Home / slide (page 11)

slide

പിച്ചക്കാരന്റെ മനുഷ്യാവകാശം

അതിശയോക്തിയെന്ന് പറഞ്ഞു ചിരിക്കരുത്. ഡല്‍ഹിയിലെ ധര്‍മക്കാരില്‍ ചിലര്‍ അതൊരു ജോലി ആയാണ് എണ്ണുന്നത്. മാംഗ്‌നേവാലകള്‍(ചോദിക്കുന്നവര്‍) എന്നാണു സ്വയം പറയുക. കല്യാണം അന്വേഷിക്കുമ്പോഴും പയ്യനെന്താ പണി എന്നതിന് മാംഗ്‌നേവാലയാണ് എന്നു മറുപടി. മധൂര്‍ ബണ്ഡാര്‍ക്കറുടെ ട്രാഫിക് സിഗ്‌നല്‍ എന്ന ചിത്രത്തിലെ പാന്റും ഷര്‍ട്ടുമിട്ട് രാവിലെ വീട്ടില്‍ നിന്നിറങ്ങി നഗരത്തിരക്കില്‍ ഉടുപ്പുമാറ്റി മുഖത്തു ചെളിപുരട്ടി സിഗ്‌നലില്‍ കുടുങ്ങിയ കാറുകളുടെ ജനാലയില്‍ തട്ടി ഭിക്ഷ ചോദിക്കുന്ന കഥാപാത്രം വെറുമൊരു ഭാവനാ സൃഷ്ടിയല്ലെന്ന് ഈ നഗരം …

Read More »

വിദ്യാഭ്യാസം: ആകുലതകളും ചില വിമര്‍ശനങ്ങളും

ദാറുല്‍ഹുദാ എന്ന ആശയം വ്യത്യസ്തമായ വീക്ഷണങ്ങളിലൂടെ വിലയിരുത്താനാകും. സ്ഥാപകരുടെ വീക്ഷണം, ഗുണകാംക്ഷികളുടെയും ഗുണഭോക്താക്കളുടെയും വീക്ഷണം, അതിന്റെ ഉല്‍പന്നങ്ങളുടെ വീക്ഷണം, അവയുടെ അടിസ്ഥാന മൂല്യങ്ങളും പ്രയോഗങ്ങളും സംബന്ധിച്ച വീക്ഷണം എന്നിങ്ങനെ വിവിധ രീതികളുണ്ട്. ഓരോ വീക്ഷണങ്ങള്‍ക്കും വ്യതിരക്തമായ ഭാവമാനങ്ങളമുണ്ട്. ദാറുല്‍ഹുദായുടെ അകത്ത് നിന്നും പുറത്ത് നിന്നും വ്യത്യസ്ത രീതികളില്‍ വിലയിരുത്തുന്നവരുണ്ട്. മതപരമായ വൃത്തങ്ങള്‍ക്ക് പുറത്ത് നിന്ന് ദാറുല്‍ഹുദായെ വീക്ഷിക്കുന്നവര്‍ മതത്തിന്റെ പരിമിധികള്‍ക്കപ്പുറത്തേക്ക് ദാറുല്‍ഹുദാ വളരണമെന്ന് പ്രത്യാശിച്ചേക്കാം. ദാറുല്‍ഹുദാ എന്ന ആശയത്തിന്റെ വൈപുല്യം, …

Read More »

ഓര്‍മകളില്‍ അക്ഷരസാന്നിധ്യമായി

ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ആ നാമം ഓര്‍മ്മകള്‍ മാത്രം സമ്മാനിക്കാന്‍ തുടങ്ങിയിട്ട് രണ്ടാണ്ട് തികയുകയാണ്. ജീവിതം തന്നെ സന്ദേശമാക്കിയവരെക്കുറിച്ചെഴുതുമ്പോള്‍ പലപ്പോഴും അക്ഷരക്കൂട്ടങ്ങള്‍ അപര്യാപ്തമായിവരാറുണ്ട്. ശൈഖുനായുടെ ഓര്‍മ്മകള്‍ക്ക് നിറം പകര്‍ന്നുകൊണ്ടേയിരിക്കുമ്പോഴും അത് അപൂര്‍ണ്ണമായിത്തന്നെ നിലനില്‍ക്കുന്നു. ശൈഖുനായെ ഓര്‍ത്തെടുക്കു മ്പോള്‍ വാചാലമാവുന്ന ചില ചിത്രങ്ങളുണ്ട്. പാണ്ഡിത്യത്തിന്റെ ഗരിമയിലും വിനയം നിഴലായി നിന്ന വിസ്മയച്ചിത്രങ്ങള്‍ കാലാതിവര്‍ത്തിയായി അയവിറക്കപ്പെടുമെന്ന് തീര്‍ച്ച. ശൈഖുനായുടെ സാന്നിധ്യം സൗരഭ്യമേകിയിരുന്ന ഇടങ്ങളിലെല്ലാം ആ അസാന്നിധ്യം വലിയ വിടവായിത്തന്നെ നിലനില്‍ക്കുന്നു. ആദര്‍ശധീരതയും …

