Home / 2017 (page 5)

2017

നൃത്തം ചെയ്യുന്ന ദര്‍വേശകളുടെ നാട്ടില്‍

ജലാലുദ്ധീന്‍ റൂമി

ഇസ്തംബൂളില്‍ പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന ഇബ്‌നു ഖല്‍ദൂന്‍ യൂനിവേഴ്‌സിറ്റിയുടെ ഉല്‍ഘാടന പരിപാടിയിലും അനുബന്ധ അന്താരാഷ്ട്ര സെമിനാറിലും സംബന്ധിക്കാനാണ് തുര്‍ക്കിയിലെത്തുന്നത്. ഉസ്മാനീ ഖിലാഫത്തിന്റെ പ്രതാപം വിളിച്ചോതുന്ന ഇസ്തംബൂളില്‍ ഒരാഴ്ച ചിലവഴിച്ച ശേഷം സല്‍ജൂഖ് ഭരണത്തിന്റെ ആസ്ഥാനവും മൗലാനാ ജലാലുദ്ദീന്‍ റൂമിയുടെ അനുരാഗ വസന്തം പൂത്ത മണ്ണുമായ കൊന്‍യയിലേക്കായിരുന്നു അടുത്ത യാത്ര.  തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയുടെ തെക്ക് ഭാഗത്തായി മധ്യ അനാറ്റോലിയയിലാണ് കൊന്‍യ നഗരം സ്ഥിതി ചെയ്യുന്നത്. സിവിലൈസേഷനല്‍ ടൂറിസത്തിന് ഏറെ പേരു കേട്ട …

Read More »

ബ്ലു വെയില്‍; സംഭ്രമങ്ങളുടെ കൗമാര ലോകം

ബ്ലു വെയില്‍

ഇക്കഴിഞ്ഞ മെയ് മാസത്തില്‍ റഷ്യന്‍ ന്യൂസ് പേപ്പര്‍ നൊവായ ഗസറ്റില്‍ വന്ന അന്വേഷണ പരമ്പരയെ തുടര്‍ന്നാണ് വാര്‍ത്താ മാധ്യമങ്ങില്‍ ബ്ലു വെയില്‍ ഇടം നേടുന്നത്. കൗമാരക്കാരെ വലയിലാക്കുകയും സാഹസികതകള്‍ ചെയ്യാന്‍ അവരെ പ്രേരിപ്പിച്ച് ഒടുക്കം ആത്മഹത്യയില്‍ അവസാനിപ്പിക്കുന്ന വിചിത്രമായ ഓണ്‍ലൈന്‍ ഗൈം (Game) എന്ന രീതിയാലാണ് നൊവിയ ഗസറ്റ് അതിനെ പരിചയപ്പെടുത്തിയത്. തുടര്‍ന്ന് ബ്രിട്ടീഷ് പത്രങ്ങള്‍ അതിന് പിന്നാലെ പോവുകയും വമ്പിച്ച മാധ്യമ കവറേജ് നല്‍കിയതോടെ കൗമാരക്കാരുടെ ജീവന്‍ അപകടത്തിലാണെന്ന …

Read More »

ഓര്‍മയിലെ സി. എച്ച് ഉസ്താദ്

സി.എച്ച് ഹൈദ്രോസ് മുസ്‌ലിയാര്‍

ഇശാ നിസകാരം കഴിഞ്ഞ് അവസാനത്തെയാളും പള്ളിയില് നിന്നിറങ്ങി, മുക്രിക്ക ലൈറ്റണച്ച് ഗൈറ്റ് പൂട്ടി വീട്ടിലേക്ക് തിരിക്കാനിരി ക്കുകയാണ്, നീണ്ട ജുബ്ബയിട്ട താടി വെച്ച ഒരു മുസ്ലിയാര് ഓടി വരുന്നു, ഏറെ വൈകി വീട്ടിലേക്കെത്താനാവില്ല, ഒന്ന് കിടക്കാനാ, അല്പം ഈര്ശ്യതയോടെ മുക്രിക്ക, സമയം ഏറെയായി, പള്ളി അടക്കുകയാണ്, രാത്രി കാലത്ത് പള്ളിയില് കിടക്കുവാന് ആരെയും അനുവദിക്കരുതെന്നാണ് കമ്മിറ്റി തീരുമാനം, മുക്രിക്ക പറഞ്ഞു, ആഗതന് സാര്യല്ലെ, ഞാന് ഇതാ ഇവിടെ ഈ ഹൌളിന് …

Read More »

മസ്‌നവിയേ റൂമി: അനുരാഗം തീര്‍ത്ത അക്ഷയഖനി

thelicham

മസ്‌നവി. മരമായിരുന്നു ഞാന്‍ പണ്ടൊരു മഹാനദി കരയില്‍ നദിയുടെ പേര് ഞാന്‍ മറന്നു പോയി-  വയലാര്‍ രാമവര്‍മ ഭൗതിക ലോകത്തെ മനുഷ്യാവസ്ഥയുടെ അന്യഥാത്വത്തിന്റെ വ്യവഹാരങ്ങള്‍ മനുഷ്യനോളം തന്നെ പഴക്കമുള്ളതാണ്. മിലന്‍ കുന്ദേര പറയുന്നത് പോലെ മറവികള്‍ക്കെതിരെയുള്ള ഓര്‍മകളുടെ പോരാട്ട ചരിത്രം മനുഷ്യരാശിയുടെ അതിജീവനത്തിന്റെ വിഭിന്ന ദശാസന്ധികളെയെല്ലാം അടയാളപ്പെടുത്തുന്നുണ്ട്. അന്യഥാത്വത്തിന്റെ ആധുനിക വ്യവഹാരങ്ങള്‍ ഹെഗല്‍, മാര്‍ക്‌സ്, കാഫ്ക, വേര്‍ഡ്‌സ്‌വേര്‍ത്ത് തുടങ്ങിയവരിലൂടെ വ്യത്യസ്ത പരിപ്രേക്ഷ്യങ്ങളെ ആശ്ലേഷിച്ച് കടന്നുപോയിക്കൊണ്ടിരിക്കുമ്പോള്‍ സ്വത്വ പ്രതിസന്ധിയുടെയും അസ്തിത്വ വാദത്തിന്റെയും …

