Home / 2018

2018

ഇമ്രാന്‍ ഖാന്‍: മാക്യവല്ലിയുടെ പുതിയ സൗത്ത് ഏഷ്യന്‍ ‘രാജകുമാരന്‍’

thelitcham

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വ്യക്തിപ്രഭാവം പാക് യുവതയെ ഇത്രമാത്രം സ്വാധീനിച്ചതിന് പിന്നില്‍ പ്രസിദ്ധമായൊരു ചരിത്രമുണ്ട്. 1992ല്‍ ഇമ്രാന്‍ഖാന്‍ നയിച്ച പാക് ക്രിക്കറ്റ് ടീം ലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ച് ഫൈനലില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി കിരീടം ചൂടുകയുണ്ടായി. ശേഷം നടന്ന വിഖ്യാതമായ ടെസ്റ്റ് പരമ്പരയിലും പാക് ടീം ഇംഗ്ലീഷുകാരെ തകര്‍ത്തുതരിപ്പണമാക്കി. ഈ വിജയം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ തീവ്രമായ വൈരത്തിന് വഴിവെക്കുകയും തുടര്‍ന്ന് ഇംഗ്ലീഷ് കളിക്കാര്‍ പാക് കളിക്കാരെ വംശീയമായി അധിക്ഷേപിക്കുന്ന തരത്തിലേക്കെത്തുകയും …

Read More »

ഒരു ‘സര്‍ജിക്കല്‍ അറ്റാക്ക്‌ , ഒരു കോടതി വിധി, മാധ്യമങ്ങളും

thelitcham

ഈ ലക്കം ‘തെളിച്ചം’ ഇറങ്ങുന്നതിന് ഏതാണ്ട് ഒരു മാസം മുമ്പുള്ള ഒരാഴ്ചയോ അതിലേറെയോ നീണ്ടുനിന്ന കാലം ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് കൊയ്ത്തുകാലമായിരുന്നു. ലേശം കടപ്പുറം ഭാഷയിലാണെങ്കില്‍ ചാകരയായിരുന്നു എന്നും പറയാം. ദേശസ്‌നേഹം വിജൃംഭിപ്പിക്കുന്ന, വായിക്കുന്നവരുടെ രോമം എഴുന്നേറ്റുനിര്‍ത്തുന്ന വാര്‍ത്തകള്‍ ധാരാളമായി എഴുതിപ്പിടിപ്പിക്കാനും പ്രക്ഷേപണം ചെയ്യാനും അങ്ങനെ തങ്ങളുടെ വില്‍പ്പനയും റേറ്റിങ്ങും ഒക്കെ കൂട്ടാനും അവര്‍ക്കെല്ലാം കിട്ടിയ സുവര്‍ണ്ണാവസരം. അവരവര്‍ക്ക് കഴിയുന്നത്ര നന്നായി മിക്ക പത്രങ്ങളും ചാനലുകളും ആ സമയം ‘ബുദ്ധിപൂര്‍വ്വം’ ഉപയോഗിക്കുകയും …

Read More »

സീറയുടെ സാമൂഹ്യശാസ്ത്രം

thelicham

നബി ചരിത്രത്തിന്റെ സാമൂഹ്യശാസ്ത്ര പഠനം പലനിലക്കും കാലികപ്രസക്തിയുള്ള വിഷയമാണ്. സീറയും സോഷ്യോളജിയും തമ്മിലുള്ള പരസ്പര വ്യവഹാരമാണ് സീറയുടെ സാമൂഹ്യശാസ്ത്രം എന്നതു കൊണ്ട് വിവക്ഷിക്കുന്നത്. സ്മൂഹ്യശാസ്ത്രത്തിലെ സിദ്ധാന്തങ്ങളും ചര്‍ച്ചകളും ഒപ്പം സമകാലിക രീതിയില്‍ എഴുതപ്പെട്ട സീറകളും മനസ്സിലാക്കിയാല്‍ സീറയുടെ സാമൂഹ്യശാസ്ത്രം എന്ന ജ്ഞാനമേഖല ഗ്രഹിക്കുക സാധ്യമാണ്. മതവും മതതത്വങ്ങളും എത്തിക്‌സും സാമൂഹ്യശാസ്ത്രത്തില്‍ എങ്ങനെ ചര്‍ച്ച ചെയ്യപ്പെട്ടുവെന്നും പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ ജീവിതത്തിലെ യാദ്ൃശ്ചികമായ സംഭവങ്ങള്‍ മുതല്‍ മദീനാ സ്‌റ്റേറ്റിലെ പൊതുവായ വിശേഷങ്ങള്‍, …

