Home / SLIDER (page 10)

SLIDER

ലൗ ജിഹാദ്; ആവര്‍ത്തിച്ചുറപ്പിക്കപ്പെട്ട നുണപ്രചാരണം

കേരളത്തിലും കര്‍ണ്ണാടകയിലും അമുസ്‌ലിം യുവതികളെ പ്രണയം നടിച്ച് ഇസ്‌ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുവാനായി സംഘടിത തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന ആരോപണത്തെത്തുടര്‍ന്ന് ഉയര്‍ന്നുവന്ന വിവാദമാണ് ലൗ ജിഹാദ്. ഒരു കളവ് ആയിരം തവണ ആവര്‍ത്തിച്ചാല്‍ സത്യമാക്കാമെന്ന ഗീബല്‍സിയന്‍ സിദ്ധാന്തം ലൗ ജിഹാദ് വിവാദത്തിലൂടെ ഇസ്‌ലാമിന്റെ ശത്രുക്കള്‍ വിജയകരമായി പ്രയോഗവത്കരിക്കുകയായിരുന്നു. മലയാളത്തിലെ ഒരു ദിനപ്പത്രമായിരുന്നു ലൗ ജിഹാദുമായി ബന്ധപ്പെട്ട വാര്‍ത്തയുമായി ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് മറ്റു മാധ്യമങ്ങള്‍ അത് ഏറ്റുപിടിക്കുകയായിരുന്നു. ഒടുവില്‍, രാജസ്ഥാനില്‍ …

Read More »

ഒരു ചിരിയും കുറച്ച് കവിതകളും കത്തുകളും

ദാറുല്‍ഹുദായുടെ പിന്നാമ്പുറത്തുള്ള അടുക്കളയുടെ ഭാഗത്തെ കിണറ്റിലെ കലക്കുള്ള വെള്ളം വീണ് രണ്ടാം നിലക്കു മുകളിലുള്ള വാട്ടര്‍ ടാങ്കിന്റെ വശങ്ങള്‍ മുഴുവന്‍ മഞ്ഞിച്ചു പോയിരുന്നു. ടാങ്കിനു നേരെ താഴെ ബെഡ്‌റൂം. അതിനും താഴെയാണ് ഡൈനിംഗ് ഹാള്‍. അവിടെയാണ് ഞങ്ങള്‍ 1991 ല്‍ പുതുതായി അഡ്മിഷന്‍ നേടിയ വിദ്യാര്‍ഥികള്‍ ഒരുമിച്ചു കൂടിയിരിക്കുന്നത്. വക്കുകള്‍ മഞ്ഞിച്ച വാട്ടര്‍ ടാങ്കും ഡൈനിംഗ് ഹാളിലെ പുല്‍പ്പായയും എന്റെ ദാറുല്‍ഹുദായെക്കുറിച്ചുള്ള ആദ്യകാല ഓര്‍മകളായി ഇന്നും തങ്ങിനില്‍ക്കുന്നു. ലെക്‌സ് സോപ്പിന്റെ …

Read More »

പുതു വര്‍ഷം പുതിയ തീരുമാനങ്ങളുടേതാവണം

NEW YEAR

ഒരാള്‍ക്കെത്ര ഭൂമി വേണം? എന്ന തലക്കെട്ടില്‍ ടോള്‍സ്‌റ്റോയിയുടെ പ്രസിദ്ധമായ ഒരു കഥയുണ്ട്. ആര്‍ക്ക് വേണമെങ്കിലും എത്ര ഭൂമിയും അളന്നെടുക്കാം എന്ന് രാജാവ് വിളംബരം ചെയ്തു. വിളംബരം കേട്ടയുടന്‍ ആവശ്യക്കാര്‍ രാജാവിനെ മുഖം കാണിച്ച് തങ്ങള്‍ക്കാവശ്യമായത്ര ഭൂമി ചോദിച്ച് വാങ്ങി കൃഷി ചെയ്ത് ജീവിക്കാന്‍ തുടങ്ങി. ഇതറഞ്ഞ് രാജസദസ്സിലെത്തിയ ആര്‍ത്തി പിടിച്ച ഒരു മനുഷ്യന്‍ ഒരാള്‍ക്ക് പരമാവധി എത്ര ഭൂമി നല്‍കും? എന്ന് രാജാവിനോടന്വേഷിച്ചു. ഒരു ദിവസംകൊണ്ട് എത്ര ദൂരം ഓടിയെത്താമോ …

