ഇന്ത്യന്‍ മഹാസമുദ്രം ‘ഇന്ത്യന്‍’ മഹാസമുദ്രം മാത്രമായിരുന്നില്ല. ചരിത്രപരമായി ആഫ്രിക്കന്‍, സന്‍ജ്, അബ്സീനിയന്‍, എത്യോപ്യന്‍ സമുദ്രം എന്നുമൊക്കെ ഒരുകാലത്ത് ഈ സമുദ്രം അറിയപ്പെട്ടിരുന്നു. ഇന്ന് പൊതുഭാവനകളില്‍ നിന്നും ഒപ്പം അക്കാദമിക പഠനങ്ങളില്‍ നിന്നും തിരസ്കൃതമായ ഈ നാമങ്ങള്‍ കടല്‍ നിരപ്പിലും തീരങ്ങളിലുമായുള്ള ആഫ്രിക്കന്‍ വംശജരുടെ സംഭാവനകളുടെ ചരിത്രപരവും കാലികവുമായ തിരസ്കാരങ്ങളുടെ കൂടി പ്രതിനിധാനമാണ്. പക്ഷെ, കഴിഞ്ഞ ദശകത്തില്‍ ഈ മേഖലയില്‍ പുതിയ പഠനങ്ങള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. ഇവിടെ നിരൂപണ വിധേയമാകുന്ന മൂന്നു പുസ്തകങ്ങള്‍ …
Read More »ഫസ്വ്ലുല്‍ മഖാല്‍: പ്രബുദ്ധതയുടെ മുസ്ലിം മാനിഫെസ്റ്റോ
അല്പം തത്വചിന്ത മനുഷ്യമനസ്സിനെ ദൈവനിഷേധത്തിലേക്ക് നയിക്കുമ്പോള്‍ തത്വചിന്തയിലുള്ള അഗാത ജ്ഞാനം മതവിശ്വാസത്തിലേക്ക് ആനയിക്കുന്നു: ഫ്രാന്‍സിസ് ബേക്കണ്‍. ഇരുപതാം നൂറ്റാണ്ടിലെ തത്വചിന്താലോകത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പ്രഖ്യാപനമായിരുന്നു ഫ്രെഡറിക് നീത്ഷേയുടെ ‘അങ്ങനെയാണ് സൗരാഷ്ട്രര്‍ സംസാരിച്ചത്’ (ദസ് സ്പോക്ക് സൊരാഷ്ട്രര്‍) എന്ന കൃതിയിലെ ‘ദൈവത്തിന്റെ അന്ത്യം’. നീത്ഷേയുടെ ഈ പ്രഖ്യാപനത്തിന്റെ ചുവട് പിടിച്ച് ഡെത്ത് ഓഫ് ഗോഡ് മൂവ്മെന്ന്റ്’ കള്‍ വരെ ഇരുപതാം നൂറ്റാണ്ടില്‍ സജീവ സാന്നിധ്യമായി മാറുകയും മതവിശ്വാസത്തിന്റെ ശാസ്ത്രീയതയും യുക്തി …
Read More »ഇന്ത്യന്‍ മുസ്ലിം; പുതിയ വിശേഷങ്ങള്‍
1857ലും 1947ലും അനുഭവിച്ച അരക്ഷിതാവസ്ഥക്ക് തുല്യമായ ഭീതിത സാഹചര്യം തന്നെയാണ് 2018ലും ഇന്ത്യന്‍ മുസ്ലിംകള് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. ആദ്യകാലത്തുണ്ടായിരുന്ന മുസ്ലിംകളുടെ സാമൂഹ്യ വ്യവസ്ഥ ഇന്ന് തകര്‍ന്നടിഞ്ഞതു കാരണം തീര്‍ത്തും സൗഹൃദ പരമല്ലാത്ത പുതിയ വെല്ലുവിളികളെ നേരിടാന്‍ മുസ്ലിംകള്ക്കാവുന്നില്ല. 1947ല്‍, ധര്‍മ്മനിഷ്ഠനായ മീററ്റ് നവാബ് മുഹമ്മദ് ഇസ്മാഈലിന്റെ താല്പര്യ പ്രകാരം മുഹമ്മദലി ജിന്ന ഇന്ത്യന്‍ മുസ്ലിംകളുടെ നേതാവായി ചൗധരി ഖാലിഖുസ്സമാനെ നിയമിക്കുകയുണ്ടായി. നാഡി തളര്‍ച്ച ബാധിച്ച ചൗധരി ഖാലിഖുസ്സമാന് ഇന്ത്യവിട്ട് പാകിസ്ഥാനില്‍ പോയി. …
Read More »ജാവീദ്നാമ: അനശ്വരതയുടെ പുസ്തകം 2
