Home / റിവ്യൂ

റിവ്യൂ

മരണം എന്ന സാധ്യതയുടെ കല

”He will feel that he doesn’t have any defin­i­tive, exact form and he will know with res­ig­na­tion that he has lost his per­fect twen­ty-five-year-old anato­my and has been changed into a hand­ful of shape­less dust, with no geo­met­ric def­i­n­i­tion” The Third Res­ig­na­tion — Gabriel Gar­cia Mar­quez മരണത്തെ പരിഹാരമായും ഉത്തരമായും ഒടുക്കമായും …

Read More »

മരണപര്യന്തം: റൂഹിന്റെ നാള്‍മൊഴികള്‍: ഒരു വായനാനുഭവം

thelicham

ലിബറേഷന്‍ തിയോളജിയാണു പലപ്പോഴും സെക്കുലര്‍ ഫണ്ടമെന്റലിസ്റ്റു കാലത്തെ എഴുതാനുള്ള പ്രചോദനം. ദൈവത്തിനു നേരെയുയര്‍ത്തുന്ന വിരലുകളും ചോദ്യങ്ങളുമായി അവ വിശ്വാസിയെയും മനുഷ്യനെയും അലോസരപ്പെടുത്തുന്നു. യുക്തിപരമായി മരണമെന്നത്് പൂര്‍ണ്ണബിന്ദുവായി അംഗീകരിക്കാമെങ്കിലും അതിലുമപ്പുറം മണ്ണിനും ജീവിതത്തിനും അര്‍ഥം പറയുന്ന മതാഖ്യാനങ്ങളില്‍ മധുരം നുണയുന്നവരാണ് വിശ്വാസികള്‍. നിഷേധാത്മകമായി ദൈവത്തെ കണ്ടെങ്കില്‍ പോലും കഥകള്‍ കേട്ടു, കേട്ടു മനുഷ്യനിനിയും ഒരുപാട് വിശ്വാസിയായിരിക്കും. ശംസുദ്ധീന്‍ മുബാറക് എഴുതിയ ‘മരണപര്യന്തം: റൂഹിന്റെ നാള്‍മൊഴികള്‍’ വായിച്ചു തീര്‍ന്നു. ഇസ്്‌ലാമിക ലോകവീക്ഷണം (world …

Read More »

എക്‌സിറ്റ് വെസ്റ്റ്: അതിരു പൂക്കാത്ത സ്വര്‍ഗരാജ്യങ്ങള്‍

exit west

അഭയാര്‍ഥിയുടെ പലായനം തുടങ്ങുന്നത് മരണത്തില്‍ നിന്നാണ്, അവിടെ തന്നെ അവന്‍ ജനിക്കുകയും ചെയ്യുന്നു -മുഹ്‌സിന്‍ ഹാമിദ്. അഭയാര്‍ഥികളെ കുറിച്ചും പൗരത്വത്തെക്കുറിച്ചും നിരന്തര ചര്‍ച്ചകള്‍ നടന്ന് കൊണ്ടിരിക്കുന്ന പുതിയ ലോകത്ത് അഭയാര്‍ഥിത്വത്തിന്റെ പുതിയ മാനങ്ങള്‍ അന്വേഷിക്കുന്ന റിയലിസവും മാജിക്കല്‍ റിയലിസവും ഇടകലര്‍ന്ന നോവലാണ് മുഹ്‌സിന്‍ ഹാമിദിന്റെ ‘എക്‌സിറ്റ് വെസ്റ്റ്’ സമകാലിക രാഷ്ട്രീയ, സാമൂഹിക അന്തരീക്ഷത്തില്‍ അഭയാര്‍ഥി പേറുന്ന ഭാരങ്ങളെ ജീവിതാനുഭവങ്ങളാക്കി ചേര്‍ത്ത് വെച്ചാണ് ഹാമിദ് തന്റെ നോവലിന്റെ കഥാതന്തു വികസിപ്പിക്കുന്നത്. തികഞ്ഞ …

Read More »

ഖുര്‍ആനും ആത്മാവുണര്‍ത്തുന്ന രാഗങ്ങളും

വിനോദങ്ങളാണ് ജോലിത്തിരക്കുകള്‍ക്കിടയില്‍ മനുഷ്യന് ആശ്വാസത്തിന്റെ തെളിനീരുപകരുന്നത്. സിനിമകള്‍, കലാരൂപങ്ങള്‍, യാത്രകള്‍, സംഗീത സദസ്സുകള്‍ ഇങ്ങനെ നമ്മുടെ വിനോദങ്ങള്‍ക്ക് നിറം പകരുന്ന വിഭവങ്ങളേറെയാണ്. പ്രണയവും വേര്‍പാടും സല്ലാപങ്ങളുമായി അവ നമ്മെ അനുഭൂതിയുടെ ആകാശങ്ങളിലേക്കുയര്‍ത്തുന്നു. ആസ്വാദനത്തിന്റെ രസച്ചെരടുകള്‍ പൊട്ടുമ്പോള്‍ പക്ഷെ പലപ്പോഴും നാം മത പരിമിതികള്‍ കടന്നശേഷമാവും ഉണരുക. നമുക്കു ചുറ്റും ജനകീയമായി നിലനില്‍ക്കുന്ന വിനോദങ്ങളില്‍ പലതും ഇസ്്‌ലാം പൂര്‍ണ്ണാര്‍ഥത്തില്‍ നമുക്കനുവദിക്കുന്നതല്ല. പലപ്പോഴും മനസ്സിനെ മത്തുപിടിപ്പിക്കുന്ന സംഗീത കച്ചേരികള്‍ വിശ്വാസിയുടെ ഹൃദയങ്ങളെ കടുത്തതാക്കുന്നുവെന്നാണ് …