Read More »

ബശീര്‍ മുസ്‌ലിയാര്‍ വിപ്ലവം നയിച്ച ജീവിതം

CH USTHAD

വ്യത്യസ്ഥമായ മേഖലകളില്‍ ഓരോ സമൂഹവും തകര്‍ന്നു തുടങ്ങുമ്പോള്‍ അല്ലാഹു അവരിലേക്ക് ഒരു മുജദ്ദിദി( പരിഷ്‌കര്‍ത്താവ്)നെ അയക്കുമെന്നാണ് ഇസ്‌ലാമിക പ്രമാണങ്ങള്‍ പറയുന്നത്. ചരിത്രം പരതി നോക്കിയാല്‍ രണ്ടാം ഉമര്‍ എന്നറിയപ്പെടുന്ന ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ്, ഇമാം ശാഫി, ഇമാം ഗസാലി തുടങ്ങിയ നിരവധി ആളുകള്‍ സാമൂഹ്യ സംസ്‌കരണത്തിനായി കടന്നുവന്നതായി നമുക്ക് കാണാനാകും. അത്തരം ഒരു നീണ്ട പണ്ഡിത നിരയുടെ ഭാഗമെന്നോണം സാമൂഹ്യപരിഷ്‌കരണത്തിനായി  ഇരുപതാം നുറ്റാണ്ടിന്റെ  പൂര്‍വാര്‍ദ്ധഘട്ടത്തില്‍ ഉദം ചെയ്ത മഹാനായ …

Read More »

ബാപ്പുട്ടി ഹാജി ജീവിക്കാന്‍ മറന്ന നിഷ്‌കാമകര്‍മി

bapputy haji

ബാപ്പുട്ടി ഹാജി ! മുസ്‌ലിം കൈരളിയുടെ നവോത്ഥാന ചരിത്രത്തില്‍ സുവര്‍ണലിപികളാല്‍ ഉല്ലേഖിതമാണ് ആ നാമം. ദീനിന്റെയും സമൂഹത്തിന്റെയും നന്മക്കായ് തന്റെ ജീവിതത്തിലെ ഓരോ നിമിഷങ്ങളും ബലിയര്‍പ്പിച്ച് സ്വയം ഉരുകിത്തീര്‍ന്ന പകരം വെക്കാനില്ലാത്ത ജീവിതമായിരുന്നു ഹാജിയാരുടേത്. കനല്‍പഥങ്ങളിലൂടെ നടന്ന് കനകം വിളയിച്ച്, ആക്ഷേപഹാസ്യങ്ങള്‍ക്ക് കര്‍മനൈരന്തര്യം കൊണ്ട് മറുപടി പറഞ്ഞ്, ഒരു വിശ്വാസിയുടെ ജീവിതം എത്രമാത്രം തേജസുറ്റതാക്കമെന്ന് ഹാജിയാര്‍ തന്റെജീവിതത്തിലൂടെ സമൂഹത്തിന് പകര്‍ന്നുകൊടുത്തു.  കേരളത്തിന്റെ ആത്മീയ-സാംസ്‌കാരിക ചരിത്ര മണ്ഡലങ്ങളില്‍ അതുല്യപ്രാധാന്യമര്‍ഹിക്കുന്ന തിരൂരങ്ങാടിയുടെ മണ്ണില്‍ …

Read More »

