Home / ലേഖനം (page 6)

ലേഖനം

യു എന്നും പറഞ്ഞു; ഇനിയെന്ന് തീരും ഈ അപാര്‍ത്തീഡ്‌

ഫലസ്തീന്‍ ഇസ്രായേല്‍ പ്രശ്‌നത്തോളം സമകാലിക രാഷ്ട്രീയ ചരിത്രത്തെ ജ്വലിപ്പിച്ചുനിര്‍ത്തിയ വിഷയം മറ്റൊന്നില്ല. അറിഞ്ഞും അറിയായ്മ നടിച്ചും ഒപ്പം നിന്ന ലോക രാഷ്ട്രങ്ങളുടെ തണലുപറ്റി ഒരു നൂറ്റാണ്ടു കൊണ്ട് പശ്ചിമേഷ്യയില്‍ ഇസ്രായേല്‍ നിര്‍മിച്ചെടുത്ത രാജ്യം മേഖലയുടെ സമാധാന ജീവിതത്തിന് ഉണ്ടാക്കുന്ന തുല്യതയില്ലാത്ത വെല്ലുവിളികളെ തിരിച്ചറിയാന്‍ ഒടുവില്‍ യു.എന്നും തയാറായെന്നതാണ് ഏറ്റവുമൊടുവിലെ വാര്‍ത്ത. യു.എന്നിനു കീഴിലെ പശ്ചിമേഷ്യന്‍ സാമ്പത്തിക-സാമൂഹിക കമീഷന്‍ ദിവസങ്ങള്‍ക്കു മുമ്പാണ് ഞെട്ടിപ്പിക്കുന്ന തെളിവുകളുമായി ഇസ്രായേല്‍ അധിനിവേശം പഴയ ദക്ഷിണാഫ്രിക്കന്‍ അപ്പാര്‍ത്തീഡിനു …

Read More »

യു എ പി എ : പ്രയോഗവും പ്രചാരവും

പ്രമുഖ ഫ്രഞ്ച് ദാര്‍ശനിക നോവലിസ്റ്റ് ഫ്രാന്‍സ് കാഫ്കയുടെ വളരെ വിഖ്യാതമായ ഒരു നോവലാണ് വിചാരണ(വേല ൃേശമഹ) വളരെ സ്വാഭാവിക ജീവിതം നയിച്ചിരുന്ന ‘മിസ്റ്റര്‍ കെ’ എന്ന വ്യക്തിയുടെ ജീവിതത്തിലേക്ക് ഒരു സുപ്രഭാതത്തില്‍ മുന്നറിയിപ്പേതുമില്ലാതെ പോലീസ് കടന്നുവന്ന് അയാളെ വിചാരണയുടെ ഭാഗമായി അറസ്റ്റ് ചെയ്യുന്നു. എന്ത് തെറ്റാണ് ഞാന്‍ ചെയ്തത് എന്ന് ചോദിക്കുന്ന ‘മിസ്റ്റര്‍ കെ’ യ്ക്ക് പോലീസിന്റെ അടുത്ത് നിന്ന് കൃത്യമായ ഉത്തരങ്ങളൊന്നും ലഭിക്കുന്നില്ല. പകരം അയാളെ കോടതി വ്യവഹാരങ്ങളുടെ …

Read More »

ദേശീയത കല്‍പിക്കുന്ന പൗരത്വ ബോധങ്ങള്‍

പൗരത്വം എന്നത് ആധുനിക ജനാധിപത്യ സംവിധാനത്തെ സംബന്ധിച്ച് ജീവികള്‍ക്ക് ഓക്‌സിജന്‍ എന്ന പോലെ പ്രധാനമാണ്. രാജവാഴ്ച കാലത്ത് മനുഷ്യര്‍ പ്രജകള്‍ എന്നര്‍ഥത്തിലായിരുന്നു അവരുടെ അസ്ഥിത്വം അനുഭവിച്ചിരുന്നത്. രാജാവ് കല്‍പിക്കുകയും പ്രജകള്‍ അനുസരിക്കുകയും ചെയ്യും എന്നതിനപ്പുറം അക്കാലത്ത് യാതൊരുവിധത്തിലുമുള്ള സാമൂഹിക ഇടപെടലുകളും സാധ്യമായിരുന്നില്ല. എന്നാല്‍ പില്‍ക്കാലത്ത് വിവിധങ്ങളായ ആശയ സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും തുടര്‍ച്ചയായി രാജവാഴ്ചക്കാലം അവസാനിക്കുകയും പരിമിതികളോടെയാണെങ്കിലും ജനാധിപത്യം പ്രയോഗത്തില്‍ വരികയും ചെയ്തു. അതിനെ തുടര്‍ന്നാണ് ഒരു പുതിയ കര്‍തൃത്വം എന്നര്‍ഥത്തില്‍ …

Read More »