അധ്യായം 4 ചൊവ്വ അടുത്തത് ചൊവ്വാ ഗ്രഹത്തിലാണ് അവരെത്തിച്ചേര്‍ന്നത്. ഇവിടെ എല്ലാ ദിവസവും എല്ലാവരും സന്തോഷവാന്മാരാണ്. കാലം കൂടും തോറും വൃദ്ധരാകുന്ന അവസ്ഥയില്ല ഇവിടെ. ദൂരെ ഒരു പുല്‍തകിട്. അതിനു മധ്യത്തില്‍ ഒരു വാന നിരീക്ഷണ കേന്ദ്രവുമുണ്ട്. ഏറ്റവും വിദൂരസ്ഥമായ നക്ഷത്രങ്ങള്‍ പോലും അതിലെ ദൂരദര്‍ശിനിയിലൂടെ ദര്‍ശിക്കാനാകും. റൂമി കവിയോട് പ്രദേശം ചുറ്റിക്കണ്ടു വരാന്‍ പറഞ്ഞു. റൂമി തുടര്‍ന്ന് പറഞ്ഞു: ഈ ലോകം നമ്മുടെ ലോകവുമായി അനേകം സാമ്യതകള്‍ പുലര്‍ത്തുന്നുണ്ട്. …
Read More »മുഹമ്മദലി ജിന്ന: ചരിത്രത്തില്‍ നിന്ന് എടുത്തുമാറ്റാവുന്നത്
ബി.ജെ.പി നേതാവും അലിഗഢ് എം.പിയുമായ സതീഷ്കുമാര്‍ ഗൗതം സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ താരീഖ് മന്‍സൂറിനയച്ച കത്തില്‍ നിന്നാണ് അലിഗഡിലെ പ്രശ്നങ്ങളുടെ തുടക്കം. ജിന്നയുടെ ചിത്രം സര്‍വ്വകലാശാല ഹാളില്‍ നിന്ന് നീക്കം ചെയ്യണമെന്നായിരുന്നു കത്തിലെ ആവശ്യം. 1938 ലാണ് ജിന്നയുടെ ചിത്രം സര്‍വകലാശാലയുടെ ചുമരില്‍ ഇടം പിടിക്കുന്നത്. ഇതേ ആവശ്യവുമായി ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകര്‍ ക്യാംപസില്‍ എത്തിയതോടെ കാര്യങ്ങള്‍ വഷളായി. സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ബഹിഷ്കരിച്ച് പ്രതിഷേധിച്ചു. …
Read More »ജാതി, വംശം, ലിംഗപദവി: ലിബറല്‍ വയലന്‍സിന്റെ കീഴാള വിചാരണകള്‍
നിരീശ്വരവാദത്തിന്റെ ചരിത്രം വലിയൊരു ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഘട്ടത്തിലൂടെ കടന്നു പോവുകയാണ്. ലോകത്താകമാനം, പ്രത്യേകിച്ചും പാശ്ചാത്യ സമൂഹങ്ങളില്‍, മതങ്ങളെ പൊതുവിലും ഇസ്ലാമിനെ പ്രത്യേകിച്ചും ലക്ഷ്യം വെക്കുന്ന ഒരു നവനിരീശ്വരവാദം ഉയര്‍ന്നു വന്നിരിക്കുന്നു. മുസ്ലിം വിരുദ്ധ വംശീയതയെ പ്രചരിപ്പിക്കുകയും സാമ്രാജ്യത്വ രാഷ്ട്രീയത്തെ പിന്തുണക്കുകയും ചെയ്യുന്നതിന്റെ പേരില്‍ ഈ നവനിരീശ്വരവാദത്തിന് ലിബറല്‍ ലോകങ്ങളില്‍ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. ഇസ്ലാമിനെയും മുസ്ലിമിനെയും അപരവല്‍ക്കരിക്കുന്ന സാഹിത്യങ്ങളെ പരിഭാഷകളായും നിരൂപണങ്ങളായും വരവേറ്റിട്ടുള്ള മലയാളി ബുദ്ധിജീവി വൃത്തങ്ങളുടെ കാര്യവും വ്യത്യസ്തമല്ല. ദലിത്-മുസ്ലിം …
Read More »ഫുസ്വൂസ്വുല്‍ ഹികം: ദീപ്ത ജ്ഞാനത്തിന്റെ വചനപ്പൊരുളുകള്‍-4
