Home / 2020

2020

സ്വവര്‍ഗലൈംഗിക സ്വത്വവും ഇസ്‌ലാമിക പാരമ്പര്യവും

ലൈംഗിക ന്യൂനപക്ഷങ്ങള്‍ എന്ന് വ്യവഹരിക്കപ്പെടുന്ന വിഭാഗങ്ങള്‍ക്കിടയില്‍ സ്വവര്‍ഗപ്രേമികളായ പുരുഷന്‍മാരും സ്ത്രീകളും കൂടുതല്‍ ദൃശ്യപ്പെടുന്ന കാലമാണിത്. ലൈംഗിക സ്വത്വത്തെ രാഷ്ട്രീയമായി ഉന്നയിക്കുന്നതിലൂടെയും പ്രത്യേകം അവകാശങ്ങള്‍ക്കും പൊതുയിടങ്ങള്‍ക്കും വേണ്ടി വാദിക്കുന്നതിലൂടെയും തങ്ങളുടെ സ്വവര്‍ഗ ലൈംഗിക കാമനകളെ സ്വാഭാവികവത്ക്കരിക്കാനുള്ള (Homonormativity) ശ്രമത്തിലാണവര്‍. സെക്കുലര്‍, ലിബറല്‍ ഉത്തരാധുനിക ലോകവീക്ഷണങ്ങളില്‍ തങ്ങള്‍ പൊതുവെ സ്വീകരിക്കപ്പെടുമെങ്കിലും മതപാരമ്പര്യങ്ങളില്‍ തഴയപ്പെടുമെന്ന് അവര്‍ക്കറിയാം. അതുകൊണ്ട് തന്നെ, തങ്ങളുടെ ലൈംഗിക സ്വത്വത്തെ മതപാരമ്പര്യങ്ങളില്‍ കണ്ടെത്താനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. റിവിഷനിസ്റ്റുകളായ എഴുത്തുകാരുടെ …

Read More »

മുസ്ലിംകളും അംബേദ്കറും തമ്മിലെന്ത്? (അഥവാ മുസ്ലിം രാഷ്ട്രീയവും അംബേദ്കറൈറ്റ് രാഷ്ട്രീയവും തമ്മില്‍ ചേര്‍ന്നുപോവുന്നതെങ്ങനെ?)

മുസ്ലിം രാഷ്ട്രീയവും ദലിത് രാഷ്ട്രീയവും തമ്മില്‍ ഒരു തരത്തിലും ചേരില്ല എന്നും ദലിത്-മുസ്ലിം ഐക്യം എന്നൊരാശയം മുന്നോട്ടുവയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ചില താത്കാലിക രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി ‘തട്ടിക്കൂട്ടുന്ന’ ഒന്നാണ് ആ സാങ്കല്പിക ഐക്യം എന്നുമൊക്കെ പൊതുവെ ഇടത്തും വലത്തുമുള്ള മുഖ്യധാരാ രാഷ്ട്രീയത്തില്‍ നില്‍ക്കുന്നവര്‍ ഇടയ്ക്കിടയ്ക്ക് അഭിപ്രായപ്പെടാറുണ്ട്. അംബേദ്കര്‍ നടത്തിയിട്ടുള്ള ‘മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍’ ആണ് അതിന് ഒരു കാരണമായി അവര്‍ ചൂണ്ടിക്കാണിക്കാറുള്ളത്. വിശേഷിച്ചും ‘പാകിസ്താന്‍ അല്ലെങ്കില്‍ ഇന്ത്യയുടെ വിഭജനം’ (‘Pakistan, …

Read More »

