Home / Uncategorized (page 3)

Uncategorized

ഫുആദ് സെസ്ഗിന്‍: സംവാദങ്ങള്‍ക്ക് വഴിയൊരുക്കിയ ചരിത്രകാരന്‍

അറബ് ഇസ്‌ലാമിക ചരിത്ര ഗവേഷണ, സംവാദ രംഗത്ത് അമൂല്യ സംഭാവനകളര്‍പ്പിച്ച് വിസ്മൃതമായ ചരിത്രസത്യങ്ങളെ പുനരുജ്ജീവിപ്പിച്ച ആധുനിക ചരിത്രകാരന്മാരില്‍ പ്രഥമ ഗണനീയനായിരുന്നു ഈയിടെ അന്തരിച്ച തുര്‍ക്കി പണ്ഡിതന്‍ ഫുആദ് സെസ്ഗിന്‍. യാദൃശ്ചികമായി ചരിത്രഗവേഷണങ്ങളുടെ ഭാഗമാവുകയും പിന്നീട് ഈ മേഖലയില തന്നെ ആധികാരിക ശബ്ദവും അവംലംബവുമായി മാറുകയായിരുന്നു സെസ്ഗിന്‍. യൂറോ കേന്ദ്രീകൃതമായ ചരിത്രമെന്ന (യൂറോ സെന്‍ട്രിക് ഹിസ്റ്ററി ഓഫ് സയന്‍സ്) സങ്കല്‍പത്തെ ചോദ്യം ചെയ്ത്, ചരിത്രത്തില്‍ ശാസ്ത്രത്തിനും ഇതര വിജ്ഞാനീയങ്ങള്‍ക്കും യൂറോപ്പിന് പുറത്തുള്ളവരര്‍പ്പിച്ച …

Read More »

മോ സലയുടെ ഇസ്‌ലാമികത,  ദബാശിയുടെ മുസ്‌ലിം വായന

മുഹമ്മദ് സലാഹ് എന്ന ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ പ്ലെയറെ കായികലോകം പലവിധത്തിലും ആഘോഷിച്ചിട്ടുണ്ട്. ചടുലതയുള്ള കളിക്കാരന്‍ എന്നതിലുപരി, സലാഹിനെ നിര്‍ണയിക്കുന്ന മുസ്‌ലിംനെസ്സിനെയാണ് മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടിയത്. ഒരു അറേബ്യന്‍ രാഷ്ട്രത്തിനു വേണ്ടിയാണ് അദ്ദേഹം കളിക്കുന്നത് എന്ന വസ്തുത പരിഗണിക്കുമ്പോള്‍, കളിയിലെ മതാന്മകതയെക്കുറിച്ച് ചിന്തിക്കുന്നത് സ്വാഭാവികം തന്നെയാണ്. കൂടാതെ, സലാഹിന്റെ ഓരോ ഗോളും ഇസ്ലാമോഫോബിയയുടെ പോസ്റ്റിലേക്കാണ് പതിക്കുന്നതെന്ന വായനകളും ഇതിനകം നടന്നു കഴിഞ്ഞിട്ടുണ്ട്. പരസ്യമായി തന്റെ ഇസ്‌ലാമിക സ്വത്വബോധത്തെ പ്രകാശനം ചെയ്യാനാവുന്നുവെന്നതാണ് സലാഹിനെ വ്യതിരിക്തനാക്കുന്നത്. …

Read More »