16. സുലൈമാന്‍ നബി (അ) പ്രതീകവല്‍കരിക്കുന്ന കാരുണ്യത്തിന്റെ പൊരുള്‍ ഖുര്‍ആനിലെ ഒന്നൊഴികെയുള്ള അധ്യായങ്ങളെല്ലാം ആരംഭിക്കുന്നത് ‘കരുണാമയനും കാരുണ്യനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍’ എന്ന സൂക്തം കൊണ്ടാണ്. റഹ്മാന്, റഹീം എന്നീ രണ്ടു പദങ്ങളും നിഷ്പന്നമായിരിക്കുന്നത് കാരുണ്യമെന്നര്ഥമുള്ള റഹ്മ: എന്ന മൂലധാതുവില്‍ നിന്നാണ്. അക്ബേരിയന്‍ സരണിയില്‍ ഉണ്മയുടെ പര്യായമാണ് റഹ്മ: . അല്ലാഹു പറയുന്നു: ‘എന്റെ കാരുണ്യം സര്‍വതിനെയും ചൂഴ്ന്നു നില്ക്കുന്നു’. (7:156). കാരുണ്യത്തിന്റെ രണ്ട് വ്യത്യസ്ത മുഖങ്ങളെയാണ് റഹ്മാന്, റഹീം എന്ന …
Read More »ഫുസ്വൂസ്വുല്‍ ഹികം: ദീപ്ത ജ്ഞാനത്തിന്റെ വചനപ്പൊരുളുകള്‍3
ഫുസൂസുല്‍ ഹികമിന്റെ പ്രാധാന്യം വിവരിച്ചു കൊണ്ട് ശൈഖ് സദ്റുദ്ദീന്‍ ഖൂനവി (റ) എഴുതുന്നു: ‘നമ്മുടെ ഗുരുവിന്റെ അനര്‍ഘമായൊരു ലഘുകൃതിയാണ് ഫുസൂസുല്‍ ഹികം. അദ്ദേഹത്തിന് നല്കപ്പെട്ട അവസാനത്തെയും സമഗ്രവുമായ കൃതിയാണിത്. സത്തയുടെ ആദി സ്രോതസ്സായ ഏകാത്മക സര്വാശ്ലഷിത്വത്തിന്റെ തലമായ മുഹമ്മദീ മഖാമില്‍ വെച്ചാണ് ഈ ഗ്രന്ഥം അദ്ദേഹത്തിന് ലഭിക്കുന്നത്. ദൈവജ്ഞാനത്തെ സംബന്ധിച്ച് പ്രവാചകര്‍ മുഹമ്മദ് (സ്വ)ന്റെ ആത്മീയാനുഭവത്തിന്റെ സാരാംശം ഇതുള്‍ക്കൊള്ളുന്നു’. ഫുസൂസിന്റെ അധ്യായങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് ശൈഖ് ഇബ്നു അറബി(റ)യുടെ സരണിയില്‍ …
Read More »പുതു വര്‍ഷം പുതിയ തീരുമാനങ്ങളുടേതാവണം
ഒരാള്‍ക്കെത്ര ഭൂമി വേണം? എന്ന തലക്കെട്ടില്‍ ടോള്‍സ്റ്റോയിയുടെ പ്രസിദ്ധമായ ഒരു കഥയുണ്ട്. ആര്‍ക്ക് വേണമെങ്കിലും എത്ര ഭൂമിയും അളന്നെടുക്കാം എന്ന് രാജാവ് വിളംബരം ചെയ്തു. വിളംബരം കേട്ടയുടന്‍ ആവശ്യക്കാര്‍ രാജാവിനെ മുഖം കാണിച്ച് തങ്ങള്‍ക്കാവശ്യമായത്ര ഭൂമി ചോദിച്ച് വാങ്ങി കൃഷി ചെയ്ത് ജീവിക്കാന്‍ തുടങ്ങി. ഇതറഞ്ഞ് രാജസദസ്സിലെത്തിയ ആര്‍ത്തി പിടിച്ച ഒരു മനുഷ്യന് ഒരാള്‍ക്ക് പരമാവധി എത്ര ഭൂമി നല്‍കും? എന്ന് രാജാവിനോടന്വേഷിച്ചു. ഒരു ദിവസംകൊണ്ട് എത്ര ദൂരം ഓടിയെത്താമോ …
Read More »ഖുര്‍ആന്‍ ഉന്മാദത്തിന്റെ ഉരിയാട്ടങ്ങള്‍
