്പന്നമായിരിക്കുന്നത് കാരുണ്യമെന്നര്‍ഥമുള്ള റഹ്മ: എന്ന മൂലധാതുവില്‍ നിന്നാണ്. അക്‌ബേരിയന്‍ സരണിയില്‍ ഉണ്‍മയുടെ പര്യായമാണ് റഹ്മ: . അല്ലാഹു പറയുന്നു: ‘എന്റെ കാരുണ്യം സര്‍വതിനെയും ചൂഴ്ന്നു നില്‍ക്കുന്നു’. (7:156). കാരുണ്യത്തിന്റെ രണ്ട് വ്യത്യസ്ത മുഖങ്ങളെയാണ് റഹ്മാന്‍, റഹീം എന്ന …

Read More »

ഫുസ്വൂസ്വുല്‍ ഹികം: ദീപ്ത ജ്ഞാനത്തിന്റെ വചനപ്പൊരുളുകള്‍3

ഫുസൂസുല്‍ ഹികമിന്റെ പ്രാധാന്യം വിവരിച്ചു കൊണ്ട് ശൈഖ് സദ്‌റുദ്ദീന്‍ ഖൂനവി (റ) എഴുതുന്നു: ‘നമ്മുടെ ഗുരുവിന്റെ അനര്‍ഘമായൊരു ലഘുകൃതിയാണ് ഫുസൂസുല്‍ ഹികം. അദ്ദേഹത്തിന് നല്‍കപ്പെട്ട അവസാനത്തെയും സമഗ്രവുമായ കൃതിയാണിത്. സത്തയുടെ ആദി സ്രോതസ്സായ ഏകാത്മക സര്‍വാശ്ലഷിത്വത്തിന്റെ തലമായ മുഹമ്മദീ മഖാമില്‍ വെച്ചാണ് ഈ ഗ്രന്ഥം അദ്ദേഹത്തിന് ലഭിക്കുന്നത്. ദൈവജ്ഞാനത്തെ സംബന്ധിച്ച് പ്രവാചകര്‍ മുഹമ്മദ് (സ്വ)ന്റെ ആത്മീയാനുഭവത്തിന്റെ സാരാംശം ഇതുള്‍ക്കൊള്ളുന്നു’. ഫുസൂസിന്റെ അധ്യായങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് ശൈഖ് ഇബ്‌നു അറബി(റ)യുടെ സരണിയില്‍ …

Read More »

പുതു വര്‍ഷം പുതിയ തീരുമാനങ്ങളുടേതാവണം

NEW YEAR

ഒരാള്‍ക്കെത്ര ഭൂമി വേണം? എന്ന തലക്കെട്ടില്‍ ടോള്‍സ്‌റ്റോയിയുടെ പ്രസിദ്ധമായ ഒരു കഥയുണ്ട്. ആര്‍ക്ക് വേണമെങ്കിലും എത്ര ഭൂമിയും അളന്നെടുക്കാം എന്ന് രാജാവ് വിളംബരം ചെയ്തു. വിളംബരം കേട്ടയുടന്‍ ആവശ്യക്കാര്‍ രാജാവിനെ മുഖം കാണിച്ച് തങ്ങള്‍ക്കാവശ്യമായത്ര ഭൂമി ചോദിച്ച് വാങ്ങി കൃഷി ചെയ്ത് ജീവിക്കാന്‍ തുടങ്ങി. ഇതറഞ്ഞ് രാജസദസ്സിലെത്തിയ ആര്‍ത്തി പിടിച്ച ഒരു മനുഷ്യന്‍ ഒരാള്‍ക്ക് പരമാവധി എത്ര ഭൂമി നല്‍കും? എന്ന് രാജാവിനോടന്വേഷിച്ചു. ഒരു ദിവസംകൊണ്ട് എത്ര ദൂരം ഓടിയെത്താമോ …

Read More »