നിയോ കലാം : ദൈവശാസ്ത്രത്തിലെ പരിഷ്‌കരണ വാദവും ഓട്ടൊമന്‍സും

ദൈവശാസ്ത്രത്തെ തിയോളജിയെന്ന് പേരിട്ടു വിളിക്കാന്‍ അരിസ്റ്റോട്ടിലിനെ പ്രേരിപ്പിച്ച ഘടകം, തിയോളജിയുടെ സംവാദമെപ്പോഴും ഏറ്റവും ഉന്നതനായ ഉണ്മയെ കുറിച്ചായത് കൊണ്ടാണെന്ന് അദ്ദേഹത്തിന്റെ മെറ്റാഫിസിക്‌സില്‍ പറയുന്നുണ്ട്. സമാന നിലപാട് തന്നെയാണ് ഇമാം ഗസ്സാലിയടക്കമുള്ള മുതകല്ലിമീങ്ങള്‍ക്ക് ഇല്‍മുല്‍ കലാം ഏറ്റവും ഉന്നതമായ അറിവെന്നും നിശ്ചിത വ്യക്തികള്‍ മാത്രം കൈകാര്യം ചെയ്യേണ്ട മേഖലയെന്നും ഒരു നാട്ടില്‍ ഒരാളെങ്കിലും അതുമായി ഇടപഴകേണ്ടത് അത്യാവശ്യകതയാണെന്നും എഴുതി വെക്കാന്‍ പ്രോചോദനമായത്. യൂറോപ്പ്യന്‍ നവോത്ഥാനവും ജ്ഞാനോദയവും അത് വഴി രൂപപ്പെട്ട ശാസ്ത്ര …

Read More »

ആയാസോഫിയ: പുരാവൃത്തങ്ങള്‍ക്കിടയില്‍ നിന്ന് പുനരാലോചിക്കുമ്പോള്‍

  ആയാസോഫിയ പള്ളിയായി പരിവര്‍ത്തിപ്പിക്കാനുള്ള തുര്‍ക്കി കോടതിവിധി പൊതുമണ്ഡലത്തില്‍ ഉയര്‍ത്തിവിട്ട ബഹുമുഖ ചര്‍ച്ചകള്‍ അടങ്ങിത്തുടങ്ങി. ദിനപ്പത്രങ്ങളുടെയും വാര്‍ത്താചാനലുകളുടെയും ശ്രദ്ധ മറ്റു വിഷയങ്ങളില്‍ കേന്ദ്രീകരിച്ചുതുടങ്ങി. സമൂഹമാധ്യമച്ചുമരുകളില്‍ പുതിയ വിഷയങ്ങള്‍ സ്ഥാനം പിടിച്ചു. തദ്വിഷയകമായി കഴിഞ്ഞ ആഴ്ചകളിലായി അരങ്ങേറിയ പല വക/വിധ ചര്‍ച്ചകളുടെയും അഭിപ്രായരൂപീകരണങ്ങളുടെയും ശേഷിപ്പുകള്‍ക്കും പുരാവൃത്തങ്ങള്‍ക്കും ഇടയില്‍ ശ്രദ്ധേയമെന്ന് എനിക്ക് തോന്നിയ ചില കാര്യങ്ങള്‍ സൂചിപ്പിക്കുകയാണ് വൈകിവരുന്ന ഈ ലേഖനത്തിന്റെ ലക്ഷ്യം. പുതിയ ആയാസോഫിയ വിവാദം ആരംഭിക്കുന്നത് വര്‍ത്തമാനകാലത്തെ ഒരു രാഷ്ട്രീയ …

Read More »

