Home / slide / ഇസ്‌ലാം ഭീതിയുടെ പുരോഗമന വേരുകള്‍

ഇസ്‌ലാം ഭീതിയുടെ പുരോഗമന വേരുകള്‍

പുതിയ കാല ഇസ്‌ലാം ഭീതികള്‍ തീവ്ര വലതുപക്ഷ പ്രസ്താനങ്ങളില്‍ നിന്നല്ല, പുരോഗമന വാദികളില്‍ നിന്നാണ്. ഇസ്‌ലാം ഭീതീരോഗം, യുക്തിഹീനവും നിരുപാധിക പരവുമായ മുസ്‌ലിംകളോടും ഇസ്‌ലാമിനോടുമുള്ള വെറുപ്പ്, സെമിറ്റിക് മത വിരോധത്തിന്റെ ഭാഗമായുള്ള ജൂത വിദ്വേഷം, ആഫ്രോ അമേരിക്കക്കാരോടുള്ള വര്‍ഗ വിവേചനം, സ്ത്രീ വിരോധം, ഭിന്ന ലിംഗക്കാരോടുള്ള മാനുഷിക ഭീതിയും പോലെ, അതിന്റെ രോഗ കാരണവും ഉത്ഭവവും ആഗോളതലത്തിലുള്ള അപകടം അറിയുന്നതിനും മുഖ്യ തത്വസംഹിതകളെ അപകീര്‍ത്തിപ്പെടുത്തുന്നതിനും മുമ്പ് ഇതും പുനര്‍ വിചിന്തനത്തിനും തുടരെത്തുടരെയുള്ള പരീക്ഷണങ്ങള്‍ക്കും വിധേയമാവേണ്ടതുണ്ട്.

ഇന്ന് അമേരിക്കയില്‍, വെള്ള മേല്‍ക്കോയ്മ വാദികള്‍ ജൂതന്മാര്‍ക്കും മുസ്ലിംകള്‍ക്കും ആഫ്രിക്കന്‍ അമേരിക്കക്കാര്‍ക്കെതിരെയും അവരുടെ സ്ഥാപനങ്ങള്‍ക്കും ബിംബങ്ങള്‍ക്കുമെതിരെയും നടത്തുന്ന അക്രമണങ്ങള്‍ക്കെല്ലാം പ്രചാരണമാവുന്നത് തീവ്ര വലത് പക്ഷക്കാരുടെ ചിന്തയില്‍ നിന്നാണ്, അതിന്റെ മുഖ്യ തത്വചിന്തകന്‍ സ്റ്റീഫന്‍ ബാനന്‍ (തീവ്ര വലത് പക്ഷക്കാരുടെ അബൂബക്കര്‍ അല്‍ ബഗ്ദാദി) ഇപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ ഓവല്‍ ഓഫീസില്‍ ഉപദേശകനാണ്.

ഈ രോഗത്തിന്റെ രീതിയെന്താണ്, അത് എവിടെ നിന്ന് വരുന്നു? അതിനെ കുറിച്ചുള്ള മികച്ച പഠനങ്ങള്‍ നമുക്കറിയാം, ചിലത് ഞാനിവിടെ സൂചിപ്പിക്കുന്നു, പീറ്റര്‍ ഗോട്ട്ഷാള്‍ക്കും ഗബ്രിയേല്‍ ഗ്രീന്‍ബര്‍ഗുമെഴുതിയ islam­o­pho­bia: mak­ing mus­lims the ene­my, ദീപാകുമാറിന്റെ islam­o­pho­bia and the pol­i­tics of empire, നതാന്‍ ലീനിന്റെ the islam­o­pho­bia indus­try: how the right man­u­fac­tures fear the mus­lims ും കാള്‍ ഏണെസ്റ്റിന്റെ (എഡി) islam­o­pho­bia in Amer­i­ca: the anato­my of itol­er­ance മാണ് , പിന്നെ തീര്‍ച്ചയായും ചേര്‍ത്ത് വായിക്കേണ്ട ഒന്നാണ് ടെറി ഈഗിള്‍ടണിന്റെ exquis­ite dis­man­tling of the New Athe­ists, Reasin, faith and rev­o­lu­tion: Reflec­tions on the God Debate. ഇവയെല്ലാം ആവശ്യത്തിന് വിവരണം നല്‍കുന്നതും അടിത്തറയിളക്കുന്നതുമാണെങ്കിലും ഇപ്പോള്‍ തീര്‍ത്തും അപര്യാപ്തവുമാണ്. ഇസ്ലാം ഭീതീരോഗം മറ്റു ഭീതികളെ പോലെ തന്നെ പലതരം ലക്ഷണങ്ങളുള്ളതും തുടരെയുള്ള നിരീക്ഷണങ്ങള്‍ ആവശ്യമുള്ളതുമാണ്.

