Home / SLIDER (page 4)

SLIDER

മള്‍ട്ടി മോഡല്‍ എത്‌നോഗ്രഫി-2

theli

ഒരു സമ്പൂര്‍ണമായ നിര്‍വചനം എത്‌നോഗ്രഫിക്ക് നല്‍കുക എന്നത് പല കാരണങ്ങളാല്‍ ദുഷ്‌കരമാണ്. അതിലൊന്ന് ഈ ജ്ഞാനപദ്ധതി വ്യവസ്ഥാപിതമായി വ്യവഹരിക്കപ്പെട്ടിട്ടില്ല എന്നത് തന്നെയാണ്. ആന്ത്രോപോളജിയിലേക്ക് പോലും അതിനെ പൂര്‍ണാര്‍ത്ഥത്തില്‍ ഒരു ഉപശാഖയായി കൊണ്ട് വരാന്‍ സാധിക്കുകയില്ല. അമേരിക്കന്‍ അകാദമി പോലുള്ള സ്ഥാപനങ്ങളില്‍ പോലും ഞങ്ങള്‍ നിര്‍ദേശിക്കാറുള്ളത് വിദ്യാര്‍ത്ഥികള്‍ക്ക് ഈ ശാഖയുടെ സൈദ്ധാന്തികമായ അടിസ്ഥാന തത്വങ്ങള്‍ വിവരിച്ച് കൊടുത്തതിന് ശേഷം തങ്ങളുടെ അഭിരുചിക്കനുസരിച്ച് വികസിപ്പിച്ചെടുക്കാനാണ്. അത് മറ്റു പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നുവെന്നതും ഒരു …

Read More »

ഹോജയുടെ പട്ടണത്തില്‍

കൊനിയക്ക് 130 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ചെറു നഗരമാണ് അക്‌ശെഹീര്‍. കുട്ടിക്കാലത്തെ നുറുങ്ങുകഥകളിലെ കഥാപാത്രമായ മുല്ലാ നസ്‌റുദ്ദീന്‍ ഹോജയെ കാണാനായിരുന്നു എന്റെ യാത്ര. അക്‌ശെഹീറെന്നാല്‍ വെളുത്ത പട്ടണം എന്നര്‍ത്ഥം. തുര്‍ക്കിഷില്‍ അക് എന്നാല്‍ വെള്ള, ശെഹീര്‍ എന്നാല്‍ പട്ടണം എന്നാണര്‍ത്ഥം. ഈ നഗരത്തിന് അക്‌ശെഹീറെന്ന് പേര് വരുന്നതിന് പൊതുവെ പ്രചാരത്തിലായ കഥ കൃഷിയുമായി ബന്ധപ്പെട്ടതാണ്. അക്‌ശെഹീറിന്റെ വരുമാനമാര്‍ഗത്തിന്റെ നൂറില്‍ 60ശതമാനവും കൃഷിയാണ്. അവയില്‍! കൂടുതലും ആപ്പിളും സ്‌റ്റോബറിയും …

Read More »

അല്‍ മദീനതുല്‍ ഫാളില: ഒരു മുസ്‌ലിം റിയലിസ്റ്റിക് ഉട്ടോപ്യ

theli

”നാം ആരാണ്? നമ്മള്‍ എവിടെ നിന്നു വന്നു? എങ്ങോട്ടു പോകുന്നു? എന്താണ് നാം കാത്തിരിക്കുന്നത്? നമ്മെ കാത്തിരിക്കുന്നതെന്ത്?” ഇരുപതാം നൂറ്റാണ്ടിലെ പ്രസിദ്ധ ജര്‍മന്‍ മാര്‍ക്‌സിസ്റ്റ് തത്വചിന്തകന്‍ ഏണസ്റ്റ് ബ്ലോഷ് (1885–1977) തന്റെ മാസ്റ്റര്‍ പീസ് രചനയായ പ്രതീക്ഷാതത്വം (പ്രിന്‍സിപ്പില്‍ ഓഫ് ഹോപ്) ത്തിന്റെ മുഖവുര ആരംഭിക്കുന്നത് മൗലികമായ ഈ അഞ്ച് ചോദ്യങ്ങളോടെയാണ്. കല, സാഹിത്യം, മതം തുടങ്ങിയ മനുഷ്യ രാശിയുടെ സാംസ്‌കാരികാവിഷ്‌കാരങ്ങളില്‍ അന്തര്‍ലീനമായ ഉട്ടോപ്യന്‍ ചോദനകളെ അന്വേഷിക്കാനുള്ള ബൃഹത്തായ ഉദ്യമമാണ് …

