Home / SLIDER (page 5)

SLIDER

”മുസ്‌ലിം സ്ത്രീയോട് ജ്ഞാനോല്‍പാദനത്തില്‍ ഏര്‍പ്പെടാനാണ് ഖുര്‍ആന്‍ പറയുന്നത്”

THELI

സ്ത്രീയും മുസ്‌ലിം സാമ്പ്രദായികതയില്‍ ഭാഗധേയം നിര്‍ണയിക്കുന്നുണ്ടെന്ന സമകാലിക ബോധമാണ് ഇസ്‌ലാം സംബന്ധിയായ പുതിയ ആലോചനകളെ കൂടുതല്‍ സജീവമാക്കുന്നത്. ഹിജാബ്, പര്‍ദ, നികാഹ്, ത്വലാഖ് തുടങ്ങിയ മുസ്‌ലിം സ്ത്രീ ചര്‍ച്ചകളില്‍ ട്രെഡീഷണല്‍ മുസ്‌ലിം വുമണ്‍/ മോഡേണ്‍ മുസ്‌ലിം വുമണ്‍ എന്നീ രണ്ട് ബൈനറികള്‍ സൃഷ്ടിച്ച് മുസ്‌ലിം സ്ത്രീ എത്രമാത്രം പ്രശ്‌നവത്കരിക്കപ്പെടുന്നുവെന്നതാണ് നാം അന്വേഷിക്കുന്നത്. ബഹുസ്വരസമൂഹത്തില്‍ മുസ്‌ലിം സ്ത്രീ നിര്‍വഹിക്കുന്ന പങ്ക്/ ഭാഗധേയം എന്നിവയെക്കുറിച്ച്, ടൊറന്റോ യൂണിവേഴ്‌സിറ്റിയില്‍ ഡിപ്പാര്‍ട്ട്‌മെന്‍് ഓഫ് പൊളിറ്റിക്കല്‍ സയന്‍സിലെ …

Read More »

ഈമം

thelicaham

ഏട്ടനാണ് അന്ന് അയാളേയും കൊണ്ട് വീട്ടിലേക്ക് വന്നത്. കൂടെയാരെങ്കിലുമുണ്ടെങ്കില്‍ സാധാരണ വിളിച്ചുപറയാറുള്ള ഏട്ടന്‍ അന്ന് അങ്ങനെ ചെയ്തിരുന്നില്ല. ഒരുപക്ഷേ അപ്രതീക്ഷിതമായി കണ്ടുമുട്ടിയതിനാലാവാം. അത്ര വെളുത്തിട്ടല്ലാത്ത അയാളുടെ പ്രകൃതത്തില്‍ എനിക്ക് കൗതുകത്തിന് ഒന്നും ഉണ്ടായിരുന്നില്ല. വീട്ടില്‍ വരുന്ന ഓരോരുത്തരേയും കാര്യമായി പരിചയപ്പെടുത്താന്‍ ശ്രമിക്കാറുള്ള ഏട്ടന്‍ അന്ന് അങ്ങേയറ്റം ശാന്തമായും നിശ്ശബ്ദമായും കാണപ്പെട്ടിരുന്നു. എംടിവിയിലെ ഏറ്റവും പ്രിയങ്കരമായിരുന്ന ഒരു മ്യൂസിക്കിന് പോലും ചെവികൊടുക്കാതെ ഏട്ടന്‍ മുറിയിലേയ്ക്ക് അയാളെയും കൊണ്ട് പോവുക മാത്രമാണ് ചെയ്തത്. …

Read More »

