Home / ലേഖനം (page 9)

ലേഖനം

കുഞ്ഞായിന്‍ മുസ്‌ലിയാരുടെ നൂല്‍മാല: സൂഫി ഭാവനയുടെ പ്രതലങ്ങള്‍ 2

മാപ്പിള സാഹിത്യത്തിലെ എല്ലാ മാലപ്പാട്ടുകളും മുഹ് യിദ്ദീന്‍ മാലയെ അനുകരിക്കുമ്പോള്‍ നൂല്‍മാല മാത്രം അതില്‍നിന്നും വളരെ വ്യത്യാസം പുലര്‍ത്തുന്നു. മാലയുടെ പരമ്പരാഗത ഇശലായ യമന്‍ കെട്ട് അദ്ദേഹം പിന്തുടരുന്നില്ല. ഭാഷയിലും ശൈലിയിലുമാണ് പ്രധാന വ്യത്യാസം. തമിഴ് എഴുത്തുകാരനായ തോപ്പില്‍ മുഹമ്മദ് മീരാന്‍ അറബിത്തമിഴ് കാവ്യങ്ങളും മുസ്‌ലിയാര്‍ കൃതികളും തമ്മിലുള്ള സാമ്യത എടുത്തുകാട്ടുന്നുണ്ട്. 1607 ല്‍ രചിക്കപ്പെട്ട മുഹ്‌യിദ്ദീന്‍ മാലയില്‍ 20 ശതമാനം തമിഴ് പദങ്ങളുള്ളപ്പോള്‍ 1785 ലെ നൂല്‍മാലയില്‍ അത് …

Read More »

ഫത്ഹുല്‍ മുഈന്‍: വിശകലനാത്മക വായന

ശാഫിഈ മദ്ഹബില്‍ രചിക്കപ്പെട്ട കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ വളരെ പ്രാധാന്യത്തോടെ പരിഗണിക്കപ്പെടുന്ന ഗ്രന്ഥമാണ് ഇമാം നവവി(റ)യുടെ മിന്‍ഹാജ്. ആയിരക്കണക്കിന് വരുന്ന കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ മിന്‍ഹാജിനോട് കിടപിടിക്കാന്‍ യോഗ്യമായവ ഒന്നുമില്ലെന്നാണ് പണ്ഡിത മതം. തുഹ്ഫത്തുല്‍ മുഹ്താജ്, മുഗ്‌നില്‍ മുഹ്താജ് തുടങ്ങി പില്‍ക്കാലത്ത് ശാഫിഈ മദ്ഹബിന്റെ അവലംബ ഗ്രന്ഥങ്ങളായി മാറിയ കിതാബുകളെല്ലാം തന്നെ മിന്‍ഹാജിനെ ഉപജീവിച്ചാണ് രചിക്കപ്പെടുന്നത്. കര്‍മശാസ്ത്ര രംഗത്ത് അതുല്യമായ സംഭാവനകളര്‍പ്പിച്ച ഇമാം നവവിയുടെ ഈ ഗ്രന്ഥത്തിനുള്ള ദൈവികമായ പ്രത്യേകത കൊണ്ടാണ് ബാഫള്‌ലുല്‍ …

Read More »

ഫത്ഹുല്‍ മുഈനിന്റെ ആഗോള സ്വാധീനം

കേരളത്തിലെ ഇസ്‌ലാമിക രചനകളില്‍ ഫത്ഹുല്‍ മുഈനിന്റെ സ്ഥാനം സമാനതകളില്ലാത്തതാണ്. ഒരു പക്ഷേ കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ക്കിടയില്‍ ആഗോള തലത്തില്‍ സ്വാധീനം ചെലുത്തിയ ഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ മുന്‍പന്തിയിലാണ് ഈ സംക്ഷിപ്ത ഗ്രന്ഥത്തിന്റെ സ്ഥാനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശാഫിഈ കര്‍മസരണിയനുസരിച്ച് ജീവിക്കുന്ന മുസ്‌ലിംകള്‍ക്കിടയില്‍ വിഖ്യാതമായ ഈ ഗ്രന്ഥത്തിന്റെ പ്രശസ്തി ഒരുവേള കേരളക്കാരായ നമുക്ക് പോലും അറിയാത്തതാണ്. ശാഫിഈ കര്‍മശാസ്ത്ര സരണിയിലെ പ്രസിദ്ധ ഗ്രന്ഥങ്ങള്‍ക്കിടയില്‍ ഈ ഗ്രന്ഥം ഉള്‍പ്പെടുന്നു. ഇമാം നവവി(റ)യുടെ മിന്‍ഹാജിന്റെ പ്രസിദ്ധമായ …