Read More »

ഇര

My heart has no repose in this despoiled land Who has ever felt fulfilled in this futile world? -Bahadur Sha Zafar ”കുത്താ കേ ബച്ചേ, ഹമാരാ ഗോമാതേ കോ ഖത്ല്‍ കര്‍നേ കേലിയേ ആയേ ഹേ” ”ഹമാരാ ഭാരത് ഛോടോ” യംഗൂണിലെ റബ്ബര്‍ തോട്ടങ്ങളിലൊന്നില്‍ ജീവിതം വിളയിക്കാനായി ബ്രിട്ടീഷുകാരുടെ കൂടെയെത്തി, അവര്‍ നാടുകടത്തിയ ബഹാദൂര്‍ ഷാ സഫറിന്റെ കുശിനിപ്പണിക്കാരനായി മാറി തന്റെ …

Read More »

ഹാദിയ : കാലം, കര്‍മം

ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റിയുടെ പൂര്‍വിദ്യാര്‍ത്ഥി സംഘടനയാണ് ഹാദിയ (ഒഅഉകഅ)., ഹുദവീസ് അസോസിയേഷന്‍ ഫോര്‍ ഡിവോട്ടഡ് ഇസ്ലാമിക് ആക്റ്റിവിറ്റീസ് എന്നു പൂര്‍ണ രൂപം. 1997 98 ല്‍ ആണ് ആദ്യ ബാച്ച് പുറത്തിറങ്ങിയത്. തൊട്ടടുത്ത വര്‍ഷം തന്നെ ഹാദിയ നിലവില്‍ വന്നു. ഒരു പുര്‍വ വിദ്യാര്‍ത്ഥി സംഘടന എന്ന നിലയില്‍ നമ്മുടെ നാട്ടില്‍ പരിചിതമായ ചില പ്രവര്‍ത്തനരീതിയുണ്ട്. രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ അംഗങ്ങളുടെ ഒരു സംഗമം സംഘടിപ്പിക്കുകയും പുതിയ …

Read More »

വ്യതിരിക്തമാവുന്ന വൈജ്ഞാനിക വൈവിധ്യങ്ങള്‍

അറിവ്, ചിന്ത, ബോധം, ആഗ്രഹാഭിലാഷങ്ങള്‍ എന്നീ മേഖലകളിലെല്ലാം മനുഷ്യമണ്ഡലം വിപുലമാണ്. വസ്തുക്കളുടെയും സംഭവങ്ങളുടെയും ബാഹ്യതലത്തിനപ്പുറം അവയുടെ കാതലുകളിലേക്കും ആന്തരിക യാഥാര്‍ഥ്യങ്ങളിലേക്കും കടന്ന് ചെല്ലുന്നതാണ് മനുഷ്യന്റെ ജ്ഞാനബോധം. മനുഷ്യ വിജ്ഞാനത്തിന്റെ മാഹാത്മ്യവും പ്രാധാന്യവും വിസ്മയാവഹമാണ്. പാശ്ചാത്യരും പൗരസ്ത്യരുമായ തത്വചിന്തകരുടെയെല്ലാം ശ്രദ്ധയാകര്‍ഷിച്ചതാണ് മനുഷ്യവിജ്ഞാനത്തിന്റെ അപാരതയും അല്‍ഭുതവും. വ്യത്യസ്തമായ ദേശങ്ങളില്‍, വൈവിധ്യങ്ങളായ ഭാഷകളില്‍ മാര്‍ഗദര്‍ശനം സാധ്യമാക്കിയ പ്രവാചകന്മാരുടെ പാരമ്പര്യത്തിന്റെ തുടര്‍ച്ചയായിരിക്കണം ദാറുല്‍ഹുദ. നിരന്തരമായ പഠന മനനങ്ങളിലും ആലോചനകളിലും നിലീനമായി കിടക്കുന്ന ദാറുല്‍ഹുദായിലെ വിദ്യാര്‍ഥിത്വവും വിദ്യാഭ്യാസ …

Read More »