ലോക സന്തുഷ്ടരുടെ സ്വകാര്യ ദു:ഖങ്ങള്

theli

ഞാനാദ്യമായി കരീമിന്റെ റെസ്‌റ്റോറന്റിലെത്തുന്നത് ഒരു വര്‍ഷം മുമ്പാണ്. ചൈനയിലെ ഉയ്ഗൂര്‍ വംശജര്‍ നടത്തുന്ന പരമ്പരാഗത ഹോട്ടല്‍ വിഭവങ്ങളെ കുറിച്ച് ഞാന്‍ നടത്തി വരുന്ന അന്വേഷണത്തിന്റെ ഭാഗമായിരുന്നു ആ സന്ദര്‍ശനവും. ഉയ്ഗൂര്‍ വംശജരെപ്പറ്റി ഒരു ദശാബ്ദമായി ഗവേഷണം നടത്തി വരുന്ന എനിക്ക് ഒരു നിധി വേട്ട പോലെ രസകരമായ അനുഭവമായിരുന്നു അത്. ഹാന്‍ ചൈനീസ് വംശജര്‍ക്ക് ഭൂരിപക്ഷമുള്ള ഷാംഗ്വായ്, ബീജിംഗ്, ഗ്വാംഗ്‌സൗ പോലുള്ള നഗരങ്ങളില്‍ അത്ര വിരളവും അപ്രാപ്യവുമായി മാത്രമേ ഉയ്ഗൂര്‍ …

Read More »

മോ സലയുടെ ഇസ്‌ലാമികത,  ദബാശിയുടെ മുസ്‌ലിം വായന

മുഹമ്മദ് സലാഹ് എന്ന ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ പ്ലെയറെ കായികലോകം പലവിധത്തിലും ആഘോഷിച്ചിട്ടുണ്ട്. ചടുലതയുള്ള കളിക്കാരന്‍ എന്നതിലുപരി, സലാഹിനെ നിര്‍ണയിക്കുന്ന മുസ്‌ലിംനെസ്സിനെയാണ് മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടിയത്. ഒരു അറേബ്യന്‍ രാഷ്ട്രത്തിനു വേണ്ടിയാണ് അദ്ദേഹം കളിക്കുന്നത് എന്ന വസ്തുത പരിഗണിക്കുമ്പോള്‍, കളിയിലെ മതാന്മകതയെക്കുറിച്ച് ചിന്തിക്കുന്നത് സ്വാഭാവികം തന്നെയാണ്. കൂടാതെ, സലാഹിന്റെ ഓരോ ഗോളും ഇസ്ലാമോഫോബിയയുടെ പോസ്റ്റിലേക്കാണ് പതിക്കുന്നതെന്ന വായനകളും ഇതിനകം നടന്നു കഴിഞ്ഞിട്ടുണ്ട്. പരസ്യമായി തന്റെ ഇസ്‌ലാമിക സ്വത്വബോധത്തെ പ്രകാശനം ചെയ്യാനാവുന്നുവെന്നതാണ് സലാഹിനെ വ്യതിരിക്തനാക്കുന്നത്. …

Read More »

ഖിവാമ: സ്ത്രീ പുരുഷ അധികാര ബന്ധങ്ങള്‍

പുരുഷന് മേല്‍ക്കോയ്മയുള്ള അധികാരവ്യവസ്ഥ എതിന്ന് പകരം സ്ത്രീയുടെ അവകാശങ്ങളെയും സ്ത്രീയെ തന്നെയെും സംരക്ഷിക്കാനുള്ള സുവിശേഷ ഘടനയുള്ള സംവിധാനം എന്ന നിലക്കാണ് ഖിവാമ മനസിലാക്കപ്പെടേണ്ടത്. ഒരു രാഷട്ര സംവിധാനത്തെയോ ഉദ്യോഗസംവിധാനത്തെയോ പാര്‍ട്ടിയെയോ നയിക്കുന്ന നേതാവ്, മേലുദ്യഗസ്ഥന്‍ എന്നിവര്‍ തങ്ങളുടെ സഹപ്രവര്‍ത്തകരോട് ഇടപഴകുമ്പോള്‍ എന്തെല്ലാം ജനാധിപത്യ മാനവിക മൂല്യങ്ങള്‍ പാലിക്കുന്നുവോ അതെല്ലാം ഖിവാമയില്‍ സ്ത്രീയും പുരുഷനും പരസ്പരം പാലിക്കണമെന്ന് വിലയിരുത്താവുന്നതാണ്. ഭരണ സൗകര്യത്തിനുള്ളഘടനാപരമായ വിന്യാസം മാത്രമാണ് ഉദ്യോഗ തലങ്ങളില്‍ നിലനില്ക്കുന്നത് എന്നതു പോലെ തന്നെ കുടുംബം എന്ന അടിസ്ഥാനപരമായ സാമൂഹിക സ്ഥാപനത്തിന്റെ ഇഴയടുപ്പമുള്ള നിലനില്‍പാണ് ഖിവാമ ലക്ഷീകരിക്കുത്