Read More »

വെളിയങ്കോട് ഉമര്‍ ഖാദിയും വെളിപാടുകളുടെ ഗാന്ധിയും

ആദ്യമേ തന്നെ പറയട്ടേ, ഇത് വെളിയങ്കോട് ഉമര്‍ഖാദിയും ഗാന്ധിയും തമ്മിലുള്ള ഒരു താരതമ്യവിചാരമല്ല. രണ്ട് കാല ദേശങ്ങളില്‍ ജീവിച്ചവരെ ഒരേ ചരടില്‍ കോര്‍ക്കുക എന്നത് എന്റെ ഉദ്ദേശ്യവുമല്ല. അതേസമയം അവര്‍ക്കിടയില്‍ അദൃശ്യമായ ഒരു ചരട് ഉണ്ട് എന്നത് സത്യമാണ്. അതിനെ പിന്‍പറ്റാനാണ് ഈ പരിശ്രമം. വെളിയങ്കോട് ഉമര്‍ഖാദിയുടെ ചരിത്രത്തിലുള്ള ഒരു ഖ്യാതിയാണ് ഗാന്ധിജിക്ക് മുന്നേ നികുതി നിഷേധസമരം നടത്തിയ ആള്‍ എന്നുള്ളത് (അതില്‍ മാത്രമായി ഒതുങ്ങേണ്ട/ ഒതുക്കേണ്ട ഒരാള്‍ ആണ് …

Read More »

കാഴ്ചയുടെ പരിണാമങ്ങള്‍

thelicham

നോത്ര ഡാം യൂനിവേഴ്‌സിറ്റിയില്‍ നിന്ന് മദ്‌റസാ ഡിസ്‌കോഴ്‌സസ് പ്രോഗ്രാമിന് പങ്കെടുക്കുന്ന മറ്റു ആറു ഗവേഷകരില്‍ നിന്നും വ്യത്യസ്തമായി നേപ്പാളിലേക്ക് പോകാന്‍ നീണ്ടൊരു യാത്രയുടെ ആലസ്യം എനിക്ക് മാത്രം സഹിക്കേണ്ടിയിരുന്നില്ല. പ്രോഗ്രാമിന്റെ ഒരു മാസക്കാലം മുമ്പേ തൊട്ടയല്‍ രാജ്യമായ ഇന്ത്യയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് സയന്‍സില്‍ ചില ഗവേഷണങ്ങള്‍ക്കായി ഞാന്‍ ചേര്‍ന്നിരുന്നു. അമേരിക്ക അതിന്റെ വൈവിധ്യത്തില്‍ സ്വയം അഭിമാനിക്കാറുണ്ടെങ്കിലും ഞാനിതുവരെ അനുഭവിക്കാത്ത ഗാഢമായൊരു മതവൈവിദ്യം ഇന്ത്യക്കുണ്ടായിരുന്നു. ബാംഗ്ലൂരിലെ കാമ്പസില്‍ നിന്ന് തിരികെ …

Read More »