അന്താരാഷ്ട്ര പദ്ധതികളാണ് അടുത്ത ലക്ഷ്യം

മൂന്ന് പതിറ്റാണ്ട് മുമ്പ് ദാറുല്‍ഹുദാ വെറും സ്വപ്‌നവും പദ്ധതിയും ആയിരിക്കുമ്പോള്‍ അതിനെക്കുറിച്ചുള്ള സങ്കല്‍പങ്ങള്‍ എന്തൊക്കെയായിരുന്നു? ദാറുല്‍ഹുദാക്ക് ആ പേര് നിശ്ചയിച്ചതാരാണ്? ആധുനിക കാലത്തെ ഇസ്‌ലാമിക ദഅ്‌വത്തിന് പ്രാപ്തരായ ഒരു പുതിയ പണ്ഡിത സമൂഹത്തെ തയ്യാറാക്കുക എന്നതായിരുന്നു ഒറ്റവാക്കില്‍ പറഞ്ഞാല്‍ സങ്കല്‍പം. കേരളത്തിന് പുറത്ത് പോയാല്‍ നമ്മുടെ ആലിമീങ്ങള്‍ക്ക് വിഷയങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ സാധിക്കുന്നില്ല എന്നതിനപ്പുറം, തെറ്റായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അത് തിരുത്തിക്കൊടുക്കാന്‍ പോലും കഴിയുന്നില്ല. കേരളത്തിന് പുറത്തുള്ള മുസ്‌ലിംകളുടെ പൊതുഭാഷ ഉര്‍ദുവാണ്, …

Read More »

ഉത്തരേന്ത്യ ദാറുല്‍ഹുദയെ കാത്തിരിക്കുന്നു

ദാറുല്‍ഹുദാ ഇസ്്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ ബിരുദദാന സമ്മേളനത്തോടനുബന്ധിച്ച തെളിച്ചം മാസിക സ്‌പെഷ്യല്‍ ഇഷ്യൂ പുറത്തിറക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. മുസ്‌ലിം സമുദായത്തിനകത്തെ അനിവാര്യതകളുടെ വിടവ് നികത്തുകയാണ് തെളിച്ചം മാസിക ചെയ്തുകൊണ്ടിരിക്കുന്നത്. തെളിച്ചം മാസികയുടെ ഒരു നല്ലവായനക്കാരനാണ് ഞാന്‍. എനിക്ക് അതിന്റെ തുടക്കകാലം മുതലേ അഭേദ്യമായ ആത്മബന്ധമുണ്ടായിരുന്നു. എല്ലാ ലക്കങ്ങളും വായിച്ചു തീര്‍ക്കാനുള്ള പരിമിതികള്‍ ഉണ്ടായിട്ടുകൂടി മിക്കവാറും ലക്കങ്ങളെല്ലാം ഞാന്‍ വായിക്കാന്‍ ശ്രമിക്കാറുണ്ട്. പല സന്ദര്‍ഭങ്ങളിലായി തെളിച്ചത്തിലെ ലേഖനങ്ങളും പഠനങ്ങളും എന്റെ പ്രസംഗങ്ങളിലും ലേഖനങ്ങളിലും …

Read More »

സഹതാപലോകം.കോം

റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഓഫീസില്‍ നിന്നും പൊറത്തുകടന്ന് രാമനാഥന്‍ പ്ലാറ്റ്‌ഫോമിന്റെ അങ്ങേതല വരെ ഒന്നേന്തിവലിഞ്ഞു നോക്കി. മഞ്ഞു വിരി വകഞ്ഞുമാറ്റി വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് ടോര്‍ച്ചടിച്ച് കടന്നുവരുന്നുണ്ടോ. കാണാനാവുന്നില്ല. ഈയിടെയായി ദൂരക്കാഴ്ചകള്‍ക്കൊരു മങ്ങലുണ്ട്. ഇക്കാലം കൊണ്ട് ഒട്ടേറെ ദൂരം അളന്നുതീര്‍ത്തതിന്റേതാണോ എന്നറിഞ്ഞൂടാ. തന്റെ നിയോഗങ്ങളുടെ ബാറ്ററി തീരുന്നതിന്റെ ലക്ഷണവുമാകാം. ചീഫ് കഴിഞ്ഞാഴ്ച അതോര്‍മ്മിപ്പിക്കുകയും ചെയ്തു. ഏറെക്കാലമൊന്നുമില്ല ഈ പകര്‍ന്നാട്ടത്തിന് അറുതിവരുത്താന്‍. വേഷം അഴിച്ചുവെക്കാന്‍ സമയമായിരിക്കുന്നു. വെസ്റ്റ് കോസ്റ്റ് പ്രതീക്ഷിച്ചെത്തിയ ചിലര്‍ …

