Home / slide (page 8)

slide

ശ്രീലങ്കന്‍ മുസ്‌ലിംകള്‍; വെച്ചുമാറുന്ന വേട്ടക്കാര്‍

സ്വതന്ത്ര തമിഴ് ഈഴത്തിനായി എല്‍.ടി.ടി.ഇ യുടെ നേതൃത്വത്തില്‍ നടന്നുവന്നിരുന്ന സായുധ പോരാട്ടങ്ങള്‍ക്ക് ഈഴത്തിന്റെ തകര്‍ച്ചയോടെ അറുതിയായതില്‍ പിന്നെ സമാധാന പൂര്‍ണമായിരുന്ന ഒരു ലങ്കയായിരുന്നു പ്രതീക്ഷകളില്‍ നിറയെ. ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധവേളയില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്കിരയായവരായിരുന്നു ശ്രീലങ്കന്‍ മുസ്‌ലിംകള്‍. സിംഹള സൈന്യത്തിന്റെ ഒറ്റുകാരായി ചിത്രീകരിക്കപ്പെട്ട അവരെ പുലികള്‍ വ്യാപകമായി വേട്ടയാടി. സമാനതകളില്ലാത്ത ഈ ക്രൂരതകള്‍ ലോകശ്രദ്ധയില്‍ പെടാതെ പോവുകയായിരുന്നു പലപ്പോഴും. ആഭ്യന്തര യുദ്ധാനന്തരം പൂര്‍ണമായും സിംഹള നിയന്ത്രണത്തിലുള്ള ശ്രീലങ്ക നിലവില്‍ വന്നതോടെ മുസ്‌ലിം …

Read More »

ചെറുത്തുനില്‍പിന്റെ സംഗീതം

ഇസ്രയേലിയന്‍ സാമ്രാജ്യത്വ അധിനിവേശ നീക്കങ്ങള്‍ക്കെതിരെ തന്റെ മധുരതരമായ ശബ്ദം കൊണ്ട് പ്രതികരിച്ച് കയ്യടി നേടിയ വനിതയായിരുന്നു ഈയടുത്ത് വിടപറഞ്ഞ റീം ബന്ന. ഫലസ്തീനിലും ഇതര അറേബ്യന്‍ സമൂഹങ്ങളിലും സാമ്രാജ്യത്വ അടിച്ചമര്‍ത്തലുകള്‍ക്ക് ഇരയാവുന്ന ഹതാശരെ ചെറുത്തുനില്‍പിന്റെ സംഗീതം പഠിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു തന്റെ ജീവിതമത്രെയും ഈ ഗായിക. ചെറുത്തുനില്‍പിന്റെ പ്രധാന ആയുധം ഒളിമങ്ങാത്ത ഉജ്ജ്വല പാരമ്പര്യത്തിന്റെ ഓര്‍മകളാണെന്ന് അവര്‍ വിശ്വസിച്ചു. അതുകൊണ്ടായിരിക്കാം അവരുടെ പാട്ടുകള്‍ ഫലസ്തീനിയന്‍ സംസ്‌കാരത്തെയും പാരമ്പര്യത്തെയും കുറിച്ചുള്ള നിരന്തര ഓര്‍മപ്പെടുത്തലുകളായത്. …

Read More »

ഇസ്രാഈല്‍; ലോകസമാധാനം കെടുത്തുന്ന യുദ്ധവിപണി

2011 ല്‍ പശ്ചിമേഷ്യയാകെ പടര്‍ന്നു പിടിച്ച അറബ് വിപ്ലവത്തോടു കൂടിയാണ് പൊളിറ്റിക്കല്‍ എക്കോണമി സംഘര്‍ഷങ്ങളിലും യുദ്ധങ്ങളിലും നിര്‍വഹിക്കുന്ന പങ്ക് നിരീക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങുന്നത്. അറബ് വിപ്ലവത്തിന്റെ കാര്യ കാരണങ്ങളിലും പരിണിതികളിലും പൊളിറ്റിക്കല്‍ എക്കോണമിക്ക് സുപ്രധാന പങ്കുണ്ടായിരുന്നു. അറബ് വിപ്ലവത്തില്‍ പൊളിറ്റിക്കല്‍ എക്കോണമിയുടെ ഹിഡണ്‍ റോളുകള്‍ അന്വേഷിച്ചു തുടങ്ങിയപ്പോഴാണ് വാര്‍ എക്കോണമി എത്ര മാത്രം നമ്മുടെ അക്രമണങ്ങളിലും സംഘട്ടനങ്ങളിലും സംഘട്ടനാനന്തര സമൂഹ നിര്‍മിതിയിലും മുഖ്യപങ്ക് വഹിക്കുന്നതായി ലോകം തിരിച്ചറിഞ്ഞു തുടങ്ങുന്നത്. വാര്‍ …

