Home / പഠനം (page 4)

പഠനം

സുന്നി ശിയ ഐക്യം: സാധ്യതകളിലെ വര്‍ത്തമാനം

‘ജ്ഞാനിയായ നഥാന്‍’ ജ്ഞാനോദയകാലഘട്ടത്തിന്റെ പ്രമുഖപ്രതിനിധാനവും ജര്‍മന്‍ സാഹിത്യത്തിന്റെ വികാസ പരിണാമങ്ങള്‍ക്ക് ദിശനിര്‍ണയിച്ച എഫ്രയിം ലെസിങ്ങിന്റെ വിഖ്യാതമായ കൃതിയുമാണ്. വിശ്വാസ ഭിന്നതയുടെ വിടവുകള്‍ക്കിടയിലും സാമൂഹിക സഹവര്‍ത്തിത്വത്തിന്റെ പൊതുഘടകങ്ങള്‍ കണ്ടെത്തി വിദ്വേഷാത്മക മതാന്ധതക്കപ്പുറം സ്‌നേഹത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും ശോഭനചിത്രങ്ങള്‍ രചിക്കുന്ന ജൂത-ക്രിസ്ത്യന്‍-മുസ്‌ലിം സ്‌നേഹിതരുടെ ജീവിതങ്ങളാണ് കൃതിയുടെ പ്രമേയം. കഥയിലെ കേന്ദ്രപ്രമേയമായി ലെസിങ്ങ് അവതരിപ്പിക്കുന്ന ഒരു ദൃഷ്ടാന്തകഥ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. ഏത് മതമാണ് സത്യമതമെന്ന സുല്‍ത്താന്‍ സ്വലാഹുദ്ദീന്റെ ചോദ്യത്തിന് പ്രത്യുത്തരമായാണ് കഥയാരംഭിക്കുന്നത്. ജനങ്ങളുടെയും ദൈവത്തിന്റെയും …

Read More »

ഫത്ഹുല്‍ മുഈന്‍: പ്രാധാന്യവും സ്വാധീനവും

കേരളത്തിന്റെ കര്‍മശാസ്ത്ര പാരമ്പര്യം കേരളത്തിന്റെ മുസ്്‌ലിം ചരിത്രത്തോളം വേരൂന്നിയതാണ്. കാരണം, കേരളത്തിലെ ഇസ്്‌ലാമിന്റെ ആവിര്‍ഭാവ കാലം മുതല്‍ക്കു തന്നെ ആരാധനകളിലും വിവിധ സാമൂഹിക ചടങ്ങുകളിലും മതനിയമങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കിയതായി കാണാം. മതപ്രബോധന ലക്ഷ്യവുമായി ഇവിടെയെത്തിയ മാലിക് ബ്‌നു ദീനാറും സംഘവും വിവിധ കേന്ദ്രങ്ങളില്‍ സ്ഥാപിച്ച പള്ളികളും പള്ളിദര്‍സുകളും കേരളത്തിന്റെ വൈജ്ഞാനിക മുന്നേറ്റത്തിന് ചുക്കാന്‍ പിടിക്കുന്ന സ്ഥായിയായ സംരംഭങ്ങളായി മാറി. അവിടങ്ങളില്‍ പ്രസരണം ചെയ്യപ്പെട്ട വിജ്ഞാനീയങ്ങളില്‍ കര്‍മശാസ്ത്രം പ്രഥമസ്ഥാനത്ത് നില്‍ക്കുകയും …

Read More »