Home / SLIDER (page 3)

SLIDER

കൊളോണിയലാനന്തര വിദ്യാഭ്യാസത്തിന്റെ പ്രശ്‌നങ്ങള്‍, പ്രതിസന്ധികള്‍

ശൈഖ് ഹാമിദ് ഖാന്റെ ‘ആംബിഗസ് അഡ്വഞ്ചര്‍’ എന്ന നോവല്‍ ശ്രദ്ധേയമാകുന്നത് കൊളോണിയല്‍ വിദ്യാഭ്യാസത്തെ അധിനിവേശത്തിന്റെ ആയുധമെന്ന് വ്യാഖ്യാനിക്കുന്നതിലാണ്. യുദ്ധവും അധിനിവേശവും വിമോചനത്തിന്റെ ഉപാധികളാണെന്ന് കീഴടക്കിയവരെ ബോധിപ്പിക്കുമ്പോഴാണ് അധിനിവേശം സമ്പൂര്‍ണ്ണമാവുന്നത്. കൊളോണിയല്‍ കാലത്തെന്ന പോലെ കൊളോണിയലാനന്തരകാലത്തും അധികാരസ്ഥാപനങ്ങളായി തുടരുകയാണ് വിദ്യാലയങ്ങള്‍. അനവധി ജ്ഞാനീയങ്ങളില്‍ പ്രാവീണ്യമുള്ള (മള്‍ട്ടി ലിംഗ്വല്‍) വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കുമെന്ന വാഗ്ദാനമാണ് അവ ആത്യന്തികമായി മുന്നോട്ട് വെക്കുന്നത്. പക്ഷേ, ഇന്ന് സ്ഥാപനങ്ങള്‍ ഏകപാരമ്പര്യത്തെ മാത്രം അംഗീകരിക്കുന്നവരും മറ്റുള്ളവയോട് അകല്‍ച്ചയോ ശത്രുതാ മനോഭാവമോ …

Read More »

പടപ്പാട്ടുകള്‍: വിവര്‍ത്തനത്തിന്റെ രാഷ്ട്രീയ സഞ്ചാരങ്ങള്‍

ദേശീയതയെ കുറിച്ചുള്ള പഠനസന്ദര്‍ഭങ്ങളില്‍ പ്രദേശ(റീജിയണ്‍)ത്തെക്കുറിച്ചുള്ള ചിന്തകള്‍ ഇന്ന് ഏറെ പരിഗണിക്കപ്പെടുന്നുണ്ട്. ദേശരാഷ്ട്രനിര്‍മ്മിതിയുടെ വിമര്‍ശസ്ഥാനത്താണ് ‘റീജിയണ്‍’ പലപ്പോഴും നിലകൊള്ളുന്നത്. ദേശരാഷ്ട്ര(നേഷന്‍ സ്‌റ്റേറ്റ്)ത്തിന്റെ ഭരണയുക്തിക്കനുസരിച്ച് പ്രദേശത്തെ അടയാളപ്പെടുത്താന്‍ നിരന്തരമായി ശ്രമങ്ങള്‍ നടക്കുമ്പോഴും, പ്രദേശത്തിന്റെ ചരിത്രപരവും സാംസ്‌കാരികവുമായ യുക്തികള്‍ അതിനെ നിഷേധിച്ചു കൊണ്ടേയിരിക്കും. പക്ഷേ ഇത്തരത്തില്‍ ദേശരാഷ്ട്രത്തിന്റെ എതിര്‍സ്ഥാനത്ത് പ്രദേശത്തെ കാണുമ്പോഴും ദേശരാഷ്ട്രം വിഭാവനം ചെയ്യപ്പെടുന്ന അതേ മാതൃകയില്‍ തെന്നയാണ് പ്രദേശം അതിന്റെ വിമര്‍ശനസ്ഥാനത്തേയും രൂപപ്പെടുത്തുന്നതെന്ന് കാണാനാവും. യഥാര്‍ത്ഥത്തില്‍ ദേശരാഷ്ട്രയുക്തികള്‍ക്ക് പുറത്ത്, പ്രദേശം സ്വരൂപിക്കുന്ന …

Read More »

