Home / Uncategorized (page 4)

Uncategorized

ഖുര്‍ആന്‍ പെണ്‍വായനകളും കേരള മുസ്‌ലിം പ്രതികരണങ്ങളും

quran women rading in kerala

(ജി.ഐ.ഒ മുസ്‌ലിം വിമിന്‍സ് കൊളോക്യത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തിന്റെ പരിഷ്‌കരിച്ച പതിപ്പ്)(ജി.ഐ.ഒ മുസ്‌ലിം വിമിന്‍സ് കൊളോക്യത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തിന്റെ പരിഷ്‌കരിച്ച പതിപ്പ്) ഇസ്‌ലാമിലെ അടിസ്ഥാന പ്രമാണങ്ങളുടെ ആധികാരിക വ്യാഖ്യാനങ്ങള്‍ പുരുഷ കേന്ദ്രീകൃതമായതിനാല്‍ ഇസ്‌ലാമിക വൈജ്ഞാനിക മണ്ഡലത്തില്‍ നിന്നും സാമൂഹിക ഇടങ്ങളില്‍ നിന്നും മുസ്‌ലിം സ്ത്രീ ചരിത്രപരമായി മാറ്റി നിര്‍ത്തപ്പെട്ടുവെന്ന് വാദിച്ചുകൊണ്ടാണ് ഖുര്‍ആന്‍ വചനങ്ങളുടെ സ്ത്രീ വ്യാഖ്യാതാക്കള്‍ രംഗത്തു വരുന്നത്. സാമ്പ്രാദായിക വ്യാഖ്യാന രീതികളെ വിമര്‍ശന വിധേയമാക്കി, ലിംഗനീതി (ജെന്‍ഡര്‍ ജസ്റ്റിസ്) എന്ന …

Read More »

 ഞാന്‍ കലഹിക്കുന്നു, അതാണണെന്റെ അസ്തിത്വം: മുഹമ്മദലിയുടെ സ്വത്വ വിചാരങ്ങള്‍

muhammali clay

ഞാന്‍ ചിന്തിക്കുന്നു അതാണന്റെ അസ്തിത്വം, (I Think therefore i am ) ഞാന്‍ അനുഭവിക്കുന്നു അതിലാണെന്റെ അസ്തിത്വം,(I feel Therefore i am ) ഞാന്‍ കലഹിക്കുന്നു അതാണെന്റെ അസ്തിത്വം(I Revolt therefore i am) എന്ന ദെക്കാര്‍ത്തിന്റെയും ഗൈദയുടേയും കാമുവിന്റെയും വാക്കുകള്‍ മനുഷ്യനെ നിര്‍വചിക്കാനുള്ള ശ്രമങ്ങളാണ്. ‘ചിന്ത’ മനുഷ്യന്റെ അതുല്യ സ്വഭാവത്തെ മുന്നോട്ട് വെക്കുന്നതിനാല്‍ കാമുവിന്റെയും ഗൈദയുടെയും വിചാരപ്പെടലുകളേക്കാള്‍ പ്രചാരം നേടിയത് ദെക്കാര്‍ത്തയുടെ മനുഷ്യനെക്കുറിച്ചുള്ള നിര്‍വചനമാണ്. എന്നാല്‍ …

Read More »

ഫല്സ്ഥീനികളും സായുധസമരവും

1949 ല്‍ ചേര്‍ന്ന യു. എന്നിന്റെ ജനീവ സമ്മേളനത്തിലാണ് ദേശിയ പ്രക്ഷോഭങ്ങളെയും ചൂഷിതരുടെ സായുധ സമരങ്ങളെയും ന്യായീകരിച്ച് കൊണ്ടുള്ള പ്രത്യേക  പ്രോട്ടോക്കോള്‍ അന്തര്‍ദേശീയ നിയമത്തോട് ചേര്‍ക്കപ്പെടുന്നത്. വ്യക്തി സ്വാതന്ത്ര്യവും മനുഷ്യവകാശങ്ങളും ഒരാളുടെ ജന്മാവശ്യങ്ങളാണെന്ന് തിരിച്ചറിഞ്ഞ പ്രസ്തുത സമ്മേളനം കൊളോണിയല്‍ ആധിപത്യത്തിനെതിരെയുള്ള സായുധ പ്രതിരോധങ്ങള്‍ക്ക് പ്രത്യേക നിയപരിപക്ഷ നല്‍കുകയുണ്ടായി.  1949 ല്‍ ചേര്‍ന്ന യു. എന്നിന്റെ ജനീവ സമ്മേളനത്തിലാണ് ദേശിയ പ്രക്ഷോഭങ്ങളെയും ചൂഷിതരുടെ സായുധ സമരങ്ങളെയും ന്യായീകരിച്ച് കൊണ്ടുള്ള പ്രത്യേക  പ്രോട്ടോക്കോള്‍ …

