Home / പംക്തികള്‍ / ചില നേരങ്ങളില്‍

ചില നേരങ്ങളില്‍

fail

നിനച്ചിരിക്കാത്ത നേരത്ത്
പൊട്ടിവീഴുന്ന
ചില ഒറ്റപ്പെടലുകളുണ്ട്.
വിഭജനം നടന്നപ്പോള്‍
ശത്രുരാജ്യത്ത് പെട്ടുപോയ
കമിതാവിനെപ്പോലെയാകും
അന്നേരം മനസ്സ്.
പൂര്‍ണ്ണവിരാമം വീഴാത്തൊരു വാചകം
അര്‍ദ്ധോക്തിയില്‍
മുറിഞ്ഞു പോയതിന്റെ നോവില്‍
പ്രിയതരമായൊരു കാതു തേടി
അലഞ്ഞലഞ്ഞു മടുക്കും.
മുറിവേറ്റൊരു കര്‍ണ്ണപുടം
അറിയാവുന്ന സ്വര വ്യഞ്ജനങ്ങള്‍
കേള്‍ക്കാനാഗ്രഹിക്കും വിധം
ശ്രദ്ധയോടെ വിന്യസിച്ചുവെക്കും.
അടുത്ത തിരക്കിലേക്ക് വീഴും വരെ,
കണ്ടുതീര്‍ത്ത കാഴ്ചകളെക്കുറിച്ച്
മിണ്ടിയും പറഞ്ഞുമിരിക്കാമെന്ന്
ഒരു കണ്ണ് മറ്റേ കണ്ണിനോട്
അടക്കം പറയും

Comments

com­ments

About ലബീബ് മഞ്ചേരി

Check Also

നവം

failചോദിച്ചു- അച്ചന്റെ നാട് പറഞ്ഞു- കേരളമെന്ന് തിരഞ്ഞു- ഗൂഗിളിലന്ന് കണ്ടു- ‘gods own coun­try’’ യെന്ന് വായുച്ചു- പ്രകൃതി സൗന്ദര്യത്തെ …