Read More »

അത്തിപ്പറ്റ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍: അണയാത്ത ആത്മീയ വെളിച്ചം

വികലമായ ആശയങ്ങളും വ്യര്‍ഥമായ ആചാരങ്ങളും ആഗോള തലത്തില്‍ സൂഫിസമായി വാഴ്ത്തപ്പെടുമ്പോള്‍ വ്യത്യസ്ത രൂപ ഭാവങ്ങളില്‍ ആഗോള സംസ്‌കാരം അവയെ ഏറ്റെടുക്കുകയും സൂഫീനൃത്തമായും സംഗീതമായും രൂപാന്തരപ്പെടുത്തുകയും ചെയ്യുന്ന പ്രതിഭാസമാണ് ഇന്ന് അനവരതം ആഘോഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. നിരന്തര പരിണാമങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരുന്ന സൂഫിസത്തിന്റെ നിര്‍വ്വചനം വ്യതിരിക്ത കോണുകളിലൂടെ വിശാലാര്‍ത്ഥങ്ങളില്‍ അപഗ്രഥിക്കപ്പെടുകയും, പ്രായോഗിക തലത്തില്‍ നിന്നു വിദൂരമായ ബൗദ്ധിക സാധ്യതയായി ചുരുങ്ങുകയും ചെയ്തു. യഥാര്‍ത്ഥ സൂഫിസം ജീവിതത്തിന്റെ മൂല്യനിബദ്ധമായ പ്രായോഗിക രീതിയാണെന്ന വാസ്തവത്തിനു കടകവിരുദ്ധമായ പല വീക്ഷണങ്ങളും …

Read More »

ഖാസി വധക്കേസ്: ഉത്തരമില്ലാത്ത ചോദ്യങ്ങള്‍, ചില ആശങ്കകളും

ചെമ്പരിക്ക ഖാസിയും കാസര്‍കോട്ടെ ഉന്നത സ്ഥാനീയ പണ്ഡിതനുമായ സി എം അബ്ദുല്ല ഉസ്താദ് ദാരുണമായി വധിക്കപ്പെട്ടിട്ട് ഒമ്പതു വര്‍ഷം പിന്നിട്ടിരിക്കുന്നു. ഖേദകരമെന്നോണം കൊലപാതകികളാരെന്ന് അന്വേഷിക്കേണ്ട ഉദ്യോഗസ്ഥ സംഘവും ചില തല്‍പര വൃത്തങ്ങളും ഇതൊരു ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള കുത്സിത ശ്രമങ്ങളിലാണ്. സി. ബി. ഐ സമര്‍പ്പിക്കുകയും കോടതി തള്ളുകയും ചെയ്ത കഴിഞ്ഞ രണ്ട് അന്വേഷണ റിപ്പോര്‍ട്ടുകളും തീര്‍ത്തും വസ്തുതാ വിരുദ്ധമായി ആത്മഹത്യയാണ് ഉസ്താദിന്റെ മരണകാരണമെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നത് റിപ്പോര്‍ട്ട് വായിക്കുന്ന ഏതൊരാള്‍ക്കും …

Read More »

ഈ അധ്യായം മാത്രം ഇരുളടയില്ല, തീര്‍ച്ച

#ജസ്റ്റിസ് ഫോര്‍ സി.എം ഉസ്താദ് എന്ന ടാഗ് ലൈനില്‍ അടുത്തിടെ നിരവധി പേര്‍ ഷെയര്‍ ചെയ്യുകയും സ്റ്റാറ്റസ് ഇടുകയും ചെയ്ത പോസ്റ്ററുകളിലൊന്നിലെ തലവാചകം ഇപ്രകാരമോര്‍ക്കുന്നു. ‘പ്രായമേറും തോറും ഊര്‍ജ്വസ്വലനാവുകയായിരുന്നു ഉസ്താദ്. ഉസ്താദിന്റെ ഘാതകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള പോരാട്ടവുമതെ. കാലം കഴിയും തോറും ഊര്‍ജമേറിക്കൊണ്ടിരിക്കും’ രണ്ടായിരത്തിപത്ത് ഫെബ്രുവരിയിലെ പലരുമുറങ്ങിയ, ചിലരൊക്കെ ഉറക്കമൊഴിച്ച ഒരു രാത്രിയില്‍ സി.എം അബ്ദുല്ല മൗലവി എന്ന വയോധികനായ പണ്ഡിതന്റെ ജീവന്‍ അപഹരിക്കപ്പെട്ടിട്ട് എട്ടുവര്‍ഷങ്ങള്‍ കടന്നുപോയി. നീതിക്ക് …