Read More »

നൃത്തം ചെയ്യുന്ന ദര്‍വേശകളുടെ നാട്ടില്‍

ജലാലുദ്ധീന്‍ റൂമി

ഇസ്തംബൂളില്‍ പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന ഇബ്‌നു ഖല്‍ദൂന്‍ യൂനിവേഴ്‌സിറ്റിയുടെ ഉല്‍ഘാടന പരിപാടിയിലും അനുബന്ധ അന്താരാഷ്ട്ര സെമിനാറിലും സംബന്ധിക്കാനാണ് തുര്‍ക്കിയിലെത്തുന്നത്. ഉസ്മാനീ ഖിലാഫത്തിന്റെ പ്രതാപം വിളിച്ചോതുന്ന ഇസ്തംബൂളില്‍ ഒരാഴ്ച ചിലവഴിച്ച ശേഷം സല്‍ജൂഖ് ഭരണത്തിന്റെ ആസ്ഥാനവും മൗലാനാ ജലാലുദ്ദീന്‍ റൂമിയുടെ അനുരാഗ വസന്തം പൂത്ത മണ്ണുമായ കൊന്‍യയിലേക്കായിരുന്നു അടുത്ത യാത്ര.  തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയുടെ തെക്ക് ഭാഗത്തായി മധ്യ അനാറ്റോലിയയിലാണ് കൊന്‍യ നഗരം സ്ഥിതി ചെയ്യുന്നത്. സിവിലൈസേഷനല്‍ ടൂറിസത്തിന് ഏറെ പേരു കേട്ട …

Read More »

റൂമിയുടെ പട്ടവും ഇസ്‌ലാമിന്റെ നൂലും

thelicham

ബ്രിട്ടീഷ് റോക് ബാന്‍ഡ് കോള്‍ഡ്‌പ്ലേ ആര്‍ടിസ്റ്റ് ക്രിസ് മാര്‍ട്ടിനും ഹോളിവുഡ് നടി ഗ്വനിത്ത് പാള്‍ട്രോയും തമ്മിലുള്ള ബന്ധം വിഛേദനത്തിന്റെ വക്കിലെത്തിയ സമയം, ക്രിസ് മാര്‍ട്ടിന് സുഹൃത്ത് ഒരു പുസ്തകം സമ്മാനിക്കുന്നു. കോള്‍മാന്‍ ബാര്‍ക്‌സിന്റെ മസ്‌നവി വിവര്‍ത്തനമായിരുന്നു അത്. മാര്‍ട്ടിന്റെ പിന്നീടുള്ള ജീവിതത്തിന്റെ ഗതി തന്നെ മസ്‌നവി മാറ്റിയെഴുതി. കോള്‍ഡ്‌പ്ലേയുടെ പുതിയ ആല്‍ബത്തില്‍ ബാര്‍ക്‌സ് മസ്‌നവി വായിക്കുന്ന രംഗമുണ്ട്. സെലിബ്രിറ്റികളുടെ വരെ ആത്മീയാന്വേഷണങ്ങളെ പ്രചോദിപ്പിക്കാന്‍പോന്നതായിരുന്നു റൂമി രചനകള്‍. മഡോണയുടെയും ടില്‍ഡ സ്വിന്റണിന്റെയും …

Read More »

