Home / Uncategorized

Uncategorized

പ്രപഞ്ചോല്‍പത്തി: വിശ്വാസിയായ ശാസ്ത്രം

നിരവധി ആകൃതികളും വ്യത്യസ്ത രൂപങ്ങളുമുള്ള പദാര്‍ഥ കണങ്ങള്‍ സൃഷ്ടിക്കാന്‍ ദൈവം പ്രാപ്തനാണ്. എന്നല്ല, വ്യത്യസ്ത സാന്ദ്രത (ഡെന്‍സിറ്റി)യും ഊര്‍ജ്ജവു(ഫോഴ്‌സസ്)മുള്ള പദാര്‍ഥങ്ങള്‍ സൃഷ്ടിക്കുകയും പ്രകൃതി നിയമങ്ങള്‍ വൈവിധ്യപൂര്‍ണമാക്കുകയും ചെയ്യും. അതുവഴി പ്രപഞ്ചത്തിന്റെ വിവിധ ദിക്കുകളില്‍ വ്യത്യസ്തതരത്തിലുള്ള ലോകങ്ങള്‍ സൃഷ്ടിക്കുവാനും അവന്‍ പ്രാപ്തനാണ്. ഇവയിലൊന്നിലും യാതൊരു വൈരുദ്ധ്യവും ഞാന്‍ കാണുന്നില്ല- ഐസക് ന്യൂട്ടണ്‍ (ഒപ്റ്റിക്‌സ്).കാര്‍ട്ടീഷ്യന്‍ നാച്വറല്‍ ഫിലോസഫിക്കും അരിസ്റ്റോട്ടീലിയന്‍ ഓപ്റ്റിക്‌സിനും കനത്ത പ്രഹരമേല്‍പിച്ചുകൊണ്ട് 1704ല്‍ ന്യൂട്ടണ്‍ പ്രസിദ്ധീകരിച്ച കൃതിയാണ് ഒപ്റ്റിക്‌സ്. ‘യൂണിവേഴ്‌സി‘ന് പകരം …

Read More »

മതത്തിലെ ശാസ്ത്രവും ശാസ്ത്രത്തിന്റെ മതവും

The pur­pose of sci­ence is to under­stand how the heav­ens go, the pur­pose of reli­gion is to under­stand how to go to heav­en — Galileo Galilei മനുഷ്യരാശിയുടെ ശാസ്ത്രപര്യവേക്ഷണങ്ങളുടെ ഗണത്തില്‍ സുവര്‍ണ നേട്ടമായ ചാന്ദ്രയാത്രയുടെ അമ്പതാം വാര്‍ഷികം ലോകമെങ്ങും ആഘോഷിച്ചു കൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ വാനനിരീക്ഷണത്തിന്റെ ഗതി തന്നെ നിര്‍ണയിച്ച ഗലീലിയോ ഗലീലിയുടെ വാക്കുകള്‍ക്ക് വീണ്ടും പ്രസക്തിയേറുന്നു. ശാസ്ത്രത്തിന്റെയും മതത്തിന്റെയും …

Read More »

കൊളോണിയലാനന്തര വിദ്യാഭ്യാസത്തിന്റെ പ്രശ്‌നങ്ങള്‍, പ്രതിസന്ധികള്‍

ശൈഖ് ഹാമിദ് ഖാന്റെ ‘ആംബിഗസ് അഡ്വഞ്ചര്‍’ എന്ന നോവല്‍ ശ്രദ്ധേയമാകുന്നത് കൊളോണിയല്‍ വിദ്യാഭ്യാസത്തെ അധിനിവേശത്തിന്റെ ആയുധമെന്ന് വ്യാഖ്യാനിക്കുന്നതിലാണ്. യുദ്ധവും അധിനിവേശവും വിമോചനത്തിന്റെ ഉപാധികളാണെന്ന് കീഴടക്കിയവരെ ബോധിപ്പിക്കുമ്പോഴാണ് അധിനിവേശം സമ്പൂര്‍ണ്ണമാവുന്നത്. കൊളോണിയല്‍ കാലത്തെന്ന പോലെ കൊളോണിയലാനന്തരകാലത്തും അധികാരസ്ഥാപനങ്ങളായി തുടരുകയാണ് വിദ്യാലയങ്ങള്‍. അനവധി ജ്ഞാനീയങ്ങളില്‍ പ്രാവീണ്യമുള്ള (മള്‍ട്ടി ലിംഗ്വല്‍) വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കുമെന്ന വാഗ്ദാനമാണ് അവ ആത്യന്തികമായി മുന്നോട്ട് വെക്കുന്നത്. പക്ഷേ, ഇന്ന് സ്ഥാപനങ്ങള്‍ ഏകപാരമ്പര്യത്തെ മാത്രം അംഗീകരിക്കുന്നവരും മറ്റുള്ളവയോട് അകല്‍ച്ചയോ ശത്രുതാ മനോഭാവമോ …

