Home / slide (page 3)

slide

സഅദ് ജാവേശ്: തിരുവചനങ്ങള്‍ ചേര്‍ത്തു വെച്ച ജീവിതം

രചനാപാടവം കൊണ്ടോ ഗ്രന്ഥപ്പെരുമ കൊണ്ടോ ആയിരുന്നില്ല സമീപകാലത്ത് നമ്മോട് വിട പറഞ്ഞ അസ്ഹറിലെ കുല്ലിയത്തു ഉസൂലിദ്ദീനിലെ ഹദീസ് അധ്യാപകനും ഉന്നതപണ്ഡിത സമിതി അംഗവുമായിരുന്ന ശൈഖ് സഅദ് ജാവേശ് ശ്രദ്ധേയനായത്. മറിച്ച് ജീവിതവഴികളില്‍ പ്രവാചക വചനങ്ങളും തസവ്വുഫും സമ്മേളിപ്പിച്ച്, പൂര്‍വ്വസൂരികളുടെ ജീവിതം അതേപടി പകര്‍ത്തിവെച്ച മഹത്തായ വ്യക്തിത്വത്തിലൂടെയായിരുന്നു അദ്ദേഹം ആയിരങ്ങളെ ആകര്‍ഷിച്ചതും അവരോട് സംവദിച്ചതും. ജീവിതാന്ത്യം വരെ ഹദീസുകളെ ചേര്‍ത്ത് വെച്ച പണ്ഡിതനായിരുന്നു സഅദ് ജാവേശ്. പ്രായമേറിയിട്ടും യുഗസ്പന്ദനങ്ങളോട് മല്ലിട്ട് അദ്ദേഹം …

Read More »

അനീസുല്‍ അര്‍വാഹ്: ദിവ്യാത്മാക്കളുടെ സഹയാത്രികന്‍

ചിശ്ത്തിയ്യ ത്വരീഖത്തിന്റെ ശൈഖായിരുന്ന ഖാജാ ഉഥ്മാന്‍ ഹാര്‍വനി (റ) യുടെ വാമൊഴികള്‍ ശിഷ്യന്‍ ഖാജാ മുഈനുദ്ദീന്‍ ചിശ്ത്തി(റ) ക്രോഡീകരിച്ചതാണ് ‘അനീസുല്‍ അര്‍വാഹ്’. ജീവിത വിശുദ്ധിയിലൂടെ ഇന്ത്യയില്‍ മൊത്തം ഇസ്‌ലാമിന്റെ പ്രഭ പരത്തിയ ചിശ്ത്തിയ്യ സരണിയിലെ ഗുരുക്കന്മാര്‍ക്ക് ഈ മൊഴികള്‍ എന്നും വഴികാട്ടിയായിട്ടുണ്ട്. ഹി. 500കളിലാണ് ഉഥ്മാന്‍ ഹാര്‍വനി (റ) ജനിക്കുന്നത്. ഹി. 562 ലാണ് അദ്ദേഹത്തിന്റെ സന്നിധിയില്‍ ഖാജാ മുഈനുദ്ദീന്‍ ചിശ്തി (റ) എത്തുന്നത്. അനിര്‍വചനീയമായ ആ രംഗം വിവരിച്ചു …

Read More »