വിവരമില്ലായ്മയുടെ പൊങ്ങച്ചങ്ങള്‍

ഇന്ന് ലോകം ശ്രദ്ധയൂന്നുന്നത് ഇസ്്‌ലാം ഭീതിയിലമര്‍ന്ന സ്റ്റീഫന്‍ ബാനനും സെബാസ്റ്റിയന്‍ ഗോര്‍ക്കക്കും അല്ലെങ്കില്‍ ഇതിന്റെയൊക്കെ ഗൂഢാലോചനാ സൈദ്ധാന്തികനായ ഫ്രാങ്ക് ഗാഫ്‌നിക്കും അതുപോലെയുള്ളവര്‍ക്കുമാണ്, അവരെല്ലാവരും ഡൊണ്ള്‍ഡ് ട്രമ്പിനൊപ്പം ഓവല്‍ ഓഫീസില്‍ ഒത്തുകൂടുകയും ചെയ്യുന്നു.

അവരുടെ കപട വേഷ പ്രഛന്നതക്കപ്പുറം ഈ രോഗത്തിന്റെ തീര്‍ത്തും ഹാനികരമായ രൂപമാണ് പുരോഗമനവാദികളുടെ പ്രതിനിധികളായി ബഹുജനമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ബില്‍ മാഹെറും ഉറ്റസുഹൃത്തുമായ സാം ഹാരിസിനെയും പോലുള്ള കോടതി വിദൂഷകന്മാര്‍ നിര്‍മ്മിച്ചുകൂട്ടുന്നത്. ്
ആരാണ് ഏറ്റവും വിനാശകാരിയായ ഇസ്്‌ലാം ഭീതിയുടെ പ്രചാരകന്‍ എന്ന് നിങ്ങള്‍ എന്നോട് ചോദിച്ചാല്‍ ബാനേനാ മൈക്കല്‍ ഫിന്നോ സ്റ്റീഫന്‍ മില്ലറോ ഗോര്‍ക്കയോ അല്ലെങ്കില്‍ ഇപ്പോള്‍ അവരുടെയൊക്കെ മുഖ്യനായ അവസരവാദിയും മതഭ്രാന്ത് പിടിച്ച കുരിശുയോദ്ധാവായി കൊണ്ടാടുന്ന ട്രംപോ ആണെന്ന് ഞാന്‍ പറയില്ല, മറിച്ച അര്‍ത്ഥശങ്കക്കിട നല്‍കാതെ മാഹിറും ഹാരിസുമാണെന്ന് അല്ലെങ്കില്‍ മരിച്ചുപോയ ക്രിസ്റ്റഫര്‍ ഹിച്ചണാണെന്നും ഞാന്‍ പറയും; അവരാണ് ഇസ്‌ലാം ഭീതിയുടെ വിനാശകാരികളായ അശ്വാരൂഢ യോദ്ധാക്കളുടെ ലഫ്റ്റനന്റെന്നും.

ഈ പുരോഗമനവാദികളായ ഇസ്‌ലാം ഭീതിയുടെ വക്താക്കള്‍ പുഞ്ചിരിക്കുന്ന മുഖത്തോടെ ചെറിയ തമാശകളിലൂടെ സാധാരണ വാദപ്രതിവാദങ്ങളിലൂടെ ചിരിപ്പിച്ച് പുതിയ ബോധം നിര്‍മ്മിച്ചെടുത്ത് മറ്റുള്ളവര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിക്കൊണ്ട് മുസ്‌ലിംകളോടുള്ള അവരുടെ വെറുപ്പ് പ്രകടിപ്പിച്ച് കൊണ്ടേയിരിക്കുന്നു.
മില്ല്യണുകള്‍ വരുന്ന അമേരിക്കന്‍ ജനത ആ കുപ്രസിദ്ധനും വംശീയവാദിയുമായ ട്രംപിനെതിരെ പ്രതിഷേധം പ്രകടിപ്പിക്കുന്നു, മാഹിറും ഹാരിസും പാമ്പാട്ടികളെ പോലെ ടെലിവിഷന്‍ പ്രൈം ടൈമിലൂടെ അവരുടെ വെറുപ്പ് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുന്നു.
യു.സ് ടി.വിയിലെ മുസ്‌ലിം നിരോധനത്തെക്കുറച്ച് മുസ്‌ലിംകള്‍ക്ക് എന്ത് കൊണ്ട് സംസാരിക്കാന്‍ സാധിക്കുന്നില്ല?
പുരോഗമന വാദികളായ ഈ ഇസ്‌ലാം ഭീതിയുടെ വക്താക്കള്‍, സാധാരണയായി അജ്ഞതയെ ശത്രുവായി കാണുന്നവര്‍, തെറ്റായ അധികാരത്തിലൂടെയും മിഥ്യമായ സഹവാസത്തിലൂടെയും അവര്‍ നേടിയ ഇസ്‌ലാമിനെയും മുസ്്‌ലിംകളെയും കുറിച്ചുള്ള ഭീതി പര്‍വ്വതീകരിച്ച് അവതരിപ്പിക്കുന്നു.

