Home / slide (page 14)

slide

ഫത്ഹുല്‍ മുഈന്‍: വിശകലനാത്മക വായന

ശാഫിഈ മദ്ഹബില്‍ രചിക്കപ്പെട്ട കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ വളരെ പ്രാധാന്യത്തോടെ പരിഗണിക്കപ്പെടുന്ന ഗ്രന്ഥമാണ് ഇമാം നവവി(റ)യുടെ മിന്‍ഹാജ്. ആയിരക്കണക്കിന് വരുന്ന കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ മിന്‍ഹാജിനോട് കിടപിടിക്കാന്‍ യോഗ്യമായവ ഒന്നുമില്ലെന്നാണ് പണ്ഡിത മതം. തുഹ്ഫത്തുല്‍ മുഹ്താജ്, മുഗ്‌നില്‍ മുഹ്താജ് തുടങ്ങി പില്‍ക്കാലത്ത് ശാഫിഈ മദ്ഹബിന്റെ അവലംബ ഗ്രന്ഥങ്ങളായി മാറിയ കിതാബുകളെല്ലാം തന്നെ മിന്‍ഹാജിനെ ഉപജീവിച്ചാണ് രചിക്കപ്പെടുന്നത്. കര്‍മശാസ്ത്ര രംഗത്ത് അതുല്യമായ സംഭാവനകളര്‍പ്പിച്ച ഇമാം നവവിയുടെ ഈ ഗ്രന്ഥത്തിനുള്ള ദൈവികമായ പ്രത്യേകത കൊണ്ടാണ് ബാഫള്‌ലുല്‍ …

Read More »

ഫത്ഹുല്‍ മുഈനിന്റെ ആഗോള സ്വാധീനം

കേരളത്തിലെ ഇസ്‌ലാമിക രചനകളില്‍ ഫത്ഹുല്‍ മുഈനിന്റെ സ്ഥാനം സമാനതകളില്ലാത്തതാണ്. ഒരു പക്ഷേ കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ക്കിടയില്‍ ആഗോള തലത്തില്‍ സ്വാധീനം ചെലുത്തിയ ഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ മുന്‍പന്തിയിലാണ് ഈ സംക്ഷിപ്ത ഗ്രന്ഥത്തിന്റെ സ്ഥാനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശാഫിഈ കര്‍മസരണിയനുസരിച്ച് ജീവിക്കുന്ന മുസ്‌ലിംകള്‍ക്കിടയില്‍ വിഖ്യാതമായ ഈ ഗ്രന്ഥത്തിന്റെ പ്രശസ്തി ഒരുവേള കേരളക്കാരായ നമുക്ക് പോലും അറിയാത്തതാണ്. ശാഫിഈ കര്‍മശാസ്ത്ര സരണിയിലെ പ്രസിദ്ധ ഗ്രന്ഥങ്ങള്‍ക്കിടയില്‍ ഈ ഗ്രന്ഥം ഉള്‍പ്പെടുന്നു. ഇമാം നവവി(റ)യുടെ മിന്‍ഹാജിന്റെ പ്രസിദ്ധമായ …

Read More »