Home / 2019

2019

മുഹിയുദ്ധീന്‍ മാലയും അറബി മദ്ഹ് കാവ്യങ്ങളും: ഇന്റര്‍-ഡിസിപ്ലിനറി പഠനങ്ങളുടെ ആവശ്യകത

മാപ്പിള സാഹിത്യ പാരമ്പര്യത്തിന്റെ പരിണാമഘട്ടത്തിലെ നിര്‍ണായക മുഹൂര്‍ത്തങ്ങളിലൊന്നാണ് 1607. നിരവധി ഭാഷാ, സാഹിത്യ സംസ്‌കാരങ്ങളുടെ സംയുക്ത സംഭാവനയായ മുഹ്‌യിദ്ദീന്‍ മാല വിരചിതമായ വര്‍ഷമാണത്. ഈ ലക്കം തെളിച്ചം മാസികയില്‍ മലയാളത്തിലേക്ക് മൊഴിമാറ്റി പ്രസിദ്ധീകൃതമാവുന്ന ഓണ്‍ ദി വാര്‍പ് ആന്‍ഡ് വൂഫ് ഓഫ് ദി ലാന്‍ഗ്വേജ് എന്ന മുഹിയുദ്ദീന്‍ മാലയെ കുറിച്ചുള്ള പഠനം ഞങ്ങളുടെ സഹകരണം ആരംഭിക്കുന്നതിനും മുന്‍പാണ് രചിക്കപ്പെടുന്നത്. ഇന്ന് ഞങ്ങളൊരു അനൗദ്യോഗികമായ പരസ്പരം സഹകരിച്ചുമുന്നോട്ട് പോവുന്ന ഗവേഷണ പങ്കാളികളാണ്. …

Read More »

മുഹിയിദ്ദീന്‍ മാല: ഭാഷയുടെ ഊടും പാവും

കേരളത്തിലേക്ക് വന്ന അറബികളെക്കുറിച്ചുള്ള ഏറ്റവും പഴക്കമുള്ള രേഖയായി ഗണിക്കപ്പെടുന്ന കൊല്ലം ചെമ്പുതകിട് രേഖകള്‍ പ്രകാരം അറബി ഭാഷ സംസാരിക്കുന്നവര്‍ ഒമ്പതാം നൂറ്റാണ്ട് മുതലേ കേരളത്തിലുണ്ട്. ഈ ബന്ധത്തില്‍ നിന്നാണ് കാലക്രമേണ അറബിയും മലയാളവും ചേര്‍ന്ന, അറബി ലിപിയിലെഴുതുന്ന അറബി മലയാളം എന്ന സമ്മിശ്ര ഭാഷ രൂപപ്പെടുന്നത്. 1607-ല്‍ കോഴിക്കോടുകാരനായ ഖാദി മുഹമ്മദ് രചിച്ച മുഹ്‌യിദ്ധീന്‍ മാലയാണ് അറബി മലയാളത്തിലെ അറിയപ്പെട്ട ആദ്യത്തെ രചന. കേരളത്തിലെ ഇസ്‌ലാമിക പാരമ്പര്യ ചരിത്രത്തിലും മലയാള …

Read More »

