Home / 2018 (page 5)

2018

യുക്തിവാദത്തിന്റെ ദേവാലയത്തില്‍ നാസ്തികതയുടെ ദൈവമുണ്ട്

യുക്തി അധിഷ്ടിതമായ ഒരു ചിന്താരീതിയാണ് യുക്തിവാദം (ratio­nal­ism). അന്തഃപ്രജ്ഞയുടെ സഹായമില്ലാതെ വസ്തുനിഷ്ഠമായി അറിവിനെ വിശകലം ചെയ്ത് സത്യം കണ്ടെത്താന്‍ ശ്രമിക്കുന്ന ചിന്താ രീതിയെ യുക്തിചിന്ത എന്ന് സാമാന്യമായി പറയുന്നു. അന്തഃപ്രജ്ഞയെ (intuition)സമ്പൂര്‍ണ്ണമായി ത്യജിക്കുന്ന രീതിയെ തീവ്രയുക്തിവാദം എന്നും, അന്തഃപ്രജ്ഞയ്ക്ക് താരതമ്യേന പ്രാധാന്യം കുറച്ചു നല്‍കുന്ന രീതിയെ മിതയുക്തിവാദമെന്നും പറയുന്നു. എന്നാല്‍ സാമാന്യമായി നിലനില്‍ക്കുന്ന ഒരു തെറ്റിദ്ധാരണ ‘യുക്തിവാദം’ എന്നത് ‘നിരീശ്വരവാദം’ എന്നതിന്റെ പര്യായമാണ് എന്നാണ്. അതിനിടയില്‍ സെമി പാരഡോക്‌സിക്കല്‍ ബൈനറിയുണ്ട്. …

Read More »

ജാതി, വംശം, ലിംഗപദവി: ലിബറല്‍ വയലന്‍സിന്റെ കീഴാള വിചാരണകള്‍

നിരീശ്വരവാദത്തിന്റെ ചരിത്രം വലിയൊരു ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഘട്ടത്തിലൂടെ കടന്നു പോവുകയാണ്. ലോകത്താകമാനം, പ്രത്യേകിച്ചും പാശ്ചാത്യ സമൂഹങ്ങളില്‍, മതങ്ങളെ പൊതുവിലും ഇസ്‌ലാമിനെ പ്രത്യേകിച്ചും ലക്ഷ്യം വെക്കുന്ന ഒരു നവനിരീശ്വരവാദം ഉയര്‍ന്നു വന്നിരിക്കുന്നു. മുസ്‌ലിം വിരുദ്ധ വംശീയതയെ പ്രചരിപ്പിക്കുകയും സാമ്രാജ്യത്വ രാഷ്ട്രീയത്തെ പിന്തുണക്കുകയും ചെയ്യുന്നതിന്റെ പേരില്‍ ഈ നവനിരീശ്വരവാദത്തിന് ലിബറല്‍ ലോകങ്ങളില്‍ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. ഇസ്‌ലാമിനെയും മുസ്‌ലിമിനെയും അപരവല്‍ക്കരിക്കുന്ന സാഹിത്യങ്ങളെ പരിഭാഷകളായും നിരൂപണങ്ങളായും വരവേറ്റിട്ടുള്ള മലയാളി ബുദ്ധിജീവി വൃത്തങ്ങളുടെ കാര്യവും വ്യത്യസ്തമല്ല. ദലിത്-മുസ്‌ലിം …

Read More »

മാനക മലയാളം തിരസ്‌കരിച്ച മാപ്പിള കീഴാള ഭാഷകളും മലയാളത്തിന്റെ ജനാധിപത്യവല്‍ക്കരണവും

‘ഭാഷ എന്റെ ആകാശമാണ്, അത് എന്നെ തഴുകുന്ന കുളിര്‍കാറ്റാണ്, എന്റെ ദാഹമകറ്റുന്ന കുളിര്‍ ജലമാണ്, എന്റെ അമ്മയുടെ സ്‌നേഹവും ശാസനയുമാണ്.’ നമ്മുടെ മാതൃഭാഷയായ മലയാളത്തെ കുറിച്ച് കൊതിപ്പിക്കുകയും കോരിത്തരിപ്പിക്കുകയും ചെയ്യുന്ന ഈ വാക്യങ്ങള്‍ മാതൃഭാഷാപ്രതിജ്ഞയിലുള്ളതാണ്. അതെഴുതിയതാകട്ടെ, മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായരും. എഴുത്തുകാരനോടുള്ള ഇഷ്ടാധിക്യവും എഴുതിക്കിട്ടിയ വാക്യങ്ങളുടെ വശ്യതയും കൂടിച്ചേരുമ്പോള്‍ മാതൃഭാഷാപ്രതിജ്ഞ ഏറ്റുചൊല്ലുന്നതിനു മലയാളികള്‍ക്കു പുനരാലോചന വേണ്ടിവരില്ല. ആ രീതിയില്‍ നമ്മുടെ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളുമൊക്കെ അത് ആഘോഷിക്കുകയും …