Read More »

ഇരുളടഞ്ഞ വഴികളില്‍ സ്വര്‍ഗം തേടിയൊരാള്‍

എനിക്ക് പറ്റില്ല എന്ന് പറയാന്‍ കഴിയാത്ത വിധത്തില്‍ സാമൂഹിക ക്രമങ്ങള്‍ നിങ്ങളെ വരിഞ്ഞു മുറുക്കിയിട്ടുണ്ടോ? മനസ്സിനകത്തു കാത്തു വെച്ച സ്വപ്‌നങ്ങള്‍ എരിഞ്ഞടങ്ങുന്നതും കണ്ട് നിസ്സഹായനായിപ്പോയിട്ടുണ്ടോ?ബാക്കിയുള്ള നിമിഷങ്ങളെങ്കിലും പ്രതീക്ഷകളുടെ മോഹപ്പെയ്ത്തില്‍ നനഞ്ഞു കുതിരണമെന്നു കരുതി തുനിഞ്ഞിറങ്ങിയിട്ടുണ്ടോ? ലെബനീസ് എഴുത്തുകാരന്‍ ഹസന്‍ ദാവൂദിന്റെ നോ റോഡ് റ്റു പാരഡൈസ് (ലാ ത്വരീഖ ഇലല്‍ ജന്ന ) എന്ന നോവലിന്റെ ഒടുവിലേക്കെത്തുമ്പോഴേക്ക് ഇവയെല്ലാം ചോദ്യരൂപേണ നിങ്ങള്‍ക്കൊപ്പമുണ്ടാകും. ഒട്ടനവധി സങ്കീര്‍ണ്ണതകളിലൂടെയും വിഭ്രാത്മകമായ ഭാവനകളിലൂടെയുമാണ് നോവല്‍ വികസിക്കുന്നത്. …

Read More »

ഹലാല്‍ ബ്രാന്റ്: കമ്പോളത്തിലെ മതം

ഫഗേഹ് ശീറാസിയുടെ Brand Islam: The mar­ket­ing and com­mu­ni­ca­tion of piety എന്ന പുസ്തകം സംബന്ധിച്ച് ചില പ്രതികരണങ്ങള്‍ വായിക്കാനിടയായി. വളരെ രസകരമെന്നു തന്നെ പറയാം. ഇസ്‌ലാം എന്നത് ഒരു രാഷ്ട്രീയ പ്രതിഭാസമോ അല്ലെങ്കില്‍ ചരിത്രങ്ങള്‍ക്കിപ്പുറം മതേതര സങ്കല്‍പ്പങ്ങള്‍ക്ക് സമാന്തരമായി നിലയുറപ്പിച്ച ഒരു ചിന്താധാരയായിട്ടോ വീക്ഷിക്കുന്നതിന് പകരം കുറച്ചുകൂടെ സങ്കീര്‍ണ്ണവും ആഴവുമുള്ള ചില അപഗ്രഥനങ്ങള്‍ക്കും ആശയ സംവേദനങ്ങള്‍ക്കും വഴിയൊരുക്കുന്ന ഒരു ഉദ്യമമായിട്ട് ബ്രാന്റ് ഇസ്‌ലാമിനെ വിലയിരുത്താം. ഇത്തരം ചര്‍ച്ചകള്‍ …

Read More »