Read More »

ഖുര്‍റത്തുല്‍ഐന്‍: കര്‍മശാസ്ത്രത്തിന്റെ സമഗ്ര സംഗ്രഹം

നാലര നൂറ്റാണ്ടു കാലമായി കേരളീയ മുസ്‌ലിംകളുടെ ഇസ്‌ലാമിക കര്‍മജീവിതത്തെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന ഫത്ഹുല്‍മുഈന്റെ മൂലകൃതിയാണ് ഖുര്‍റത്തുല്‍ഐന്‍ ബിമുഹിമ്മാതിദ്ദീന്‍. ഇരുഗ്രന്ഥങ്ങളുടെയും രചന നിര്‍വഹിച്ചിരിക്കുന്നത് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമനാണ്. ഫത്ഹുല്‍മുഈന്‍ പലപ്പോഴായി പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിധേയമായിട്ടുണ്ടെങ്കിലും മൂലകൃതിയായ ഖുര്‍റത്തുല്‍ഐന്‍ തീരെ ഗവേഷകശ്രദ്ധയാകര്‍ഷിച്ചിട്ടില്ല. രണ്ടു കാരണങ്ങളാലാണ് ഇത് സംഭവിച്ചത്. ഒന്ന്, ഫത്ഹുല്‍മുഈന്റെ അതുല്യ പ്രഭാവത്തില്‍ ഖുര്‍റത്തുല്‍ഐന്‍ അവഗണിക്കപ്പെട്ടു. രണ്ട്, ഫത്ഹുല്‍മുഈന്‍ ഖുര്‍റത്തിന്റെ സംയോജിത വ്യാഖ്യാന (ശര്‍ഹ് മംസൂജ്) മായതിനാല്‍ ഇരുകൃതികളും ഏകഗ്രന്ഥമായി പരിഗണിക്കപ്പെട്ടു. …

Read More »

അനുഷ്ഠാനങ്ങളാണ് മതത്തിന്റെ വേരുകള്‍

മനുഷ്യന്റെ ഭൗതികവും ആത്മികവുമായ മാര്‍ഗദര്‍ശനം കുറ്റമറ്റ രീതിയില്‍ നിര്‍വഹിക്കുന്ന മതമാണ് ഇസ്‌ലാം. പ്രപഞ്ച സ്രഷ്ടാവിന്റെ സംവിധാനമായതിനാല്‍ കാലാതീതമായി നിലകൊള്ളുന്ന പുരാതനവും ആധുനികവുമായ എല്ലാ സമൂഹങ്ങളെയും മാര്‍ഗദര്‍ശനം ചെയ്യാന്‍ പര്യാപ്തമായ മതമാണത്. നല്ല കുടുംബവും സമൂഹവും രാഷ്ട്രവും രൂപീകരിക്കപ്പെടുന്നത് നിയമങ്ങളുടെ കാര്യക്ഷമത കൊണ്ടോ സംവിധാനങ്ങളുടെ കാര്യക്ഷമത കൊണ്ടോ അല്ല പ്രത്യുത മാനസിക പരിവര്‍ത്തനം കൊണ്ടാണെന്ന് ഇസ്‌ലാം കരുതുന്നു. ആത്മിക വികസനത്തിന് ഇസ്‌ലാം കൂടുതല്‍ മുന്‍ഗണന നല്‍കുന്നത് ഇതു കൊണ്ടാണ്. ജീവിത വിജയത്തെ …

Read More »

ആചാരങ്ങളും അപരവല്‍ക്കരണവും മതവിശ്വാസത്തിന്റെ ചെറുത്ത് നില്‍പും

രണ്ട് വര്‍ഷം മുമ്പ് ശ്രീലങ്കയിലേക്കുള്ള ഒരു യാത്രാ വേള. പലരില്‍ നിന്നായി കേട്ട മരതക ദ്വീപിനെക്കുറിച്ചുള്ള സംസാരങ്ങള്‍. പ്രത്യേകിച്ചും മ്യാന്മറില്‍ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരെ നരനായാട്ട് നടത്തുന്ന ബുദ്ധ തീവ്രവാദികളുടെ, അവരുടെ മതമായ ബുദ്ധമത വിശ്വാസികളാണ് തൊണ്ണൂറ് ശതമാനത്തിലധികവും. പിന്നെ ശ്രീലങ്കയെന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ഓടിയെത്തുന്ന എല്‍.ടി.ടി.ഇ വേലുപ്പിള്ളി പ്രഭാകരന്‍, ആഭ്യന്തര കലഹം തുടങ്ങിയ കീവേഡുകള്‍ ആ നാടിനെക്കുറിച്ച് ഒരു ന്യായമായ മുന്‍വിധി സ്ഥാപിക്കാന്‍ പാകപ്പെട്ടതായിരുന്നു. പുലര്‍ച്ച നാലുമണിക്കാണ് വിമാനമിറങ്ങുന്നത്. ബന്ദാരനായകെ …

