Home / ലേഖനം (page 2)

ലേഖനം

കൊളോണിയലാനന്തര വിദ്യാഭ്യാസത്തിന്റെ പ്രശ്‌നങ്ങള്‍, പ്രതിസന്ധികള്‍

ശൈഖ് ഹാമിദ് ഖാന്റെ ‘ആംബിഗസ് അഡ്വഞ്ചര്‍’ എന്ന നോവല്‍ ശ്രദ്ധേയമാകുന്നത് കൊളോണിയല്‍ വിദ്യാഭ്യാസത്തെ അധിനിവേശത്തിന്റെ ആയുധമെന്ന് വ്യാഖ്യാനിക്കുന്നതിലാണ്. യുദ്ധവും അധിനിവേശവും വിമോചനത്തിന്റെ ഉപാധികളാണെന്ന് കീഴടക്കിയവരെ ബോധിപ്പിക്കുമ്പോഴാണ് അധിനിവേശം സമ്പൂര്‍ണ്ണമാവുന്നത്. കൊളോണിയല്‍ കാലത്തെന്ന പോലെ കൊളോണിയലാനന്തരകാലത്തും അധികാരസ്ഥാപനങ്ങളായി തുടരുകയാണ് വിദ്യാലയങ്ങള്‍. അനവധി ജ്ഞാനീയങ്ങളില്‍ പ്രാവീണ്യമുള്ള (മള്‍ട്ടി ലിംഗ്വല്‍) വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കുമെന്ന വാഗ്ദാനമാണ് അവ ആത്യന്തികമായി മുന്നോട്ട് വെക്കുന്നത്. പക്ഷേ, ഇന്ന് സ്ഥാപനങ്ങള്‍ ഏകപാരമ്പര്യത്തെ മാത്രം അംഗീകരിക്കുന്നവരും മറ്റുള്ളവയോട് അകല്‍ച്ചയോ ശത്രുതാ മനോഭാവമോ …

Read More »

ഖിസ്സയുംഉല്‍ഭവകഥകളും മറ്റു ഉല്‍പത്തിക്കഥകളും

സമുദായങ്ങളുടെ ഉത്ഭവത്തെ കുറിച്ചുള്ള ഇതിഹാസ കഥകളെ പല രീതികളിലാണ് ചരിത്രകാരന്മാര്‍ സമീപിക്കുന്നത്. വാമൊഴി ചരിത്രങ്ങളുടെ എഴുതപ്പെട്ട രേഖകളിലെ വിവരങ്ങളെ, ചരിത്രകാരെന്ന നിലയ്ക്ക്, അതിന്റെ ഉറവിടം, രേഖപ്പെടുത്തിയ കാലാനുക്രമത, രേഖപ്പെടുത്തിയതാര് തുടങ്ങിയ ചോദ്യങ്ങളെ പ്രധാനമായും കൈകാര്യം ചെയ്യേണ്ടതുണ്ട്. വാമൊഴി പാരമ്പര്യത്തെ കുറിച്ചുള്ള ബെല്‍ജിയന്‍ ആന്ത്രോപോളജിസ്റ്റ് ജാന്‍ വാന്‍സിനയുടെ ശ്രദ്ധേയമായ വിശകലനമാണ് ഖിസ്സയെ വായിക്കുന്നതിനുള്ള അടിസ്ഥാനം. അമേരിക്കന്‍ മതസാമൂഹിക ഗവേഷകന്‍ റോബര്‍ട്ട് ബെല്ലയുടെ നിരീക്ഷണം, തങ്ങളുടെ ഭൂതകാലത്തെ മറക്കാതിരിക്കുകയും സ്വന്തം കഥകളെ നിരന്തരം …

Read More »

ദേശീയ വിദ്യാഭ്യാസ നയവും ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷവും

രാജ്യത്തെ നിലവിലെ വിദ്യാഭ്യാസ സംവിധാനങ്ങളെ പൊളിച്ചെഴുതുന്ന രീതിയിലുള്ള നിര്‍ദേശങ്ങളും നയങ്ങളുമായാണ് കേന്ദ്രസര്‍ക്കാറിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഡ്രാഫ്റ്റ് പുറത്തുവന്നത്. 1986 ല്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയരേഖക്കുശേഷം നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന 2019 ലെ ഈ പോളിസിയെ സംബന്ധിച്ചിടത്തോളം ആശങ്കകളും അവ്യക്തതകളും ഏറെയാണ്. മുന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ. കെ കസ്തൂരിരംഗന്‍റെ നേതൃത്വത്തില്‍ തയ്യാറാക്കിയ പോളിസിയുടെ ചുവടുപിടിച്ചുവരുന്ന സര്‍ക്കാര്‍ നയങ്ങളുടെയും നിയമനിര്‍മാണങ്ങളുടെയും പാഠ്യപദ്ധതികളുടെയും …

