Home / സ്പെഷ്യല്‍

സ്പെഷ്യല്‍

മൂന്നാം ലിംഗവും അറബ് വംശവും: മറു വായനയുടെ സാധ്യതകള്‍

കൊളംബിയ സര്‍വകലാശാലയില്‍, അറബ് രാഷ്ട്രീയത്തിലും ധൈഷണിക ചരിത്രത്തിലും പ്രൊഫസറായി സേവനമനുഷ്ഠിക്കുന്ന ജോസഫ് മസാദ് (1963) ഇന്ന് ജീവിച്ചിരിക്കുന്ന പ്രഥമഗണനീയനായ ഉത്തരകൊളോണിയല്‍ സൈദ്ധാന്തികനും രാഷ്ട്രമീമാംസാവിദഗ്ധനുമാണ്. ജോര്‍ദാന്‍കാരനായ മസാദിന്റെ അന്വേഷണ മേഖലകള്‍ വിഭിന്നമാണ്. എന്നാല്‍ ഇസ്രയേലിന്റെ അധിനിവേശ രാഷ്ട്രീയവും ഫലസ്തീന്റെ പ്രതിനിധാനങ്ങളും തന്റെ അധ്യാപകനകനായിരുന്ന എഡ്വോര്‍ഡ് സൈദിന്റേതു പോലെ മസാദിന്റെയും പ്രിയപ്പെട്ട വിശകലന വിഷയമാണ്. മറ്റൊന്ന്, പാശ്ചാത്യ ലിബറല്‍ ചിന്തയില്‍ ഇസ്‌ലാമിന്റെ അപരത്വവും ഇസ്‌ലാമിനെ ഒരു epis­teme ആയി സ്വീകരിക്കുന്നതിലെ വംശീയവും-അധിനിവേശപരവുമായ അക്കാദമിക …

Read More »

യാചന: സാമൂഹിക വ്യവഹാരങ്ങളും അര്‍ഥഭേദങ്ങളും

thelicham

കണ്ണുകളില്‍ ദൈന്യതയും വേഷത്തില്‍ മാലിന്യവും നീണ്ടുവരുന്ന കൈകളില്‍ രേഖബന്ധിതമായ താഴ്മയും നിറഞ്ഞുനില്‍ക്കുന്ന മുഖങ്ങളുടെ ഉടമകള്‍ ഇന്ത്യയടക്കം നിരവധി രാജ്യങ്ങളിലെ അപരിഹാര്യമായ പ്രശ്‌നത്തിന്റെ, നിത്യജീവിതത്തിന്റെ ഭാഗമായി മാറിയ നേര്‍ക്കാഴ്ച്ചകളും അടയാളപ്പെടുത്തലുകളുമാണ്. യാചനയെ ഒരു ഒറ്റപ്പെട്ട പ്രതിഭാസമായി കാണുന്നതിന് പകരം സാമൂഹിക ജീവിതത്തിലെ നിരവധി പ്രക്രിയകളുമായി അത് ബന്ധപ്പെട്ടിരിക്കുന്നുവെന്നും യാചകര്‍ ആകസ്മികമായ പരിണാമ രൂപങ്ങളല്ലെന്നും തിരിച്ചറിഞ്ഞ് കൊണ്ടുള്ള പഠനങ്ങളാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. യാചകരുടെ സാന്നിധ്യം ഒരു ഭരണകൂടത്തിന്റെ പരാജയമായി എഴുതിത്തള്ളുകയും നയമില്ലായ്മയെ വിമര്‍ശിക്കുകയും …

Read More »

പിച്ചക്കാരന്റെ മനുഷ്യാവകാശം

അതിശയോക്തിയെന്ന് പറഞ്ഞു ചിരിക്കരുത്. ഡല്‍ഹിയിലെ ധര്‍മക്കാരില്‍ ചിലര്‍ അതൊരു ജോലി ആയാണ് എണ്ണുന്നത്. മാംഗ്‌നേവാലകള്‍(ചോദിക്കുന്നവര്‍) എന്നാണു സ്വയം പറയുക. കല്യാണം അന്വേഷിക്കുമ്പോഴും പയ്യനെന്താ പണി എന്നതിന് മാംഗ്‌നേവാലയാണ് എന്നു മറുപടി. മധൂര്‍ ബണ്ഡാര്‍ക്കറുടെ ട്രാഫിക് സിഗ്‌നല്‍ എന്ന ചിത്രത്തിലെ പാന്റും ഷര്‍ട്ടുമിട്ട് രാവിലെ വീട്ടില്‍ നിന്നിറങ്ങി നഗരത്തിരക്കില്‍ ഉടുപ്പുമാറ്റി മുഖത്തു ചെളിപുരട്ടി സിഗ്‌നലില്‍ കുടുങ്ങിയ കാറുകളുടെ ജനാലയില്‍ തട്ടി ഭിക്ഷ ചോദിക്കുന്ന കഥാപാത്രം വെറുമൊരു ഭാവനാ സൃഷ്ടിയല്ലെന്ന് ഈ നഗരം …