ഖിവാമ: സ്ത്രീ പുരുഷ അധികാര ബന്ധങ്ങള്‍

പുരുഷന് മേല്‍ക്കോയ്മയുള്ള അധികാരവ്യവസ്ഥ എതിന്ന് പകരം സ്ത്രീയുടെ അവകാശങ്ങളെയും സ്ത്രീയെ തന്നെയെും സംരക്ഷിക്കാനുള്ള സുവിശേഷ ഘടനയുള്ള സംവിധാനം എന്ന നിലക്കാണ് ഖിവാമ മനസിലാക്കപ്പെടേണ്ടത്. ഒരു രാഷട്ര സംവിധാനത്തെയോ ഉദ്യോഗസംവിധാനത്തെയോ പാര്‍ട്ടിയെയോ നയിക്കുന്ന നേതാവ്, മേലുദ്യഗസ്ഥന്‍ എന്നിവര്‍ തങ്ങളുടെ സഹപ്രവര്‍ത്തകരോട് ഇടപഴകുമ്പോള്‍ എന്തെല്ലാം ജനാധിപത്യ മാനവിക മൂല്യങ്ങള്‍ പാലിക്കുന്നുവോ അതെല്ലാം ഖിവാമയില്‍ സ്ത്രീയും പുരുഷനും പരസ്പരം പാലിക്കണമെന്ന് വിലയിരുത്താവുന്നതാണ്. ഭരണ സൗകര്യത്തിനുള്ളഘടനാപരമായ വിന്യാസം മാത്രമാണ് ഉദ്യോഗ തലങ്ങളില്‍ നിലനില്ക്കുന്നത് എന്നതു പോലെ തന്നെ കുടുംബം എന്ന അടിസ്ഥാനപരമായ സാമൂഹിക സ്ഥാപനത്തിന്റെ ഇഴയടുപ്പമുള്ള നിലനില്‍പാണ് ഖിവാമ ലക്ഷീകരിക്കുത്

Read More »

പൂക്കാ മരങ്ങള്‍ക്കും വെള്ളം നല്‍കുന്ന പ്രാണനായകനെ കാണാന്‍

അരക്കെട്ടില്‍ ആടിയുലയുന്നതോ ആഴ്ന്നു നില്‍ക്കുന്നതോ ആയ നീളങ്ങളുടെ പേരിലാണല്ലോ നമ്മള്‍ മനുഷ്യരെ ആണായും പെണ്ണായും തരം തിരിക്കുന്നത്. ആണും പെണ്ണും അല്ലാത്തവരെങ്കില്‍ ഒന്നിനും കൊള്ളാത്ത തരം കെട്ടവര്‍. അങ്ങനെയുള്ളവര്‍ പഠിച്ചാലെന്ത്, കഴിച്ചാലെന്ത്? ജീവിച്ചാലെന്ത്? കടുത്ത അവഗണനകള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ഇരയായി ജീവിക്കുന്ന ഹിജഡകളെ ആക്ഷേപിക്കാനല്ലാതെ അല്‍പനേരം അവരുടെ ജീവിതം കേള്‍ക്കാന്‍ നാം എന്നെങ്കിലും സമയം കാണാറുണ്ടോ?.. ചെങ്കോട്ടയും ഖുതുബ് മിനാറും ജുമാ മസ്ജിദും ഇന്ത്യാ ഗേറ്റും ലോട്ടസ് ടെമ്പിളുമെല്ലാം കറങ്ങി …

Read More »

ഫസ്വ്‌ലുല്‍ മഖാല്‍: പ്രബുദ്ധതയുടെ മുസ്‌ലിം മാനിഫെസ്റ്റോ

അല്‍പം തത്വചിന്ത മനുഷ്യമനസ്സിനെ ദൈവനിഷേധത്തിലേക്ക് നയിക്കുമ്പോള്‍ തത്വചിന്തയിലുള്ള അഗാത ജ്ഞാനം മതവിശ്വാസത്തിലേക്ക് ആനയിക്കുന്നു: ഫ്രാന്‍സിസ് ബേക്കണ്‍. ഇരുപതാം നൂറ്റാണ്ടിലെ തത്വചിന്താലോകത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പ്രഖ്യാപനമായിരുന്നു ഫ്രെഡറിക് നീത്‌ഷേയുടെ ‘അങ്ങനെയാണ് സൗരാഷ്ട്രര്‍ സംസാരിച്ചത്’ (ദസ് സ്‌പോക്ക് സൊരാഷ്ട്രര്‍) എന്ന കൃതിയിലെ ‘ദൈവത്തിന്റെ അന്ത്യം’. നീത്‌ഷേയുടെ ഈ പ്രഖ്യാപനത്തിന്റെ ചുവട് പിടിച്ച് ഡെത്ത് ഓഫ് ഗോഡ് മൂവ്‌മെന്‍ന്റ്’ കള്‍ വരെ ഇരുപതാം നൂറ്റാണ്ടില്‍ സജീവ സാന്നിധ്യമായി മാറുകയും മതവിശ്വാസത്തിന്റെ ശാസ്ത്രീയതയും യുക്തി …