പ്രപഞ്ചോല്‍പത്തി: വിശ്വാസിയായ ശാസ്ത്രം

നിരവധി ആകൃതികളും വ്യത്യസ്ത രൂപങ്ങളുമുള്ള പദാര്‍ഥ കണങ്ങള്‍ സൃഷ്ടിക്കാന്‍ ദൈവം പ്രാപ്തനാണ്. എന്നല്ല, വ്യത്യസ്ത സാന്ദ്രത (ഡെന്‍സിറ്റി)യും ഊര്‍ജ്ജവു(ഫോഴ്‌സസ്)മുള്ള പദാര്‍ഥങ്ങള്‍ സൃഷ്ടിക്കുകയും പ്രകൃതി നിയമങ്ങള്‍ വൈവിധ്യപൂര്‍ണമാക്കുകയും ചെയ്യും. അതുവഴി പ്രപഞ്ചത്തിന്റെ വിവിധ ദിക്കുകളില്‍ വ്യത്യസ്തതരത്തിലുള്ള ലോകങ്ങള്‍ സൃഷ്ടിക്കുവാനും അവന്‍ പ്രാപ്തനാണ്. ഇവയിലൊന്നിലും യാതൊരു വൈരുദ്ധ്യവും ഞാന്‍ കാണുന്നില്ല- ഐസക് ന്യൂട്ടണ്‍ (ഒപ്റ്റിക്‌സ്).കാര്‍ട്ടീഷ്യന്‍ നാച്വറല്‍ ഫിലോസഫിക്കും അരിസ്റ്റോട്ടീലിയന്‍ ഓപ്റ്റിക്‌സിനും കനത്ത പ്രഹരമേല്‍പിച്ചുകൊണ്ട് 1704ല്‍ ന്യൂട്ടണ്‍ പ്രസിദ്ധീകരിച്ച കൃതിയാണ് ഒപ്റ്റിക്‌സ്. ‘യൂണിവേഴ്‌സി’ന് പകരം …

Read More »

മതം അനുഭൂതിയുടെ മണ്ഡലമാണ്‌

മഹാത്മാ ഗാന്ധിയുടെ രാഷ്ട്രീയ നിലപാടുകളെ കുറിച്ച് ഹൃസ്വമായൊരു ലേഖനം മുമ്പ് തെളിച്ചത്തിലെഴുതിയിട്ടുണ്ട്. ഗാന്ധിയില്‍ നിന്ന് തന്നെ സംഭാഷണം ആരംഭിക്കാമെന്ന് തോന്നുന്നു.ഗാന്ധിയുടെ രാഷ്ട്രീയ നിലപാടുകള്‍ക്ക് സവിശേഷമായ പ്രാധാന്യമുണ്ടെന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. രാഷ്ട്രീയത്തില്‍ ദൈവശാസ്ത്രപരമായ ഇടപെടലുകള്‍ നടത്തിയെന്നതാണ് ഗാന്ധിയുടെ സവിശേഷത. ആധുനികതയെയും അതിന്റെ ഉത്പന്നമായ രേഖീയമായ കേവല യുക്തിയെയും ഗാന്ധി നിരാകരിച്ചു. മോഡേണ്‍ മെഡിസിനുകള്‍ ഉപേക്ഷിച്ച് മതകീയ പാരമ്പര്യമുള്ള ചികിത്സാരീതികള്‍ പരീക്ഷിച്ച വ്യക്തിയാണ് ഗാന്ധി. യുക്തിചിന്തയെ അട്ടിമറിക്കാനും യുക്ത്യാതീതമായ ദൈവശാസ്ത്ര …

Read More »

മതത്തിലെ ശാസ്ത്രവും ശാസ്ത്രത്തിന്റെ മതവും

The purpose of science is to understand how the heavens go, the purpose of religion is to understand how to go to heaven – Galileo Galilei മനുഷ്യരാശിയുടെ ശാസ്ത്രപര്യവേക്ഷണങ്ങളുടെ ഗണത്തില്‍ സുവര്‍ണ നേട്ടമായ ചാന്ദ്രയാത്രയുടെ അമ്പതാം വാര്‍ഷികം ലോകമെങ്ങും ആഘോഷിച്ചു കൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ വാനനിരീക്ഷണത്തിന്റെ ഗതി തന്നെ നിര്‍ണയിച്ച ഗലീലിയോ ഗലീലിയുടെ വാക്കുകള്‍ക്ക് വീണ്ടും പ്രസക്തിയേറുന്നു. ശാസ്ത്രത്തിന്റെയും മതത്തിന്റെയും …