Read More »

ഓര്‍മകളില്‍ അക്ഷരസാന്നിധ്യമായി

ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ആ നാമം ഓര്‍മ്മകള്‍ മാത്രം സമ്മാനിക്കാന്‍ തുടങ്ങിയിട്ട് രണ്ടാണ്ട് തികയുകയാണ്. ജീവിതം തന്നെ സന്ദേശമാക്കിയവരെക്കുറിച്ചെഴുതുമ്പോള്‍ പലപ്പോഴും അക്ഷരക്കൂട്ടങ്ങള്‍ അപര്യാപ്തമായിവരാറുണ്ട്. ശൈഖുനായുടെ ഓര്‍മ്മകള്‍ക്ക് നിറം പകര്‍ന്നുകൊണ്ടേയിരിക്കുമ്പോഴും അത് അപൂര്‍ണ്ണമായിത്തന്നെ നിലനില്‍ക്കുന്നു. ശൈഖുനായെ ഓര്‍ത്തെടുക്കു മ്പോള്‍ വാചാലമാവുന്ന ചില ചിത്രങ്ങളുണ്ട്. പാണ്ഡിത്യത്തിന്റെ ഗരിമയിലും വിനയം നിഴലായി നിന്ന വിസ്മയച്ചിത്രങ്ങള്‍ കാലാതിവര്‍ത്തിയായി അയവിറക്കപ്പെടുമെന്ന് തീര്‍ച്ച. ശൈഖുനായുടെ സാന്നിധ്യം സൗരഭ്യമേകിയിരുന്ന ഇടങ്ങളിലെല്ലാം ആ അസാന്നിധ്യം വലിയ വിടവായിത്തന്നെ നിലനില്‍ക്കുന്നു. ആദര്‍ശധീരതയും …

Read More »

ഒരു ചിരിയും കുറച്ച് കവിതകളും കത്തുകളും

ദാറുല്‍ഹുദായുടെ പിന്നാമ്പുറത്തുള്ള അടുക്കളയുടെ ഭാഗത്തെ കിണറ്റിലെ കലക്കുള്ള വെള്ളം വീണ് രണ്ടാം നിലക്കു മുകളിലുള്ള വാട്ടര്‍ ടാങ്കിന്റെ വശങ്ങള്‍ മുഴുവന്‍ മഞ്ഞിച്ചു പോയിരുന്നു. ടാങ്കിനു നേരെ താഴെ ബെഡ്‌റൂം. അതിനും താഴെയാണ് ഡൈനിംഗ് ഹാള്‍. അവിടെയാണ് ഞങ്ങള്‍ 1991 ല്‍ പുതുതായി അഡ്മിഷന്‍ നേടിയ വിദ്യാര്‍ഥികള്‍ ഒരുമിച്ചു കൂടിയിരിക്കുന്നത്. വക്കുകള്‍ മഞ്ഞിച്ച വാട്ടര്‍ ടാങ്കും ഡൈനിംഗ് ഹാളിലെ പുല്‍പ്പായയും എന്റെ ദാറുല്‍ഹുദായെക്കുറിച്ചുള്ള ആദ്യകാല ഓര്‍മകളായി ഇന്നും തങ്ങിനില്‍ക്കുന്നു. ലെക്‌സ് സോപ്പിന്റെ …

Read More »

ബശീര്‍ മുസ്‌ലിയാര്‍ വിപ്ലവം നയിച്ച ജീവിതം

CH USTHAD

വ്യത്യസ്ഥമായ മേഖലകളില്‍ ഓരോ സമൂഹവും തകര്‍ന്നു തുടങ്ങുമ്പോള്‍ അല്ലാഹു അവരിലേക്ക് ഒരു മുജദ്ദിദി( പരിഷ്‌കര്‍ത്താവ്)നെ അയക്കുമെന്നാണ് ഇസ്‌ലാമിക പ്രമാണങ്ങള്‍ പറയുന്നത്. ചരിത്രം പരതി നോക്കിയാല്‍ രണ്ടാം ഉമര്‍ എന്നറിയപ്പെടുന്ന ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ്, ഇമാം ശാഫി, ഇമാം ഗസാലി തുടങ്ങിയ നിരവധി ആളുകള്‍ സാമൂഹ്യ സംസ്‌കരണത്തിനായി കടന്നുവന്നതായി നമുക്ക് കാണാനാകും. അത്തരം ഒരു നീണ്ട പണ്ഡിത നിരയുടെ ഭാഗമെന്നോണം സാമൂഹ്യപരിഷ്‌കരണത്തിനായി  ഇരുപതാം നുറ്റാണ്ടിന്റെ  പൂര്‍വാര്‍ദ്ധഘട്ടത്തില്‍ ഉദം ചെയ്ത മഹാനായ …

Read More »