റിസോര്‍ട്ടിന്റെ അതിരുകള്‍

theli

മഞ്ഞ് , കഷണങ്ങളായി വിതറപ്പെടുന്നുണ്ട്. നൂലുവണ്ണത്തില്‍ പൊഴിഞ്ഞ് നിലത്തുകിടന്നിഴയുന്നുണ്ട്. ശ്വാസനാളത്തെ തണുപ്പിച്ച്, കോച്ചിവിറപ്പിച്ച് വാതം പിടിച്ച കാല്‍പ്പാദം വിണ്ടുപൊട്ടിത്തുടങ്ങിയിട്ടുണ്ട്. തണുപ്പേല്‍ക്കാന്‍ ദേഹത്തിന് പ്രാപ്തി കിട്ടിയത്, തൊലിക്ക് ഇരുണ്ട നിറം കൊടുത്തതുകൊണ്ടാണെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ വന്ന വണ്ടിയില്‍ നിന്ന് ആരൊക്കെയോ ഇറങ്ങിയിട്ടുണ്ട്. അവരുടെ തൊപ്പിയിലേക്ക്, ഓവര്‍കോട്ടുകളിലേക്ക്, കുന്നുപോലുള്ള ബാഗുകളിലേയ്ക്ക്, ഷൂവിലേക്ക് മുഞ്ഞികുത്തുന്ന നൂല്‍മഴകള്‍ അവ നനഞ്ഞു പടരുന്നുണ്ട്. സിഗരറ്റ് കുറ്റികള്‍ ചവിട്ടുകൊണ്ട് പതിഞ്ഞ് കിടക്കുന്നുണ്ട്. ഷൂസുകളുടെ അടി നനഞ്ഞ പാടുകള്‍ …

Read More »

സര്‍ക്കാറേ ഖുദാദാദ്: ടിപ്പുവിന്റെ മതം ഇടപെട്ട വിധം

മൈസൂരിയന്‍ കാലത്തേക്കാള്‍ കേരള ചരിത്രത്തില്‍ വിവാദപരമായ മറ്റൊരു കാലം ഉണ്ടായിട്ടില്ല. മൈസൂരിന്റെ അധിനിവേശത്തെപ്പറ്റിയും ടിപ്പു സുല്‍ത്താനെപ്പറ്റിയും ഒട്ടനവധി ചര്‍ച്ചകള്‍ അക്കാദമിക മേഖലയില്‍ ചരിത്രകാരന്മാര്‍ക്കിടയില്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. ടിപ്പുവിന്റെ ചരിത്രത്തെ പഠനവിധേയമാക്കിയ ചരിത്രകാരന്മാരിലധികവും അദ്ദേഹത്തിന് മതകീയ വ്യാഖ്യാനങ്ങള്‍ നല്‍കി അവരുടെ ആന്തരിക ചോദനകളെ ത്യപ്തിപ്പെടുത്താനാണ് ശ്രമിച്ചത്. അതിനുവേണ്ടി, നിലനില്‍ക്കുന്ന യാഥാര്‍ഥ്യങ്ങളെ പോലും അവര്‍ മറച്ചുവെച്ചു. ഇത്തരം ആഖ്യാനങ്ങളില്‍ ടിപ്പു ഒരു അധിനിവേശക്കാരനായും, തന്റെ രാജ്യത്തെ ഹിന്ദു ആരാധനാലയങ്ങള്‍ തകര്‍ക്കുകയും ഹിന്ദുക്കളെ ഇസ്‌ലാമിലേക്ക് നിര്‍ബന്ധിത …

Read More »