Read More »

കൊളോണിയലാനന്തര വിദ്യാഭ്യാസത്തിന്റെ പ്രശ്‌നങ്ങള്‍, പ്രതിസന്ധികള്‍

ശൈഖ് ഹാമിദ് ഖാന്റെ ‘ആംബിഗസ് അഡ്വഞ്ചര്‍’ എന്ന നോവല്‍ ശ്രദ്ധേയമാകുന്നത് കൊളോണിയല്‍ വിദ്യാഭ്യാസത്തെ അധിനിവേശത്തിന്റെ ആയുധമെന്ന് വ്യാഖ്യാനിക്കുന്നതിലാണ്. യുദ്ധവും അധിനിവേശവും വിമോചനത്തിന്റെ ഉപാധികളാണെന്ന് കീഴടക്കിയവരെ ബോധിപ്പിക്കുമ്പോഴാണ് അധിനിവേശം സമ്പൂര്‍ണ്ണമാവുന്നത്. കൊളോണിയല്‍ കാലത്തെന്ന പോലെ കൊളോണിയലാനന്തരകാലത്തും അധികാരസ്ഥാപനങ്ങളായി തുടരുകയാണ് വിദ്യാലയങ്ങള്‍. അനവധി ജ്ഞാനീയങ്ങളില്‍ പ്രാവീണ്യമുള്ള (മള്‍ട്ടി ലിംഗ്വല്‍) വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കുമെന്ന വാഗ്ദാനമാണ് അവ ആത്യന്തികമായി മുന്നോട്ട് വെക്കുന്നത്. പക്ഷേ, ഇന്ന് സ്ഥാപനങ്ങള്‍ ഏകപാരമ്പര്യത്തെ മാത്രം അംഗീകരിക്കുന്നവരും മറ്റുള്ളവയോട് അകല്‍ച്ചയോ ശത്രുതാ മനോഭാവമോ …

Read More »

പടപ്പാട്ടുകള്‍: വിവര്‍ത്തനത്തിന്റെ രാഷ്ട്രീയ സഞ്ചാരങ്ങള്‍

ദേശീയതയെ കുറിച്ചുള്ള പഠനസന്ദര്‍ഭങ്ങളില്‍ പ്രദേശ(റീജിയണ്‍)ത്തെക്കുറിച്ചുള്ള ചിന്തകള്‍ ഇന്ന് ഏറെ പരിഗണിക്കപ്പെടുന്നുണ്ട്. ദേശരാഷ്ട്രനിര്‍മ്മിതിയുടെ വിമര്‍ശസ്ഥാനത്താണ് ‘റീജിയണ്‍’ പലപ്പോഴും നിലകൊള്ളുന്നത്. ദേശരാഷ്ട്ര(നേഷന്‍ സ്‌റ്റേറ്റ്)ത്തിന്റെ ഭരണയുക്തിക്കനുസരിച്ച് പ്രദേശത്തെ അടയാളപ്പെടുത്താന്‍ നിരന്തരമായി ശ്രമങ്ങള്‍ നടക്കുമ്പോഴും, പ്രദേശത്തിന്റെ ചരിത്രപരവും സാംസ്‌കാരികവുമായ യുക്തികള്‍ അതിനെ നിഷേധിച്ചു കൊണ്ടേയിരിക്കും. പക്ഷേ ഇത്തരത്തില്‍ ദേശരാഷ്ട്രത്തിന്റെ എതിര്‍സ്ഥാനത്ത് പ്രദേശത്തെ കാണുമ്പോഴും ദേശരാഷ്ട്രം വിഭാവനം ചെയ്യപ്പെടുന്ന അതേ മാതൃകയില്‍ തെന്നയാണ് പ്രദേശം അതിന്റെ വിമര്‍ശനസ്ഥാനത്തേയും രൂപപ്പെടുത്തുന്നതെന്ന് കാണാനാവും. യഥാര്‍ത്ഥത്തില്‍ ദേശരാഷ്ട്രയുക്തികള്‍ക്ക് പുറത്ത്, പ്രദേശം സ്വരൂപിക്കുന്ന …