Read More »

എട്ടാം പേജില്‍ തീരുന്ന ജീവിതങ്ങളെക്കുറിച്ച്

പട്ടിണി മരണം മുതല്‍ ലൈംഗിക പീഡന മരണം വരെ, സ്വാഭാവിക മരണം മുതല്‍ അപകട മരണം വരെ, ആത്മഹത്യതൊട്ട് കൊലപാതകങ്ങള്‍ വരെ- എട്ടാം പേജ് എപ്പോഴും നിറഞ്ഞിരിക്കും. മരണാനുഭവങ്ങള്‍ക്കിടയില്‍ ജീവിച്ച്, തന്റെ വിരലുകളില്‍ അനവധിയാളുടെ മരണത്തിന്റെ തണുപ്പേറ്റു വാങ്ങുന്ന ഒരു പത്രപ്രവത്തകന്റെ (ജിത്തു) ആത്മ സംഘര്‍ഷങ്ങളെ വൈവിധ്യമാര്‍ന്ന വിതാനങ്ങള്‍ ചേര്‍ത്തനുഭവിപ്പിക്കുന്ന മലയാള ഹ്രസ്വ ചിത്രമാണ് എട്ടാം പേജ്. എല്ലാ പത്രങ്ങളിലും ചരമവാര്‍ത്തകളുടെ ഇടമാണ് എട്ടാം പേജ്. മരണത്തിന്റെ വൈവിധ്യമാര്‍ന്ന രൂപങ്ങളെയും …

Read More »

ഉന്മാദികളുടെ നഗരമാണ് ഇസ്താംബൂള്‍.…

ഉന്മാദികളുടെ നഗരമാണ് ഇസ്താംബൂള്‍.… പറക്കാന്‍ കൊതിക്കുന്ന പക്ഷികളെപ്പോലെ കൈകള്‍ വിടര്‍ത്തിപ്പിടിച്ച് നൃത്തമാടുന്ന ദര്‍വീശുകളുടെ നാട്. പ്രണയത്തിന്റെ നിശബ്്ദതയില്‍ കവിതകള്‍ രചിച്ച റൂമിയുടെ ശംസ് തിബ് രീസിയുടെയും നാട്. വിരഹത്തിന്റെ മൂകശോക ഗാനങ്ങള്‍ മൊഴിയുന്ന അയാ സോഫിയയുടെ നഗരം, ആരെയും ഭ്രമിപ്പിക്കുന്ന ഇസ്്തംബൂളിന്റെ മറഞ്ഞുകിടക്കുന്ന മുഖം. പ്രമുഖ തുര്‍ക്കി എഴുത്തുകാരനും നോബേല്‍ സമ്മാന ജേതാവുമായ ഓര്‍ഹാന്‍ പാമുകിന്റെ കറുത്ത പുസ്തകം എന്ന നോവല്‍ ഇസ്തംബൂളിന്റെ ഇരുള്‍ വീണ ആ വഴികളിലൂടെ നമ്മളെ …

Read More »

ഇസ്‌ലാം ദി എസ്സന്‍ഷ്യല്‍സ്: പുനര്‍വായനയുടെ വൈവിധ്യങ്ങള്‍

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല തിയോളജി വിഭാഗം പ്രൊഫസറും പ്രമുഖ ചിന്തകനുമായ താരിഖ് റമദാന്റെ ഏറ്റവുമൊടുവില്‍ പ്രസിദ്ധീകൃത്മായ പുസ്തകമാണ് ഇസ്‌ലാം ദി എസ്സന്‍ഷ്യല്‍സ്. ചുരുങ്ങിയ മാസങ്ങള്‍ക്കകം തന്നെ ഇസ്‌ലാമിക അക്കാദമിക ലോകത്ത് ഈ പുസ്തകം ചര്‍ച്ചയായിക്കഴിഞ്ഞു. ഇസ്‌ലാമിനെ കുറിച്ചുള്ള നിലവിലെ സംവാദങ്ങള്‍ മുഴുവന്‍ ഇസ്‌ലാം എന്തല്ല എന്ന സംജ്ജക്കകത്തു നിന്നാണ് രൂപപ്പെടുന്നത്. ഇസ്‌ലാം എന്താണ് എന്നു പറയാനുള്ള ഇടം ശൂന്യമായിക്കിടന്നിടത്താണ് റമദാന്റെ പുതിയ പുസ്തകം ശ്രദ്ധേയമായിത്തീരുന്നത്. സൈദ്ധാന്തികമായ സങ്കീര്‍ണകതകളൊട്ടുമില്ലാതെ, സരളമായ രീതിയില്‍ വായനക്കാരനോട് …

Read More »