Read More »

ഫുസൂസുല്‍ ഹികം: ദീപ്ത ജ്ഞാനത്തിന്റെ വചനപ്പൊരുളുകള്‍-2

ആധുനിക പ്രോമിത്യൂസ് എന്ന ഖ്യാതി നേടിയ ഫ്രാങ്കന്‍സ്‌റ്റെന്‍ എന്ന മേരി ഷെല്ലിയുടെ നോവലില്‍ കേന്ദ്ര കഥാപാത്രമായ ഫ്രാങ്കന്‍സ്റ്റെന്‍ വികാര നിര്‍ഭരനായി പ്രതികരിക്കുന്ന ഒരു രംഗമുണ്ട്. അവന്‍ പറയുന്നതിങ്ങനെ: ‘ആകാശ ഭൂമികളുടെ രഹസ്യങ്ങള്‍ അറിയുവാന്‍ ഞാനേറെ ആശിച്ചിരുന്നു. ഭൗതിക ലോകത്തെ വസ്തുക്കളുടെ ബാഹ്യ പദാര്‍ഥങ്ങള്‍ പ്രകൃതിയുടെ ആന്തരിക രഹസ്യങ്ങള്‍, മനുഷ്യാത്മാവിന്റെ നിഗൂഢപൊരുളുകള്‍ എല്ലാം എന്റെ മനസിനെ മഥിച്ചിരുന്നപ്പോഴെല്ലാം ആ അന്വേഷണങ്ങള്‍ ഭൗതികാതീതമായ അതീന്ദ്രീയ തലത്തിലേക്കാണ് നീങ്ങിയിരുന്നത്. പ്രപഞ്ചത്തിന്റെ ഭൗതിക രഹസ്യങ്ങളിലേക്ക് എന്ന് …

Read More »

ഉത്തരേന്ത്യ ദാറുല്‍ഹുദയെ കാത്തിരിക്കുന്നു

ദാറുല്‍ഹുദാ ഇസ്്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ ബിരുദദാന സമ്മേളനത്തോടനുബന്ധിച്ച തെളിച്ചം മാസിക സ്‌പെഷ്യല്‍ ഇഷ്യൂ പുറത്തിറക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. മുസ്‌ലിം സമുദായത്തിനകത്തെ അനിവാര്യതകളുടെ വിടവ് നികത്തുകയാണ് തെളിച്ചം മാസിക ചെയ്തുകൊണ്ടിരിക്കുന്നത്. തെളിച്ചം മാസികയുടെ ഒരു നല്ലവായനക്കാരനാണ് ഞാന്‍. എനിക്ക് അതിന്റെ തുടക്കകാലം മുതലേ അഭേദ്യമായ ആത്മബന്ധമുണ്ടായിരുന്നു. എല്ലാ ലക്കങ്ങളും വായിച്ചു തീര്‍ക്കാനുള്ള പരിമിതികള്‍ ഉണ്ടായിട്ടുകൂടി മിക്കവാറും ലക്കങ്ങളെല്ലാം ഞാന്‍ വായിക്കാന്‍ ശ്രമിക്കാറുണ്ട്. പല സന്ദര്‍ഭങ്ങളിലായി തെളിച്ചത്തിലെ ലേഖനങ്ങളും പഠനങ്ങളും എന്റെ പ്രസംഗങ്ങളിലും ലേഖനങ്ങളിലും …

Read More »