ഫുസ്വൂസ്വുല്‍ ഹികം: ദീപ്ത ജ്ഞാനത്തിന്റെ വചനപ്പൊരുളുകള്‍3

ഫുസൂസുല്‍ ഹികമിന്റെ പ്രാധാന്യം വിവരിച്ചു കൊണ്ട് ശൈഖ് സദ്‌റുദ്ദീന്‍ ഖൂനവി (റ) എഴുതുന്നു: ‘നമ്മുടെ ഗുരുവിന്റെ അനര്‍ഘമായൊരു ലഘുകൃതിയാണ് ഫുസൂസുല്‍ ഹികം. അദ്ദേഹത്തിന് നല്‍കപ്പെട്ട അവസാനത്തെയും സമഗ്രവുമായ കൃതിയാണിത്. സത്തയുടെ ആദി സ്രോതസ്സായ ഏകാത്മക സര്‍വാശ്ലഷിത്വത്തിന്റെ തലമായ മുഹമ്മദീ മഖാമില്‍ വെച്ചാണ് ഈ ഗ്രന്ഥം അദ്ദേഹത്തിന് ലഭിക്കുന്നത്. ദൈവജ്ഞാനത്തെ സംബന്ധിച്ച് പ്രവാചകര്‍ മുഹമ്മദ് (സ്വ)ന്റെ ആത്മീയാനുഭവത്തിന്റെ സാരാംശം ഇതുള്‍ക്കൊള്ളുന്നു’. ഫുസൂസിന്റെ അധ്യായങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് ശൈഖ് ഇബ്‌നു അറബി(റ)യുടെ സരണിയില്‍ …

Read More »

മുസ്‌ലിമിന്റെ പ്രശ്‌നം ദേശമാണ്; ദലിതന്റേത് ജാതിയും

വ്യക്തിപരമായ ജീവിതത്തില്‍ ജാതീയമോ വംശീയമോ ആയ ഇടപെടലുകള്‍ നടത്തരുതെന്ന അതീവ ജാഗ്രത പുലര്‍ത്തുന്നവനാണ് ഞാന്‍. അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷനു വേണ്ടി പ്രവര്‍ത്തിക്കുന്ന സമയത്ത് ജാതി സംബന്ധിയായ ഒരു വിഷയത്തില്‍ സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടെ ജാതീയമായ രീതിയില്‍ ഒരു പ്രഫസറോട് ഞാന്‍ പെരുമാറിയതായി ഒരു സുഹൃത്ത് പരാതിപ്പെട്ടു. ഒരു മുസ്‌ലിം എന്ന നിലയില്‍ അദ്ദേഹത്തെ കണ്ട് കാര്യമന്വേഷിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. പക്ഷേ, അദ്ദേഹം എന്നോട് സംസാരിക്കാന്‍ തയ്യാറല്ലായിരുന്നു. ദലിത് മുസ്‌ലിം സാഹോദര്യമെന്നുള്ളത് …

Read More »

മരക്കാര്‍ കുന്ന്

ഒന്നാം ദിവസവും രണ്ടാം ദിവസവും മൂന്നാം ദിവസവും മഫ്തിയിലെത്തിയ പൊലീസുകാര്‍ ചിത്രാലയത്തിന് ചുറ്റും പട്ടികളെപ്പോലെ മണം പിടിച്ച് നടക്കുന്നത് മരക്കാര്‍ കുന്നിലെ പേരെടുത്ത കള്ളന്‍ അന്തോണിയാണ് കണ്ടത്. പാതിരാകാറ്റ് വീശിയടിച്ച രാത്രിമഴ ആര്‍ത്തുപെയ്ത അന്നേ രാത്രി തൊണ്ടിമുതലുമായി അത്തം പള്ളിക്കാട് വഴി വരുന്ന വഴി മരക്കാര്‍ കുന്നിലെ പഴയ ചിട്ടിക്കാരന്‍ രാവുത്തരുടെ ഹതാശനായ റൂഹിനെ കണ്ട് വിഭ്രാന്തിപ്പെട്ട് ചിത്തഭ്രമം പിടിപെട്ട് അന്തോണി കിടപ്പിലായതില്‍ പിന്നെ പോലീസുകാരുടെ രാത്രി സര്‍കീട്ടിനെക്കുറിച്ച് ആരും …

Read More »

അമേരിക്കന്‍ കാഴ്ചകള്‍

‘ഇതാ ഇവിടെ ഇരുന്നോളൂ.. താങ്കള്‍ക്ക് പോകാനുള്ള ടാക്‌സി വരാന്‍ ഇനിയും പതിനഞ്ച് മിനിറ്റ് കഴിയും. ആവശ്യമെങ്കില്‍ ഒരു കാപ്പി കുടിക്കാനുള്ള സമയമുണ്ട്’. ലോസ് ആഞ്ചലസ് നയന്‍ത് സ്ട്രീറ്റിലെ ഇറാന്‍കാരനായ അലി ചിരിച്ചുകൊണ്ട് പറഞ്ഞു. ഇരുപത് വര്‍ഷമായി ഇവിടെ ഫൂട്ട് വെയര്‍ ഷോപ്പ് നടത്തുകയാണിയാള്‍. സമീപത്തായുള്ള മസ്ജിദ് ബിലാല്‍ & ഇസ്‌ലാമിക് സെന്റര്‍ അന്വേഷിച്ചിറങ്ങിയതായിരുന്നു ഞാന്‍. ഇമാമുമായും അവിടെയുള്ള ഏതാനും ചില വ്യക്തികളുമായും കുശലാന്വേഷണം നടത്തി താമസ സ്ഥലത്തേക്ക് തിരിച്ചുപോകാനായി അലിയുടെ …