നെഗറ്റീവ് തിയോളജി: ഇബ്‌നു അറബിയും ദെറീദയും സംവദിക്കുമ്പോള്‍

നൈഷേധിക ദൈവശാസ്ത്രം എന്നൊക്കെ ഭാഷാന്തരം ചെയ്യാവുന്ന അപോഫാറ്റിക് / നെഗറ്റീവ് തിയോളജി മിസ്റ്റിക്കല്‍ ജ്ഞാനാനുഭവങ്ങളുടെ സമീപകാല വായനയില്‍ വീണ്ടും കടന്നുവരാനുള്ള പ്രേരണയെ പറ്റി ദൈദറെ കാറബൈന്‍ പറയുന്നത് ദ റിപ്പബ്ലിക് -ലും ചില അപ്രകാശിത രചനകളിലും നൈഷേധിക ദൈവശാസ്ത്ര സങ്കലനങ്ങള്‍ കണ്ടെത്തിയതോടെ പ്ലാറ്റോയെ മിസ്റ്റിക്കായി ആവിഷ്‌കരിക്കാനുള്ള ശ്രമങ്ങളോട് ചേര്‍ന്ന് നെഗറ്റീവ് തിയോളജിയും 1990 മുതല്‍ ജ്ഞാനമേഖലയില്‍ ചര്‍ച്ചാവിഷയമായിത്തുടങ്ങി എന്നാണ്. കാറെന്‍ ആംസ്ട്രോങ്ങിന്റെ 2009-ല്‍ പുറത്തിറങ്ങിയ ദ കേസ് ഫോര്‍ ഗോഡ് …

Read More »

കൊറോണക്കാലത്തെ സ്‌റ്റേറ്റും പൊതു ജീവിതവും

കൊറോണ വൈറസിന്റെ അഭൂതപൂര്‍വ്വമായ വ്യാപനം സൃഷ്ടിച്ച ഭീതിത സാഹചര്യത്തില്‍ ധാര്‍മികവും സാമൂഹികവുമായ മൂല്യങ്ങളെ തീര്‍ത്തും അപ്രസക്തമാക്കിക്കൊണ്ട് ജൈവികമായ നിലനില്‍പിനു വേണ്ടിയുള്ള കഠിനയത്നത്തിലേക്ക് മനുഷ്യ ജീവിതം ചുരുങ്ങിപ്പോവുന്നതും അതുമായി ബന്ധപ്പെട്ടു രൂപംകൊള്ളുന്ന പുതിയ അധികാര സമവാക്യങ്ങളെ സംബന്ധിച്ച് ഇറ്റാലിയന്‍ ചിന്തകന്‍ ജോര്‍ജിയോ അഗമ്പന്‍ നടത്തിയ വിമര്‍ശനാത്മകമായ അവലോകനങ്ങളുമാണ് ഈ ലേഖനത്തിനാധാരം. ആശ്ചര്യകരമെന്നു പറയട്ടെ, കൊറോണാഭീതിക്കുമുമ്പ് വ്യവസ്ഥാപിതമായ അധികാര ഘടനകളെ നിരന്തരം വിമര്‍ശിക്കുകയും അത്തരം സ്ഥാപനങ്ങളുടെ ഹിംസാത്മകമായ അധികാര പ്രയോഗങ്ങളെപ്പറ്റി വാചാലരാവുകയും ചെയ്ത …

Read More »

ശേയൂര്‍ പാപ്പ

കഴിഞ്ഞ ക്ലാസിലെ ചോദ്യത്തിലായിരുന്നു ഇന്നത്തെ ക്ലാസ്. നിസ്‌കരിക്കാത്ത ഔലിയാക്കന്മാരെക്കുറിച്ചായിരുന്നു ചോദ്യം. പിരാന്തായ ഔലിയാക്കള്‍ക്ക് നിസ്‌കാരം നിര്‍ബന്ധമില്ലെന്ന് ഉസ്താദ് . ഔലിയാക്കള്‍ക്ക് പിരാന്തോ എന്ന സംശയത്തിന് ‘ഔലിയക്ക് പിരാന്തായാ പിന്നെ തലവേദനയെന്നാണോ പറയാ’. ക്ലാസില്‍ പിന്നെയും ചോദ്യങ്ങളും ഉത്തരങ്ങളുമുണ്ടായെങ്കിലും എന്റെ ആലോചന മുഴുവന്‍ ‘പിരാന്തന്‍ ഔലിയ’ എന്ന സിനിമയുടെ തിരക്കഥയെ കുറിച്ചും നടനെക്കുറിച്ചുമായിരുന്നതിനാല് ക്ലാസിനൊപ്പം നടന്നെത്താന്‍ എന്റെ മുടന്തന്‍ കേള്‍വിക്കായില്ല. ഫഹദ് ഫാസിലിനേക്കാള്‍ ഈമാനുള്ള മുഖം സൗബിന്‍ ഷാഹിറെന്റേതാണോ ദുല്‍ഖര്‍ സല്‍മാന്റേതാണോ …