Read More »

സംഘി ബന്ധുത്വം: ഹിന്ദുത്വ ആണത്ത നിര്‍മിതിയുടെ മനഃശാസ്ത്രം

അതി-വലതുപക്ഷ രാഷ്ട്രീയങ്ങളെ പറ്റി സമഗ്ര പഠനങ്ങള്‍ നടത്തിയിട്ടുള്ള ഡാനിയേല്‍ പിക്കിനെ (Daniel Pick) പോലുള്ളവരുടെ വാദങ്ങളുടെ വെളിച്ചത്തില്‍ ഒരു കാര്യം വ്യക്തമാണ്. ഹിന്ദുത്വ-രാഷ്ട്രീയ വശീകരണത്തിന്റെയും ഏറ്റവും പ്രധാനപ്പെട്ട മൂന്നു ഉപകരണങ്ങള്‍ അക്രമാസക്തതയും, അണിചേര്‍ന്നുള്ള ഭയ നിര്‍മ്മാണവും, കൂറിന്റെ പ്രദര്‍ശനവും തന്നെയാണ്.

Read More »

ഹിന്ദുത്വ ദേശീയതയുടെ ഉന്മാദങ്ങള്‍

ക്ലാസിക്കല്‍ ഫാഷിസത്തെ കുറിച്ച് ജര്‍മന്‍ കമ്യൂണിസ്റ്റ് നേതാവായിരുന്ന ഗ്യോര്‍ഗി ദിമിത്രോവിന്റെ നിര്‍വചനത്തെ ആധാരമാക്കിയാണ് ബിജെപി ഒരു ഫാഷിസ്റ്റ് പാര്‍ട്ടിയല്ല എന്ന നിഗമനത്തില്‍ സൈദ്ധാന്തിക മാര്‍ക്‌സിസ്റ്റായ പ്രകാശ് കാരാട്ട് എത്തിച്ചേര്‍ന്നത്. ദിമിത്രോവിന്റെ നിര്‍വചനത്തിന്റെ അക്ഷരാര്‍ത്ഥം മാത്രം പകര്‍ത്തിയെടുക്കുമ്പോള്‍ ഈ പിഴച്ച നിഗമനം സ്വാഭാവികമാണ്. സാമൂഹിക വിശകലനത്തിന് പുസ്തകങ്ങളെ മാത്രം ആശ്രയിക്കുകയും ജനങ്ങളുടെ ദൈനംദിന ജീവിതത്തിലെ അനുഭവ യാഥാര്‍ത്ഥ്യങ്ങളെ അവഗണിക്കുകയും ചെയ്യുന്ന ഏതൊരാള്‍ക്കും സംഭവിക്കാവുന്ന പിഴവ് തന്നെയാണ് കാരാട്ടിന്റേത്. ഫാഷിസം അതിന്റെ ക്ലാസിക്കല്‍ …

Read More »

ഇന്ത്യന്‍ മുസ്‌ലിംകളും രാഷ്ട്രീയ പ്രാതിനിധ്യവും

ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷമാണ് ജനസംഖ്യയില്‍ 14 ശതമാനം വരുന്ന മുസ്‌ലിംകള്‍. പക്ഷെ, സാമൂഹികമായും സാംസ്‌കാരികമായും രാഷ്ട്രീയമായും പിന്നാക്കം നില്‍ക്കുന്നവരില്‍ ചെറിയ ന്യൂനപക്ഷങ്ങളെക്കാള്‍ മുന്നില്‍ നില്‍ക്കുന്നതും മുസ്‌ലിംകളാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മതശക്തികളുടെ സ്വാധീനം സൃഷ്ടിച്ചെടുത്ത ഹിന്ദു – മുസ്ലിം ദ്വന്ദ്വത്തിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കുന്ന വിഭാഗം കൂടിയാണ് മുസ്‌ലിംകള്‍. കഴിഞ്ഞ തവണ ഹിന്ദുത്വയില്‍ ഊന്നി ബിജെപി നേടിയ മുന്നേറ്റം മുസ്‌ലിംകളുടെ ആനുപാതിക പ്രാതിനിധ്യത്തെയും രാഷ്ട്രീയ നിലനില്‍പിനെയും അസ്തിത്വത്തെയും അപകടപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. യോഗേന്ദ്ര …

Read More »