Read More »

ആത്മീയാഘോഷങ്ങളുടെ സാമൂഹിക-രാഷ്ട്രീയ ഉള്ളടക്കങ്ങള്‍

സമകാലിക സമൂഹത്തില്‍ ഇസ്‌ലാം ഏറ്റവും കൂടുതല്‍ തെറ്റുദ്ധരിക്കപ്പെടാനിരയായിരിക്കുന്ന രണ്ട് തലങ്ങളാണ് അതിന്റെ സാമൂഹിക രാഷ്ട്രീയ ഉള്ളടക്കങ്ങളും ആത്മീയ സാംസ്‌കാരിക പ്രകാശനങ്ങളും. ഈ രണ്ടു തലങ്ങള്‍ തമ്മിലുള്ള ബന്ധം മനസ്സിലാക്കുന്നതില്‍ ഇസ്‌ലാമിനകത്തുള്ളവര്‍ക്കു പോലും തെറ്റു സംഭവിച്ചിട്ടുണ്ട്. രാഷ്ട്രീയ ഇസ്‌ലാമെന്നും സാംസ്‌കാരിക ഇസ്‌ലാമെന്നുമുള്ള സമകാലിക സമൂഹ ശാസ്ത്രത്തിലെ വേര്‍തിരിവുകള്‍ ഇത്തരമൊരു സാമൂഹിക പശ്ചാതലത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സാംസ്‌കാരിക ഇസ്‌ലാം അനുഷ്ഠാനപരമാണെന്നും രാഷ്ട്രീയ ഇസ്‌ലാം സാമൂഹിക രാഷ്ട്രീയ ഉള്ളടക്കമുള്ളതാണെന്നുമാണ് വിലയിരുത്തല്‍. ഇസ്‌ലാമിന്റെ ആന്തരിക സ്വത്വം …

Read More »

മിഡില്‍ ഈസ്റ്റിലെ രാഷ്ട്രീയസംഘര്‍ഷങ്ങളും സംഘര്‍ഷങ്ങളുടെ രാഷ്ട്രീയവും

ഉത്തരാഫ്രിക്കന്‍/ പശ്ചിമേഷ്യന്‍ മുസ്‌ലിം രാജ്യങ്ങളിലെ സമകാലിക രാഷ്ട്രീയ സംഘര്‍ഷങ്ങളെ കുറിച്ചുള്ള മാധ്യമ മാധ്യമേതര വിവരണങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു വാക്കാണ് ‘വിഭാഗീയത’. എല്ലാവര്‍ക്കും ഏറെ പരിചിതമായ വംശപരമോ വര്‍ഗപരമോ പ്രാദേശികപരമായോ ആയ വിഭാഗീയതയല്ല. മറിച്ച് ഇസ്‌ലാമിനകത്തു തന്നെയുള്ള സുന്നി ശിയാ വിഭാഗങ്ങള്‍ക്കിടയിലെ മത/വിശ്വാസപരമായ വിഭാഗീയതയാണ് പൊതുവ്യവഹാരങ്ങളിലും കൂടുതലായി കാണുന്നത്. വിഭാഗീയത (ലെരമേൃശമിശാെ) എന്ന വാക്കിന് എന്തുകൊണ്ടാണ് ഇങ്ങനെയൊരു വിവര്‍ത്തനം കൈവരുന്നതെന്നും പ്രാദേശിക-വര്‍ഗപര-വംശപര വിഭാഗീയതകളെയും വ്യത്യാസങ്ങളെയും അദൃശ്യമാക്കി സുന്നി-ശിയാ വിഭജനം കൂടുതല്‍ …

Read More »