മലയാളസാഹിത്യത്തിലെ ആഫ്രിക്കന്‍ പ്രതിനിധാനത്തിന്റെ പരിണാമങ്ങള്‍

theli

കേരളചരിത്രം സംസ്‌കാരം എന്നിവയെക്കുറിച്ചുള്ള ഭാവനകള്‍ കൊളോണിയല്‍ കാലത്ത് രൂപപ്പെട്ടതാണ്. മുഖ്യമായും യൂറോപ്യന്‍ സോഴ്‌സുകളെ ആശ്രയിച്ചുള്ള നിരീക്ഷണങ്ങളാണ് ഇത്തരം നിര്‍മ്മിതികളുടെ ആധാരം. കോളനിയാനന്തരകാലത്ത് നടക്കുന്ന പുതിയ അന്വേഷണങ്ങള്‍ ഏകപക്ഷീയമായ ഇത്തരം മുന്‍വിധികളെ മാറ്റിയെഴുതുന്നതിനൊപ്പം അന്വേഷണങ്ങള്‍ക്ക് പുതിയ മേഖലകള്‍ തുറന്നിടുകയും ചെയ്യുന്നുണ്ട്. കേരളത്തെ സംബന്ധിച്ചുള്ള ഇന്ത്യന്‍ മഹാസമുദ്രപഠനങ്ങള്‍ ഇത്തരത്തില്‍ നിര്‍ണ്ണായകമാണ്. കേരളത്തിന്റെ ആധുനികീകരണത്തില്‍ ഏറെ നിര്‍ണ്ണായകമായ പ്രാദേശികവും യൂറോപ്യേതരവുമായ കച്ചവട സാംസ്‌കാരിക ബന്ധങ്ങളെ അത് നിര്‍ദ്ധാരണം ചെയ്യുന്നു. മലബാര്‍ തീരത്തിന് കിഴക്കനാഫ്രിക്കന്‍ തീരവുമായി …

Read More »

ഇമാം ഗസാലി : ഇസ്‌ലാമിലെ ജ്ഞാനശാസ്ത്രത്തെ അടയാളപ്പെടുത്തുന്ന വിധം

theli

ജ്ഞാന ശാസ്ത്രവുമായി ബന്ധപ്പെട്ട ഒരു സ്വകാര്യ ചര്‍ച്ചയില്‍, മോഡേണിസ്റ്റ് ആയ ഒരു സുഹൃത്തില്‍ നിന്നാണ് രസകരമായ ഒരു വാദം കേള്‍ക്കാന്‍ ഇടയാകുന്നത്. ഇസ്‌ലാമില്‍ ഇന്ന് ചര്‍ച്ച ചെയ്യപ്പെടുന്ന ഭൗതികമായ അറിവുകളില്‍ സിംഹ ഭാഗവും പാശ്ചാത്യന്‍ ആധുനികതയുടെ പ്രതിഫലങ്ങളാണത്രെ. പടിഞ്ഞാറന്‍ ആധുനികതക്ക് ബദലായി കൊണ്ട് വന്ന ഇസ്‌ലാമിക ആധുനികത (ഇസ്‌ലാമിക് മോഡേണിസം) ആധുനിക വിജ്ഞാനീയങ്ങളെ ഇസ്‌ലാംവല്‍ക്കരിച്ച് തൊണ്ട തൊടാതെ വിഴുങ്ങുകയായിരുന്നുവെന്നും പാശ്ചാത്യന്‍ ആധുനികതയുടെ ദാര്‍ശനിക നേട്ടത്തിന് തല വെച്ച് കൊടുക്കുകയായിരുന്നുവെന്നുമാണ് സുഹൃത്തിന്റെ …

Read More »

ശൈഖുനാ ബാപ്പുട്ടി മുസ്‌ലിയാര്‍: പണ്ഡിതര്‍ക്കിടയിലെ സാത്വിക മുഖം

thelicham

ഇരുപത്തി എട്ടാം വയസ്സില്‍ കടപ്പാടിന്റെ കണക്കെടുപ്പ് നടത്തുമ്പോള്‍, ഉമ്മയും ബാപ്പയും കഴിഞ്ഞാല്‍ പിന്നെ കടപ്പാടുള്ളത് ഈ മനുഷ്യനോടാണ്. കോട്ടക്കലിലെ, പറപ്പൂര്‍ സി.എച്ച്. ബാപ്പുട്ടി മുസ്‌ലിയാര്‍. ബുദ്ധിയുറക്കാത്ത കാലത്ത് സബീലുല്‍ ഹിദായ ഇസ്ലാമിക് കോളേജില്‍ പഠിക്കാന്‍ വേണ്ടി ചേര്‍ന്നതു മുതല്‍ ബഹുഭാഷാ ജ്ഞാനവും, ഭദ്രമായ ലോക വീക്ഷണവും പകര്‍ന്നു തന്ന സബീലുല്‍ ഹിദായയിലെ നീണ്ട പത്തു വര്‍ഷങ്ങളാണ് പിന്നീട് ജീവിതമൊട്ടാകെയും നിര്‍ണയിച്ചു കളഞ്ഞത്. ഉസ്താദ് തന്ന അന്നത്തില്‍ നിന്നാണ് മഞ്ചയും മാംസവും …