Read More »

പടപ്പാട്ടുകള്‍: വിവര്‍ത്തനത്തിന്റെ രാഷ്ട്രീയ സഞ്ചാരങ്ങള്‍

ദേശീയതയെ കുറിച്ചുള്ള പഠനസന്ദര്‍ഭങ്ങളില്‍ പ്രദേശ(റീജിയണ്‍)ത്തെക്കുറിച്ചുള്ള ചിന്തകള്‍ ഇന്ന് ഏറെ പരിഗണിക്കപ്പെടുന്നുണ്ട്. ദേശരാഷ്ട്രനിര്‍മ്മിതിയുടെ വിമര്‍ശസ്ഥാനത്താണ് ‘റീജിയണ്‍’ പലപ്പോഴും നിലകൊള്ളുന്നത്. ദേശരാഷ്ട്ര(നേഷന്‍ സ്‌റ്റേറ്റ്)ത്തിന്റെ ഭരണയുക്തിക്കനുസരിച്ച് പ്രദേശത്തെ അടയാളപ്പെടുത്താന്‍ നിരന്തരമായി ശ്രമങ്ങള്‍ നടക്കുമ്പോഴും, പ്രദേശത്തിന്റെ ചരിത്രപരവും സാംസ്‌കാരികവുമായ യുക്തികള്‍ അതിനെ നിഷേധിച്ചു കൊണ്ടേയിരിക്കും. പക്ഷേ ഇത്തരത്തില്‍ ദേശരാഷ്ട്രത്തിന്റെ എതിര്‍സ്ഥാനത്ത് പ്രദേശത്തെ കാണുമ്പോഴും ദേശരാഷ്ട്രം വിഭാവനം ചെയ്യപ്പെടുന്ന അതേ മാതൃകയില്‍ തെന്നയാണ് പ്രദേശം അതിന്റെ വിമര്‍ശനസ്ഥാനത്തേയും രൂപപ്പെടുത്തുന്നതെന്ന് കാണാനാവും. യഥാര്‍ത്ഥത്തില്‍ ദേശരാഷ്ട്രയുക്തികള്‍ക്ക് പുറത്ത്, പ്രദേശം സ്വരൂപിക്കുന്ന …

Read More »

മുഹിയിദ്ദീന്‍ മാല: ഭാഷയുടെ ഊടും പാവും

കേരളത്തിലേക്ക് വന്ന അറബികളെക്കുറിച്ചുള്ള ഏറ്റവും പഴക്കമുള്ള രേഖയായി ഗണിക്കപ്പെടുന്ന കൊല്ലം ചെമ്പുതകിട് രേഖകള്‍ പ്രകാരം അറബി ഭാഷ സംസാരിക്കുന്നവര്‍ ഒമ്പതാം നൂറ്റാണ്ട് മുതലേ കേരളത്തിലുണ്ട്. ഈ ബന്ധത്തില്‍ നിന്നാണ് കാലക്രമേണ അറബിയും മലയാളവും ചേര്‍ന്ന, അറബി ലിപിയിലെഴുതുന്ന അറബി മലയാളം എന്ന സമ്മിശ്ര ഭാഷ രൂപപ്പെടുന്നത്. 1607-ല്‍ കോഴിക്കോടുകാരനായ ഖാദി മുഹമ്മദ് രചിച്ച മുഹ്‌യിദ്ധീന്‍ മാലയാണ് അറബി മലയാളത്തിലെ അറിയപ്പെട്ട ആദ്യത്തെ രചന. കേരളത്തിലെ ഇസ്‌ലാമിക പാരമ്പര്യ ചരിത്രത്തിലും മലയാള …

Read More »

ദേശീയ വിദ്യാഭ്യാസ നയവും ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷവും

രാജ്യത്തെ നിലവിലെ വിദ്യാഭ്യാസ സംവിധാനങ്ങളെ പൊളിച്ചെഴുതുന്ന രീതിയിലുള്ള നിര്‍ദേശങ്ങളും നയങ്ങളുമായാണ് കേന്ദ്രസര്‍ക്കാറിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഡ്രാഫ്റ്റ് പുറത്തുവന്നത്. 1986 ല്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയരേഖക്കുശേഷം നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന 2019 ലെ ഈ പോളിസിയെ സംബന്ധിച്ചിടത്തോളം ആശങ്കകളും അവ്യക്തതകളും ഏറെയാണ്. മുന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ. കെ കസ്തൂരിരംഗന്‍റെ നേതൃത്വത്തില്‍ തയ്യാറാക്കിയ പോളിസിയുടെ ചുവടുപിടിച്ചുവരുന്ന സര്‍ക്കാര്‍ നയങ്ങളുടെയും നിയമനിര്‍മാണങ്ങളുടെയും പാഠ്യപദ്ധതികളുടെയും …