Read More »

നേര്‍വായന തേടുന്ന ഇസ്‌ലാമിക പാരമ്പര്യം

തുറാസ് (പാരമ്പര്യം) എന്ന് പൊതുവെ വിവക്ഷിക്കപ്പെടാറുള്ള സാംസ്‌കാരിക സ്വത്വത്തിന് നിലവിലെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളില്‍ എന്ത് പ്രാധാന്യമാണുള്ളത്? 19–20 നൂറ്റാണ്ടുകളില്‍ വളരെയേറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച പ്രസക്തമായൊരു ചോദ്യമാണിത്. സ്വത്വബോധത്തിന്റെയും ധാര്‍മിക മൂല്യത്തിന്റെയും അടിത്തറയാണ് പാരമ്പര്യം. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ ഉയര്‍ന്ന് വന്ന് കൊണ്ടിരിക്കുന്ന സ്വത്വ നിര്‍മിതിയുടെ പുതിയ രൂപകങ്ങളെ എങ്ങനെയാണ് പാരമ്പര്യത്തിലുള്‍ച്ചേര്‍ക്കാനാവുക? ആധുനിക ദേശ രാഷ്ട്രങ്ങള്‍ രൂപപ്പെടുത്തുന്ന സ്വത്വങ്ങള്‍ക്കിടയില്‍ പാരമ്പര്യത്തിനെങ്ങനെയാണ് പ്രവര്‍ത്തിക്കാനാവുക? മുസ്‌ലിം ബുദ്ധിജീവികള്‍ നേരിടുന്ന ചില സമകാലിക ചോദ്യങ്ങളാണിവ. …

Read More »

ധീരയായ മാധവിക്കുട്ടി ഇരയായ കമലാ സുറയ്യ മതേതരയായ ആമി

കോളേജ് തലത്തില്‍ മലയാളം പഠിപ്പിക്കുന്ന അധ്യാപകര്‍ മാത്രം അംഗങ്ങളായ ഒരു വാട്‌സാപ്ഗ്രൂപ്പില്‍ ഞാനുമുണ്ട്. മലയാള സംസ്‌കാരത്തെ സ്പര്‍ശിക്കുന്ന പലകാര്യങ്ങളും ആ വേദിയില്‍ ചര്‍ച്ചക്കായി കടന്നുവരും. സംഘ്പരിവാര്‍ അനുകൂലികള്‍, ഇടതുലിബറലുകള്‍ മുതല്‍ വിശ്വാസികളായ മുസ്‌ലിംകള്‍വരെയുള്ള ആ ഗ്രൂപ്പില്‍ ആമി എന്ന സിനിമ പുറത്തിറങ്ങിയശേഷം ഉന്നയിക്കപ്പെട്ട ചില വാദങ്ങളെ വിശകലനം ചെയ്യുന്നത് കൗതുകകരമായിരിക്കും. മലയാളഭാഷയിലും സാഹിത്യത്തിലും സജീവ ശ്രദ്ധയുള്ള ഒരു ഗ്രൂപ്പ് മതം, മതപരിവര്‍ത്തനം, സ്ത്രീകര്‍തൃത്വം, പ്രണയം തുടങ്ങിയ വിഷയങ്ങളില്‍ പുലര്‍ത്തുന്ന മനോഭാവങ്ങള്‍ …

Read More »

മരണം എന്ന സാധ്യതയുടെ കല

”He will feel that he doesn’t have any defin­i­tive, exact form and he will know with res­ig­na­tion that he has lost his per­fect twen­ty-five-year-old anato­my and has been changed into a hand­ful of shape­less dust, with no geo­met­ric def­i­n­i­tion” The Third Res­ig­na­tion — Gabriel Gar­cia Mar­quez മരണത്തെ പരിഹാരമായും ഉത്തരമായും ഒടുക്കമായും …

Read More »