Read More »

മതപരമായ സ്വാതന്ത്ര്യം, ന്യൂനപക്ഷങ്ങള്‍, ഇസ്‌ലാം സബാ മഹ്മൂദുമായി ഒരഭിമുഖം

യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയില്‍ ആന്ത്രോപോളജി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു സബാ മഹ്മൂദ്. മതം മതേതരത്വം, എത്തിക്‌സ്, രാഷ്ട്രീയം, സ്വാതന്ത്ര്യം നിര്‍വാഹകത്വം എന്നീ പ്രതിഭാസങ്ങളുടെ പരസ്പര ബന്ധങ്ങളെകുറിച്ച് കടുത്ത ചോദ്യങ്ങളുന്നയിക്കുന്നതാണ് അവരുടെ രചനകള്‍. ‘പൊളിറ്റിക്‌സ് ഓഫ് പയറ്റി’ എന്ന അവരുടെ പുസ്തകം ഈജിപ്തിലെ മുസ്‌ലിം സ്ത്രീകളുടെ ഇടയില്‍ പടര്‍ന്നുപിടിച്ച പയറ്റി മൂവ്‌മെന്റ് അഥവാ പള്ളി പ്രസ്ഥാനത്തെ ആസ്പദമാക്കിയാണ്. സബാ മഹ്മൂദിന്റെ എല്ലാ സ്ത്രീ രാഷ്ട്രീയങ്ങളെയും ഫ്രെയിം ചെയ്യുന്ന സെകുലര്‍, ലിബറല്‍, പുരോഗമന …

Read More »

ഫെമിനിസം, ജനാധിപത്യം, സാമ്രാജ്യത്വം; സബാ മഹ്മൂദിനെ വായിക്കുമ്പോള്‍

വ്യക്തി കേന്ദ്രീകൃത മനുഷ്യാവകാശ സംരക്ഷണത്തിനുള്ള ചട്ടക്കൂടുകള്‍ നിര്‍മ്മിക്കാനെന്ന പേരിലാണ് പലപ്പോഴും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ പാശ്ചാത്യ സൈനിക നടപടികള്‍ ന്യായീകരിക്കപ്പെടുന്നത്. ഇത്തരം മനുഷ്യാവകാശ സംരക്ഷണത്തിന്റെ ആഖ്യാനങ്ങളില്‍ മുസ്‌ലിം സ്ത്രീകള്‍ അവര്‍ പ്രതിനിധാനം ചെയ്യുന്ന മതത്തിന്റെയും സംസ്‌കാരത്തിന്റെയും നിഷ്‌ക്രിയരായ ഇരകള്‍ മാത്രമാണ്. മുസ്‌ലിം സത്രീയെ സംരക്ഷിക്കാനുള്ള മാനുഷിക ഇടപെടലുകള്‍ക്ക് വേണ്ടിയുള്ള വ്യഗ്രത ഇന്ന് പശ്ചാത്യന്‍ ഫെമിനിസ്റ്റ് വ്യവഹാരങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു. ഏഷ്യ, ആഫ്രിക്ക, പശ്ചിമേഷ്യ തുടങ്ങിയ വിശാലമായ പ്രവിശ്യകളില്‍ അധിനിവേശ ആധിപത്യം വ്യാപിപ്പിക്കുന്നതിലും …

Read More »

എന്താണ് സിറിയയില്‍ സംഭവിക്കുന്നത്?

‘നിങ്ങള്‍ ഏഴായിരം ആളുകളെയല്ലേ ഹാമായില്‍ കൊന്നത്?’ ഒരു ലെബനീസ് കച്ചവടക്കാരന്‍ മുന്‍ സിറിയന്‍ പ്രസിഡന്റ് ഹാഫിസ് അല്‍അസദിന്റെ അനുജന്‍ റിഫാത് അല്‍അസദിനോട് ഒരിക്കല്‍ ചോദിച്ചതാണിത്. 1982ല്‍ സിറിയന്‍ നഗരമായ ഹാമായില്‍ അസദിന്റെ ഭരണകൂടം നടത്തിയ അടിച്ചമര്‍ത്തലിനെ പറ്റിയായിരുന്നു അയാളുടെ ചോദ്യം. ഹാമാ ഓപറേഷന്റെ കമാന്‍ഡറായിരുന്നു റിഫാത്. അന്ന് ഹാഫിസ് അസദിന്റെ ഭരണത്തിനെതിരെ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അതിനെ നിഷ്ഠൂരമായി അടിച്ചമര്‍ത്താനായിരുന്നു പ്രസിഡന്റിന്റെ കല്പന. അത് അതേ പടി നടപ്പാക്കുകയായിരുന്നു റിഫാത്. പൊതുവേ …

Read More »