Home / 2018 (page 4)

2018

മുസ്‌ലിം സ്ത്രീയും കാമ്പസിടങ്ങളും: ചെറുത്ത്‌നില്‍പ് വ്യക്തിനിഷ്ഠമാവും വിധം

2015-ലെ ഒരു മഞ്ഞു കാലത്താണ് തലസ്ഥാന നഗരിയിലെ ഒരു കേന്ദ്ര സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ത്ഥിനിയായി ഞാന്‍ എന്റോള്‍ ചെയ്യുന്നത്. അവിടെ എന്റെ ഭാഷയും ദേശവുമറിയുന്ന, ഞാനുമായി പലതരം സമാനതകള്‍ പുലര്‍ത്തുന്ന ഒരുപാട് സ്ത്രീകളെ കാണാനായത് എന്നെ തെല്ല് സന്തോഷിപ്പിച്ചു. മാനസികാരോഗ്യ വിദഗ്ദ എന്ന നിലയില്‍, തൊഴില്‍പരമായ എന്റെ അസ്ഥിത്വത്തിന്മേല്‍ അറിയപ്പെടാനും അത് കൂടുതലായി പ്രദര്‍ശിപ്പിക്കാനുമാണ് അന്ന് ഞാന്‍ താത്പര്യപ്പെട്ടത്. പക്ഷേ ഈ അടയാളപ്പെടുത്തല്‍ വളരെ പരിമിതമായ ഇടങ്ങള്‍ മാത്രമേ എനിക്ക് …

Read More »

ആഫ്രിക്ക-ഏഷ്യ: സമുദ്രാന്തര ബന്ധങ്ങള്‍

ഇന്ത്യന്‍ മഹാസമുദ്രം ‘ഇന്ത്യന്‍’ മഹാസമുദ്രം മാത്രമായിരുന്നില്ല. ചരിത്രപരമായി ആഫ്രിക്കന്‍, സന്‍ജ്, അബ്‌സീനിയന്‍, എത്യോപ്യന്‍ സമുദ്രം എന്നുമൊക്കെ ഒരുകാലത്ത് ഈ സമുദ്രം അറിയപ്പെട്ടിരുന്നു. ഇന്ന് പൊതുഭാവനകളില്‍ നിന്നും ഒപ്പം അക്കാദമിക പഠനങ്ങളില്‍ നിന്നും തിരസ്‌കൃതമായ ഈ നാമങ്ങള്‍ കടല്‍ നിരപ്പിലും തീരങ്ങളിലുമായുള്ള ആഫ്രിക്കന്‍ വംശജരുടെ സംഭാവനകളുടെ ചരിത്രപരവും കാലികവുമായ തിരസ്‌കാരങ്ങളുടെ കൂടി പ്രതിനിധാനമാണ്. പക്ഷെ, കഴിഞ്ഞ ദശകത്തില്‍ ഈ മേഖലയില്‍ പുതിയ പഠനങ്ങള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. ഇവിടെ നിരൂപണ വിധേയമാകുന്ന മൂന്നു പുസ്തകങ്ങള്‍ …

Read More »

ഫസ്വ്‌ലുല്‍ മഖാല്‍: പ്രബുദ്ധതയുടെ മുസ്‌ലിം മാനിഫെസ്റ്റോ

അല്‍പം തത്വചിന്ത മനുഷ്യമനസ്സിനെ ദൈവനിഷേധത്തിലേക്ക് നയിക്കുമ്പോള്‍ തത്വചിന്തയിലുള്ള അഗാത ജ്ഞാനം മതവിശ്വാസത്തിലേക്ക് ആനയിക്കുന്നു: ഫ്രാന്‍സിസ് ബേക്കണ്‍. ഇരുപതാം നൂറ്റാണ്ടിലെ തത്വചിന്താലോകത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പ്രഖ്യാപനമായിരുന്നു ഫ്രെഡറിക് നീത്‌ഷേയുടെ ‘അങ്ങനെയാണ് സൗരാഷ്ട്രര്‍ സംസാരിച്ചത്’ (ദസ് സ്‌പോക്ക് സൊരാഷ്ട്രര്‍) എന്ന കൃതിയിലെ ‘ദൈവത്തിന്റെ അന്ത്യം’. നീത്‌ഷേയുടെ ഈ പ്രഖ്യാപനത്തിന്റെ ചുവട് പിടിച്ച് ഡെത്ത് ഓഫ് ഗോഡ് മൂവ്‌മെന്‍ന്റ്’ കള്‍ വരെ ഇരുപതാം നൂറ്റാണ്ടില്‍ സജീവ സാന്നിധ്യമായി മാറുകയും മതവിശ്വാസത്തിന്റെ ശാസ്ത്രീയതയും യുക്തി …