Read More »

ഞാനാണു സി.എം

ഇനിയും ഉയര്‍ത്താത്ത കൈകള്‍ സഖേ നിന്റെ ഉടലിന്റെ കേടാണറുത്തു മാറ്റൂ ഇനിയും പതക്കാത്ത സിരകളില്‍ ചോര തന്‍ ധമനികള്‍ ചത്തു; കുഴിച്ച് മൂടൂ ഇനിയും തുറക്കാത്ത വായക്കകം പൂണ്ട ചിതലേറ്റുടഞ്ഞ നിന്‍ നാവറുക്കൂ ഇനിയും അലക്കാത്ത തിരകളേ നിങ്ങളെന്‍ തീരങ്ങള്‍ക്കപമാനം; മാറിനില്‍ക്കൂ ചെമ്പിരിക്കം കടല്‍ തീരം മണക്കുന്ന ചോരക്കു കാലങ്ങളേറുകില്ല ചെന്നാലടിക്കും കടല്‍കാറ്റിന്‍ ഗദ്ഗദം ചങ്കിടിപ്പ് പേടി മാറുകില്ല കാപാലികാ നീ തുടച്ചു കളഞ്ഞതെന്‍ താപം തണുപ്പിച്ച വൃശ്ചികത്തെ കാതങ്ങളേറെ …

Read More »

ഗുല്‍മോഹര്‍ പൂത്തു തുടങ്ങി

6

അറബിക്കഥകളിലെ ആയിരത്തൊന്നു രാവുകളെ കുറിച്ച് കേട്ടിട്ടില്ലേ…? കഥ പറഞ്ഞിട്ടും പറഞ്ഞിട്ടും അവസാനിക്കാതെ, വീണ്ടും വീണ്ടും കേള്‍ക്കാനാഗ്രഹിക്കുന്ന കഥകളാണതില്‍ നിറയെ. ജാബിര്‍ മലയില്‍ എഴുതിയ ‘വീണ്ടും പൂക്കുന്ന ഗുല്‍മോഹര്‍ ’ വായിച്ചിരുന്നാല്‍ ഒരു വേള ആയിരത്തൊന്ന് രാവുകളിലെ ഷെഹ്‌സാദയെ ഓര്‍മ്മ വരും. ചില കഥകളൊരിളം തെന്നലായി, ചിലത് ഇടിയും മഴയുമായി, പേമാരിയായി ‚ഗര്‍ജ്ജനമായി, കുളിരായി, ഉഷ്ണമായി, ആശ്വാസമായി, വേദനയായി ഹൃദയത്തിലേക്ക് കടന്നു ചെല്ലും. അഭയാര്‍ത്ഥി ക്യാമ്പിലേക്ക് പറിച്ചുനട്ട മര്‍വ്വയുടെ ഓര്‍മ്മകള്‍ വായനക്കാരന്റെ …

Read More »

അല്‍ മദീനതുല്‍ ഫാളില: ഒരു മുസ്‌ലിം റിയലിസ്റ്റിക് ഉട്ടോപ്യ-2

al

അല്ലാഹുവിനെയും പ്രവാചകരെയും കൈകാര്യ കര്‍ത്താക്കളെയും (ഭരണകര്‍ത്താക്കളടക്കമുള്ളവര്‍) നിങ്ങള്‍ അനുസരിക്കുകയെന്നതടക്കമുള്ള നിരവധി ഖുര്‍ആനിക സൂക്തങ്ങളുടെയും സംഘമായി യാത്ര ചെയ്യുകയാണെങ്കില്‍ കൂട്ടത്തിലൊരാളെ സംഘത്തലവനായി നിശ്ചയിക്കണമെന്നു വരെ വ്യക്തമായി നിര്‍ദ്ദേശിക്കുന്ന പ്രവാചക വചനങ്ങളുടെയും അടിത്തറയിലാണ് ഇസ്‌ലാമിക രാഷ്ട്രീയ ചിന്ത അസ്തിവാരമിടുന്നത്. നീഗ്രോ വംശജനായ ഒരു അടിമയാണ് നേതൃ സ്ഥാനത്ത് നിന്ന് നിങ്ങളെ നയിക്കുന്നതെങ്കില്‍ പോലും ആ നേതൃത്വത്തെ അംഗീകരിക്കണമെന്ന് പഠിപ്പിച്ച പ്രവാചകര്‍(സ്വ) ജനപ്രതിനിധിയായ ഭരണകര്‍ത്താവ് പാലിക്കേണ്ട മര്യാദകളെക്കുറിച്ചും സ്വീകരിക്കേണ്ട നിലപാടുകളെ സംബന്ധിച്ചും വിവിധ സന്ദര്‍ഭങ്ങളിലായി …