എം.എം ബശീര്‍ മുസ് ലിയാര്‍; സമസ്തയുടെ കംബ്യൂട്ടര്‍ എന്ന വിശേഷണം ആലങ്കാരികമല്ല

mm basheer musliyar

കേരളീയ മുസ് ലിം നവോഥാന പരിസരങ്ങളില്‍ കൃത്യമായ വ്യക്തിമുദ്ര പതിപ്പിക്കുകയും എന്നാല്‍ വേണ്ടരീതിയില്‍ ചര്‍ച്ചചെയ്യപ്പെടാതെ പോവുകയും ചെയ്ത അധ്യായമാണ് എം.എം ബശീര്‍ മുസ്‌ലിയാരുടേത്. അദ്ദേഹത്തിന്റെ ചിന്തകള്‍ക്കും ദര്‍ശനങ്ങള്‍ക്കും നാള്‍ക്കുനാള്‍ പ്രസക്തിവര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വൈജ്ഞാനിക ലോകത്തെ എം.എം ബശീര്‍ മുസ്‌ലിയാര്‍ ഒരാവര്‍ത്തി വീണ്ടും വായിക്കപ്പെടേണ്ടതുണ്ട്. കേരളത്തിലെ മതവിദ്യാഭ്യാസം ചുരുക്കം ചിലദര്‍സുകളില്‍ മാത്രം ഒതുങ്ങുകയും അവ തന്നെ പലതും നിഷ്‌ക്രിയമാവുകയും ചെയ്ത സാഹചര്യത്തിലായിരുന്നു അന്തര്‍ദേശീയ തലത്തില്‍ വരെ മാതൃകയാക്കാവുന്ന രീതിയില്‍ ശാസ്ത്രീയമായ പാഠ്യപദ്ധതിയെക്കുറിച്ച് ബഹുമാനപ്പെട്ടവര്‍ സംവദിച്ചത്. …

Read More »

ജഡ്ജസ് പ്ലീസ് നോട്ട്: പുതിയ കാലത്തെ ചില കലാപരിപാടികള്‍ ഇവയൊക്കെയാണ്!

rabeeh

കേരളീയ പശ്ചാത്തലത്തില്‍, നമ്മുടെ കുട്ടികളുടെ മനാന്തരങ്ങളില്‍ കുളിര് കോരിയിടുന്ന ചില സന്ദര്ഭങ്ങളിലൊന്നാണ് കലോത്സവങ്ങള്‍.. ആദ്യമാധ്യാന്തം മദ്രസ്സകളിലും സ്കൂളുകളിലും അതും കഴിഞ്ഞു കോളെജുകളിലും അടിക്കടി മാറ്റങ്ങളോടെ കലാ പരിപാടികള്‍ സുഭഗ സുന്ദരമായി കൊഴുത്തു വരുന്ന കാഴ്ച മനോഹരമാണ്. മറ്റെല്ലാ കാര്യങ്ങളിലുമെന്ന പോലെ, ഇസ്ലാമിക കലാലയങ്ങളിലെ ഇത്തരം കലോല്‍സവങ്ങളിലും സ്രിഷ്ടിപരതയും ഫലത്തില്‍  പോസിറ്റീവ് എനര്‍ജിയും പ്രസരിക്കുന്നുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. കലാ പാരമ്പര്യത്തില്‍ വരുന്ന സമകാലികതക്ക് വേഗത പോരാ എന്ന ഒരു പ്രശ്നം മാത്രമേ …

Read More »