ഖുര്‍ആന്‍ ഉന്മാദത്തിന്റെ ഉരിയാട്ടങ്ങള്‍

അകംനോക്കികളായാണ് ആദ്യകാല യൂറോപ്യന്‍ പണ്ഡിതന്മാര്‍ ഖുര്‍ആന്‍ വായിക്കുന്നത്. ഓറിയന്റലിസം ഈ അകംനോട്ടത്തിന്റെയും സ്വന്തം രാഷ്ട്രീയ ദര്‍ശനത്തെ ആഗോളീകരിക്കുന്നതിന്റെയും ഉദ്യമമായിരുന്നു എന്ന എഡ്വേഡ് സൈദിന്റെ നിരീക്ഷണത്തിന്റെ വെളിച്ചത്തില്‍ നോക്കിയാല്‍ അതില്‍ ആശ്ചര്യപ്പെടേണ്ടതില്ല. ആദ്യകാല പണ്ഡിതരില്‍ അഗ്രഗണ്യരായ ഇഗ്‌നാസ് ഗോല്‍ഡിമര്‍, പാട്രീഷ്യ ക്രോണ്‍ എന്നിവരുടെ വിശ്രുതമായ പഠനങ്ങള്‍ നോക്കുക. ഹദീസുകള്‍ക്ക് മുസ്ലിം പാരമ്പര്യത്തില്‍ കൈവന്ന കാനോനികമായ പദവി (കൊനോനിക്കല്‍ സ്റ്റാറ്റസ്) ഗോള്‍ഡിമറെ അത്ഭുതപ്പെടുത്തുന്നു. അത് ബൈബിളിന്റെ ചരിത്രത്തോട് ഖുര്‍ആനെ ചേര്‍ത്തു വായിക്കുന്നതിന്റെ പ്രശ്‌നമാണ്. …

Read More »

കേരളത്തിലെ മുസ്ലിം സ്ത്രീ വിദ്യഭ്യാസം- ഓത്തുപള്ളി മുതല്‍ സമന്വയം വരെ

‘അഞ്ചു വര്‍ഷങ്ങള്‍ക്കപ്പുറത്തേക്ക് ദീര്‍ഘവീക്ഷണം ചെയ്യുന്നവര്‍ ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്നു. ഇരുപത്തഞ്ച് വര്‍ഷമപ്പുറത്തേക്ക് നോക്കുന്നവര്‍ നാണ്യവിളകള്‍ നട്ടുപിടിപ്പിക്കുന്നു. തലമുറകള്‍ക്കപ്പുറത്തേക്ക് വീക്ഷിക്കുന്നവരാകട്ടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നു’.‘അഞ്ചു വര്‍ഷങ്ങള്‍ക്കപ്പുറത്തേക്ക് ദീര്‍ഘവീക്ഷണം ചെയ്യുന്നവര്‍ ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്നു. ഇരുപത്തഞ്ച് വര്‍ഷമപ്പുറത്തേക്ക് നോക്കുന്നവര്‍ നാണ്യവിളകള്‍ നട്ടുപിടിപ്പിക്കുന്നു. തലമുറകള്‍ക്കപ്പുറത്തേക്ക് വീക്ഷിക്കുന്നവരാകട്ടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നു’. -ചൈനീസ് പഴമൊഴി ’ ഒരു പുരുഷന് അറിവ് പഠിപ്പിക്കുന്നതുകൊണ്ട് ഒരു വ്യക്തിക്കാണ് അറിവ് ലഭിക്കുന്നതെങ്കില്‍ ഒരു സ്ത്രീക്ക് അറിവ് പഠിപ്പിക്കുന്നത് കൊണ്ട് ഒരു തലമുറക്കാണ് അറിവ് …

Read More »