Read More »

മൂന്നാം ലിംഗവും അറബ് വംശവും: മറു വായനയുടെ സാധ്യതകള്‍

കൊളംബിയ സര്‍വകലാശാലയില്‍, അറബ് രാഷ്ട്രീയത്തിലും ധൈഷണിക ചരിത്രത്തിലും പ്രൊഫസറായി സേവനമനുഷ്ഠിക്കുന്ന ജോസഫ് മസാദ് (1963) ഇന്ന് ജീവിച്ചിരിക്കുന്ന പ്രഥമഗണനീയനായ ഉത്തരകൊളോണിയല്‍ സൈദ്ധാന്തികനും രാഷ്ട്രമീമാംസാവിദഗ്ധനുമാണ്. ജോര്‍ദാന്‍കാരനായ മസാദിന്റെ അന്വേഷണ മേഖലകള്‍ വിഭിന്നമാണ്. എന്നാല്‍ ഇസ്രയേലിന്റെ അധിനിവേശ രാഷ്ട്രീയവും ഫലസ്തീന്റെ പ്രതിനിധാനങ്ങളും തന്റെ അധ്യാപകനകനായിരുന്ന എഡ്വോര്‍ഡ് സൈദിന്റേതു പോലെ മസാദിന്റെയും പ്രിയപ്പെട്ട വിശകലന വിഷയമാണ്. മറ്റൊന്ന്, പാശ്ചാത്യ ലിബറല്‍ ചിന്തയില്‍ ഇസ്‌ലാമിന്റെ അപരത്വവും ഇസ്‌ലാമിനെ ഒരു epis­teme ആയി സ്വീകരിക്കുന്നതിലെ വംശീയവും-അധിനിവേശപരവുമായ അക്കാദമിക …

Read More »

പൂക്കാ മരങ്ങള്‍ക്കും വെള്ളം നല്‍കുന്ന പ്രാണനായകനെ കാണാന്‍

അരക്കെട്ടില്‍ ആടിയുലയുന്നതോ ആഴ്ന്നു നില്‍ക്കുന്നതോ ആയ നീളങ്ങളുടെ പേരിലാണല്ലോ നമ്മള്‍ മനുഷ്യരെ ആണായും പെണ്ണായും തരം തിരിക്കുന്നത്. ആണും പെണ്ണും അല്ലാത്തവരെങ്കില്‍ ഒന്നിനും കൊള്ളാത്ത തരം കെട്ടവര്‍. അങ്ങനെയുള്ളവര്‍ പഠിച്ചാലെന്ത്, കഴിച്ചാലെന്ത്? ജീവിച്ചാലെന്ത്? കടുത്ത അവഗണനകള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ഇരയായി ജീവിക്കുന്ന ഹിജഡകളെ ആക്ഷേപിക്കാനല്ലാതെ അല്‍പനേരം അവരുടെ ജീവിതം കേള്‍ക്കാന്‍ നാം എന്നെങ്കിലും സമയം കാണാറുണ്ടോ?.. ചെങ്കോട്ടയും ഖുതുബ് മിനാറും ജുമാ മസ്ജിദും ഇന്ത്യാ ഗേറ്റും ലോട്ടസ് ടെമ്പിളുമെല്ലാം കറങ്ങി …