കശ്ഫുല്‍ മഹ്ജൂബ്: തസ്വവ്വുഫിന്റെ ആഴമറിഞ്ഞ അന്വേഷണം

തസ്വവ്വുഫില്‍ വിരചിതമായ ആദ്യകാല ഗ്രന്ഥങ്ങളില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ശൈഖ് അലിയ്യുല്‍ ഹുജ്‌വീരിയുടെ കശ്ഫുല്‍ മഹ്ജൂബ്. ഹി. അഞ്ചാം നൂറ്റാണ്ടിലാണ് രചന നടക്കുന്നത്. അതിനു മുമ്പ് തന്നെ അറബിയിലുള്ള സ്വൂഫി രചനകള്‍ ലോകത്ത് പ്രചാരം നേടിയിരുന്നു. ഹി. 378 ല്‍ വഫാത്തായ അബൂ നസ്വ്‌റ് ത്വൂസിയുടെ ‘അല്ലുമഅ്’, ഹി. 380 ല്‍ വഫാത്തായ കലാബാദിയുടെ ‘അത്തഅര്‍റുഫ് ലി മദ്ഹബി അഹ്‌ലിത്തസ്വവ്വുഫ്’, ഹി. 386 ല്‍ വഫാത്തായ അബൂ ത്വാലിബില്‍ മക്കിയുടെ ‘ഖൂത്തുല്‍ …

Read More »

മുഹിയുദ്ധീന്‍ മാലയും അറബി മദ്ഹ് കാവ്യങ്ങളും: ഇന്റര്‍-ഡിസിപ്ലിനറി പഠനങ്ങളുടെ ആവശ്യകത

മാപ്പിള സാഹിത്യ പാരമ്പര്യത്തിന്റെ പരിണാമഘട്ടത്തിലെ നിര്‍ണായക മുഹൂര്‍ത്തങ്ങളിലൊന്നാണ് 1607. നിരവധി ഭാഷാ, സാഹിത്യ സംസ്‌കാരങ്ങളുടെ സംയുക്ത സംഭാവനയായ മുഹ്‌യിദ്ദീന്‍ മാല വിരചിതമായ വര്‍ഷമാണത്. ഈ ലക്കം തെളിച്ചം മാസികയില്‍ മലയാളത്തിലേക്ക് മൊഴിമാറ്റി പ്രസിദ്ധീകൃതമാവുന്ന ഓണ്‍ ദി വാര്‍പ് ആന്‍ഡ് വൂഫ് ഓഫ് ദി ലാന്‍ഗ്വേജ് എന്ന മുഹിയുദ്ദീന്‍ മാലയെ കുറിച്ചുള്ള പഠനം ഞങ്ങളുടെ സഹകരണം ആരംഭിക്കുന്നതിനും മുന്‍പാണ് രചിക്കപ്പെടുന്നത്. ഇന്ന് ഞങ്ങളൊരു അനൗദ്യോഗികമായ പരസ്പരം സഹകരിച്ചുമുന്നോട്ട് പോവുന്ന ഗവേഷണ പങ്കാളികളാണ്. …

Read More »

മുഹിയിദ്ദീന്‍ മാല: ഭാഷയുടെ ഊടും പാവും

കേരളത്തിലേക്ക് വന്ന അറബികളെക്കുറിച്ചുള്ള ഏറ്റവും പഴക്കമുള്ള രേഖയായി ഗണിക്കപ്പെടുന്ന കൊല്ലം ചെമ്പുതകിട് രേഖകള്‍ പ്രകാരം അറബി ഭാഷ സംസാരിക്കുന്നവര്‍ ഒമ്പതാം നൂറ്റാണ്ട് മുതലേ കേരളത്തിലുണ്ട്. ഈ ബന്ധത്തില്‍ നിന്നാണ് കാലക്രമേണ അറബിയും മലയാളവും ചേര്‍ന്ന, അറബി ലിപിയിലെഴുതുന്ന അറബി മലയാളം എന്ന സമ്മിശ്ര ഭാഷ രൂപപ്പെടുന്നത്. 1607-ല്‍ കോഴിക്കോടുകാരനായ ഖാദി മുഹമ്മദ് രചിച്ച മുഹ്‌യിദ്ധീന്‍ മാലയാണ് അറബി മലയാളത്തിലെ അറിയപ്പെട്ട ആദ്യത്തെ രചന. കേരളത്തിലെ ഇസ്‌ലാമിക പാരമ്പര്യ ചരിത്രത്തിലും മലയാള …