Read More »

മലയാളം സോഷ്യല്‍ മീഡിയ: അന്തര്‍ധാര സജീവമാണ്‌

കമ്മ്യൂണിസം പോലെ ലോകം തിരസ്‌കരിച്ചതും മലയാളികള്‍ ഏറ്റെടുത്തതുമായ സംരംഭമായിരുന്നു ഗൂഗിളിന്റെ ബസ്സ് (buzz). 23 മാസത്തെ പരീക്ഷണത്തില്‍ പരാജയമാണെന്ന് ബോധ്യപ്പെട്ടതിനാല്‍ ഗൂഗിളിന് പിന്‍വലിക്കേണ്ടി വന്നെങ്കിലും, മലയാളിയുടെ പില്‍ക്കാല ഇന്റര്‍നെറ്റ് ശീലങ്ങള്‍ക്ക് അടിത്തറയിട്ടത് ബസ്സ് ആണെന്നു പറയാം. ഓര്‍കുട്ട് ഏറെക്കുറെ അസ്തമിക്കുകയും ഫേസ്ബുക്ക് വ്യാപകമായിത്തുടങ്ങുകയും ചെയ്യുന്നതിനിടയിലെ മലയാളിയുടെ ബസ്സ് ജീവിതം കൗതുകമായിരുന്നു. തുറസ്സായ ഒരു സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോം നമ്മള്‍ ആദ്യമായാണ് അന്ന് അനുഭവിച്ചറിയുന്നത്. ബ്ലോഗിംഗില്‍, പോസ്‌റ്റെഴുതുന്ന ബ്ലോഗറും കമന്റ് ചെയ്യുന്ന …

Read More »

ക്യാമ്പസുകളിലെ മുസ്‌ലിം സ്ത്രീകള്‍: സ്ഥലം, ഇടം, ചോദ്യങ്ങള്‍.

സുഹറ ഹസന്റെ ‘മുസ്‌ലിം സ്ത്രീയും കാമ്പസിടങ്ങളും: ചെറുത്ത് നില്‍പ് വ്യക്തിനിഷ്ഠമാവും വിധം’ എന്ന ലേഖനത്തിന്റെ/അനുഭവത്തിന്റെ തുടര്‍ച്ചായി മുസ്‌ലിം സ്ത്രീയുടെ അക്കാദമിക്ക് ഇടങ്ങളെ/ഇടപാടുകളെ കുറിച്ച് പറയാന്‍ ശ്രമിക്കുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട ചില വിഷയങ്ങളുണ്ട്. ചരിത്രത്തിന്റെയും പാട്രിയാര്‍ക്കിയുടെയും വ്യത്യാസങ്ങള്‍ മനസ്സിലാക്കി ജാതി-വംശ-വര്‍ഗ വ്യവസ്ഥകള്‍ അറിഞ്ഞു മാത്രമേ സ്ത്രീ മുന്നേറ്റങ്ങളെ-അനുഭവങ്ങളെ പഠനത്തിന് വിധേയമാക്കുവാന്‍ കഴിയുകയുള്ളു എന്ന് കുംകും സംഗാരി, സുധേഷ് വൈദ് എന്നിവര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഈ വ്യത്യാസങ്ങള്‍ക്ക് മുകളില്‍ നിന്ന് ഒരു തിയറെറ്റിക്കല്‍ ഫോര്‍മുലേഷന്‍ …

Read More »