എക്‌സിറ്റ് വെസ്റ്റ്: അതിരു പൂക്കാത്ത സ്വര്‍ഗരാജ്യങ്ങള്‍

exit west

അഭയാര്‍ഥിയുടെ പലായനം തുടങ്ങുന്നത് മരണത്തില്‍ നിന്നാണ്, അവിടെ തന്നെ അവന്‍ ജനിക്കുകയും ചെയ്യുന്നു -മുഹ്‌സിന്‍ ഹാമിദ്. അഭയാര്‍ഥികളെ കുറിച്ചും പൗരത്വത്തെക്കുറിച്ചും നിരന്തര ചര്‍ച്ചകള്‍ നടന്ന് കൊണ്ടിരിക്കുന്ന പുതിയ ലോകത്ത് അഭയാര്‍ഥിത്വത്തിന്റെ പുതിയ മാനങ്ങള്‍ അന്വേഷിക്കുന്ന റിയലിസവും മാജിക്കല്‍ റിയലിസവും ഇടകലര്‍ന്ന നോവലാണ് മുഹ്‌സിന്‍ ഹാമിദിന്റെ ‘എക്‌സിറ്റ് വെസ്റ്റ്’ സമകാലിക രാഷ്ട്രീയ, സാമൂഹിക അന്തരീക്ഷത്തില്‍ അഭയാര്‍ഥി പേറുന്ന ഭാരങ്ങളെ ജീവിതാനുഭവങ്ങളാക്കി ചേര്‍ത്ത് വെച്ചാണ് ഹാമിദ് തന്റെ നോവലിന്റെ കഥാതന്തു വികസിപ്പിക്കുന്നത്. തികഞ്ഞ …

Read More »

റോഹിങ്ക്യ : നീതി നിഷേധത്തിന്റെ തുടര്‍ക്കഥകള്‍

ROHINGYA

ലോകസമാധാനം, മനുഷ്യാവകാശം, മാനവികത തുടങ്ങിയ ഒരുപിടി പദങ്ങള്‍ എത്ര മനോഹരമായ പൊള്ളത്തരങ്ങളാണെന്ന് പേര്‍ത്തും പേര്‍ത്തും ബോധ്യപ്പെടുത്തിക്കൊണ്ടാണ് മ്യാന്മറിലെ റോഹിങ്ക്യന്‍ വംശഹത്യയുടെ ദയനീയ ചിത്രങ്ങള്‍ അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്നത്. തലമുറകളായി വലിയൊരു ഭൂപ്രദേശത്ത് അധിവസിച്ചുപോരുന്ന ഒരു സമൂഹത്തെ തങ്ങളുടെ പൗരന്മാരേ അല്ല എന്ന് പറഞ്ഞു മാറ്റിനിര്‍ത്തുന്ന ഒരു സര്‍ക്കാറും മനുഷ്യത്വത്തിന്റെ ലാഞ്ചന പോലുമില്ലാതെ കടന്നാക്രമിക്കുന്ന ആള്‍കൂട്ടവും ആളും അര്‍ത്ഥവും നല്‍കി അവരുടെ സംരക്ഷക വേഷം ഭംഗിയായി നിര്‍വഹിക്കുന്ന സൈന്യവുമൊക്കെ ചേര്‍ന്ന് നിര്‍മിക്കുന്നതാണ് നിലവിലെ …

Read More »

ജവാഹിറുല്‍ ഖുര്‍ആന്‍ : ഖുര്‍ആനിക രഹസ്യങ്ങളിലേക്കൊരു താക്കോല്‍

thelciham

കണ്ണാടിയില്‍ സ്വന്തത്തെ ഉറ്റുനോക്കുന്ന അനശ്വരതയാണ് സൗന്ദര്യം.കണ്ണാടിയില്‍ സ്വന്തത്തെ ഉറ്റുനോക്കുന്ന അനശ്വരതയാണ് സൗന്ദര്യം. -ഖലീല്‍ ജിബ്രാന്‍ ദിവ്യ സൗന്ദര്യത്തിന്റെ മൂര്‍ത്തമായ പ്രതിബിംബനങ്ങളാണ് അക്ഷര പ്രപഞ്ചമായ ഖുര്‍ആനും അടയാള പ്രപഞ്ചമായ ഭൗതിക ലോകവും. ഒന്ന് വരികളില്‍ കോര്‍ത്തിണക്കിയ (മസ്ത്വൂര്‍) സംഗീതവും മറ്റേത് വിശാലതയില്‍ വിന്യസിക്കപ്പെട്ട (മന്‍ശൂര്‍) നിശബ്ദ രാഗവുമാണെന്ന് അസ്തിത്വ രഹസ്യങ്ങളുടെ താക്കോല്‍ തേടിയലഞ്ഞവര്‍ സാക്ഷ്യപ്പെടുത്തുന്നു. പ്രപഞ്ച പ്രതിഭാസങ്ങളുടെ സൂക്ഷ്മ രഹസ്യങ്ങളിലേക്ക് പ്രകാശ കിരണങ്ങള്‍ പായിക്കുന്ന ദിവ്യദര്‍പ്പണമാണ് ദൈവിക വചനം.  ഭൗതിക പ്രതിഭാസങ്ങളില്‍ …