ബാപ്പുട്ടി ഹാജി ജീവിക്കാന്‍ മറന്ന നിഷ്‌കാമകര്‍മി

bapputy haji

ബാപ്പുട്ടി ഹാജി ! മുസ്‌ലിം കൈരളിയുടെ നവോത്ഥാന ചരിത്രത്തില്‍ സുവര്‍ണലിപികളാല്‍ ഉല്ലേഖിതമാണ് ആ നാമം. ദീനിന്റെയും സമൂഹത്തിന്റെയും നന്മക്കായ് തന്റെ ജീവിതത്തിലെ ഓരോ നിമിഷങ്ങളും ബലിയര്‍പ്പിച്ച് സ്വയം ഉരുകിത്തീര്‍ന്ന പകരം വെക്കാനില്ലാത്ത ജീവിതമായിരുന്നു ഹാജിയാരുടേത്. കനല്‍പഥങ്ങളിലൂടെ നടന്ന് കനകം വിളയിച്ച്, ആക്ഷേപഹാസ്യങ്ങള്‍ക്ക് കര്‍മനൈരന്തര്യം കൊണ്ട് മറുപടി പറഞ്ഞ്, ഒരു വിശ്വാസിയുടെ ജീവിതം എത്രമാത്രം തേജസുറ്റതാക്കമെന്ന് ഹാജിയാര്‍ തന്റെജീവിതത്തിലൂടെ സമൂഹത്തിന് പകര്‍ന്നുകൊടുത്തു.  കേരളത്തിന്റെ ആത്മീയ-സാംസ്‌കാരിക ചരിത്ര മണ്ഡലങ്ങളില്‍ അതുല്യപ്രാധാന്യമര്‍ഹിക്കുന്ന തിരൂരങ്ങാടിയുടെ മണ്ണില്‍ …

Read More »

എം.എം ബശീര്‍ മുസ് ലിയാര്‍; സമസ്തയുടെ കംബ്യൂട്ടര്‍ എന്ന വിശേഷണം ആലങ്കാരികമല്ല

mm basheer musliyar

കേരളീയ മുസ് ലിം നവോഥാന പരിസരങ്ങളില്‍ കൃത്യമായ വ്യക്തിമുദ്ര പതിപ്പിക്കുകയും എന്നാല്‍ വേണ്ടരീതിയില്‍ ചര്‍ച്ചചെയ്യപ്പെടാതെ പോവുകയും ചെയ്ത അധ്യായമാണ് എം.എം ബശീര്‍ മുസ്‌ലിയാരുടേത്. അദ്ദേഹത്തിന്റെ ചിന്തകള്‍ക്കും ദര്‍ശനങ്ങള്‍ക്കും നാള്‍ക്കുനാള്‍ പ്രസക്തിവര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വൈജ്ഞാനിക ലോകത്തെ എം.എം ബശീര്‍ മുസ്‌ലിയാര്‍ ഒരാവര്‍ത്തി വീണ്ടും വായിക്കപ്പെടേണ്ടതുണ്ട്. കേരളത്തിലെ മതവിദ്യാഭ്യാസം ചുരുക്കം ചിലദര്‍സുകളില്‍ മാത്രം ഒതുങ്ങുകയും അവ തന്നെ പലതും നിഷ്‌ക്രിയമാവുകയും ചെയ്ത സാഹചര്യത്തിലായിരുന്നു അന്തര്‍ദേശീയ തലത്തില്‍ വരെ മാതൃകയാക്കാവുന്ന രീതിയില്‍ ശാസ്ത്രീയമായ പാഠ്യപദ്ധതിയെക്കുറിച്ച് ബഹുമാനപ്പെട്ടവര്‍ സംവദിച്ചത്. …

Read More »

ജഡ്ജസ് പ്ലീസ് നോട്ട്: പുതിയ കാലത്തെ ചില കലാപരിപാടികള്‍ ഇവയൊക്കെയാണ്!

rabeeh

കേരളീയ പശ്ചാത്തലത്തില്‍, നമ്മുടെ കുട്ടികളുടെ മനാന്തരങ്ങളില്‍ കുളിര് കോരിയിടുന്ന ചില സന്ദര്ഭങ്ങളിലൊന്നാണ് കലോത്സവങ്ങള്‍.. ആദ്യമാധ്യാന്തം മദ്രസ്സകളിലും സ്കൂളുകളിലും അതും കഴിഞ്ഞു കോളെജുകളിലും അടിക്കടി മാറ്റങ്ങളോടെ കലാ പരിപാടികള്‍ സുഭഗ സുന്ദരമായി കൊഴുത്തു വരുന്ന കാഴ്ച മനോഹരമാണ്. മറ്റെല്ലാ കാര്യങ്ങളിലുമെന്ന പോലെ, ഇസ്ലാമിക കലാലയങ്ങളിലെ ഇത്തരം കലോല്‍സവങ്ങളിലും സ്രിഷ്ടിപരതയും ഫലത്തില്‍  പോസിറ്റീവ് എനര്‍ജിയും പ്രസരിക്കുന്നുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. കലാ പാരമ്പര്യത്തില്‍ വരുന്ന സമകാലികതക്ക് വേഗത പോരാ എന്ന ഒരു പ്രശ്നം മാത്രമേ …

Read More »