മാഹിറനോടടുത്ത് തന്നെ, ഹാരിസ് കൃത്യനിര്‍വ്വഹണ ബോധമുള്ളവനായി മറ്റൊരു നിര്‍ദ്ധേശം കൂടി മുന്നോട്ട് വെക്കുന്നുണ്ട്. ‘ഇസ്്‌ലാം തീര്‍ച്ചയായും പരിഷ്‌കരിക്കപ്പെടണം’. പക്ഷെ അയാള്‍ക്ക് എന്തധികാരമാണുള്ളത്? എന്ത് വിവരമാണുള്ളത്, ആരാണ് അതിനധികാരം നല്‍കിയത്?

മാഹിറിനും ഹാരിസിനും അറബിയിലോ പേര്‍ഷ്യനിലോ ടര്‍ക്കിശിലോ ഉറുദുവിലോ ഒരു വാക്ക് പോലും ഉച്ചരിക്കാനാവില്ല, എന്നിട്ടും താലിബാന്‍ പണ്ഡിറ്റുകളെ പോലെ ഷാര്‍പ്പ് ഷൂട്ടര്‍മാരായി കാമറ ലെന്‍സുകളിലൂടെ ശ്രോതാക്കളെ ചിരിപ്പിക്കാനുള്ള അനുമതിയും കാത്തിരിക്കുന്നു.
: പുരോഗമന വാദികളോ യാഥാസ്ഥികരോ ആയ ഇസ്്‌ലാംഭീതിയുടെ സംഘത്തില്‍ നിന്നൊരാള്‍ക്കും അറബിയിലോ പേര്‍ഷ്യനിലോ ഒരു വാക്കു പോലും പറയാനാവില്ല, മധ്യേഷ്യയിലെ ഇവരുടെ മറുപതികാളായ അവഗണിക്കപ്പെട്ട ശിയാ ശൈഖ്മാരെ പോലെയാണവര്‍; അവര്‍ ഇംഗ്ഌഷില്‍ നിന്നോ ഇതര യൂറോപ്യന്‍ ഭാഷയില്‍ നിന്നോ ഒരു വാക്കു പോലുമറിയാതെ തന്നെ പടിഞ്ഞാറിനെ കുറിച്ച് ഫത്‌വകള്‍ പുറപ്പെടുവിക്കുന്നു.
ഇന്നിവിടെയുള്ള ഏറ്റവും അപകടകരമായ കാര്യം എന്തെന്നു വെച്ചാല്‍ അജ്ഞരും വിദേശവിദ്വേഷം പരത്തുകയും ചെയ്യുന്ന രണ്ട് സംഘങ്ങള്‍ തമ്മില്‍ വിവരമില്ലായ്മ പറഞ്ഞ് കൊണ്ടേയിരിക്കുന്നു എന്നതാണ്.

അടിസ്ഥാനമില്ലാത്ത വാദമുഖങ്ങള്‍
ജിവിച്ചിരിക്കുന്നതോ മരിച്ചവരോ ആയ ഒരു മുസ്ലിം  പണ്ഡിതന്റെയോ തത്വജ്ഞാനിയുടെയോ സ്വൂഫിതയുടെയോ കവിയുടെയോ കലാകാരന്റെയോ അല്ലെങ്കില്‍ ഒരു ബൗദ്ധിക സിദ്ധാന്തകന്റെയോ ഒരു ഉദ്ധരണി പോലുമില്ലാതെ തങ്ങളുടെ തലതിരിഞ്ഞ അര്‍ത്ഥ രഹിതമായ വാക്കുകളിലൂടെ അവര്‍ ‘ആശയ യുദ്ധത്തിന്’ വെല്ലുവിളിക്കുന്നു.
സ്വയം പ്രഖ്യാപിത വെള്ളയാനുകൂല്യങ്ങളാണ് അവര്‍ക്കിത്തരം അധികാരങ്ങള്‍ നല്‍കിയത്. അവര്‍് വെള്ളക്കാരാണ്; അവര്‍ക്കിഷ്ടമുള്ളത് പറയാം എന്നാണവര്‍ ധരിച്ച് വശായിരിക്കുന്നത്.
ആധുനികതയുടെ ഉത്തുംഗതിയിലാണ് യൂറോപ്പ് ജര്‍മനിയിലെ കോണ്‍സന്‍േ്രടഷന്‍ ക്യാമ്പുകളില്‍ അവസാനിച്ചത്. അമേരിക്കന്‍ ജനാധിപത്യത്തിന്റെ മൂര്‍ദ്ധന്യ ദിശയിലാണ് അവര്‍ ട്രംപിനാല്‍ ഭരിക്കപ്പെടുന്നത്. ഇനിയും അവര്‍ ‘ആശയ യുദ്ധത്തിന്’ വെല്ലുവിളിക്കുന്നു. എന്താശയം?