Read More »

ഖുര്‍ആന്‍ ഉന്മാദത്തിന്റെ ഉരിയാട്ടങ്ങള്‍

അകംനോക്കികളായാണ് ആദ്യകാല യൂറോപ്യന്‍ പണ്ഡിതന്മാര്‍ ഖുര്‍ആന്‍ വായിക്കുന്നത്. ഓറിയന്റലിസം ഈ അകംനോട്ടത്തിന്റെയും സ്വന്തം രാഷ്ട്രീയ ദര്‍ശനത്തെ ആഗോളീകരിക്കുന്നതിന്റെയും ഉദ്യമമായിരുന്നു എന്ന എഡ്വേഡ് സൈദിന്റെ നിരീക്ഷണത്തിന്റെ വെളിച്ചത്തില്‍ നോക്കിയാല്‍ അതില്‍ ആശ്ചര്യപ്പെടേണ്ടതില്ല. ആദ്യകാല പണ്ഡിതരില്‍ അഗ്രഗണ്യരായ ഇഗ്‌നാസ് ഗോല്‍ഡിമര്‍, പാട്രീഷ്യ ക്രോണ്‍ എന്നിവരുടെ വിശ്രുതമായ പഠനങ്ങള്‍ നോക്കുക. ഹദീസുകള്‍ക്ക് മുസ്ലിം പാരമ്പര്യത്തില്‍ കൈവന്ന കാനോനികമായ പദവി (കൊനോനിക്കല്‍ സ്റ്റാറ്റസ്) ഗോള്‍ഡിമറെ അത്ഭുതപ്പെടുത്തുന്നു. അത് ബൈബിളിന്റെ ചരിത്രത്തോട് ഖുര്‍ആനെ ചേര്‍ത്തു വായിക്കുന്നതിന്റെ പ്രശ്‌നമാണ്. …

Read More »

ഖുര്‍ആന്‍ വായനയും വിവര്‍ത്തനവും- പാശ്ചാത്യരുടെ നോട്ടങ്ങള്‍

quran വിവര്‍ത്തനത്തില്‍ അവിശ്വാസത്തിന്റേതായ ഒരു ഘടകമുണ്ട്. വിവര്‍ത്തനത്തില്‍ നഷ്ടമാകുന്നതെന്താണോ അതാണു കവിത എന്ന പറച്ചില്‍ അങ്ങനെ സംഭവിക്കുന്നതാണ്. ചില കൃതികള്‍ വിവര്‍ത്തനത്തിനു വഴങ്ങുന്നവയല്ലെന്ന് നാം സാഹിത്യത്തില്‍ നിരന്തരം കേള്‍ക്കാറുണ്ട്.  ഖുര്‍ആന്‍ വിവര്‍ത്തനത്തിന്റെ ചരിത്രമെടുത്താല്‍ സങ്കീര്‍ണമായ ഒട്ടേറെ ഘടകങ്ങള്‍ കാണാം. ഇസ്‌ലാം വിമര്‍ശനത്തിന്റെ ഭാഗമായാണ് പാശ്ചാത്യ ലോകത്ത് ആദ്യ വിവര്‍ത്തനങ്ങളുണ്ടായത്. കുരിശുയുദ്ധത്തിന്റെയും കോളനിവാഴ്ചയുടെയും ക്രിസ്തുമത പ്രചാരണങ്ങളുടെയും കലുഷിതമായ ചരിത്രം വിവര്‍ത്തന ചരിത്രത്തിന്റെ പശ്ചാത്തലത്തിലുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ഖുര്‍ആന്‍ ഇംഗ്ലിഷ് വിവര്‍ത്തനങ്ങളിലേറെയും …

Read More »