ഹദീസില്‍ നിന്ന് ചരിത്രം പുനര്‍നിര്‍മിക്കും വിധം

കൊളോണിയലാനന്തര വൈജ്ഞാനിക വ്യവഹാരം എന്ന നിലക്ക് പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയോടെയാണ് യൂറോപ്പ് ഹദീ്‌സ് പഠന മേഖലയിലേക്ക് കാലെടുത്തു വെക്കുന്നത്. പൊതുവെ ചരിത്രരചനയുടെ അക്കാദമിക തലത്തിലേക്കുള്ള വികാസം തന്നെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ പ്രതിഭാസമായാണ് ഗണിക്കപ്പെടുന്നത്. ചരിത്രത്തെ കൂടുതല്‍ ശാസ്ത്രീയമാക്കുന്നതിന് വേണ്ടി ചരിത്രകാരന്മാരായ പുതിയ ജ്ഞാനശാസ്ത്ര രൂപകങ്ങള്‍ തേടിപ്പോവുന്നതോടു കൂടെയാണ് വിമര്‍ശനാത്മകമായി ചരിത്രരചനയെ സമീപിക്കുന്ന രീതിശാസ്ത്രം പാശ്ചാത്യലോകത്ത് രൂപം കൊള്ളുന്നത്. അതുകൊണ്ട്, പത്തൊമ്പതാം നൂറ്റാണ്ടിന്റെ ചരിത്രചിന്ത (ഹിസ്റ്റോറികല്‍ തോട്ട്) പലപ്പോഴും വ്യാഖ്യാനശാസ്ത്രത്തിന്റെയും(ഹെമന്യൂടിക്‌സ്) കാര്യകാരണസമീപനരീതിയുടെയും(കോസല്‍ …

Read More »

സീറയുടെ സാമൂഹ്യശാസ്ത്രം

thelicham

നബി ചരിത്രത്തിന്റെ സാമൂഹ്യശാസ്ത്ര പഠനം പലനിലക്കും കാലികപ്രസക്തിയുള്ള വിഷയമാണ്. സീറയും സോഷ്യോളജിയും തമ്മിലുള്ള പരസ്പര വ്യവഹാരമാണ് സീറയുടെ സാമൂഹ്യശാസ്ത്രം എന്നതു കൊണ്ട് വിവക്ഷിക്കുന്നത്. സ്മൂഹ്യശാസ്ത്രത്തിലെ സിദ്ധാന്തങ്ങളും ചര്‍ച്ചകളും ഒപ്പം സമകാലിക രീതിയില്‍ എഴുതപ്പെട്ട സീറകളും മനസ്സിലാക്കിയാല്‍ സീറയുടെ സാമൂഹ്യശാസ്ത്രം എന്ന ജ്ഞാനമേഖല ഗ്രഹിക്കുക സാധ്യമാണ്. മതവും മതതത്വങ്ങളും എത്തിക്‌സും സാമൂഹ്യശാസ്ത്രത്തില്‍ എങ്ങനെ ചര്‍ച്ച ചെയ്യപ്പെട്ടുവെന്നും പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ ജീവിതത്തിലെ യാദ്ൃശ്ചികമായ സംഭവങ്ങള്‍ മുതല്‍ മദീനാ സ്‌റ്റേറ്റിലെ പൊതുവായ വിശേഷങ്ങള്‍, …

Read More »

അസ്ഹര്‍: തിരുമൊഴികള്‍ക്ക് കാവലിരുന്ന നൂറ്റാണ്ടുകള്‍

azhar

പാരമ്പര്യ വിജ്ഞാനീയങ്ങള്‍ക്ക് കാവലിരിക്കുന്നതില്‍ അസ്ഹര്‍ സര്‍വകലാശാല ഏറെക്കുറെ വിജയം കൈവരിച്ചിട്ടുണ്ട്. വിശുദ്ധ ഖുര്‍ആന്‍, ഹദീസ്, അഖീദ തുടങ്ങി അഹ്‌ലുസ്സുന്ന വല്‍ ജമാഅത്തിന്റെ പ്രമാണങ്ങളെ പഠിക്കുന്നതിലും പര്യവേക്ഷണം നടത്തുന്നതിലും അസ്ഹര്‍ വിസ്മയമാര്‍ന്ന പങ്ക് വഹിച്ചിട്ടുണ്ട്. നൂറ്റാണ്ടുകളുടെ പരിചയവും ഗവേഷണ തല്‍പരരായ അധ്യാപകരും വിദ്യാര്‍ഥികളും പുലര്‍ത്തുന്ന നിതാന്ത ജാഗ്രതയുമാണ് അസ്ഹറിന്റെ പാരമ്പര്യ തനിമയെ സംരക്ഷിക്കുന്നത്. നവോത്ഥാന സംഘട്ടനങ്ങളും സാംസ്‌കാരിക സംഘര്‍ഷങ്ങളും നിറഞ്ഞ് നില്‍ക്കുന്ന കാലുഷ്യത്തിലാണ് അസ്ഹര്‍ പ്രതിരോധം തീര്‍ക്കുന്നത്. പുതിയ കാല സംഭവ …

Read More »