Read More »

ലൗ ജിഹാദ്; ആവര്‍ത്തിച്ചുറപ്പിക്കപ്പെട്ട നുണപ്രചാരണം

കേരളത്തിലും കര്‍ണ്ണാടകയിലും അമുസ്‌ലിം യുവതികളെ പ്രണയം നടിച്ച് ഇസ്‌ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുവാനായി സംഘടിത തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന ആരോപണത്തെത്തുടര്‍ന്ന് ഉയര്‍ന്നുവന്ന വിവാദമാണ് ലൗ ജിഹാദ്. ഒരു കളവ് ആയിരം തവണ ആവര്‍ത്തിച്ചാല്‍ സത്യമാക്കാമെന്ന ഗീബല്‍സിയന്‍ സിദ്ധാന്തം ലൗ ജിഹാദ് വിവാദത്തിലൂടെ ഇസ്‌ലാമിന്റെ ശത്രുക്കള്‍ വിജയകരമായി പ്രയോഗവത്കരിക്കുകയായിരുന്നു. മലയാളത്തിലെ ഒരു ദിനപ്പത്രമായിരുന്നു ലൗ ജിഹാദുമായി ബന്ധപ്പെട്ട വാര്‍ത്തയുമായി ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് മറ്റു മാധ്യമങ്ങള്‍ അത് ഏറ്റുപിടിക്കുകയായിരുന്നു. ഒടുവില്‍, രാജസ്ഥാനില്‍ …

Read More »

ഒരു ചിരിയും കുറച്ച് കവിതകളും കത്തുകളും

ദാറുല്‍ഹുദായുടെ പിന്നാമ്പുറത്തുള്ള അടുക്കളയുടെ ഭാഗത്തെ കിണറ്റിലെ കലക്കുള്ള വെള്ളം വീണ് രണ്ടാം നിലക്കു മുകളിലുള്ള വാട്ടര്‍ ടാങ്കിന്റെ വശങ്ങള്‍ മുഴുവന്‍ മഞ്ഞിച്ചു പോയിരുന്നു. ടാങ്കിനു നേരെ താഴെ ബെഡ്‌റൂം. അതിനും താഴെയാണ് ഡൈനിംഗ് ഹാള്‍. അവിടെയാണ് ഞങ്ങള്‍ 1991 ല്‍ പുതുതായി അഡ്മിഷന്‍ നേടിയ വിദ്യാര്‍ഥികള്‍ ഒരുമിച്ചു കൂടിയിരിക്കുന്നത്. വക്കുകള്‍ മഞ്ഞിച്ച വാട്ടര്‍ ടാങ്കും ഡൈനിംഗ് ഹാളിലെ പുല്‍പ്പായയും എന്റെ ദാറുല്‍ഹുദായെക്കുറിച്ചുള്ള ആദ്യകാല ഓര്‍മകളായി ഇന്നും തങ്ങിനില്‍ക്കുന്നു. ലെക്‌സ് സോപ്പിന്റെ …

Read More »

പുതു വര്‍ഷം പുതിയ തീരുമാനങ്ങളുടേതാവണം

NEW YEAR

ഒരാള്‍ക്കെത്ര ഭൂമി വേണം? എന്ന തലക്കെട്ടില്‍ ടോള്‍സ്‌റ്റോയിയുടെ പ്രസിദ്ധമായ ഒരു കഥയുണ്ട്. ആര്‍ക്ക് വേണമെങ്കിലും എത്ര ഭൂമിയും അളന്നെടുക്കാം എന്ന് രാജാവ് വിളംബരം ചെയ്തു. വിളംബരം കേട്ടയുടന്‍ ആവശ്യക്കാര്‍ രാജാവിനെ മുഖം കാണിച്ച് തങ്ങള്‍ക്കാവശ്യമായത്ര ഭൂമി ചോദിച്ച് വാങ്ങി കൃഷി ചെയ്ത് ജീവിക്കാന്‍ തുടങ്ങി. ഇതറഞ്ഞ് രാജസദസ്സിലെത്തിയ ആര്‍ത്തി പിടിച്ച ഒരു മനുഷ്യന്‍ ഒരാള്‍ക്ക് പരമാവധി എത്ര ഭൂമി നല്‍കും? എന്ന് രാജാവിനോടന്വേഷിച്ചു. ഒരു ദിവസംകൊണ്ട് എത്ര ദൂരം ഓടിയെത്താമോ …

Read More »