Home / ലേഖനം (page 4)

ലേഖനം

മഹാവിയോഗത്തിന് ഇരുപത്തഞ്ച് തികയുമ്പോള്‍

മത വിദ്യാഭ്യാസ സാംസ്‌കാരിക രംഗത്ത് മുസ്‌ലിം കേരളം ഏറെ മുന്നേറിയ ഇരുപതാം നൂറ്റാണ്ടില്‍ കളങ്കമറ്റ വിശുദ്ധി കൊണ്ടും കണക്കറ്റ പ്രയത്‌നം കൊണ്ടും അസാധാരണമായ സമര്‍പ്പണം കൊണ്ടും അതുല്യമായ പ്രവര്‍ത്തന ശൈലി കൊണ്ടും പൂര്‍ണമായും വേറിട്ടു നിന്ന പണ്ഡിത ശ്രേഷ്ഠനായിരുന്നു മൗലാനാ സി.എച്ച് ഹൈദറൂസ് മുസ്‌ലിയാര്‍. സംഘടനാ ശാക്തീകരണം, മത വിദ്യാ കേന്ദ്രങ്ങളുടെ സംസ്ഥാപനം, മഹല്ല് രൂപവല്‍ക്കരണം തുടങ്ങി ഐക്യ കേരളം സാക്ഷ്യം വഹിച്ച എല്ലാ മത പ്രവബോധന സംരംഭങ്ങളിലും അദ്ദേഹം …

Read More »

വൈറസ് കാലത്തെ പ്രണയം

വസൂരി പോയിട്ടും വസൂരി മാല പോയിട്ടില്ല എന്ന് പറഞ്ഞത് ഫ്രോയിഡിയന്‍ കം മാര്‍ക്‌സിയന്‍ ആയ വിജയന്‍ മാഷ് ആണ്. വസൂരി മാല കൊടുങ്ങല്ലൂരമ്പലത്തിലെ ഒരു പ്രതിഷ്ഠയുടെ പേരാണ്. വസൂരി മാല വസൂരി ശമിപ്പിക്കുന്നു എന്നാണ് അവിടെ വരുന്ന വിശ്വാസികളുടെ വിശ്വാസം. അതിന് വേണ്ടി അവര്‍ അവിടേക്ക് മഞ്ഞളും കുരുമുളകും വഴിപാട് നേരുന്നു. ലോകാരോഗ്യ സംഘടനയുടെ രേഖയനുസരിച്ച് വസൂരി നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ടിട്ട് വര്‍ഷങ്ങളായി. ഇപ്പോഴുള്ളത് താരതമ്യേന ദുര്‍ബലമായ സ്‌മോള്‍ പോക്‌സ് ആണ്. …

Read More »

അത്ര നിഷ്‌കളങ്കമാണോ നമ്മുടെ പരിസ്ഥിതി വാദം

പരിസ്ഥിതി സംരക്ഷിപ്പെടേണ്ടതാണെന്നത് സംശയരഹിതമാണ്. മതപരവും രാഷ്ട്രീയപരവുമായി പരിസ്ഥിതി സംരക്ഷണം ഓരോ പൗരന്റെയും കടമ തന്നെയാണ്. എന്നാല്‍ കേരളത്തില്‍ ഏറെ കൊട്ടിഘോഷിക്കപ്പെട്ട പരിസ്ഥിതി സമരങ്ങളിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടാനാണ് ഈ ശ്രമം. കേരളത്തില്‍ ഇതുവരെയുണ്ടായിട്ടുള്ള പരിസ്ഥിതി പ്രസ്ഥാനങ്ങളും സമരങ്ങളും നഗരസമൂഹത്തിന്റെ ആകുലതകളുടെ ഭാഗമായിട്ടാണ് ഉയര്‍ന്നുവരുന്നതും ഉന്നയിക്കപ്പെടുന്നതും. നാട്ടിന്‍പുറങ്ങളെക്കുറിച്ചും വനത്തെക്കുറിച്ചും തികച്ചും റൊമാന്റിക് ഭാവനകള്‍ വെച്ചുപുലര്‍ത്തുന്നവരായിരുന്നു ഈ മുന്നേറ്റങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്നതും ഗുണഭോക്താക്കളായിരുന്നതും. അതിന്റെ പ്രഥമ ഉദാഹരണമാണ് സൈലന്റ് വാലി മൂവ്‌മെന്റ്. സൈലന്റ് വാലി സംരക്ഷണത്തിന്റെ …

Read More »