എട്ടാം പേജില്‍ തീരുന്ന ജീവിതങ്ങളെക്കുറിച്ച്

പട്ടിണി മരണം മുതല്‍ ലൈംഗിക പീഡന മരണം വരെ, സ്വാഭാവിക മരണം മുതല്‍ അപകട മരണം വരെ, ആത്മഹത്യതൊട്ട് കൊലപാതകങ്ങള്‍ വരെ- എട്ടാം പേജ് എപ്പോഴും നിറഞ്ഞിരിക്കും. മരണാനുഭവങ്ങള്‍ക്കിടയില്‍ ജീവിച്ച്, തന്റെ വിരലുകളില്‍ അനവധിയാളുടെ മരണത്തിന്റെ തണുപ്പേറ്റു വാങ്ങുന്ന ഒരു പത്രപ്രവത്തകന്റെ (ജിത്തു) ആത്മ സംഘര്‍ഷങ്ങളെ വൈവിധ്യമാര്‍ന്ന വിതാനങ്ങള്‍ ചേര്‍ത്തനുഭവിപ്പിക്കുന്ന മലയാള ഹ്രസ്വ ചിത്രമാണ് എട്ടാം പേജ്. എല്ലാ പത്രങ്ങളിലും ചരമവാര്‍ത്തകളുടെ ഇടമാണ് എട്ടാം പേജ്. മരണത്തിന്റെ വൈവിധ്യമാര്‍ന്ന രൂപങ്ങളെയും …

Read More »

ഇസ്‌ലാം ഭീതിയിലെ അമേരിക്കന്‍ നിര്‍മിതികള്‍

  കഴിഞ്ഞ നവംബര്‍ 27ന് കാലിഫോര്‍ണിയയിലെയും ജോര്‍ജിയയിലെയും ആറ് പള്ളികളിലേക്ക് വന്ന കത്തുകളുടെ ഉള്ളടക്കം അമേരിക്കന്‍മുസ്‌ലിമിന്റെ ഇമേജ്  ട്രംപിന് ശേഷം എങ്ങനെ നിര്‍മിക്കപ്പെടുമെന്നും അവ സൃഷ്ടിക്കുന്ന ഇസ്‌ലാം ഭീതി പുതിയ അമേരിക്കന്‍ രാഷ്ട്രീയത്തെ എങ്ങനെ മാറ്റിയെടുക്കുമെന്നതിന്റെയും പ്രത്യക്ഷ സൂചനകളാണ്. നഗരത്തിലെ മുഖ്യനായ ട്രംപ് സാത്താന്റെ സന്തതികളായ മുസ്‌ലിംകളെ ജൂതരെ ഹിറ്റ്‌ലര്‍ കൊന്നതുപോലെ കൊല്ലുമെന്നായിരുന്നു കത്തിലുള്ള ഭീഷണി. കത്തിലെ പ്രശ്‌നവത്കരിക്കപ്പെടുന്ന ഉള്ളടക്കത്തിന്  മറുപടി നല്‍കിയ ലോസ് ആഞ്ചല്‍സ് പോലീസ് മേധാവിയുടെ വാക്കുകള്‍ …

Read More »

ഇസ്‌ലാം ദി എസ്സന്‍ഷ്യല്‍സ്: പുനര്‍വായനയുടെ വൈവിധ്യങ്ങള്‍

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല തിയോളജി വിഭാഗം പ്രൊഫസറും പ്രമുഖ ചിന്തകനുമായ താരിഖ് റമദാന്റെ ഏറ്റവുമൊടുവില്‍ പ്രസിദ്ധീകൃത്മായ പുസ്തകമാണ് ഇസ്‌ലാം ദി എസ്സന്‍ഷ്യല്‍സ്. ചുരുങ്ങിയ മാസങ്ങള്‍ക്കകം തന്നെ ഇസ്‌ലാമിക അക്കാദമിക ലോകത്ത് ഈ പുസ്തകം ചര്‍ച്ചയായിക്കഴിഞ്ഞു. ഇസ്‌ലാമിനെ കുറിച്ചുള്ള നിലവിലെ സംവാദങ്ങള്‍ മുഴുവന്‍ ഇസ്‌ലാം എന്തല്ല എന്ന സംജ്ജക്കകത്തു നിന്നാണ് രൂപപ്പെടുന്നത്. ഇസ്‌ലാം എന്താണ് എന്നു പറയാനുള്ള ഇടം ശൂന്യമായിക്കിടന്നിടത്താണ് റമദാന്റെ പുതിയ പുസ്തകം ശ്രദ്ധേയമായിത്തീരുന്നത്. സൈദ്ധാന്തികമായ സങ്കീര്‍ണകതകളൊട്ടുമില്ലാതെ, സരളമായ രീതിയില്‍ വായനക്കാരനോട് …

Read More »

[gview file=”https://drive.google.com/uc?export=download&id=0B41ytWb5EoaLRGt4RnJHdGttVDQ”]

Read More »