Read More »

മൂന്നാം ലിംഗപദവിയും കര്‍മശാസ്ത്ര വിശകലനവും

മൂന്നാം ലിംഗപദവിയും അവര്‍ അനുഭവിക്കുന്ന സാമൂഹിക സാംസ്‌കാരിക സംഘര്‍ഷങ്ങളും സജീവ ചര്‍ച്ചയായിരിക്കുകയാണ്. ഭിന്നലിംഗ വിഭാഗങ്ങള്‍ക്ക് മൂന്നാംലിംഗപദവി അനുവദിക്കുവാനുള്ള നിയമപരമായ നടപടികളും ഭരണപരമായ നീക്കങ്ങളും ത്വരിതഗതിയിലാണ്. ഖുന്‍സകള്‍ എന്ന് അറിയപ്പെടുന്ന ഭിന്നലിംഗവിഭാഗങ്ങളുടെ സാമൂഹിക ജീവിതത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ പൊതുമണ്ഡലത്തില്‍ ഇപ്പോള്‍ സജീവമാവാന്‍ തുടങ്ങിയിരിക്കുന്നുവെന്നത് പരശ്ശതം വര്‍ഷങ്ങള്‍ക്കു മുമ്പേ ഇസ്‌ലാം ചിട്ടപ്പെടുത്തിയെടുത്ത ഖുന്‍സകളെക്കുറിച്ചുള്ള സാമൂഹിക വീക്ഷണങ്ങള്‍ക്കുള്ള അംഗീകാരപത്രമാണ്. മൃദുലത എന്ന അര്‍ഥത്തില്‍ വരുന്ന ഖനസ് എന്ന ക്രിയാധാതുവില്‍ നിന്നാണ് ഖുന്‍സ എന്ന നാമരൂപത്തിന്റെ …

Read More »

മുസ്‌ലിം സ്ത്രീയും കാമ്പസിടങ്ങളും: ചെറുത്ത്‌നില്‍പ് വ്യക്തിനിഷ്ഠമാവും വിധം

2015-ലെ ഒരു മഞ്ഞു കാലത്താണ് തലസ്ഥാന നഗരിയിലെ ഒരു കേന്ദ്ര സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ത്ഥിനിയായി ഞാന്‍ എന്റോള്‍ ചെയ്യുന്നത്. അവിടെ എന്റെ ഭാഷയും ദേശവുമറിയുന്ന, ഞാനുമായി പലതരം സമാനതകള്‍ പുലര്‍ത്തുന്ന ഒരുപാട് സ്ത്രീകളെ കാണാനായത് എന്നെ തെല്ല് സന്തോഷിപ്പിച്ചു. മാനസികാരോഗ്യ വിദഗ്ദ എന്ന നിലയില്‍, തൊഴില്‍പരമായ എന്റെ അസ്ഥിത്വത്തിന്മേല്‍ അറിയപ്പെടാനും അത് കൂടുതലായി പ്രദര്‍ശിപ്പിക്കാനുമാണ് അന്ന് ഞാന്‍ താത്പര്യപ്പെട്ടത്. പക്ഷേ ഈ അടയാളപ്പെടുത്തല്‍ വളരെ പരിമിതമായ ഇടങ്ങള്‍ മാത്രമേ എനിക്ക് …

Read More »

