Home / പഠനം / Anthropology

Anthropology

ആന്ത്രോപോളജിയിലെ ഇസ്ലാം: സമീപനത്തിന്റെ രീതി ശാസ്ത്രം

മുസ്്ലിംകളുടെ ജീവിതസാഹചര്യങ്ങളെയും, ആചാരാനുഷ്ഠാനങ്ങളെയും, ഇസ്്‌ലാമിക വിജ്ഞാനസ്രോതസ്സുകളുടെ ആഖ്യാനപുനരാഖ്യാനങ്ങളെയും പരസ്പരം പൂരകങ്ങളായി കാണുന്ന ഒരു രീതിശാസ്ത്രമാണ് ഇസ്്‌ലാമിനെകുറിച്ചുള്ള ആന്ത്രോപോളജിക്കല്‍ പഠനങ്ങളെ പാശ്ചാത്യലോകത്ത് നടന്ന മുന്‍കാലപഠനങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. മുസ്്‌ലിം ലോകത്തെക്കുറിച്ച് എഴുതപ്പെട്ട ഫിക്ഷനല്‍ രചനകള്‍, ഇസ്്‌ലാമിക് സ്റ്റഡീസിന്റെ ഭാഗമായി രചിക്കപ്പെട്ട അക്കാദമിക പഠനങ്ങള്‍ എന്നിവ ഇസ്്‌ലാമികാചാരങ്ങളെയും മുസ്്‌ലിംകളുടെ ജീവിത രീതികളെയും കുറിച്ച് രൂപപ്പെടുത്തിയ ബോധങ്ങളെ പുതിയ സോഴ്‌സുകളുടെയും മെത്തേഡുകളുടെയും അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യുന്നതാണ് ആന്ത്രോപോളജിക്കല്‍ പഠനങ്ങള്‍. ഇസ്്‌ലാമിക ആചാരങ്ങള്‍, ആത്മീയത, ഭരണരീതി, …

Read More »

ആന്ത്രോപ്പോളജിയിലെ ‘മതം’ ആത്മീയത തേടുമ്പോള്‍

മതം” എന്നത് ഒരു നിലക്കും ദീനിന്റെ വിവര്‍ത്തനം ആവുന്നില്ല. അതുകൊണ്ടാണ് ”മതത്തെക്കുറിച്ച്” സംസാരിക്കുമ്പോള്‍ ഞാന്‍ പലപ്പോഴും കോമകള്‍ ഉപയോഗിക്കുന്നത്. പ്രമുഖ നരവംശശാസ്ത്ര പണ്ഡിതന്‍ തലാല്‍ അസദ് ഇസ്്‌ലാമിനെകുറിച്ചുള്ള നരവംശശാസ്ത്ര പഠനങ്ങളുടെ പരിമിതിയെക്കുറിച്ച് ഇങ്ങനെ പറയുന്നുണ്ട്. മതവും അത് മുന്നോട്ട് വെക്കുന്ന നൈതികവും ധാര്‍മ്മികവുമായ അനുഭവങ്ങളെ ഉള്‍ക്കൊള്ളാന്‍ ആന്ത്രോപോളജിയിലെ മതപഠനം പര്യാപ്തമായിരുന്നില്ല. ഇത്തരം മൂല്യങ്ങള്‍ സാമൂഹിക ചട്ടക്കൂടുകള്‍ക്കനുസൃതമായി നിര്‍ണ്ണിതമാവുന്ന സോഷ്യല്‍ ഫാക്ട് ആയി മാത്രം കണ്ടിട്ടുള്ള ദുര്‍ഖീമിയന്‍ കാഴ്ചപ്പാടിന്റെ സ്വാധീനവും മതത്തെ …

Read More »

സ്വപ്നത്തെ കുറിച്ച് ചില ഇസ്‌ലാമിക മാനങ്ങള്‍: നരവംശശാത്രത്തിന്റെ സാധ്യതകള്‍

പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗവേഷക വിദ്യാര്‍ത്ഥിനിയായിരുന്ന കാലത്ത് ഉണര്‍ന്നിരിക്കുന്ന ജീവിതത്തെക്കാള്‍ എന്നെ മഥിച്ചിരുന്നത് ഉറക്കത്തിലെ സ്വപ്‌നങ്ങളെ കുറിച്ചുള്ള ആലോചനകളായിരുന്നു. ഇസ്്‌ലാമിക പാരമ്പര്യത്തിലെ കൗതുകജനകമായ സ്വപ്‌നങ്ങളെ കുറിച്ചും സ്വപ്‌നവ്യാഖ്യാനത്തെ കുറിച്ചും ഈജിപ്തിന്റെ പശ്ചാതലത്തില്‍ പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു അന്ന് ഞാന്‍. െൈസകാട്രിസ്റ്റും ന്യൂറോളജിസ്റ്റുമായ ഉപ്പയുടെയും ജങ്കിയന്‍ സൈക്കോഅനാലിസ്റ്റും സൈക്കോതെറാപിസ്റ്റുമായ ഉമ്മയുടെയും കൂടെ ചെറുപ്പത്തിലെ സ്വപ്‌നങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ കേട്ട് വളര്‍ന്ന എനിക്ക് അവയില്‍ കൗതുകമുണ്ടാവുക സ്വാഭാവികമായിരുന്നു. ഞങ്ങളുടെ തീന്‍മേശകളില്‍ പോലും രോഗികളുടെ സ്വപ്‌നങ്ങളെ …

Read More »

ജിന്നിയോളജി: വിഭജനാനന്തര ഡല്‍ഹിയിലെ മുസ്‌ലിം ജീവിതവും ദൈവശാസ്ത്രവും

ഡല്‍ഹി മഹാനഗരത്തിന്റെ ഏകദേശം മധ്യഭാഗത്തായി, പുരാതന നഗരത്തില്‍ നിന്ന് മിനിറ്റുകളുടെ വ്യത്യാസത്തില്‍, ഫിറോസ് ഷാ കോട്‌ല നിലകൊള്ളുന്നു-ബലവത്തായ മധ്യകാല കോട്ടമതിലുകളോട് ചേര്‍ന്നുകിടക്കുന്ന പുല്‍ത്തകിടികളും വൃക്ഷങ്ങളും ഭൂഗര്‍ഭപാതകളും അറകളും അടങ്ങിയ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന കല്‍മന്ദിരങ്ങളും. ഒരിക്കല്‍ പതിനാലാം നൂറ്റാണ്ടിലെ കൊട്ടാര സമുച്ചയമായിരുന്നു ഫിറോസ് ഷാ കോട്‌ലയെങ്കിലും ഇന്നവിടെ വരുന്ന മിക്കവരും അതൊരു രാജധാനിയായോ ചരിത്ര സ്മാരകമായോ മനസ്സിലാക്കുന്നുണ്ടാവില്ല. പ്രവേശന കവാടത്തോട് ചേര്‍ന്ന് അറിയിപ്പ് ഫലകങ്ങളുണ്ടെങ്കിലും, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (ASI) …

Read More »