യു എന്നും പറഞ്ഞു; ഇനിയെന്ന് തീരും ഈ അപാര്‍ത്തീഡ്‌

ഫലസ്തീന്‍ ഇസ്രായേല്‍ പ്രശ്‌നത്തോളം സമകാലിക രാഷ്ട്രീയ ചരിത്രത്തെ ജ്വലിപ്പിച്ചുനിര്‍ത്തിയ വിഷയം മറ്റൊന്നില്ല. അറിഞ്ഞും അറിയായ്മ നടിച്ചും ഒപ്പം നിന്ന ലോക രാഷ്ട്രങ്ങളുടെ തണലുപറ്റി ഒരു നൂറ്റാണ്ടു കൊണ്ട് പശ്ചിമേഷ്യയില്‍ ഇസ്രായേല്‍ നിര്‍മിച്ചെടുത്ത രാജ്യം മേഖലയുടെ സമാധാന ജീവിതത്തിന് ഉണ്ടാക്കുന്ന തുല്യതയില്ലാത്ത വെല്ലുവിളികളെ തിരിച്ചറിയാന്‍ ഒടുവില്‍ യു.എന്നും തയാറായെന്നതാണ് ഏറ്റവുമൊടുവിലെ വാര്‍ത്ത. യു.എന്നിനു കീഴിലെ പശ്ചിമേഷ്യന്‍ സാമ്പത്തിക-സാമൂഹിക കമീഷന്‍ ദിവസങ്ങള്‍ക്കു മുമ്പാണ് ഞെട്ടിപ്പിക്കുന്ന തെളിവുകളുമായി ഇസ്രായേല്‍ അധിനിവേശം പഴയ ദക്ഷിണാഫ്രിക്കന്‍ അപ്പാര്‍ത്തീഡിനു …

Read More »

യു എ പി എ : പ്രയോഗവും പ്രചാരവും

പ്രമുഖ ഫ്രഞ്ച് ദാര്‍ശനിക നോവലിസ്റ്റ് ഫ്രാന്‍സ് കാഫ്കയുടെ വളരെ വിഖ്യാതമായ ഒരു നോവലാണ് വിചാരണ(വേല ൃേശമഹ) വളരെ സ്വാഭാവിക ജീവിതം നയിച്ചിരുന്ന ‘മിസ്റ്റര്‍ കെ’ എന്ന വ്യക്തിയുടെ ജീവിതത്തിലേക്ക് ഒരു സുപ്രഭാതത്തില്‍ മുന്നറിയിപ്പേതുമില്ലാതെ പോലീസ് കടന്നുവന്ന് അയാളെ വിചാരണയുടെ ഭാഗമായി അറസ്റ്റ് ചെയ്യുന്നു. എന്ത് തെറ്റാണ് ഞാന്‍ ചെയ്തത് എന്ന് ചോദിക്കുന്ന ‘മിസ്റ്റര്‍ കെ’ യ്ക്ക് പോലീസിന്റെ അടുത്ത് നിന്ന് കൃത്യമായ ഉത്തരങ്ങളൊന്നും ലഭിക്കുന്നില്ല. പകരം അയാളെ കോടതി വ്യവഹാരങ്ങളുടെ …

Read More »

ദേശീയത കല്‍പിക്കുന്ന പൗരത്വ ബോധങ്ങള്‍

പൗരത്വം എന്നത് ആധുനിക ജനാധിപത്യ സംവിധാനത്തെ സംബന്ധിച്ച് ജീവികള്‍ക്ക് ഓക്‌സിജന്‍ എന്ന പോലെ പ്രധാനമാണ്. രാജവാഴ്ച കാലത്ത് മനുഷ്യര്‍ പ്രജകള്‍ എന്നര്‍ഥത്തിലായിരുന്നു അവരുടെ അസ്ഥിത്വം അനുഭവിച്ചിരുന്നത്. രാജാവ് കല്‍പിക്കുകയും പ്രജകള്‍ അനുസരിക്കുകയും ചെയ്യും എന്നതിനപ്പുറം അക്കാലത്ത് യാതൊരുവിധത്തിലുമുള്ള സാമൂഹിക ഇടപെടലുകളും സാധ്യമായിരുന്നില്ല. എന്നാല്‍ പില്‍ക്കാലത്ത് വിവിധങ്ങളായ ആശയ സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും തുടര്‍ച്ചയായി രാജവാഴ്ചക്കാലം അവസാനിക്കുകയും പരിമിതികളോടെയാണെങ്കിലും ജനാധിപത്യം പ്രയോഗത്തില്‍ വരികയും ചെയ്തു. അതിനെ തുടര്‍ന്നാണ് ഒരു പുതിയ കര്‍തൃത്വം എന്നര്‍ഥത്തില്‍ …

Read More »