കുഞ്ഞായിന്‍ മുസ്‌ലിയാരുടെ നൂല്‍മാല: സൂഫി ഭാവനയുടെ പ്രതലങ്ങള്‍ 2

മാപ്പിള സാഹിത്യത്തിലെ എല്ലാ മാലപ്പാട്ടുകളും മുഹ് യിദ്ദീന്‍ മാലയെ അനുകരിക്കുമ്പോള്‍ നൂല്‍മാല മാത്രം അതില്‍നിന്നും വളരെ വ്യത്യാസം പുലര്‍ത്തുന്നു. മാലയുടെ പരമ്പരാഗത ഇശലായ യമന്‍ കെട്ട് അദ്ദേഹം പിന്തുടരുന്നില്ല. ഭാഷയിലും ശൈലിയിലുമാണ് പ്രധാന വ്യത്യാസം. തമിഴ് എഴുത്തുകാരനായ തോപ്പില്‍ മുഹമ്മദ് മീരാന്‍ അറബിത്തമിഴ് കാവ്യങ്ങളും മുസ്‌ലിയാര്‍ കൃതികളും തമ്മിലുള്ള സാമ്യത എടുത്തുകാട്ടുന്നുണ്ട്. 1607 ല്‍ രചിക്കപ്പെട്ട മുഹ്‌യിദ്ദീന്‍ മാലയില്‍ 20 ശതമാനം തമിഴ് പദങ്ങളുള്ളപ്പോള്‍ 1785 ലെ നൂല്‍മാലയില്‍ അത് …

Read More »

സുന്നി ശിയ ഐക്യം: സാധ്യതകളിലെ വര്‍ത്തമാനം

‘ജ്ഞാനിയായ നഥാന്‍’ ജ്ഞാനോദയകാലഘട്ടത്തിന്റെ പ്രമുഖപ്രതിനിധാനവും ജര്‍മന്‍ സാഹിത്യത്തിന്റെ വികാസ പരിണാമങ്ങള്‍ക്ക് ദിശനിര്‍ണയിച്ച എഫ്രയിം ലെസിങ്ങിന്റെ വിഖ്യാതമായ കൃതിയുമാണ്. വിശ്വാസ ഭിന്നതയുടെ വിടവുകള്‍ക്കിടയിലും സാമൂഹിക സഹവര്‍ത്തിത്വത്തിന്റെ പൊതുഘടകങ്ങള്‍ കണ്ടെത്തി വിദ്വേഷാത്മക മതാന്ധതക്കപ്പുറം സ്‌നേഹത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും ശോഭനചിത്രങ്ങള്‍ രചിക്കുന്ന ജൂത-ക്രിസ്ത്യന്‍-മുസ്‌ലിം സ്‌നേഹിതരുടെ ജീവിതങ്ങളാണ് കൃതിയുടെ പ്രമേയം. കഥയിലെ കേന്ദ്രപ്രമേയമായി ലെസിങ്ങ് അവതരിപ്പിക്കുന്ന ഒരു ദൃഷ്ടാന്തകഥ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. ഏത് മതമാണ് സത്യമതമെന്ന സുല്‍ത്താന്‍ സ്വലാഹുദ്ദീന്റെ ചോദ്യത്തിന് പ്രത്യുത്തരമായാണ് കഥയാരംഭിക്കുന്നത്. ജനങ്ങളുടെയും ദൈവത്തിന്റെയും …

Read More »

ഫത്ഹുല്‍ മുഈന്‍: പ്രാധാന്യവും സ്വാധീനവും

കേരളത്തിന്റെ കര്‍മശാസ്ത്ര പാരമ്പര്യം കേരളത്തിന്റെ മുസ്്‌ലിം ചരിത്രത്തോളം വേരൂന്നിയതാണ്. കാരണം, കേരളത്തിലെ ഇസ്്‌ലാമിന്റെ ആവിര്‍ഭാവ കാലം മുതല്‍ക്കു തന്നെ ആരാധനകളിലും വിവിധ സാമൂഹിക ചടങ്ങുകളിലും മതനിയമങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കിയതായി കാണാം. മതപ്രബോധന ലക്ഷ്യവുമായി ഇവിടെയെത്തിയ മാലിക് ബ്‌നു ദീനാറും സംഘവും വിവിധ കേന്ദ്രങ്ങളില്‍ സ്ഥാപിച്ച പള്ളികളും പള്ളിദര്‍സുകളും കേരളത്തിന്റെ വൈജ്ഞാനിക മുന്നേറ്റത്തിന് ചുക്കാന്‍ പിടിക്കുന്ന സ്ഥായിയായ സംരംഭങ്ങളായി മാറി. അവിടങ്ങളില്‍ പ്രസരണം ചെയ്യപ്പെട്ട വിജ്ഞാനീയങ്ങളില്‍ കര്‍മശാസ്ത്രം പ്രഥമസ്ഥാനത്ത് നില്‍ക്കുകയും …

Read More »