Read More »

രിഹ്‌ല’യില്‍ നിന്ന് ‘ഖിസ്സ’യിലേക്കുള്ള യാത്രയുടെ കഥ

ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയില്‍ ഖിസ്സയുടെ കയ്യെഴുത്ത് പ്രതി ഉള്ളതായി ഫ്രീഡ്മാന്റെ പഠനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ശേഷം ലണ്ടന്‍ സന്ദര്‍ശിക്കാന്‍ ലഭിച്ച ആദ്യ അവസരത്തില്‍ തന്നെ ബ്രിട്ടീഷ് ലൈബ്രറിയില്‍ നിന്നും ഖിസ്സയുടെ ഒരു കോപ്പിയെടുത്ത് സൂക്ഷിച്ചു. എല്ലാ റമദാനിലും പുതിയൊരു പ്രൊജക്ട് ചെയ്യുക എന്റെ പതിവാണ്.

Read More »

ഇസ്ലാമിക ജ്ഞാനങ്ങളുടെ പേര്‍ഷ്യന്‍ ശേഖരങ്ങള്‍ക്ക് ഒരാമുഖം

ഭാഷാ ശാസ്ത്രജ്ഞരുടെ വര്‍ഗീകരണമനുസരിച്ച് ഇന്‍ഡോ യൂറോപ്യന്‍ ഭാഷകളുടെ ഉപശാഖയായ ഇന്‍ഡോ ഇറാനിയന്‍ വര്‍ഗത്തിലാണ് പേര്‍ഷ്യന്‍ ഭാഷ ഉള്‍പ്പെടുന്നത്. അറബി കഴിഞ്ഞാല്‍ ഇസ്‌ലാമിക ലോകത്തെ ഇത്രയേറെ സ്വാധീനിച്ച മറ്റൊരു ഭാഷ കാണില്ല. 2017 ലെ കണക്കനുസരിച്ച് 295 മില്യന്‍ ജനങ്ങള്‍ അറബി ഭാഷ സംസാരിക്കുമ്പോള്‍ 110 മില്യന്‍ ജനങ്ങള്‍ പേര്‍ഷ്യന്‍ ഭാഷ സംസാരിക്കുന്നുണ്ട്. പേര്‍ഷ്യന്‍ ഭാഷയിലെ 50% പദങ്ങളും അറബിയില്‍ നിന്ന് കടമെടുത്തതാണെങ്കില്‍ 5000ത്തോളം പദങ്ങള്‍ പേര്‍ഷ്യനില്‍ നിന്ന് അറബിയിലേക്ക് വന്നിട്ടുണ്ട്. …

Read More »

പാട്ടിന്റെ കപ്പലില്‍ ഒരു ഹജ്ജ് യാത്ര

കെ.ടി മാനു മുസ്‌ലിയാരുടെ 'ഹജ്ജ് യാത്ര' എന്ന കാവ്യത്തിന് അര നൂറ്റാണ്ട് തികയുമ്പോള്‍ മലയാളം അധ്യാപകന്‍ കൂടിയായ ലേഖകന്‍ നടത്തുന്ന നിരൂപണം

Read More »