Read More »

കൊറോണ കാലത്തെ സറ്റേറ്റും അഗമ്പന്റെ വാദങ്ങളും

യൂജിന്‍ താക്കര്‍ അദ്ദേഹത്തിന്റെ ‘In the dust of this Planet’ എന്ന കൃതി ആരംഭിക്കുന്നത് ഇപ്രകാരമാണ് ‘നാം ജീവിക്കുന്ന ലോകം പലപ്പോഴും അചിന്തനീയവും അതിവിചിത്രവുമായി രൂപാന്തരപ്പെടാറുണ്ട്. പ്രകൃതി ദുരന്തങ്ങളും, മഹാമാരികളും കാലാവസ്ഥാ വ്യതിയാനവും ജീവി വര്‍ഗങ്ങളുടെ വംശനാശ ഭീഷണിയും തുടങ്ങി പല തരം പ്രതിഭാസങ്ങള്‍ ഈ ഭാവ മാറ്റത്തെ നിരന്തരം അടയാളപ്പെടുത്തിക്കൊണ്ടിരിക്കുന്നു. നമ്മുടെ ദൈനം ദിന ജീവിതത്തിന്റെ ആവശ്യങ്ങളോടും ആഗ്രഹങ്ങളോടും സംവദിക്കുന്ന നമുക്ക് ചിരപരിചിതമായ ഈ ലോകത്തിന് തീര്‍ത്തും …

Read More »

കാപിറ്റലിസ്റ്റ് ലോകക്രമവും ധാർമികതയെ കുറിച്ചുള്ള ചോദ്യങ്ങളും

വികസനം രാഷ്ട്രീയത്തിന് അതീതമാണെന്ന ധാരണ 1991 ന് ശേഷം ഇന്ത്യയില്‍ സൃഷ്ടിക്കപ്പെട്ട ഒരു പൊതുബോധമാണ്. നവ ഉദാര സാമ്പത്തിക നയമായിരുന്നു അതിന്റെ അടിസ്ഥാനം. പടിഞ്ഞാറന്‍ രാഷ്ട്രങ്ങള്‍ നിയന്ത്രിക്കുന്ന ആഗോള ധനകാര്യ സ്ഥാപനങ്ങള്‍ ആയിരുന്നു അതിന്റെ പ്രായോജകര്‍. പ്രത്യുത നയങ്ങൾ ഇന്ത്യയിൽ നടപ്പിൽ വരുമ്പോൾ ധനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിന്റ പ്രൊഡക്ട് ആയിരുന്നു എന്നതും ഇതിലേക്കുള്ള മറ്റൊരു സൂചനയാണ്.പരിസ്ഥിതിക്കോ തദ്ദേശ സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥക്കോ പരിഗണന നല്‍കാത്ത നഗര …

Read More »

വംശഹത്യാനന്തര ഡല്‍ഹി: വായനകളും മറുവായനകളും

ഇന്ത്യയില്‍ ഇതുവരെ നടന്നിട്ടുള്ള കലാപങ്ങളുടെ രീതിശാസ്ത്രങ്ങളെ അപഗ്രഥിക്കുമ്പോള്‍ അവയുടെ ചരിത്രപരമായ ആവര്‍ത്തനങ്ങളെക്കുറിച്ച്, അല്ലെങ്കില്‍ കലാപങ്ങളുടെ സാംസ്‌കാരികപരമായ ചുറ്റുപാടുകളെക്കുറിച്ചു നിരവധി പഠനങ്ങള്‍ നടന്നതായി കാണാം. കൊളോണിയല്‍ കാലഘട്ടത്തെ അടിസ്ഥാനമാക്കി(സി.എ. ബെയ്‌ലി, ലൂയിസ് ഡ്യുമണ്ട്, ഗ്യാനേന്ദ്ര പാണ്ഡെ), സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നടന്ന കലാപങ്ങളെ മുന്‍നിര്‍ത്തി(ബിപിന്‍ ചന്ദ്ര, കെ.എന്‍ പണിക്കര്‍, സുദിപ്ത കവിരാജ്, ആശിഷ് നന്തി), 1980നു ശേഷമുള്ള വംശഹത്യകളെ കുറിച്ച്(പോള്‍ ബ്രാസ്, ഉമര്‍ ഖാലിദി, അസ്‌ഗർ അലി എഞ്ചിനീയർ, ഓര്‍ണിത് ഷാനി, സുധിര്‍ …