Read More »

ആദ്ധ്യാത്മികതയുടെ റൂമി വഴികള്‍

ജലാലുദ്ദീന്‍ റൂമിയുടെ പ്രശസ്തിക്കു പാശ്ചാത്യ പൗരസ്ത്യ ഭേദമില്ല. സാര്‍വലൗകികതയുടെ തേജസ്സാണു റൂമിയുടെ സത്ത. നാഗരികലോകത്തു റൂമിയുടേതു സവിശേഷമായൊരു സാംസ്‌കാരിക സ്വാധീനമാണ്.  സമീപകാലത്ത് ഒരു യു.എസ് പോപ് ഗായിക തന്റെ കുട്ടിക്ക് റൂമി എന്നാണു പേരിട്ടത്. നാഗരികതയുടെ  അലട്ടലുകളെ ശമിപ്പിക്കാന്‍ പോന്ന ഘടകങ്ങള്‍ റൂമിയുടെ കാവ്യങ്ങളിലുള്ളതിനാല്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ ഒട്ടേറെ ഇംഗ്ലിഷ് പരിഭാഷകളാണു റൂമിയുടെ ഭാവഗീതങ്ങള്‍ക്ക് ഉണ്ടായിട്ടുള്ളത്. ഈ പരിഭാഷകളുടെയും അതു തേടുന്ന വായനക്കാരുടെയും താല്‍പര്യങ്ങള്‍ മതപരമോ ആത്മീയമോ അല്ലെന്നതു കൗതുകകരമാണ്. …

Read More »

റൂമിയുടെ പട്ടവും ഇസ്‌ലാമിന്റെ നൂലും

thelicham

ബ്രിട്ടീഷ് റോക് ബാന്‍ഡ് കോള്‍ഡ്‌പ്ലേ ആര്‍ടിസ്റ്റ് ക്രിസ് മാര്‍ട്ടിനും ഹോളിവുഡ് നടി ഗ്വനിത്ത് പാള്‍ട്രോയും തമ്മിലുള്ള ബന്ധം വിഛേദനത്തിന്റെ വക്കിലെത്തിയ സമയം, ക്രിസ് മാര്‍ട്ടിന് സുഹൃത്ത് ഒരു പുസ്തകം സമ്മാനിക്കുന്നു. കോള്‍മാന്‍ ബാര്‍ക്‌സിന്റെ മസ്‌നവി വിവര്‍ത്തനമായിരുന്നു അത്. മാര്‍ട്ടിന്റെ പിന്നീടുള്ള ജീവിതത്തിന്റെ ഗതി തന്നെ മസ്‌നവി മാറ്റിയെഴുതി. കോള്‍ഡ്‌പ്ലേയുടെ പുതിയ ആല്‍ബത്തില്‍ ബാര്‍ക്‌സ് മസ്‌നവി വായിക്കുന്ന രംഗമുണ്ട്. സെലിബ്രിറ്റികളുടെ വരെ ആത്മീയാന്വേഷണങ്ങളെ പ്രചോദിപ്പിക്കാന്‍പോന്നതായിരുന്നു റൂമി രചനകള്‍. മഡോണയുടെയും ടില്‍ഡ സ്വിന്റണിന്റെയും …

Read More »

മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനം; സ്‌നേഹ സംഗമത്തിലൊതുക്കിയ വിവേക ശൂന്യത

thelicham

ഫലസ്തീന്‍ പ്രശ്‌നം ഐക്യരാഷ്ട്ര സഭയില്‍ അവതരിപ്പിക്കപ്പെട്ടത് മുതല്‍, അഥവാ 1947 ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് കൊണ്ട് വന്നത് മുതല്‍, ഇസ്രാഈലുമായി ചരിത്രബോധവും നയനിലപാടുമുള്ള ഒരു മധ്യമ സ്ഥാനം ഇന്ത്യ നിലനിര്‍ത്തി പോന്നിരുന്നു. ബ്രിട്ടീഷ് സഹായത്തോടെ, ഒരു പുതു ദേശത്തേക്ക് ചേക്കേറിയ, യുദ്ധ കെടുതിയനുഭവിക്കുന്ന ജൂത സമൂഹത്തോടും ജൂത ചേക്കേറ്റത്തോടെ ദേശം അന്യാധീനപ്പെട്ടുപോയ അറബ് സമൂഹത്തോടും സ്വീകരിക്കേണ്ട വ്യതിരിക്തമായ മധ്യമ നിലപാട് തന്നെയായിരുന്നു ഇന്ത്യ കൈകൊണ്ടിരുന്നത്. ഇന്ത്യയുടെ ഈ മധ്യമ നിലപാട് …

Read More »