ഒരു സാധാരണ ദിവസം

സെക്യൂരിറ്റി ഓഫീസര്‍നേരത്തെ തന്നെ എണീറ്റുശുഭ്ര വസത്രങ്ങളണിഞ്ഞുനട്ട്‌സ് ചേര്‍ത്ത ഹണി ടോസ്റ്റ് കഴിച്ചുമക്കള്‍ക്കെല്ലാം മുത്തം കൊടുത്ത്ഭാര്യയെ തീവ്രമായി ആലിംഗനം ചെയ്ത്അയാള്‍ ജോലിക്കായി ഇറങ്ങിവെടിവെച്ചുകൊല്ലേണ്ട പത്തുപേരുടെ ഫയലുകളുണ്ടായിരുന്നുഅയാളുടെ ഡസ്‌കില്‍മിന്റ് ടീ കുടിക്കുന്നതിനിടെഅവയെല്ലാം അയാള്‍ ഒപ്പിട്ടുകൊടുത്തുകൃത്യം പത്തുമണിക്ക്വെടിവെച്ചുകൊല്ലാന്‍ ഉത്തരവിട്ടുകൊല്ലുമ്പോള്‍ ഉന്നം തെറ്റിപ്പോയതിന് ഗണ്‍മാനെ ശാസിച്ച്തന്റെ കൈത്തോക്കെടുത്ത്്അവര്‍ക്കുനേരെപത്തുതവണ വീണ്ടും നിറയൊഴിച്ചുതന്റെ ഷിഫ്റ്റ് അവസാനിക്കും മുമ്പ്കൊല്ലപ്പെട്ടവരുടെ അമ്മമാരെ അയാള്‍ സന്ദര്‍ശിച്ചുഅവരുടെ മക്കളെക്കൊന്ന വെടിയുണ്ടയുടെ വിലയായിനൂറു ദീനാര്‍ വീതം അടക്കാന്‍ ഉത്തരവിട്ടുവൈകുന്നേരം,തന്റെ സഹോദരന്റെപിറന്നാള്‍ അയാള്‍ ആഘോഷിച്ചുരാത്രി,ഒരൂ രക്തത്തുള്ളി തന്റെ …

Read More »

മമൂസൈന്‍: പ്രണയാഖ്യാനത്തിന്റെ കുര്‍ദിഷ് ആദ്ധ്യാത്മിക തലങ്ങള്‍

സൂഫിയും തത്വചിന്തകനുമായ കുര്‍ദിഷ് കവി അഹ്മദ് ഖാനിയുടെ സൂഫീ ദാര്‍ശനിക പ്രണയ ട്രാജഡിയാണ് മമൂസൈന്‍. ഇസ്‌ലാമിക ആദ്ധ്യാത്മികതയിലൂന്നിയ റോമിയോ ആന്‍ഡ് ജൂലിയറ്റാണ് മമുസൈനെന്നാണ് സഈദ് റമദാന്‍ ബൂത്വി നിരീക്ഷിക്കുന്നത്. ആദ്ധ്യാത്മികവും അതിഭൗതികവുമായ പ്രണയത്തെയും മൂല്യങ്ങളെയുമാണ് മം, സൈന്‍ എന്നീ സങ്കല്‍പ പാത്രങ്ങളായി ഖാനി അവതരിപ്പിക്കുന്നത്. ഷേക്‌സ്പീരിയന്‍ ട്രാജഡികളോട് കിടപിടിക്കുന്ന ആഖ്യാനവും ഇതിവൃത്തവുമുള്ള ഈ സൂഫീ ക്ലാസിക് നോവല്‍ പക്ഷെ, അര്‍ഹിക്കുന്ന പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും വിഷയീഭവിച്ചിട്ടില്ല. തദ്വിഷയകമായി നടന്ന പഠനങ്ങളില്‍ ഖാദ്‌രി …

Read More »

ഹിന്ദുത്വ ദേശീയതയുടെ ഉന്മാദങ്ങള്‍

ക്ലാസിക്കല്‍ ഫാഷിസത്തെ കുറിച്ച് ജര്‍മന്‍ കമ്യൂണിസ്റ്റ് നേതാവായിരുന്ന ഗ്യോര്‍ഗി ദിമിത്രോവിന്റെ നിര്‍വചനത്തെ ആധാരമാക്കിയാണ് ബിജെപി ഒരു ഫാഷിസ്റ്റ് പാര്‍ട്ടിയല്ല എന്ന നിഗമനത്തില്‍ സൈദ്ധാന്തിക മാര്‍ക്‌സിസ്റ്റായ പ്രകാശ് കാരാട്ട് എത്തിച്ചേര്‍ന്നത്. ദിമിത്രോവിന്റെ നിര്‍വചനത്തിന്റെ അക്ഷരാര്‍ത്ഥം മാത്രം പകര്‍ത്തിയെടുക്കുമ്പോള്‍ ഈ പിഴച്ച നിഗമനം സ്വാഭാവികമാണ്. സാമൂഹിക വിശകലനത്തിന് പുസ്തകങ്ങളെ മാത്രം ആശ്രയിക്കുകയും ജനങ്ങളുടെ ദൈനംദിന ജീവിതത്തിലെ അനുഭവ യാഥാര്‍ത്ഥ്യങ്ങളെ അവഗണിക്കുകയും ചെയ്യുന്ന ഏതൊരാള്‍ക്കും സംഭവിക്കാവുന്ന പിഴവ് തന്നെയാണ് കാരാട്ടിന്റേത്. ഫാഷിസം അതിന്റെ ക്ലാസിക്കല്‍ …

Read More »