ജാവീദ്‌നാമ: അനശ്വരതയുടെ പുസ്തകം

ഇഖ്ബാല്‍ 1873, ഫെബ്രുവരി 22 ന് പടിഞ്ഞാറന്‍ പഞ്ചാബിലെ സിയാല്‍ക്കോട്ടില്‍ ജനിച്ചു. അന്ന് ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന ഈ പ്രദേശത്തെ ഒരു കാശ്മീരി കുടംബത്തിലായിരുന്നു ജനനം. 1895 ല്‍ ലാഹോറിലേക്ക് താമസം മാറിയ അദ്ദേഹം ഔപചാരിക വിദ്യാഭ്യാസത്തിനു ശേഷം എഴുത്തിന്റെ മേഖലയിലേക്ക് കാലെടുത്തുവെച്ചു. ലാഹോര്‍ ഗവണ്‍മെന്റ് കോളേജില്‍ അധ്യാപകനായിരുന്ന തന്റെ ഗുരു സര്‍ തോമസ് ആര്‍നോള്‍ഡിന്റെ നിര്‍ദേശ പ്രകാരം 1905 ല്‍ കേംബ്രിജ് ട്രിനിറ്റി കോളേജില്‍ ചേര്‍ന്ന അദ്ദേഹം മൂന്ന് …

Read More »

അരാജകത്വങ്ങളെ പവിത്രവത്കരിക്കുകയാണ് യുക്തിവാദികള്‍ ചെയ്യുന്നത്

ശാസ്ത്രം ഏറെ പുരോഗമിച്ച 21-ാം നൂറ്റാണ്ടിലും മനുഷ്യന്‍ പരിണാമത്തിലൂടെ സംഭവിച്ചതാണെന്ന് വിശ്വസിക്കുന്ന യുക്തിവാദം പരിമിത ബുദ്ധിയുടെ തടവറയിലാണിപ്പോഴും. ഏതൊരാളുടെയും കേവല യുക്തി അംഗീകരിക്കുന്നതാണ് അവനും അവന്‍ അധിവസിക്കുന്ന ഭൂമിക്കും അതെല്ലാം അടങ്ങുന്ന ഈ പ്രപഞ്ചത്തിനും ഒരു സ്രഷ്ടാവുണ്ടെന്നത്. അത് തെളിയിക്കാന്‍ കോടികള്‍ മുടക്കി ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ പോയി ഫോസില്‍ ഗവേഷണം നടത്തേണ്ട ആവശ്യമില്ല. തനിക്കു ചുറ്റുമുള്ള പ്രപഞ്ച വിസ്മയങ്ങളിലേക്ക് ഉള്‍കണ്ണ് തുറന്ന്, നിഷ്‌കപട ബുദ്ധിയോടെ നിരീക്ഷിച്ചാല്‍ മാത്രം മതി. മാറുന്ന …

Read More »

ജാതി, വംശം, ലിംഗപദവി: ലിബറല്‍ വയലന്‍സിന്റെ കീഴാള വിചാരണകള്‍

നിരീശ്വരവാദത്തിന്റെ ചരിത്രം വലിയൊരു ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഘട്ടത്തിലൂടെ കടന്നു പോവുകയാണ്. ലോകത്താകമാനം, പ്രത്യേകിച്ചും പാശ്ചാത്യ സമൂഹങ്ങളില്‍, മതങ്ങളെ പൊതുവിലും ഇസ്‌ലാമിനെ പ്രത്യേകിച്ചും ലക്ഷ്യം വെക്കുന്ന ഒരു നവനിരീശ്വരവാദം ഉയര്‍ന്നു വന്നിരിക്കുന്നു. മുസ്‌ലിം വിരുദ്ധ വംശീയതയെ പ്രചരിപ്പിക്കുകയും സാമ്രാജ്യത്വ രാഷ്ട്രീയത്തെ പിന്തുണക്കുകയും ചെയ്യുന്നതിന്റെ പേരില്‍ ഈ നവനിരീശ്വരവാദത്തിന് ലിബറല്‍ ലോകങ്ങളില്‍ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. ഇസ്‌ലാമിനെയും മുസ്‌ലിമിനെയും അപരവല്‍ക്കരിക്കുന്ന സാഹിത്യങ്ങളെ പരിഭാഷകളായും നിരൂപണങ്ങളായും വരവേറ്റിട്ടുള്ള മലയാളി ബുദ്ധിജീവി വൃത്തങ്ങളുടെ കാര്യവും വ്യത്യസ്തമല്ല. ദലിത്-മുസ്‌ലിം …

Read More »

മാനക മലയാളം തിരസ്‌കരിച്ച മാപ്പിള കീഴാള ഭാഷകളും മലയാളത്തിന്റെ ജനാധിപത്യവല്‍ക്കരണവും

