ഒരു സമ്പൂര്‍ണമായ നിര്‍വചനം എത്നോഗ്രഫിക്ക് നല്‍കുക എന്നത് പല കാരണങ്ങളാല്‍ ദുഷ്കരമാണ്. അതിലൊന്ന് ഈ ജ്ഞാനപദ്ധതി വ്യവസ്ഥാപിതമായി വ്യവഹരിക്കപ്പെട്ടിട്ടില്ല എന്നത് തന്നെയാണ്. ആന്ത്രോപോളജിയിലേക്ക് പോലും അതിനെ പൂര്‍ണാര്‍ത്ഥത്തില്‍ ഒരു ഉപശാഖയായി കൊണ്ട് വരാന്‍ സാധിക്കുകയില്ല. അമേരിക്കന്‍ അകാദമി പോലുള്ള സ്ഥാപനങ്ങളില്‍ പോലും ഞങ്ങള്‍ നിര്‍ദേശിക്കാറുള്ളത് വിദ്യാര്‍ത്ഥികള്‍ക്ക് ഈ ശാഖയുടെ സൈദ്ധാന്തികമായ അടിസ്ഥാന തത്വങ്ങള്‍ വിവരിച്ച് കൊടുത്തതിന് ശേഷം തങ്ങളുടെ അഭിരുചിക്കനുസരിച്ച് വികസിപ്പിച്ചെടുക്കാനാണ്. അത് മറ്റു പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നുവെന്നതും ഒരു …
Read More »മേത്തോദ്ധാരണോല്സുകമായുള്ള ചില സാഹിത്യോപായങ്ങള്
കമാനങ്ങളുള്ള കിത്താബുകള്‍ എന്ന ഈ കൃതി വിരചിച്ചിരിക്കുന്നത് അബ്ദുല്‍ ഹയ്യ് ഫാറൂഖി എന്ന മാന്യദേഹമാണ്. അത്യധികം ആഹ്ലാദത്തോടെയാണ് ഞാനീ കൃതിയെ പരിചയപ്പെടുത്തുന്നത്. എന്റെ ഈ പ്രതിവാര കോളത്തില്‍ ഇങ്ങനെ ഒരു പുസ്തകത്തെയും ഗ്രന്ഥകര്‍ത്താവിനെയും പരിചയപ്പെടുത്തുമെന്ന് എന്റെ മഹിത വായനാസമൂഹം സ്വപ്നേപി പ്രതീക്ഷിക്കാത്തതാണെന്ന് എനിക്കറിയം. ഞാനും പ്രതീക്ഷിക്കാത്തതാണ്. എനിക്കും അശേഷം താല്പര്യമില്ലാത്തതുമാണ്. ഈ അക്ഷരകേളീവിലാസിതം മാസികയില്‍ കഴിഞ്ഞ ഇരുപത്തിയഞ്ചോളം കൊല്ലമായി സാഹിത്യ വാരഫലം എന്ന എന്റെ പംക്തി നിതരാം ചെയ്തു പോരുന്ന …
Read More »മരണപര്യന്തം: റൂഹിന്റെ നാള്‍മൊഴികള്‍: ഒരു വായനാനുഭവം
ലിബറേഷന്‍ തിയോളജിയാണു പലപ്പോഴും സെക്കുലര്‍ ഫണ്ടമെന്റലിസ്റ്റു കാലത്തെ എഴുതാനുള്ള പ്രചോദനം. ദൈവത്തിനു നേരെയുയര്‍ത്തുന്ന വിരലുകളും ചോദ്യങ്ങളുമായി അവ വിശ്വാസിയെയും മനുഷ്യനെയും അലോസരപ്പെടുത്തുന്നു. യുക്തിപരമായി മരണമെന്നത്് പൂര്‍ണ്ണബിന്ദുവായി അംഗീകരിക്കാമെങ്കിലും അതിലുമപ്പുറം മണ്ണിനും ജീവിതത്തിനും അര്‍ഥം പറയുന്ന മതാഖ്യാനങ്ങളില്‍ മധുരം നുണയുന്നവരാണ് വിശ്വാസികള്‍. നിഷേധാത്മകമായി ദൈവത്തെ കണ്ടെങ്കില്‍ പോലും കഥകള്‍ കേട്ടു, കേട്ടു മനുഷ്യനിനിയും ഒരുപാട് വിശ്വാസിയായിരിക്കും. ശംസുദ്ധീന്‍ മുബാറക് എഴുതിയ ‘മരണപര്യന്തം: റൂഹിന്റെ നാള്‍മൊഴികള്‍’ വായിച്ചു തീര്‍ന്നു. ഇസ്്ലാമിക ലോകവീക്ഷണം (world …