ഖുര്‍ആന്‍ പെണ്‍വായനകളും കേരള മുസ്‌ലിം പ്രതികരണങ്ങളും

quran women rading in kerala

(ജി.ഐ.ഒ മുസ്‌ലിം വിമിന്‍സ് കൊളോക്യത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തിന്റെ പരിഷ്‌കരിച്ച പതിപ്പ്)(ജി.ഐ.ഒ മുസ്‌ലിം വിമിന്‍സ് കൊളോക്യത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തിന്റെ പരിഷ്‌കരിച്ച പതിപ്പ്) ഇസ്‌ലാമിലെ അടിസ്ഥാന പ്രമാണങ്ങളുടെ ആധികാരിക വ്യാഖ്യാനങ്ങള്‍ പുരുഷ കേന്ദ്രീകൃതമായതിനാല്‍ ഇസ്‌ലാമിക വൈജ്ഞാനിക മണ്ഡലത്തില്‍ നിന്നും സാമൂഹിക ഇടങ്ങളില്‍ നിന്നും മുസ്‌ലിം സ്ത്രീ ചരിത്രപരമായി മാറ്റി നിര്‍ത്തപ്പെട്ടുവെന്ന് വാദിച്ചുകൊണ്ടാണ് ഖുര്‍ആന്‍ വചനങ്ങളുടെ സ്ത്രീ വ്യാഖ്യാതാക്കള്‍ രംഗത്തു വരുന്നത്. സാമ്പ്രാദായിക വ്യാഖ്യാന രീതികളെ വിമര്‍ശന വിധേയമാക്കി, ലിംഗനീതി (ജെന്‍ഡര്‍ ജസ്റ്റിസ്) എന്ന …

Read More »

 ഞാന്‍ കലഹിക്കുന്നു, അതാണണെന്റെ അസ്തിത്വം: മുഹമ്മദലിയുടെ സ്വത്വ വിചാരങ്ങള്‍

muhammali clay

ഞാന്‍ ചിന്തിക്കുന്നു അതാണന്റെ അസ്തിത്വം, (I Think there­fore i am ) ഞാന്‍ അനുഭവിക്കുന്നു അതിലാണെന്റെ അസ്തിത്വം,(I feel There­fore i am ) ഞാന്‍ കലഹിക്കുന്നു അതാണെന്റെ അസ്തിത്വം(I Revolt there­fore i am) എന്ന ദെക്കാര്‍ത്തിന്റെയും ഗൈദയുടേയും കാമുവിന്റെയും വാക്കുകള്‍ മനുഷ്യനെ നിര്‍വചിക്കാനുള്ള ശ്രമങ്ങളാണ്. ‘ചിന്ത’ മനുഷ്യന്റെ അതുല്യ സ്വഭാവത്തെ മുന്നോട്ട് വെക്കുന്നതിനാല്‍ കാമുവിന്റെയും ഗൈദയുടെയും വിചാരപ്പെടലുകളേക്കാള്‍ പ്രചാരം നേടിയത് ദെക്കാര്‍ത്തയുടെ മനുഷ്യനെക്കുറിച്ചുള്ള നിര്‍വചനമാണ്. എന്നാല്‍ …

Read More »

ഫല്സ്ഥീനികളും സായുധസമരവും

1949 ല്‍ ചേര്‍ന്ന യു. എന്നിന്റെ ജനീവ സമ്മേളനത്തിലാണ് ദേശിയ പ്രക്ഷോഭങ്ങളെയും ചൂഷിതരുടെ സായുധ സമരങ്ങളെയും ന്യായീകരിച്ച് കൊണ്ടുള്ള പ്രത്യേക  പ്രോട്ടോക്കോള്‍ അന്തര്‍ദേശീയ നിയമത്തോട് ചേര്‍ക്കപ്പെടുന്നത്. വ്യക്തി സ്വാതന്ത്ര്യവും മനുഷ്യവകാശങ്ങളും ഒരാളുടെ ജന്മാവശ്യങ്ങളാണെന്ന് തിരിച്ചറിഞ്ഞ പ്രസ്തുത സമ്മേളനം കൊളോണിയല്‍ ആധിപത്യത്തിനെതിരെയുള്ള സായുധ പ്രതിരോധങ്ങള്‍ക്ക് പ്രത്യേക നിയപരിപക്ഷ നല്‍കുകയുണ്ടായി.  1949 ല്‍ ചേര്‍ന്ന യു. എന്നിന്റെ ജനീവ സമ്മേളനത്തിലാണ് ദേശിയ പ്രക്ഷോഭങ്ങളെയും ചൂഷിതരുടെ സായുധ സമരങ്ങളെയും ന്യായീകരിച്ച് കൊണ്ടുള്ള പ്രത്യേക  പ്രോട്ടോക്കോള്‍ …

Read More »