‘ഭാഷ എന്റെ ആകാശമാണ്, അത് എന്നെ തഴുകുന്ന കുളിര്‍കാറ്റാണ്, എന്റെ ദാഹമകറ്റുന്ന കുളിര്‍ ജലമാണ്, എന്റെ അമ്മയുടെ സ്‌നേഹവും ശാസനയുമാണ്.’ നമ്മുടെ മാതൃഭാഷയായ മലയാളത്തെ കുറിച്ച് കൊതിപ്പിക്കുകയും കോരിത്തരിപ്പിക്കുകയും ചെയ്യുന്ന ഈ വാക്യങ്ങള്‍ മാതൃഭാഷാപ്രതിജ്ഞയിലുള്ളതാണ്. അതെഴുതിയതാകട്ടെ, മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായരും. എഴുത്തുകാരനോടുള്ള ഇഷ്ടാധിക്യവും എഴുതിക്കിട്ടിയ വാക്യങ്ങളുടെ വശ്യതയും കൂടിച്ചേരുമ്പോള്‍ മാതൃഭാഷാപ്രതിജ്ഞ ഏറ്റുചൊല്ലുന്നതിനു മലയാളികള്‍ക്കു പുനരാലോചന വേണ്ടിവരില്ല. ആ രീതിയില്‍ നമ്മുടെ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളുമൊക്കെ അത് ആഘോഷിക്കുകയും …

Read More »

മതപരമായ സ്വാതന്ത്ര്യം, ന്യൂനപക്ഷങ്ങള്‍, ഇസ്‌ലാം സബാ മഹ്മൂദുമായി ഒരഭിമുഖം

യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയില്‍ ആന്ത്രോപോളജി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു സബാ മഹ്മൂദ്. മതം മതേതരത്വം, എത്തിക്‌സ്, രാഷ്ട്രീയം, സ്വാതന്ത്ര്യം നിര്‍വാഹകത്വം എന്നീ പ്രതിഭാസങ്ങളുടെ പരസ്പര ബന്ധങ്ങളെകുറിച്ച് കടുത്ത ചോദ്യങ്ങളുന്നയിക്കുന്നതാണ് അവരുടെ രചനകള്‍. ‘പൊളിറ്റിക്‌സ് ഓഫ് പയറ്റി’ എന്ന അവരുടെ പുസ്തകം ഈജിപ്തിലെ മുസ്‌ലിം സ്ത്രീകളുടെ ഇടയില്‍ പടര്‍ന്നുപിടിച്ച പയറ്റി മൂവ്‌മെന്റ് അഥവാ പള്ളി പ്രസ്ഥാനത്തെ ആസ്പദമാക്കിയാണ്. സബാ മഹ്മൂദിന്റെ എല്ലാ സ്ത്രീ രാഷ്ട്രീയങ്ങളെയും ഫ്രെയിം ചെയ്യുന്ന സെകുലര്‍, ലിബറല്‍, പുരോഗമന …

Read More »

ഫെമിനിസം, ജനാധിപത്യം, സാമ്രാജ്യത്വം; സബാ മഹ്മൂദിനെ വായിക്കുമ്പോള്‍

വ്യക്തി കേന്ദ്രീകൃത മനുഷ്യാവകാശ സംരക്ഷണത്തിനുള്ള ചട്ടക്കൂടുകള്‍ നിര്‍മ്മിക്കാനെന്ന പേരിലാണ് പലപ്പോഴും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ പാശ്ചാത്യ സൈനിക നടപടികള്‍ ന്യായീകരിക്കപ്പെടുന്നത്. ഇത്തരം മനുഷ്യാവകാശ സംരക്ഷണത്തിന്റെ ആഖ്യാനങ്ങളില്‍ മുസ്‌ലിം സ്ത്രീകള്‍ അവര്‍ പ്രതിനിധാനം ചെയ്യുന്ന മതത്തിന്റെയും സംസ്‌കാരത്തിന്റെയും നിഷ്‌ക്രിയരായ ഇരകള്‍ മാത്രമാണ്. മുസ്‌ലിം സത്രീയെ സംരക്ഷിക്കാനുള്ള മാനുഷിക ഇടപെടലുകള്‍ക്ക് വേണ്ടിയുള്ള വ്യഗ്രത ഇന്ന് പശ്ചാത്യന്‍ ഫെമിനിസ്റ്റ് വ്യവഹാരങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു. ഏഷ്യ, ആഫ്രിക്ക, പശ്ചിമേഷ്യ തുടങ്ങിയ വിശാലമായ പ്രവിശ്യകളില്‍ അധിനിവേശ ആധിപത്യം വ്യാപിപ്പിക്കുന്നതിലും …