സാമ്പത്തിക സംവരണം, സംവരണ യുക്തിക്ക് വിരുദ്ധം

‘സുന്ദര സമത്വ’ ത്തിന്റെ മറപറ്റി കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ മുന്നാക്ക/സാമ്പത്തിക സംവരണ ബില്‍ ഭരണഘടനയുടെ അടിസ്ഥാന പ്രകൃതിക്ക് തന്നെ തുരങ്കം വെക്കുന്നതാണ്. ഈ വസ്തുത സൗകര്യപൂര്‍വ്വം വിസ്മരിച്ചാല്‍ തന്നെ, ബില്ലിലെ നിര്‍ദ്ദിഷ്ട വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ തെളിയിക്കുന്ന പ്രായോഗിക തെളിവുകളുടെ അഭാവം ഈ ബില്ലിന്റെ ആവശ്യകതാവാദത്തിന്റെ പൊള്ളത്തരത്തെ തുറന്നു കാട്ടുന്നു. സംവരണ നയത്തിന്റെ ആത്യന്തിക യുക്തിയെ മനപൂര്‍വ്വം തിരസ്‌കരിക്കുന്ന ഇത്തരം കടന്നുകയറ്റങ്ങള്‍ നിയമ നിര്‍മാണ സഭകളില്‍ കുടികൊള്ളുന്ന നിക്ഷിപ്ത താല്‍പര്യങ്ങളിലേക്കൊരു പ്രത്യക്ഷ …

Read More »

അത്തിപ്പറ്റ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍: അണയാത്ത ആത്മീയ വെളിച്ചം

വികലമായ ആശയങ്ങളും വ്യര്‍ഥമായ ആചാരങ്ങളും ആഗോള തലത്തില്‍ സൂഫിസമായി വാഴ്ത്തപ്പെടുമ്പോള്‍ വ്യത്യസ്ത രൂപ ഭാവങ്ങളില്‍ ആഗോള സംസ്‌കാരം അവയെ ഏറ്റെടുക്കുകയും സൂഫീനൃത്തമായും സംഗീതമായും രൂപാന്തരപ്പെടുത്തുകയും ചെയ്യുന്ന പ്രതിഭാസമാണ് ഇന്ന് അനവരതം ആഘോഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. നിരന്തര പരിണാമങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരുന്ന സൂഫിസത്തിന്റെ നിര്‍വ്വചനം വ്യതിരിക്ത കോണുകളിലൂടെ വിശാലാര്‍ത്ഥങ്ങളില്‍ അപഗ്രഥിക്കപ്പെടുകയും, പ്രായോഗിക തലത്തില്‍ നിന്നു വിദൂരമായ ബൗദ്ധിക സാധ്യതയായി ചുരുങ്ങുകയും ചെയ്തു. യഥാര്‍ത്ഥ സൂഫിസം ജീവിതത്തിന്റെ മൂല്യനിബദ്ധമായ പ്രായോഗിക രീതിയാണെന്ന വാസ്തവത്തിനു കടകവിരുദ്ധമായ പല വീക്ഷണങ്ങളും …

Read More »

അല്‍ മദീനതുല്‍ ഫാളില: ഒരു മുസ്‌ലിം റിയലിസ്റ്റിക് ഉട്ടോപ്യ-2

al

അല്ലാഹുവിനെയും പ്രവാചകരെയും കൈകാര്യ കര്‍ത്താക്കളെയും (ഭരണകര്‍ത്താക്കളടക്കമുള്ളവര്‍) നിങ്ങള്‍ അനുസരിക്കുകയെന്നതടക്കമുള്ള നിരവധി ഖുര്‍ആനിക സൂക്തങ്ങളുടെയും സംഘമായി യാത്ര ചെയ്യുകയാണെങ്കില്‍ കൂട്ടത്തിലൊരാളെ സംഘത്തലവനായി നിശ്ചയിക്കണമെന്നു വരെ വ്യക്തമായി നിര്‍ദ്ദേശിക്കുന്ന പ്രവാചക വചനങ്ങളുടെയും അടിത്തറയിലാണ് ഇസ്‌ലാമിക രാഷ്ട്രീയ ചിന്ത അസ്തിവാരമിടുന്നത്. നീഗ്രോ വംശജനായ ഒരു അടിമയാണ് നേതൃ സ്ഥാനത്ത് നിന്ന് നിങ്ങളെ നയിക്കുന്നതെങ്കില്‍ പോലും ആ നേതൃത്വത്തെ അംഗീകരിക്കണമെന്ന് പഠിപ്പിച്ച പ്രവാചകര്‍(സ്വ) ജനപ്രതിനിധിയായ ഭരണകര്‍ത്താവ് പാലിക്കേണ്ട മര്യാദകളെക്കുറിച്ചും സ്വീകരിക്കേണ്ട നിലപാടുകളെ സംബന്ധിച്ചും വിവിധ സന്ദര്‍ഭങ്ങളിലായി …

Read More »