Read More »

അമേരിക്കന്‍ കാഴ്ചകള്‍

‘ഇതാ ഇവിടെ ഇരുന്നോളൂ.. താങ്കള്‍ക്ക് പോകാനുള്ള ടാക്‌സി വരാന്‍ ഇനിയും പതിനഞ്ച് മിനിറ്റ് കഴിയും. ആവശ്യമെങ്കില്‍ ഒരു കാപ്പി കുടിക്കാനുള്ള സമയമുണ്ട്’. ലോസ് ആഞ്ചലസ് നയന്‍ത് സ്ട്രീറ്റിലെ ഇറാന്‍കാരനായ അലി ചിരിച്ചുകൊണ്ട് പറഞ്ഞു. ഇരുപത് വര്‍ഷമായി ഇവിടെ ഫൂട്ട് വെയര്‍ ഷോപ്പ് നടത്തുകയാണിയാള്‍. സമീപത്തായുള്ള മസ്ജിദ് ബിലാല്‍ & ഇസ്‌ലാമിക് സെന്റര്‍ അന്വേഷിച്ചിറങ്ങിയതായിരുന്നു ഞാന്‍. ഇമാമുമായും അവിടെയുള്ള ഏതാനും ചില വ്യക്തികളുമായും കുശലാന്വേഷണം നടത്തി താമസ സ്ഥലത്തേക്ക് തിരിച്ചുപോകാനായി അലിയുടെ …

Read More »

വൈറസ് കാലത്തെ പ്രണയം

വസൂരി പോയിട്ടും വസൂരി മാല പോയിട്ടില്ല എന്ന് പറഞ്ഞത് ഫ്രോയിഡിയന്‍ കം മാര്‍ക്‌സിയന്‍ ആയ വിജയന്‍ മാഷ് ആണ്. വസൂരി മാല കൊടുങ്ങല്ലൂരമ്പലത്തിലെ ഒരു പ്രതിഷ്ഠയുടെ പേരാണ്. വസൂരി മാല വസൂരി ശമിപ്പിക്കുന്നു എന്നാണ് അവിടെ വരുന്ന വിശ്വാസികളുടെ വിശ്വാസം. അതിന് വേണ്ടി അവര്‍ അവിടേക്ക് മഞ്ഞളും കുരുമുളകും വഴിപാട് നേരുന്നു. ലോകാരോഗ്യ സംഘടനയുടെ രേഖയനുസരിച്ച് വസൂരി നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ടിട്ട് വര്‍ഷങ്ങളായി. ഇപ്പോഴുള്ളത് താരതമ്യേന ദുര്‍ബലമായ സ്‌മോള്‍ പോക്‌സ് ആണ്. …

Read More »

ക്ഷണിക ജീവിതങ്ങള്‍ തീര്‍ക്കുന്ന അടയാളങ്ങള്‍

‘പേര്‍ഷ്യന്‍ ഗള്‍ഫിലെ ആ ലേബര്‍ ക്യാമ്പില്‍ ഒരു തൊഴിലാളി തന്റെ പാസ്‌പോര്‍ട്ട് വിഴുങ്ങി സ്വയം ഒരു പാസ്‌പോര്‍ട്ടായി പരിണമിച്ചു.’ ദീപക് ഉണ്ണികൃഷ്ണന്റെ ടെമ്പററി പീപിള്‍ എന്ന നോവലിന്റെ ആദ്യ ഖണ്ഡിക തുടങ്ങുന്നതിങ്ങനെയാണ്. പുസ്തകത്തിന്റെ ആദ്യ പേജുകളില്‍ സ്യൂട്ട്‌കേസുകളുടെ കൂമ്പാരത്തിനു മുകളില്‍ കിടക്കുന്ന, മനുഷ്യ ശരീരം കൊണ്ടുണ്ടാക്കിയ ഒരു കണ്‍സ്ട്രക്ഷന്‍ ക്രൈനിന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമാണുള്ളത്. തുടര്‍ന്നു വരുന്ന അധ്യായങ്ങളില്‍ കഥാപാത്രങ്ങളുടെ ചിത്രീകരണങ്ങളുണ്ട്. നിര്‍മ്മാണ മേഖലയില്‍ വീണു തകര്‍ന്നു പോയ …