Read More »

ഫുസ്വൂസ്വുല്‍ ഹികം: ദീപ്ത ജ്ഞാനത്തിന്റെ വചനപ്പൊരുളുകള്‍-4

16. സുലൈമാന്‍ നബി (അ) പ്രതീകവല്‍കരിക്കുന്ന കാരുണ്യത്തിന്റെ പൊരുള്‍ ഖുര്‍ആനിലെ ഒന്നൊഴികെയുള്ള അധ്യായങ്ങളെല്ലാം ആരംഭിക്കുന്നത് ‘കരുണാമയനും കാരുണ്യനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍’ എന്ന സൂക്തം കൊണ്ടാണ്. റഹ്മാന്‍, റഹീം എന്നീ രണ്ടു പദങ്ങളും നിഷ്പന്നമായിരിക്കുന്നത് കാരുണ്യമെന്നര്‍ഥമുള്ള റഹ്മ: എന്ന മൂലധാതുവില്‍ നിന്നാണ്. അക്‌ബേരിയന്‍ സരണിയില്‍ ഉണ്‍മയുടെ പര്യായമാണ് റഹ്മ: . അല്ലാഹു പറയുന്നു: ‘എന്റെ കാരുണ്യം സര്‍വതിനെയും ചൂഴ്ന്നു നില്‍ക്കുന്നു’. (7:156). കാരുണ്യത്തിന്റെ രണ്ട് വ്യത്യസ്ത മുഖങ്ങളെയാണ് റഹ്മാന്‍, റഹീം എന്ന …

Read More »

എന്താണ് സിറിയയില്‍ സംഭവിക്കുന്നത്?

‘നിങ്ങള്‍ ഏഴായിരം ആളുകളെയല്ലേ ഹാമായില്‍ കൊന്നത്?’ ഒരു ലെബനീസ് കച്ചവടക്കാരന്‍ മുന്‍ സിറിയന്‍ പ്രസിഡന്റ് ഹാഫിസ് അല്‍അസദിന്റെ അനുജന്‍ റിഫാത് അല്‍അസദിനോട് ഒരിക്കല്‍ ചോദിച്ചതാണിത്. 1982ല്‍ സിറിയന്‍ നഗരമായ ഹാമായില്‍ അസദിന്റെ ഭരണകൂടം നടത്തിയ അടിച്ചമര്‍ത്തലിനെ പറ്റിയായിരുന്നു അയാളുടെ ചോദ്യം. ഹാമാ ഓപറേഷന്റെ കമാന്‍ഡറായിരുന്നു റിഫാത്. അന്ന് ഹാഫിസ് അസദിന്റെ ഭരണത്തിനെതിരെ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അതിനെ നിഷ്ഠൂരമായി അടിച്ചമര്‍ത്താനായിരുന്നു പ്രസിഡന്റിന്റെ കല്പന. അത് അതേ പടി നടപ്പാക്കുകയായിരുന്നു റിഫാത്. പൊതുവേ …

Read More »

ദലിത് മുന്നേറ്റങ്ങളുടെ അതിദേശീയ വിചാരങ്ങള്‍

THLEICHAM

മാസങ്ങള്‍ക്ക് മുമ്പുണ്ടായ ഭീമാ കൊറഗോവ് ആഘോഷത്തെ തുടര്‍ന്ന് ഇന്ത്യന്‍ ദേശീയതയെ പുനര്‍വായിക്കാനുളള ഒരു ചെറിയ ശ്രമമാണ് ഈ ലേഖനം നടത്തുന്നത്.ദലിത് സമുദായങ്ങള്‍ ദേശീയത, കൊളോണിയലിസം എന്നിവയുമായി എങ്ങനെ ഇടപെടുന്നുവെന്നത് വളരെ കൃത്യമായി നിരീക്ഷണ വിധേയമാക്കേണ്ടതിന്റെ ആവശ്യകതയാണ് ഭീമ കൊറഗോവ് പോരാട്ടം നമ്മെ തര്യപ്പെടുത്തുന്നത്് രാജ്യത്തിനകത്തെ സവര്‍ണാധികാരത്തോട് രാജ്യത്തിന് പുറത്ത് നിന്നുള്ള കൊളോണിയല്‍ ഭരണത്തിന്റെ സഹായത്തോടെ നടത്തിയ പോരാട്ടം എന്ന നിലയില്‍ നിരവധി വായനകള്‍ക്കതിനെ വിധേയമാക്കേണ്ടതുണ്ട്. സവര്‍ണാധികാരം, കൊളോണിയല്‍ ഭരണം എന്നതിനിപ്പുറത്ത് …

Read More »