അകംനോക്കികളായാണ് ആദ്യകാല യൂറോപ്യന്‍ പണ്ഡിതന്മാര് ഖുര്‍ആന്‍ വായിക്കുന്നത്. ഓറിയന്റലിസം ഈ അകംനോട്ടത്തിന്റെയും സ്വന്തം രാഷ്ട്രീയ ദര്‍ശനത്തെ ആഗോളീകരിക്കുന്നതിന്റെയും ഉദ്യമമായിരുന്നു എന്ന എഡ്വേഡ് സൈദിന്റെ നിരീക്ഷണത്തിന്റെ വെളിച്ചത്തില്‍ നോക്കിയാല്‍ അതില്‍ ആശ്ചര്യപ്പെടേണ്ടതില്ല. ആദ്യകാല പണ്ഡിതരില്‍ അഗ്രഗണ്യരായ ഇഗ്നാസ് ഗോല്ഡിമര്, പാട്രീഷ്യ ക്രോണ്‍ എന്നിവരുടെ വിശ്രുതമായ പഠനങ്ങള്‍ നോക്കുക. ഹദീസുകള്‍ക്ക് മുസ്ലിം പാരമ്പര്യത്തില്‍ കൈവന്ന കാനോനികമായ പദവി (കൊനോനിക്കല് സ്റ്റാറ്റസ്) ഗോള്ഡിമറെ അത്ഭുതപ്പെടുത്തുന്നു. അത് ബൈബിളിന്റെ ചരിത്രത്തോട് ഖുര്‍ആനെ ചേര്‍ത്തു വായിക്കുന്നതിന്റെ പ്രശ്നമാണ്. …
Read More »കേരളത്തിലെ മുസ്ലിം സ്ത്രീ വിദ്യഭ്യാസം- ഓത്തുപള്ളി മുതല്‍ സമന്വയം വരെ
‘അഞ്ചു വര്‍ഷങ്ങള്‍ക്കപ്പുറത്തേക്ക് ദീര്‍ഘവീക്ഷണം ചെയ്യുന്നവര്‍ ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്നു. ഇരുപത്തഞ്ച് വര്‍ഷമപ്പുറത്തേക്ക് നോക്കുന്നവര്‍ നാണ്യവിളകള്‍ നട്ടുപിടിപ്പിക്കുന്നു. തലമുറകള്‍ക്കപ്പുറത്തേക്ക് വീക്ഷിക്കുന്നവരാകട്ടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്കുന്നു’.’അഞ്ചു വര്‍ഷങ്ങള്‍ക്കപ്പുറത്തേക്ക് ദീര്‍ഘവീക്ഷണം ചെയ്യുന്നവര്‍ ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്നു. ഇരുപത്തഞ്ച് വര്‍ഷമപ്പുറത്തേക്ക് നോക്കുന്നവര്‍ നാണ്യവിളകള്‍ നട്ടുപിടിപ്പിക്കുന്നു. തലമുറകള്‍ക്കപ്പുറത്തേക്ക് വീക്ഷിക്കുന്നവരാകട്ടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്കുന്നു’. -ചൈനീസ് പഴമൊഴി ‘ ഒരു പുരുഷന് അറിവ് പഠിപ്പിക്കുന്നതുകൊണ്ട് ഒരു വ്യക്തിക്കാണ് അറിവ് ലഭിക്കുന്നതെങ്കില്‍ ഒരു സ്ത്രീക്ക് അറിവ് പഠിപ്പിക്കുന്നത് കൊണ്ട് ഒരു തലമുറക്കാണ് അറിവ് …
Read More »കുഞ്ഞായിന്‍ മുസ്ലിയാരുടെ നൂല്‍മാല: സൂഫി ഭാവനയുടെ പ്രതലങ്ങള്‍ 2
മാപ്പിള സാഹിത്യത്തിലെ എല്ലാ മാലപ്പാട്ടുകളും മുഹ് യിദ്ദീന്‍ മാലയെ അനുകരിക്കുമ്പോള്‍ നൂല്‍മാല മാത്രം അതില്‍നിന്നും വളരെ വ്യത്യാസം പുലര്‍ത്തുന്നു. മാലയുടെ പരമ്പരാഗത ഇശലായ യമന്‍ കെട്ട് അദ്ദേഹം പിന്തുടരുന്നില്ല. ഭാഷയിലും ശൈലിയിലുമാണ് പ്രധാന വ്യത്യാസം. തമിഴ് എഴുത്തുകാരനായ തോപ്പില്‍ മുഹമ്മദ് മീരാന്‍ അറബിത്തമിഴ് കാവ്യങ്ങളും മുസ്ലിയാര് കൃതികളും തമ്മിലുള്ള സാമ്യത എടുത്തുകാട്ടുന്നുണ്ട്. 1607 ല്‍ രചിക്കപ്പെട്ട മുഹ്യിദ്ദീന് മാലയില്‍ 20 ശതമാനം തമിഴ് പദങ്ങളുള്ളപ്പോള്‍ 1785 ലെ നൂല്‍മാലയില്‍ അത് …
Read More »