ആഫ്രിക്ക-ഏഷ്യ: സമുദ്രാന്തര ബന്ധങ്ങള്‍

ഇന്ത്യന്‍ മഹാസമുദ്രം ‘ഇന്ത്യന്‍’ മഹാസമുദ്രം മാത്രമായിരുന്നില്ല. ചരിത്രപരമായി ആഫ്രിക്കന്‍, സന്‍ജ്, അബ്‌സീനിയന്‍, എത്യോപ്യന്‍ സമുദ്രം എന്നുമൊക്കെ ഒരുകാലത്ത് ഈ സമുദ്രം അറിയപ്പെട്ടിരുന്നു. ഇന്ന് പൊതുഭാവനകളില്‍ നിന്നും ഒപ്പം അക്കാദമിക പഠനങ്ങളില്‍ നിന്നും തിരസ്‌കൃതമായ ഈ നാമങ്ങള്‍ കടല്‍ നിരപ്പിലും തീരങ്ങളിലുമായുള്ള ആഫ്രിക്കന്‍ വംശജരുടെ സംഭാവനകളുടെ ചരിത്രപരവും കാലികവുമായ തിരസ്‌കാരങ്ങളുടെ കൂടി പ്രതിനിധാനമാണ്. പക്ഷെ, കഴിഞ്ഞ ദശകത്തില്‍ ഈ മേഖലയില്‍ പുതിയ പഠനങ്ങള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. ഇവിടെ നിരൂപണ വിധേയമാകുന്ന മൂന്നു പുസ്തകങ്ങള്‍ …

Read More »

അനുഭൂതിയാണ് ഹജ്ജ്‌

പരിശുദ്ധ റമദാന്‍ കഴിഞ്ഞ് മുസ്്‌ലിം ലോകം മറ്റൊരു കൗണ്ട് ഡൗണ്‍ ആരംഭിച്ചു കഴിഞ്ഞു. ശവ്വാല്‍, ദുല്‍ഖഅദ്, ദുല്‍ഹിജ്ജയിലെ ആദ്യപകുതി… ആണ്ടറുതിയിലെ ലോക സമ്മേളനത്തിനു സാക്ഷ്യം വഹിക്കാന്‍ മക്കാ നഗരം തയ്യാറായിക്കൊണ്ടിരിക്കുന്നു. ഹജ്ജ്; ജീവിതത്തിലെ അസുലഭ മുഹൂര്‍ത്തങ്ങളിലൊന്നാണ്, ഓരോ ഹാജിയും അല്ലാഹുവിന്റെ അതിഥിയായാണ് മക്കയില്‍ വന്നണയുന്നത്. 1.8 ബില്ല്യണ്‍ മുസ്്‌ലിംകളില്‍ നിന്ന് 2017 ല്‍ ഹജ്ജ് നിര്‍വ്വഹിച്ചത് രണ്ട് മില്ല്യണ്‍ വിശ്വാസികളാണ്. ഓരോ ഹാജിയും തന്റെ കുടംബം, നാട്, സമൂഹം തുടങ്ങിയവയെ …

Read More »

മഹാവിയോഗത്തിന് ഇരുപത്തഞ്ച് തികയുമ്പോള്‍

മത വിദ്യാഭ്യാസ സാംസ്‌കാരിക രംഗത്ത് മുസ്‌ലിം കേരളം ഏറെ മുന്നേറിയ ഇരുപതാം നൂറ്റാണ്ടില്‍ കളങ്കമറ്റ വിശുദ്ധി കൊണ്ടും കണക്കറ്റ പ്രയത്‌നം കൊണ്ടും അസാധാരണമായ സമര്‍പ്പണം കൊണ്ടും അതുല്യമായ പ്രവര്‍ത്തന ശൈലി കൊണ്ടും പൂര്‍ണമായും വേറിട്ടു നിന്ന പണ്ഡിത ശ്രേഷ്ഠനായിരുന്നു മൗലാനാ സി.എച്ച് ഹൈദറൂസ് മുസ്‌ലിയാര്‍. സംഘടനാ ശാക്തീകരണം, മത വിദ്യാ കേന്ദ്രങ്ങളുടെ സംസ്ഥാപനം, മഹല്ല് രൂപവല്‍ക്കരണം തുടങ്ങി ഐക്യ കേരളം സാക്ഷ്യം വഹിച്ച എല്ലാ മത പ്രവബോധന സംരംഭങ്ങളിലും അദ്ദേഹം …

Read More »