Read More »

ഖിസ്സയുംഉല്‍ഭവകഥകളും മറ്റു ഉല്‍പത്തിക്കഥകളും

സമുദായങ്ങളുടെ ഉത്ഭവത്തെ കുറിച്ചുള്ള ഇതിഹാസ കഥകളെ പല രീതികളിലാണ് ചരിത്രകാരന്മാര്‍ സമീപിക്കുന്നത്. വാമൊഴി ചരിത്രങ്ങളുടെ എഴുതപ്പെട്ട രേഖകളിലെ വിവരങ്ങളെ, ചരിത്രകാരെന്ന നിലയ്ക്ക്, അതിന്റെ ഉറവിടം, രേഖപ്പെടുത്തിയ കാലാനുക്രമത, രേഖപ്പെടുത്തിയതാര് തുടങ്ങിയ ചോദ്യങ്ങളെ പ്രധാനമായും കൈകാര്യം ചെയ്യേണ്ടതുണ്ട്. വാമൊഴി പാരമ്പര്യത്തെ കുറിച്ചുള്ള ബെല്‍ജിയന്‍ ആന്ത്രോപോളജിസ്റ്റ് ജാന്‍ വാന്‍സിനയുടെ ശ്രദ്ധേയമായ വിശകലനമാണ് ഖിസ്സയെ വായിക്കുന്നതിനുള്ള അടിസ്ഥാനം. അമേരിക്കന്‍ മതസാമൂഹിക ഗവേഷകന്‍ റോബര്‍ട്ട് ബെല്ലയുടെ നിരീക്ഷണം, തങ്ങളുടെ ഭൂതകാലത്തെ മറക്കാതിരിക്കുകയും സ്വന്തം കഥകളെ നിരന്തരം …

Read More »

ദേശീയ വിദ്യാഭ്യാസ നയവും ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷവും

രാജ്യത്തെ നിലവിലെ വിദ്യാഭ്യാസ സംവിധാനങ്ങളെ പൊളിച്ചെഴുതുന്ന രീതിയിലുള്ള നിര്‍ദേശങ്ങളും നയങ്ങളുമായാണ് കേന്ദ്രസര്‍ക്കാറിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഡ്രാഫ്റ്റ് പുറത്തുവന്നത്. 1986 ല്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയരേഖക്കുശേഷം നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന 2019 ലെ ഈ പോളിസിയെ സംബന്ധിച്ചിടത്തോളം ആശങ്കകളും അവ്യക്തതകളും ഏറെയാണ്. മുന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ. കെ കസ്തൂരിരംഗന്‍റെ നേതൃത്വത്തില്‍ തയ്യാറാക്കിയ പോളിസിയുടെ ചുവടുപിടിച്ചുവരുന്ന സര്‍ക്കാര്‍ നയങ്ങളുടെയും നിയമനിര്‍മാണങ്ങളുടെയും പാഠ്യപദ്ധതികളുടെയും …

Read More »

‘രിഹ്‌ല’യില്‍ നിന്ന് ‘ഖിസ്സ’യിലേക്കുള്ള യാത്രയുടെ കഥ

ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയില്‍ ഖിസ്സയുടെ കയ്യെഴുത്ത് പ്രതി ഉള്ളതായി ഫ്രീഡ്മാന്റെ പഠനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ശേഷം ലണ്ടന്‍ സന്ദര്‍ശിക്കാന്‍ ലഭിച്ച ആദ്യ അവസരത്തില്‍ തന്നെ ബ്രിട്ടീഷ് ലൈബ്രറിയില്‍ നിന്നും ഖിസ്സയുടെ ഒരു കോപ്പിയെടുത്ത് സൂക്ഷിച്ചു. എല്ലാ റമദാനിലും പുതിയൊരു പ്രൊജക്ട് ചെയ്യുക എന്റെ പതിവാണ്.