Read More »

കശ്ഫുല്‍ മഹ്ജൂബ്: തസ്വവ്വുഫിന്റെ ആഴമറിഞ്ഞ അന്വേഷണം

തസ്വവ്വുഫില്‍ വിരചിതമായ ആദ്യകാല ഗ്രന്ഥങ്ങളില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ശൈഖ് അലിയ്യുല്‍ ഹുജ്‌വീരിയുടെ കശ്ഫുല്‍ മഹ്ജൂബ്. ഹി. അഞ്ചാം നൂറ്റാണ്ടിലാണ് രചന നടക്കുന്നത്. അതിനു മുമ്പ് തന്നെ അറബിയിലുള്ള സ്വൂഫി രചനകള്‍ ലോകത്ത് പ്രചാരം നേടിയിരുന്നു. ഹി. 378 ല്‍ വഫാത്തായ അബൂ നസ്വ്‌റ് ത്വൂസിയുടെ ‘അല്ലുമഅ്’, ഹി. 380 ല്‍ വഫാത്തായ കലാബാദിയുടെ ‘അത്തഅര്‍റുഫ് ലി മദ്ഹബി അഹ്‌ലിത്തസ്വവ്വുഫ്’, ഹി. 386 ല്‍ വഫാത്തായ അബൂ ത്വാലിബില്‍ മക്കിയുടെ ‘ഖൂത്തുല്‍ …

Read More »

മുഹിയുദ്ധീന്‍ മാലയും അറബി മദ്ഹ് കാവ്യങ്ങളും: ഇന്റര്‍-ഡിസിപ്ലിനറി പഠനങ്ങളുടെ ആവശ്യകത

മാപ്പിള സാഹിത്യ പാരമ്പര്യത്തിന്റെ പരിണാമഘട്ടത്തിലെ നിര്‍ണായക മുഹൂര്‍ത്തങ്ങളിലൊന്നാണ് 1607. നിരവധി ഭാഷാ, സാഹിത്യ സംസ്‌കാരങ്ങളുടെ സംയുക്ത സംഭാവനയായ മുഹ്‌യിദ്ദീന്‍ മാല വിരചിതമായ വര്‍ഷമാണത്. ഈ ലക്കം തെളിച്ചം മാസികയില്‍ മലയാളത്തിലേക്ക് മൊഴിമാറ്റി പ്രസിദ്ധീകൃതമാവുന്ന ഓണ്‍ ദി വാര്‍പ് ആന്‍ഡ് വൂഫ് ഓഫ് ദി ലാന്‍ഗ്വേജ് എന്ന മുഹിയുദ്ദീന്‍ മാലയെ കുറിച്ചുള്ള പഠനം ഞങ്ങളുടെ സഹകരണം ആരംഭിക്കുന്നതിനും മുന്‍പാണ് രചിക്കപ്പെടുന്നത്. ഇന്ന് ഞങ്ങളൊരു അനൗദ്യോഗികമായ പരസ്പരം സഹകരിച്ചുമുന്നോട്ട് പോവുന്ന ഗവേഷണ പങ്കാളികളാണ്. …

Read More »

