Home / 2015

2015

മൂന്നാം ലിംഗവും അറബ് വംശവും: മറു വായനയുടെ സാധ്യതകള്‍

കൊളംബിയ സര്‍വകലാശാലയില്‍, അറബ് രാഷ്ട്രീയത്തിലും ധൈഷണിക ചരിത്രത്തിലും പ്രൊഫസറായി സേവനമനുഷ്ഠിക്കുന്ന ജോസഫ് മസാദ് (1963) ഇന്ന് ജീവിച്ചിരിക്കുന്ന പ്രഥമഗണനീയനായ ഉത്തരകൊളോണിയല്‍ സൈദ്ധാന്തികനും രാഷ്ട്രമീമാംസാവിദഗ്ധനുമാണ്. ജോര്‍ദാന്‍കാരനായ മസാദിന്റെ അന്വേഷണ മേഖലകള്‍ വിഭിന്നമാണ്. എന്നാല്‍ ഇസ്രയേലിന്റെ അധിനിവേശ രാഷ്ട്രീയവും ഫലസ്തീന്റെ പ്രതിനിധാനങ്ങളും തന്റെ അധ്യാപകനകനായിരുന്ന എഡ്വോര്‍ഡ് സൈദിന്റേതു പോലെ മസാദിന്റെയും പ്രിയപ്പെട്ട വിശകലന വിഷയമാണ്. മറ്റൊന്ന്, പാശ്ചാത്യ ലിബറല്‍ ചിന്തയില്‍ ഇസ്‌ലാമിന്റെ അപരത്വവും ഇസ്‌ലാമിനെ ഒരു epis­teme ആയി സ്വീകരിക്കുന്നതിലെ വംശീയവും-അധിനിവേശപരവുമായ അക്കാദമിക …

Read More »

പൂക്കാ മരങ്ങള്‍ക്കും വെള്ളം നല്‍കുന്ന പ്രാണനായകനെ കാണാന്‍

അരക്കെട്ടില്‍ ആടിയുലയുന്നതോ ആഴ്ന്നു നില്‍ക്കുന്നതോ ആയ നീളങ്ങളുടെ പേരിലാണല്ലോ നമ്മള്‍ മനുഷ്യരെ ആണായും പെണ്ണായും തരം തിരിക്കുന്നത്. ആണും പെണ്ണും അല്ലാത്തവരെങ്കില്‍ ഒന്നിനും കൊള്ളാത്ത തരം കെട്ടവര്‍. അങ്ങനെയുള്ളവര്‍ പഠിച്ചാലെന്ത്, കഴിച്ചാലെന്ത്? ജീവിച്ചാലെന്ത്? കടുത്ത അവഗണനകള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ഇരയായി ജീവിക്കുന്ന ഹിജഡകളെ ആക്ഷേപിക്കാനല്ലാതെ അല്‍പനേരം അവരുടെ ജീവിതം കേള്‍ക്കാന്‍ നാം എന്നെങ്കിലും സമയം കാണാറുണ്ടോ?.. ചെങ്കോട്ടയും ഖുതുബ് മിനാറും ജുമാ മസ്ജിദും ഇന്ത്യാ ഗേറ്റും ലോട്ടസ് ടെമ്പിളുമെല്ലാം കറങ്ങി …

Read More »

മൂന്നാം ലിംഗപദവിയും കര്‍മശാസ്ത്ര വിശകലനവും

മൂന്നാം ലിംഗപദവിയും അവര്‍ അനുഭവിക്കുന്ന സാമൂഹിക സാംസ്‌കാരിക സംഘര്‍ഷങ്ങളും സജീവ ചര്‍ച്ചയായിരിക്കുകയാണ്. ഭിന്നലിംഗ വിഭാഗങ്ങള്‍ക്ക് മൂന്നാംലിംഗപദവി അനുവദിക്കുവാനുള്ള നിയമപരമായ നടപടികളും ഭരണപരമായ നീക്കങ്ങളും ത്വരിതഗതിയിലാണ്. ഖുന്‍സകള്‍ എന്ന് അറിയപ്പെടുന്ന ഭിന്നലിംഗവിഭാഗങ്ങളുടെ സാമൂഹിക ജീവിതത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ പൊതുമണ്ഡലത്തില്‍ ഇപ്പോള്‍ സജീവമാവാന്‍ തുടങ്ങിയിരിക്കുന്നുവെന്നത് പരശ്ശതം വര്‍ഷങ്ങള്‍ക്കു മുമ്പേ ഇസ്‌ലാം ചിട്ടപ്പെടുത്തിയെടുത്ത ഖുന്‍സകളെക്കുറിച്ചുള്ള സാമൂഹിക വീക്ഷണങ്ങള്‍ക്കുള്ള അംഗീകാരപത്രമാണ്. മൃദുലത എന്ന അര്‍ഥത്തില്‍ വരുന്ന ഖനസ് എന്ന ക്രിയാധാതുവില്‍ നിന്നാണ് ഖുന്‍സ എന്ന നാമരൂപത്തിന്റെ …

Read More »