Read More »

സംഘി ബന്ധുത്വം: ഹിന്ദുത്വ ആണത്ത നിര്‍മിതിയുടെ മനഃശാസ്ത്രം

അതി-വലതുപക്ഷ രാഷ്ട്രീയങ്ങളെ പറ്റി സമഗ്ര പഠനങ്ങള്‍ നടത്തിയിട്ടുള്ള ഡാനിയേല്‍ പിക്കിനെ (Daniel Pick) പോലുള്ളവരുടെ വാദങ്ങളുടെ വെളിച്ചത്തില്‍ ഒരു കാര്യം വ്യക്തമാണ്. ഹിന്ദുത്വ-രാഷ്ട്രീയ വശീകരണത്തിന്റെയും ഏറ്റവും പ്രധാനപ്പെട്ട മൂന്നു ഉപകരണങ്ങള്‍ അക്രമാസക്തതയും, അണിചേര്‍ന്നുള്ള ഭയ നിര്‍മ്മാണവും, കൂറിന്റെ പ്രദര്‍ശനവും തന്നെയാണ്.

Read More »

പാട്ടിന്റെ കപ്പലില്‍ ഒരു ഹജ്ജ് യാത്ര

കെ.ടി മാനു മുസ്‌ലിയാരുടെ 'ഹജ്ജ് യാത്ര' എന്ന കാവ്യത്തിന് അര നൂറ്റാണ്ട് തികയുമ്പോള്‍ മലയാളം അധ്യാപകന്‍ കൂടിയായ ലേഖകന്‍ നടത്തുന്ന നിരൂപണം

Read More »

മമൂസൈന്‍: പ്രണയാഖ്യാനത്തിന്റെ കുര്‍ദിഷ് ആദ്ധ്യാത്മിക തലങ്ങള്‍

സൂഫിയും തത്വചിന്തകനുമായ കുര്‍ദിഷ് കവി അഹ്മദ് ഖാനിയുടെ സൂഫീ ദാര്‍ശനിക പ്രണയ ട്രാജഡിയാണ് മമൂസൈന്‍. ഇസ്‌ലാമിക ആദ്ധ്യാത്മികതയിലൂന്നിയ റോമിയോ ആന്‍ഡ് ജൂലിയറ്റാണ് മമുസൈനെന്നാണ് സഈദ് റമദാന്‍ ബൂത്വി നിരീക്ഷിക്കുന്നത്. ആദ്ധ്യാത്മികവും അതിഭൗതികവുമായ പ്രണയത്തെയും മൂല്യങ്ങളെയുമാണ് മം, സൈന്‍ എന്നീ സങ്കല്‍പ പാത്രങ്ങളായി ഖാനി അവതരിപ്പിക്കുന്നത്. ഷേക്‌സ്പീരിയന്‍ ട്രാജഡികളോട് കിടപിടിക്കുന്ന ആഖ്യാനവും ഇതിവൃത്തവുമുള്ള ഈ സൂഫീ ക്ലാസിക് നോവല്‍ പക്ഷെ, അര്‍ഹിക്കുന്ന പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും വിഷയീഭവിച്ചിട്ടില്ല. തദ്വിഷയകമായി നടന്ന പഠനങ്ങളില്‍ ഖാദ്‌രി …

Read More »

കേരളാ മോഡല്‍ വികസനം: മുസ്ലിം പങ്ക് രേഖപ്പെടുത്തണം

സെന്റര്‍ ഫോര്‍ ഡവലെപ്‌മെന്റ് സ്റ്റഡീസില്‍ സീനിയര്‍ പ്രഫസറാണ് ഡോ. ഇരുദയ രാജന്‍. കുടിയേറ്റ പഠനങ്ങളില്‍ അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന അതോറിറ്റിയാണ് അദ്ദേഹം. ദ്രാവിഡ വംശത്തിന്റെ തനിക്കൊണമുള്ള അദ്ദേഹം ഉച്ചത്തില്‍ സംസാരിച്ചു. മണ്ണിന്റെ ഓരം ചേര്‍ന്ന പെരുമാറ്റം. തിരുനല്‍വേലിക്കാരന്‍. കേരള മോഡല്‍ വികസനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ വേറിട്ടതാണ്. തദ്വിഷയകമായി നിരവധി ഗ്രന്ഥങ്ങളുടെയും അക്കാദമിക് ലേഖനങ്ങളുടെയും കര്‍ത്താവായ അദ്ദേഹം മുസ്്‌ലിംസ് ആന്‍ഡ് മൈഗ്രേഷന്‍ എന്ന കൃതിയുടെ രചനയിലാണിപ്പോള്‍. മരിക്കും വരെ കുടിയേറ്റ പഠനങ്ങളുടെ …

Read More »