Home / ശാസ്ത്രം

ശാസ്ത്രം

കലാം കോസ്‌മോളജിക്കല്‍ ആര്‍ഗ്യുമെന്റ്: ദൈവാസ്തിത്വം തെളിയിക്കപ്പെടുന്ന വിധം

നമ്മള്‍ എവിടെ നിന്നു വന്നു? എങ്ങോട്ടുപോകുന്നു? എന്തിനിവിടെ നില്‍ക്കുന്നു? എന്നീ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ തേടിയുള്ള യാത്രയാണ് ശാസ്ത്രം, തത്വജ്ഞാനം, മതാനുഭവം തുടങ്ങിയവയുടെ ചരിത്രവും വര്‍ത്തമാനവും. തെയില്‍സ്, ഡമോക്രിറ്റസ്, അരിസ്റ്റാര്‍ക്കസ്, അരിസ്‌റ്റോട്ടില്‍, ടോളമി മുതല്‍ കോപര്‍, കെപ്ലര്‍, ഗലീലിയോ, ന്യൂട്ടണ്‍, ഐന്‍സ്റ്റീന്‍, ഹബ്ള്‍, ഹോക്കിങ്ങ്, മിഷിയോ കാക്കു വരെയുള്ളവര്‍ ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ അന്വേഷിച്ച ശാസ്ത്രജ്ഞരാണ്. നാം അധിവസിക്കുന്ന പ്രപഞ്ചത്തിന്റെ ഉദ്ഭവത്തെ കുറിച്ച പഠനം കോസ്‌മോളജി എന്നറിയപ്പെടുന്നു. മധ്യകാല മുസ്്‌ലിം കോസ്‌മോളജിസ്റ്റുകളില്‍ …

Read More »

കോസ്‌മോളജിക്കല്‍ ആര്‍ഗ്യുമെന്റ്: കോസാലിറ്റിയും ക്വാണ്ടം ഫിസിക്‌സും

First came the chasm: and then broad breasted the Earth…- Hesiod (Theogony) ബി.സി 750-650 കാലയളവില്‍ ജീവിച്ചിരുന്ന യവന കവി ഹെസിയോദിന്റെ പ്രമുഖ കൃതിയായ തിയോഗണിയില്‍ പ്രപഞ്ചത്തിന്റെ ആരംഭത്തെ കുറിച്ചുള്ള വിവരണമാണിത്. യവന പുരാവൃത്തങ്ങള്‍ വിവരിക്കുന്ന പ്രധാന കൃതിയായി ഗണിക്കപ്പെടുന്നത് ഹെസിയോദ് രചിച്ച യവന ദൈവങ്ങളുടെ വംശാവലി രേഖപ്പെടുത്തുന്ന ഈ ഗ്രന്ഥം തന്നെ. ഇലിയഡിന്റെ കര്‍ത്താവായ ഹോമറിന്റെ സമകാലീനനായിരുന്ന ഹെസിയോദ് വിവരിക്കുന്നതനുസരിച്ച് ആദ്യം കായോസ് (chaos) …

Read More »

പ്രപഞ്ചോല്‍പത്തി: വിശ്വാസിയായ ശാസ്ത്രം

നിരവധി ആകൃതികളും വ്യത്യസ്ത രൂപങ്ങളുമുള്ള പദാര്‍ഥ കണങ്ങള്‍ സൃഷ്ടിക്കാന്‍ ദൈവം പ്രാപ്തനാണ്. എന്നല്ല, വ്യത്യസ്ത സാന്ദ്രത (ഡെന്‍സിറ്റി)യും ഊര്‍ജ്ജവു(ഫോഴ്‌സസ്)മുള്ള പദാര്‍ഥങ്ങള്‍ സൃഷ്ടിക്കുകയും പ്രകൃതി നിയമങ്ങള്‍ വൈവിധ്യപൂര്‍ണമാക്കുകയും ചെയ്യും. അതുവഴി പ്രപഞ്ചത്തിന്റെ വിവിധ ദിക്കുകളില്‍ വ്യത്യസ്തതരത്തിലുള്ള ലോകങ്ങള്‍ സൃഷ്ടിക്കുവാനും അവന്‍ പ്രാപ്തനാണ്. ഇവയിലൊന്നിലും യാതൊരു വൈരുദ്ധ്യവും ഞാന്‍ കാണുന്നില്ല- ഐസക് ന്യൂട്ടണ്‍ (ഒപ്റ്റിക്‌സ്).കാര്‍ട്ടീഷ്യന്‍ നാച്വറല്‍ ഫിലോസഫിക്കും അരിസ്റ്റോട്ടീലിയന്‍ ഓപ്റ്റിക്‌സിനും കനത്ത പ്രഹരമേല്‍പിച്ചുകൊണ്ട് 1704ല്‍ ന്യൂട്ടണ്‍ പ്രസിദ്ധീകരിച്ച കൃതിയാണ് ഒപ്റ്റിക്‌സ്. ‘യൂണിവേഴ്‌സി’ന് പകരം …

Read More »