Read More »

ഈ ഗ്രഹണവും ശാശ്വതമല്ല

TG

ചെമ്പരിക്ക ഖാസി എന്ന അപരനാമത്തില്‍ മത ജാതി ഭേദമന്യെ എല്ലാവര്‍ക്കും സ്വീകാര്യനായിരുന്ന സി.എം അബ്ദുല്ല മൗലവി മരണപ്പെട്ടിട്ട് ഒമ്പതാണ്ടുകള്‍ പിന്നിടാനിരിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ ഒരുപാട് ചോദ്യങ്ങള്‍ അവസാനിപ്പിച്ച് ഇതൊരു ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള യത്‌നങ്ങളില്‍ തന്നെയാണ് ഇപ്പോഴും. തീര്‍ത്തും അസ്വാഭാവികമായ രീതിയിലാണ് ഖാസിയുടെ മരണം മുതല്‍ അന്വേഷണങ്ങള്‍ മുന്നോട്ട് പോയിട്ടുള്ളത്. ഇത്ര പൊതുകാര്യ പ്രസക്തനും സര്‍വ്വസ്വീകാര്യനുമായ ഒരു ബഹുമാന്യ വ്യക്തിക്ക് ഈയൊരു ദുരനുഭവമുണ്ടായെങ്കില്‍ അത് നമ്മുടെ നീതിന്യായ സംവിധാനങ്ങളുടെ പരാജയത്തെയല്ലാതെ എന്താണ് …

Read More »

ഖാസി വധം നീതി പുലരുക തന്നെ ചെയ്യും

ഉത്തരകേരളത്തിലെ മഹാപണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രമുഖ നേതാക്കളിലൊരാളും ജാതി മത വേലിക്കെട്ടുകള്‍ക്കപ്പുറത്ത് എല്ലാവരാലും സര്‍വ്വാദരണീയരുമായിരുന്ന ഖാസി സി.എം അബ്ദുള്ള മൗലവിയുടെ ദുരൂഹമരണം ഇന്നും കാസര്‍ഗോഡ് ജനതയുടെ മനസാക്ഷിക്കേറ്റ മുറിവായി തുടരുകയാണ്. ഇതിനൊരു പരിഹാരം കണ്ടെത്തിയേ തീരൂ എന്നുള്ള ദൃഢനിശ്ചയത്തോട് കൂടിയാണ് പൊതുസമൂഹത്തെ പ്രതിനിധീകരിക്കുന്ന സി.എം ഉസ്താദ് ജനകീയ ആക്ഷന്‍ കമ്മിറ്റിയും ഖാസി കുടുംബവും ഒന്നിച്ച് രംഗത്ത് വന്നത്. കേരളത്തിലെ സാമൂഹ്യ രംഗത്തുള്ള പ്രമുഖരായ വി.എം സുധീരന്‍, പി.ടി …

Read More »

ഘാതകരെ സമുദായം വെറുതെ വിടില്ല’

thyeli

സമസ്തയുടെ ഉത്തരകേരളത്തിലെ വളര്‍ച്ചയില്‍ സി.എം ഉസ്താദ് വഹിച്ച പങ്ക് എന്തായിരുന്നു? കാസര്‍കോഡ്, ദക്ഷിണ കന്നഡ മേഖലകളില്‍ സമസ്തക്ക് വളക്കൂറുണ്ടാവുന്നത് തന്നെ സി.എം ഉസ്താദിന്റെ പ്രവര്‍ത്തനങ്ങള്‍ കാരണമായാണ്. വിശിഷ്യാ, എണ്‍പതുകളില്‍ സമസ്തയില്‍ നിന്ന് വിഘടിച്ചുപോയി സമാന്തരമായൊരു സംഘടനക്ക് രൂപം നല്‍കിയ ഉള്ളാള്‍ തങ്ങളുടെ സ്വാധീനവലയത്തിലായിരുന്നു എണ്‍പതുകളിലെ കാസര്‍കോഡ്, ദക്ഷിണ കന്നഡ പ്രദേശങ്ങള്‍. വിഘടിത വിഭാഗത്തിന്റെ മുശാവറയിലെ പതിമൂന്നിലധികം പേര്‍ ഈ പ്രദേശങ്ങളില്‍ നിന്നുള്ളവരായിരുന്നു, പ്രസിഡണ്ട് ഉള്ളാള്‍ തങ്ങളും. അവരില്‍ പലരും അതത് …

Read More »