Read More »

ഞാനൊരു ശുഭാപ്തി വിശ്വാസമുള്ള പ്രബോധകനാണ്‌

ഇക്കഴിഞ്ഞ ജനുവരി 14ന് അന്തരിച്ച പ്രസിദ്ധ ജര്‍മന്‍ മുസ്്‌ലിം ചിന്തകനായ മുറാദ് ഹോഫ്മാനിന്റെ സ്മരണാര്‍ത്ഥം 2000 മാര്‍ച്ചില്‍ തെളിച്ചം പ്രസിദ്ധീകരിച്ച അദ്ദേഹവുമായുള്ള സംഭാഷണം പുനഃപ്രസിദ്ധീകരിക്കുകയാണിവിടെ. ഗ്രന്ഥകാരന്‍, നയതന്ത്രജ്ഞന്‍, നിയമജ്ഞന്‍, തത്വചിന്തകന്‍ എന്നീ നിലകളില്‍ രാജ്യാന്തര പ്രശസ്തനായ വ്യക്തിയാണ് ഡോ.മുറാദ് വില്‍ഫ്രഡ് ഹോഫ്മാന്‍. അള്‍ജീരിയയില്‍ ജര്‍മന്‍ അംബാസിഡറായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം 1980ലാണ് ഇസ്്‌ലാമാശ്ലേഷിക്കുന്നത്. ‘ഇസ്്‌ലാം: ദി ആള്‍ട്ടര്‍നേറ്റീവ്, റിലീജ്യന്‍ ഓണ്‍ ദി റൈസ്: ഇസ്്‌ലാം ഇന്‍ ദ തേര്‍ഡ് മില്ലേനിയം’ തുടങ്ങിയ …

Read More »

ബ്യാരി മുസ്‌ലിം ജീവിതത്തിലൂടെ ഒരു യാത്ര

സഹസ്രാബ്ദങ്ങളുടെ ചരിത്രവും പാരമ്പര്യവുമുള്ള ദക്ഷിണ കന്നടയിലെ ബ്യാരി മുസ്്‌ലിംകളുടെ ചരിത്രം തേടിയാണ് മംഗലാപുരത്തെത്തിയത്. പുലര്‍ച്ചെ ട്രെയ്‌നിറങ്ങി പ്രവാചക കാലത്തോളം പഴക്കമുള്ള ബന്തറിലെ സീനത്ത് ബഖ്ഷ് പള്ളി തേടി നടന്നു. നേരം പുലരും മുമ്പെ കച്ചവടക്കാരെക്കൊണ്ടും ചരക്കുവണ്ടികളെക്കൊണ്ടും ശബ്ദമുഖരിതമായ ബന്തര്‍ ദേശത്തെ എടുപ്പുകളും നിരത്തുകളും ആ ദേശത്തിന്റെ നിറമുള്ള ചരിത്രങ്ങളിലേക്ക് നമ്മെ വഴിനടത്തും. ഓടിട്ട മഞ്ഞതേച്ച ചുമരുകളും നിരന്നുനില്‍ക്കുന്ന ഗോഡൗണുകളും പൊളിഞ്ഞുവീഴാറായ കെട്ടിടങ്ങളും ഇടുങ്ങിയ റോഡിന്റെ ഇരുവശത്തും നിര്‍ത്തിയിട്ട ചരക്കു ലോറികളും …

Read More »