ഖിസ്സയുംഉല്‍ഭവകഥകളും മറ്റു ഉല്‍പത്തിക്കഥകളും

സമുദായങ്ങളുടെ ഉത്ഭവത്തെ കുറിച്ചുള്ള ഇതിഹാസ കഥകളെ പല രീതികളിലാണ് ചരിത്രകാരന്മാര്‍ സമീപിക്കുന്നത്. വാമൊഴി ചരിത്രങ്ങളുടെ എഴുതപ്പെട്ട രേഖകളിലെ വിവരങ്ങളെ, ചരിത്രകാരെന്ന നിലയ്ക്ക്, അതിന്റെ ഉറവിടം, രേഖപ്പെടുത്തിയ കാലാനുക്രമത, രേഖപ്പെടുത്തിയതാര് തുടങ്ങിയ ചോദ്യങ്ങളെ പ്രധാനമായും കൈകാര്യം ചെയ്യേണ്ടതുണ്ട്. വാമൊഴി പാരമ്പര്യത്തെ കുറിച്ചുള്ള ബെല്‍ജിയന്‍ ആന്ത്രോപോളജിസ്റ്റ് ജാന്‍ വാന്‍സിനയുടെ ശ്രദ്ധേയമായ വിശകലനമാണ് ഖിസ്സയെ വായിക്കുന്നതിനുള്ള അടിസ്ഥാനം. അമേരിക്കന്‍ മതസാമൂഹിക ഗവേഷകന്‍ റോബര്‍ട്ട് ബെല്ലയുടെ നിരീക്ഷണം, തങ്ങളുടെ ഭൂതകാലത്തെ മറക്കാതിരിക്കുകയും സ്വന്തം കഥകളെ നിരന്തരം …

Read More »

ദേശീയ വിദ്യാഭ്യാസ നയവും ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷവും

രാജ്യത്തെ നിലവിലെ വിദ്യാഭ്യാസ സംവിധാനങ്ങളെ പൊളിച്ചെഴുതുന്ന രീതിയിലുള്ള നിര്‍ദേശങ്ങളും നയങ്ങളുമായാണ് കേന്ദ്രസര്‍ക്കാറിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഡ്രാഫ്റ്റ് പുറത്തുവന്നത്. 1986 ല്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയരേഖക്കുശേഷം നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന 2019 ലെ ഈ പോളിസിയെ സംബന്ധിച്ചിടത്തോളം ആശങ്കകളും അവ്യക്തതകളും ഏറെയാണ്. മുന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ. കെ കസ്തൂരിരംഗന്‍റെ നേതൃത്വത്തില്‍ തയ്യാറാക്കിയ പോളിസിയുടെ ചുവടുപിടിച്ചുവരുന്ന സര്‍ക്കാര്‍ നയങ്ങളുടെയും നിയമനിര്‍മാണങ്ങളുടെയും പാഠ്യപദ്ധതികളുടെയും …

Read More »

സംഘി ബന്ധുത്വം: ഹിന്ദുത്വ ആണത്ത നിര്‍മിതിയുടെ മനഃശാസ്ത്രം

അതി-വലതുപക്ഷ രാഷ്ട്രീയങ്ങളെ പറ്റി സമഗ്ര പഠനങ്ങള്‍ നടത്തിയിട്ടുള്ള ഡാനിയേല്‍ പിക്കിനെ (Daniel Pick) പോലുള്ളവരുടെ വാദങ്ങളുടെ വെളിച്ചത്തില്‍ ഒരു കാര്യം വ്യക്തമാണ്. ഹിന്ദുത്വ-രാഷ്ട്രീയ വശീകരണത്തിന്റെയും ഏറ്റവും പ്രധാനപ്പെട്ട മൂന്നു ഉപകരണങ്ങള്‍ അക്രമാസക്തതയും, അണിചേര്‍ന്നുള്ള ഭയ നിര്‍മ്മാണവും, കൂറിന്റെ പ്രദര്‍ശനവും തന്നെയാണ്.

Read More »

പാട്ടിന്റെ കപ്പലില്‍ ഒരു ഹജ്ജ് യാത്ര

കെ.ടി മാനു മുസ്‌ലിയാരുടെ 'ഹജ്ജ് യാത്ര' എന്ന കാവ്യത്തിന് അര നൂറ്റാണ്ട് തികയുമ്പോള്‍ മലയാളം അധ്യാപകന്‍ കൂടിയായ ലേഖകന്‍ നടത്തുന്ന നിരൂപണം

Read More »