Read More »

അത്ര നിഷ്‌കളങ്കമാണോ നമ്മുടെ പരിസ്ഥിതി വാദം

പരിസ്ഥിതി സംരക്ഷിപ്പെടേണ്ടതാണെന്നത് സംശയരഹിതമാണ്. മതപരവും രാഷ്ട്രീയപരവുമായി പരിസ്ഥിതി സംരക്ഷണം ഓരോ പൗരന്റെയും കടമ തന്നെയാണ്. എന്നാല്‍ കേരളത്തില്‍ ഏറെ കൊട്ടിഘോഷിക്കപ്പെട്ട പരിസ്ഥിതി സമരങ്ങളിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടാനാണ് ഈ ശ്രമം. കേരളത്തില്‍ ഇതുവരെയുണ്ടായിട്ടുള്ള പരിസ്ഥിതി പ്രസ്ഥാനങ്ങളും സമരങ്ങളും നഗരസമൂഹത്തിന്റെ ആകുലതകളുടെ ഭാഗമായിട്ടാണ് ഉയര്‍ന്നുവരുന്നതും ഉന്നയിക്കപ്പെടുന്നതും. നാട്ടിന്‍പുറങ്ങളെക്കുറിച്ചും വനത്തെക്കുറിച്ചും തികച്ചും റൊമാന്റിക് ഭാവനകള്‍ വെച്ചുപുലര്‍ത്തുന്നവരായിരുന്നു ഈ മുന്നേറ്റങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്നതും ഗുണഭോക്താക്കളായിരുന്നതും. അതിന്റെ പ്രഥമ ഉദാഹരണമാണ് സൈലന്റ് വാലി മൂവ്‌മെന്റ്. സൈലന്റ് വാലി സംരക്ഷണത്തിന്റെ …

Read More »

ജാവീദ്‌നാമ: അനശ്വരതയുടെ പുസ്തകം 2

thelicham

അധ്യായം 4 ചൊവ്വ അടുത്തത് ചൊവ്വാ ഗ്രഹത്തിലാണ് അവരെത്തിച്ചേര്‍ന്നത്. ഇവിടെ എല്ലാ ദിവസവും എല്ലാവരും സന്തോഷവാന്മാരാണ്. കാലം കൂടും തോറും വൃദ്ധരാകുന്ന അവസ്ഥയില്ല ഇവിടെ. ദൂരെ ഒരു പുല്‍തകിട്. അതിനു മധ്യത്തില്‍ ഒരു വാന നിരീക്ഷണ കേന്ദ്രവുമുണ്ട്. ഏറ്റവും വിദൂരസ്ഥമായ നക്ഷത്രങ്ങള്‍ പോലും അതിലെ ദൂരദര്‍ശിനിയിലൂടെ ദര്‍ശിക്കാനാകും. റൂമി കവിയോട് പ്രദേശം ചുറ്റിക്കണ്ടു വരാന്‍ പറഞ്ഞു. റൂമി തുടര്‍ന്ന് പറഞ്ഞു: ഈ ലോകം നമ്മുടെ ലോകവുമായി അനേകം സാമ്യതകള്‍ പുലര്‍ത്തുന്നുണ്ട്. …

Read More »

ഗോരക്ഷകരുടെ ആള്‍ക്കൂട്ട കൊലകളും ഹിന്ദുത്വ ഭീകരവാദവും

ദാദ്രിയിലെ മുഹമ്മദ് അഖ്‌ലാഖിന്റെ വധം (2015) വ്യാപകമായ പൊതുജന പ്രക്ഷോഭങ്ങള്‍ക്കും ഇന്ത്യയിലെ അസഹിഷ്ണുതയെക്കുറിച്ച് മാസങ്ങളോളം നീണ്ട ചൂടേറിയ സംവാദങ്ങള്‍ക്കും വഴിമരുന്നിട്ടു. ഡല്‍ഹി-ദല്ലഭ്ഘഡ് ട്രെയിന്‍ യാത്രക്കിടയിലെ ജുനൈദ് ഖാന്റെ കൊലപാതകം (2017) ഏകദേശം ഒരാഴ്ചയോളം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. എന്നാല്‍ ഈ മാസം നടന്ന ഹാപൂരിലെ ഖാസിമിന്റെ വധത്തിന് വാര്‍ത്താമൂല്യം താരതമ്യേന വളരെ കുറവായിരുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ പതിവായതോടെ, അവക്കെതിരായ പ്രക്ഷോഭങ്ങളും ഏറെക്കുറെ പൂര്‍ണമായും നിലച്ച മട്ടാണ്. നാലു വര്‍ഷമായി കേന്ദ്രം ഭരിക്കുന്ന …