മുഹിയിദ്ദീന്‍ മാല: ഭാഷയുടെ ഊടും പാവും

കേരളത്തിലേക്ക് വന്ന അറബികളെക്കുറിച്ചുള്ള ഏറ്റവും പഴക്കമുള്ള രേഖയായി ഗണിക്കപ്പെടുന്ന കൊല്ലം ചെമ്പുതകിട് രേഖകള്‍ പ്രകാരം അറബി ഭാഷ സംസാരിക്കുന്നവര്‍ ഒമ്പതാം നൂറ്റാണ്ട് മുതലേ കേരളത്തിലുണ്ട്. ഈ ബന്ധത്തില്‍ നിന്നാണ് കാലക്രമേണ അറബിയും മലയാളവും ചേര്‍ന്ന, അറബി ലിപിയിലെഴുതുന്ന അറബി മലയാളം എന്ന സമ്മിശ്ര ഭാഷ രൂപപ്പെടുന്നത്. 1607-ല്‍ കോഴിക്കോടുകാരനായ ഖാദി മുഹമ്മദ് രചിച്ച മുഹ്‌യിദ്ധീന്‍ മാലയാണ് അറബി മലയാളത്തിലെ അറിയപ്പെട്ട ആദ്യത്തെ രചന. കേരളത്തിലെ ഇസ്‌ലാമിക പാരമ്പര്യ ചരിത്രത്തിലും മലയാള …

Read More »

ഖിസ്സയുംഉല്‍ഭവകഥകളും മറ്റു ഉല്‍പത്തിക്കഥകളും

സമുദായങ്ങളുടെ ഉത്ഭവത്തെ കുറിച്ചുള്ള ഇതിഹാസ കഥകളെ പല രീതികളിലാണ് ചരിത്രകാരന്മാര്‍ സമീപിക്കുന്നത്. വാമൊഴി ചരിത്രങ്ങളുടെ എഴുതപ്പെട്ട രേഖകളിലെ വിവരങ്ങളെ, ചരിത്രകാരെന്ന നിലയ്ക്ക്, അതിന്റെ ഉറവിടം, രേഖപ്പെടുത്തിയ കാലാനുക്രമത, രേഖപ്പെടുത്തിയതാര് തുടങ്ങിയ ചോദ്യങ്ങളെ പ്രധാനമായും കൈകാര്യം ചെയ്യേണ്ടതുണ്ട്. വാമൊഴി പാരമ്പര്യത്തെ കുറിച്ചുള്ള ബെല്‍ജിയന്‍ ആന്ത്രോപോളജിസ്റ്റ് ജാന്‍ വാന്‍സിനയുടെ ശ്രദ്ധേയമായ വിശകലനമാണ് ഖിസ്സയെ വായിക്കുന്നതിനുള്ള അടിസ്ഥാനം. അമേരിക്കന്‍ മതസാമൂഹിക ഗവേഷകന്‍ റോബര്‍ട്ട് ബെല്ലയുടെ നിരീക്ഷണം, തങ്ങളുടെ ഭൂതകാലത്തെ മറക്കാതിരിക്കുകയും സ്വന്തം കഥകളെ നിരന്തരം …

Read More »

ദേശീയ വിദ്യാഭ്യാസ നയവും ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷവും

രാജ്യത്തെ നിലവിലെ വിദ്യാഭ്യാസ സംവിധാനങ്ങളെ പൊളിച്ചെഴുതുന്ന രീതിയിലുള്ള നിര്‍ദേശങ്ങളും നയങ്ങളുമായാണ് കേന്ദ്രസര്‍ക്കാറിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഡ്രാഫ്റ്റ് പുറത്തുവന്നത്. 1986 ല്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയരേഖക്കുശേഷം നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന 2019 ലെ ഈ പോളിസിയെ സംബന്ധിച്ചിടത്തോളം ആശങ്കകളും അവ്യക്തതകളും ഏറെയാണ്. മുന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ. കെ കസ്തൂരിരംഗന്‍റെ നേതൃത്വത്തില്‍ തയ്യാറാക്കിയ പോളിസിയുടെ ചുവടുപിടിച്ചുവരുന്ന സര്‍ക്കാര്‍ നയങ്ങളുടെയും നിയമനിര്‍മാണങ്ങളുടെയും പാഠ്യപദ്ധതികളുടെയും …

Read More »