ഇന്ത്യന്‍ മുസ്‌ലിംകളും രാഷ്ട്രീയ പ്രാതിനിധ്യവും

ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷമാണ് ജനസംഖ്യയില്‍ 14 ശതമാനം വരുന്ന മുസ്‌ലിംകള്‍. പക്ഷെ, സാമൂഹികമായും സാംസ്‌കാരികമായും രാഷ്ട്രീയമായും പിന്നാക്കം നില്‍ക്കുന്നവരില്‍ ചെറിയ ന്യൂനപക്ഷങ്ങളെക്കാള്‍ മുന്നില്‍ നില്‍ക്കുന്നതും മുസ്‌ലിംകളാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മതശക്തികളുടെ സ്വാധീനം സൃഷ്ടിച്ചെടുത്ത ഹിന്ദു — മുസ്ലിം ദ്വന്ദ്വത്തിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കുന്ന വിഭാഗം കൂടിയാണ് മുസ്‌ലിംകള്‍. കഴിഞ്ഞ തവണ ഹിന്ദുത്വയില്‍ ഊന്നി ബിജെപി നേടിയ മുന്നേറ്റം മുസ്‌ലിംകളുടെ ആനുപാതിക പ്രാതിനിധ്യത്തെയും രാഷ്ട്രീയ നിലനില്‍പിനെയും അസ്തിത്വത്തെയും അപകടപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. യോഗേന്ദ്ര …

Read More »

വിഭജനം മറക്കാം, ബാബരിയെ പിന്നിലാക്കം’ ഹിലാല്‍ അഹ്മദ്/ ശബീബ് മമ്പാട്

ഹിലാല്‍ അഹ്മദ്: സെന്റര്‍ ഫോര്‍ സ്റ്റഡീസ് ഓഫ് ഡെവലോപിങ് സ്റ്റഡീസ്, ന്യൂ ഡല്‍ഹിയില്‍ അസോസിയേറ്റ് പ്രൊഫസര്‍. സൗത്ത് ഏഷ്യയിലെ പൊളിറ്റിക്കല്‍ ഇസ്ലാമും മുസ്ലിം ആധുനികതകളും പ്രധിനിധാനത്തിന്റെ രാഷ്ട്രീയം, ചിഹ്നങ്ങളുടെ രാഷ്ട്രീയം എന്നിവ പ്രധാന ഗവേഷണ മേഖലകള്‍.കൊളോണിയലാനന്തര മുസ്ലിം രാഷ്ട്രീയത്തെ കുറിച്ച് അനവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. Mus­lim polit­i­cal Dis­course in Post Colo­nial India: Mon­u­ments, Mem­o­ry, Con­tes­ta­tion, Siyasi Mus­lims: A sto­ry of Polit­i­cal Islams in …

Read More »

ഗള്‍ഫ് യുദ്ധം 3.0 ? യു.എസ്- ഇറാന്‍ ബലാബലങ്ങളുടെ പര്യാവസാനം

രണ്ടായിരത്തിപതിനേഴിലെ ഏകദേശം ഇതേസമയം, ലോകം അന്നൊരു യുദ്ധത്തെ പറ്റിയുള്ള ചര്‍ച്ചകളില്‍ തന്നെയായിരുന്നു. ഈ ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ തന്നെ, അമേരിക്കക്കും ഉത്തര കൊറിയക്കുമിടയില്‍. ഉത്തര കൊറിയ അന്ന് അമേരിക്കയിലെ അലാസ്‌ക വരെ ലക്ഷ്യം വെക്കാന്‍ കഴിയുന്ന ഒരു മിസൈലും ഒപ്പം ഹൈഡ്രജന്‍ ബോംബും പരീക്ഷിച്ചിരുന്നു. പ്രതികരണമെന്നോണം, അമേരിക്ക അതിന്റെ മുങ്ങിക്കപ്പലുകളും വ്യോമ സേനാ വിമാനങ്ങളും വിന്യസിക്കുകയും സൈനികോദ്യോഗസ്ഥര്‍ക്കും സഖ്യകക്ഷികള്‍ക്കും യുദ്ധത്തിന്നൊരുങ്ങാനുളള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. ഉത്തര കൊറിയയെ നശിപ്പിക്കുമെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന. …

Read More »