Read More »

മുഹമ്മദലി ജിന്ന: ചരിത്രത്തില്‍ നിന്ന് എടുത്തുമാറ്റാവുന്നത്

ബി.ജെ.പി നേതാവും അലിഗഢ് എം.പിയുമായ സതീഷ്‌കുമാര്‍ ഗൗതം സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ താരീഖ് മന്‍സൂറിനയച്ച കത്തില്‍ നിന്നാണ് അലിഗഡിലെ പ്രശ്‌നങ്ങളുടെ തുടക്കം. ജിന്നയുടെ ചിത്രം സര്‍വ്വകലാശാല ഹാളില്‍ നിന്ന് നീക്കം ചെയ്യണമെന്നായിരുന്നു കത്തിലെ ആവശ്യം. 1938 ലാണ് ജിന്നയുടെ ചിത്രം സര്‍വകലാശാലയുടെ ചുമരില്‍ ഇടം പിടിക്കുന്നത്. ഇതേ ആവശ്യവുമായി ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകര്‍ ക്യാംപസില്‍ എത്തിയതോടെ കാര്യങ്ങള്‍ വഷളായി. സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചു. …

Read More »

പടച്ചോന്റെ ചുമരിലെ ചിത്രങ്ങള്‍

എല്ലാ പാഠങ്ങളും അവ നില്‍ക്കുന്ന സാംസ്‌കാരിക പാഠത്തിന്റെ ബാലതന്ത്രങ്ങള്‍ക്കാനുസരിച്ചാണ് രൂപപ്പെടുക. ഒപ്പം ആവിഷ്‌ക്കരിക്കപ്പെടുന്ന മാധ്യമത്തിന്റെ ചരിത്രത്താല്‍ സ്വാധീനിക്കപ്പെട്ടും പുതുക്കിയും ഇടഞ്ഞുമാണ് പാഠങ്ങള്‍ നിലനില്‍ക്കുന്നത്. മാധ്യമത്തോടുള്ള സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുടെ ഇടച്ചിലിനെയാണ് മുഖ്യമായും ഈ ലേഖനം പരിശോധിക്കുന്നത്.? സംസ്‌കരികമായി കേരളീയ പൊതുമണ്ഡലവും വ്യവഹാരത്തിനകത്ത് മലയാള സിനിമയും സ്ഥാപിച്ച മലപ്പുറത്തെ കുറിച്ചുള്ള ധാരണകളെ അട്ടിമറിക്കുന്ന ഒരു ആഖ്യാനമാണ് ഈ സിനിമ എന്ന് ചുരുക്കിപ്പറയാം. തകരുന്ന നായകനും മുസ്‌ലിം പുരുഷനും മലയാളത്തിലെ …

Read More »

അരാജകത്വങ്ങളെ പവിത്രവത്കരിക്കുകയാണ് യുക്തിവാദികള്‍ ചെയ്യുന്നത്

ശാസ്ത്രം ഏറെ പുരോഗമിച്ച 21-ാം നൂറ്റാണ്ടിലും മനുഷ്യന്‍ പരിണാമത്തിലൂടെ സംഭവിച്ചതാണെന്ന് വിശ്വസിക്കുന്ന യുക്തിവാദം പരിമിത ബുദ്ധിയുടെ തടവറയിലാണിപ്പോഴും. ഏതൊരാളുടെയും കേവല യുക്തി അംഗീകരിക്കുന്നതാണ് അവനും അവന്‍ അധിവസിക്കുന്ന ഭൂമിക്കും അതെല്ലാം അടങ്ങുന്ന ഈ പ്രപഞ്ചത്തിനും ഒരു സ്രഷ്ടാവുണ്ടെന്നത്. അത് തെളിയിക്കാന്‍ കോടികള്‍ മുടക്കി ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ പോയി ഫോസില്‍ ഗവേഷണം നടത്തേണ്ട ആവശ്യമില്ല. തനിക്കു ചുറ്റുമുള്ള പ്രപഞ്ച വിസ്മയങ്ങളിലേക്ക് ഉള്‍കണ്ണ് തുറന്ന്, നിഷ്‌കപട ബുദ്ധിയോടെ നിരീക്ഷിച്ചാല്‍ മാത്രം മതി. മാറുന്ന …

Read More »