Read More »വിദ്യാഭ്യാസം: ആകുലതകളും ചില വിമര്‍ശനങ്ങളും
ദാറുല്‍ഹുദാ എന്ന ആശയം വ്യത്യസ്തമായ വീക്ഷണങ്ങളിലൂടെ വിലയിരുത്താനാകും. സ്ഥാപകരുടെ വീക്ഷണം, ഗുണകാംക്ഷികളുടെയും ഗുണഭോക്താക്കളുടെയും വീക്ഷണം, അതിന്റെ ഉല്പന്നങ്ങളുടെ വീക്ഷണം, അവയുടെ അടിസ്ഥാന മൂല്യങ്ങളും പ്രയോഗങ്ങളും സംബന്ധിച്ച വീക്ഷണം എന്നിങ്ങനെ വിവിധ രീതികളുണ്ട്. ഓരോ വീക്ഷണങ്ങള്‍ക്കും വ്യതിരക്തമായ ഭാവമാനങ്ങളമുണ്ട്. ദാറുല്‍ഹുദായുടെ അകത്ത് നിന്നും പുറത്ത് നിന്നും വ്യത്യസ്ത രീതികളില്‍ വിലയിരുത്തുന്നവരുണ്ട്. മതപരമായ വൃത്തങ്ങള്‍ക്ക് പുറത്ത് നിന്ന് ദാറുല്‍ഹുദായെ വീക്ഷിക്കുന്നവര്‍ മതത്തിന്റെ പരിമിധികള്‍ക്കപ്പുറത്തേക്ക് ദാറുല്‍ഹുദാ വളരണമെന്ന് പ്രത്യാശിച്ചേക്കാം. ദാറുല്‍ഹുദാ എന്ന ആശയത്തിന്റെ വൈപുല്യം, …
Read More »ഓര്‍മകളില്‍ അക്ഷരസാന്നിധ്യമായി
ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്, ആ നാമം ഓര്‍മ്മകള്‍ മാത്രം സമ്മാനിക്കാന്‍ തുടങ്ങിയിട്ട് രണ്ടാണ്ട് തികയുകയാണ്. ജീവിതം തന്നെ സന്ദേശമാക്കിയവരെക്കുറിച്ചെഴുതുമ്പോള് പലപ്പോഴും അക്ഷരക്കൂട്ടങ്ങള്‍ അപര്യാപ്തമായിവരാറുണ്ട്. ശൈഖുനായുടെ ഓര്‍മ്മകള്‍ക്ക് നിറം പകര്ന്നുകൊണ്ടേയിരിക്കുമ്പോഴും അത് അപൂര്ണ്ണമായിത്തന്നെ നിലനില്ക്കുന്നു. ശൈഖുനായെ ഓര്‍ത്തെടുക്കു മ്പോള്‍ വാചാലമാവുന്ന ചില ചിത്രങ്ങളുണ്ട്. പാണ്ഡിത്യത്തിന്റെ ഗരിമയിലും വിനയം നിഴലായി നിന്ന വിസ്മയച്ചിത്രങ്ങള് കാലാതിവര്‍ത്തിയായി അയവിറക്കപ്പെടുമെന്ന് തീര്‍ച്ച. ശൈഖുനായുടെ സാന്നിധ്യം സൗരഭ്യമേകിയിരുന്ന ഇടങ്ങളിലെല്ലാം ആ അസാന്നിധ്യം വലിയ വിടവായിത്തന്നെ നിലനില്ക്കുന്നു. ആദര്‍ശധീരതയും …
Read More »ഹാദിയ : കാലം, കര്‍മം
ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റിയുടെ പൂര്‍വിദ്യാര്‍ത്ഥി സംഘടനയാണ് ഹാദിയ (ഒഅഉകഅ)., ഹുദവീസ് അസോസിയേഷന് ഫോര്‍ ഡിവോട്ടഡ് ഇസ്ലാമിക് ആക്റ്റിവിറ്റീസ് എന്നു പൂര്‍ണ രൂപം. 1997 98 ല്‍ ആണ് ആദ്യ ബാച്ച് പുറത്തിറങ്ങിയത്. തൊട്ടടുത്ത വര്‍ഷം തന്നെ ഹാദിയ നിലവില്‍ വന്നു. ഒരു പുര്‍വ വിദ്യാര്‍ത്ഥി സംഘടന എന്ന നിലയില്‍ നമ്മുടെ നാട്ടില്‍ പരിചിതമായ ചില പ്രവര്‍ത്തനരീതിയുണ്ട്. രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ അംഗങ്ങളുടെ ഒരു സംഗമം സംഘടിപ്പിക്കുകയും പുതിയ …
Read More »അന്താരാഷ്ട്ര പദ്ധതികളാണ് അടുത്ത ലക്ഷ്യം
മൂന്ന് പതിറ്റാണ്ട് മുമ്പ് ദാറുല്‍ഹുദാ വെറും സ്വപ്നവും പദ്ധതിയും ആയിരിക്കുമ്പോള്‍ അതിനെക്കുറിച്ചുള്ള സങ്കല്പങ്ങള് എന്തൊക്കെയായിരുന്നു? ദാറുല്‍ഹുദാക്ക് ആ പേര് നിശ്ചയിച്ചതാരാണ്? ആധുനിക കാലത്തെ ഇസ്ലാമിക ദഅ്വത്തിന് പ്രാപ്തരായ ഒരു പുതിയ പണ്ഡിത സമൂഹത്തെ തയ്യാറാക്കുക എന്നതായിരുന്നു ഒറ്റവാക്കില്‍ പറഞ്ഞാല്‍ സങ്കല്പം. കേരളത്തിന് പുറത്ത് പോയാല്‍ നമ്മുടെ ആലിമീങ്ങള്‍ക്ക് വിഷയങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ സാധിക്കുന്നില്ല എന്നതിനപ്പുറം, തെറ്റായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അത് തിരുത്തിക്കൊടുക്കാന്‍ പോലും കഴിയുന്നില്ല. കേരളത്തിന് പുറത്തുള്ള മുസ്ലിംകളുടെ പൊതുഭാഷ ഉര്‍ദുവാണ്, …
Read More »ഉത്തരേന്ത്യ ദാറുല്‍ഹുദയെ കാത്തിരിക്കുന്നു
ദാറുല്‍ഹുദാ ഇസ്്ലാമിക് യൂനിവേഴ്സിറ്റിയുടെ ബിരുദദാന സമ്മേളനത്തോടനുബന്ധിച്ച തെളിച്ചം മാസിക സ്പെഷ്യല്‍ ഇഷ്യൂ പുറത്തിറക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. മുസ്ലിം സമുദായത്തിനകത്തെ അനിവാര്യതകളുടെ വിടവ് നികത്തുകയാണ് തെളിച്ചം മാസിക ചെയ്തുകൊണ്ടിരിക്കുന്നത്. തെളിച്ചം മാസികയുടെ ഒരു നല്ലവായനക്കാരനാണ് ഞാന്‍. എനിക്ക് അതിന്റെ തുടക്കകാലം മുതലേ അഭേദ്യമായ ആത്മബന്ധമുണ്ടായിരുന്നു. എല്ലാ ലക്കങ്ങളും വായിച്ചു തീര്‍ക്കാനുള്ള പരിമിതികള്‍ ഉണ്ടായിട്ടുകൂടി മിക്കവാറും ലക്കങ്ങളെല്ലാം ഞാന്‍ വായിക്കാന്‍ ശ്രമിക്കാറുണ്ട്. പല സന്ദര്‍ഭങ്ങളിലായി തെളിച്ചത്തിലെ ലേഖനങ്ങളും പഠനങ്ങളും എന്റെ പ്രസംഗങ്ങളിലും ലേഖനങ്ങളിലും …
Read More »