നിന്ദ്യമായ ആഫ്രിക്കന്‍ അടിമത്ത ചരിത്രത്തോടൊപ്പം തദ്ദേശീയരായ അമേരിക്കക്കാരെ കൂട്ടക്കുരുതിക്ക് കൊടുത്താണ് അവരുടെ രാജ്യത്തിന്റെ ചരിത്രം തുടങ്ങുന്നത്. സാങ്കേതിക നേട്ടങ്ങളുടെ ഉയര്‍ച്ചയില്‍ നില്‍ക്കുമ്പോഴാണ് അവര്‍ ജപ്പാനി അണുബോംബ് വര്‍ഷിച്ചത്. എന്നിട്ടും ഇനിയുമെന്താശയങ്ങളാണ് പോരടിക്കാനായി അവര്‍ക്കുള്ളത്?
ആശയ യുദ്ധത്തിനെ കുറിച്ചുള്ള ഇത്തരം അനാവശ്യ വെല്ലുവിളികള്‍ തങ്ങളുടെ അറിവില്ലായ്മയെ മറപ്പിക്കാനുള്ള തന്ത്രം മാത്രമാണ്. കുപ്രസിദ്ധമായ നവ ഫാസിസ്റ്റ് പോസ്റ്റര്‍ ബോയ് മിലോ യാന്‍പൗലോസിനൊപ്പമുള്ള അവിഹിത ബന്ധ വിവാദ ശേഷം തന്റെ അതിര് വിട്ട വംശീയത കാരണം മാഹിര്‍ മതഭ്രാന്തനായിക്കൊണ്ടിരിക്കുന്നു എന്ന ആരോപണം വന്നിട്ട് അതികമായിട്ടൊന്നുമില്ല എന്ന് എല്ലാവര്‍ക്കുമറിയാം.

മുസ്‌ലിംസ്‌ എന്‍ മാസ്സെ മാനുഷ്യ കുലത്തിന് ദൈവ വരദാനമാണ് എന്നൊന്നുമല്ല ഇത് കൊണ്ടുദ്ധേശിക്കുന്നത്. ഇസ്‌ലാം പ്രേമം അതിര് വിട്ട് തന്നെയാണ് ഇസ്്‌ലാം ഭീതിയായി മാറിയത്. ലോകത്താകെ 1.5 ബില്യണ്‍ വരുന്ന മുസ്്‌ലിംകളുണ്ട്. അവര്‍ ചിലര്‍ക്കൊക്കെ കുറ്റകരമായ പെരുമാറ്റ രീതികളും മാനസികരോഗ പ്രശ്‌നങ്ങളുമുണ്ട്. പക്ഷെ അത്തരം രോഗങ്ങളെ കുറിച്ച് അറിവുണ്ടാവണമെങ്കില്‍ ഏറ്റവും കുറഞ്ഞത് ഇത്തരം കുറ്റവാളികളോട് ഒരു നിലക്കും സഹകരിക്കാത്ത മില്യണ്‍ കണക്കിനുള്ള സാധാരണ മുസ്്‌ലിംകളോട് കേവല സഹാനുഭൂതിയെങ്കിലും ആവശ്യമുണ്ട്.
ആക്ഷേപം തുടര്‍ന്നോളൂ…
യൂറോപ്യന്‍ കോളോണിയലിസവുമായി ഇസ്്‌ലാമിന്റെ സമാഗമം മുതല്‍ മുസ്‌ലിം ബൗദ്ധിക ചരിത്ര ലോകം ആന്തരികമായ പരിഷ്‌ക്കാരവാദത്തിന്റെ ഭാഗമായി ഇന്നും നേരിട്ട്‌കൊണ്ടരിക്കുന്ന പരസ്പര പൂരകങ്ങളായ രണ്ട് ആശങ്കകളുണ്ട്. കഴുത്തറുപ്പന്‍ കുറ്റവാളികളായ ബഗ്ദാദിയും കൂട്ടരുമാണൊന്ന്, പുരോഗമന വലത് പക്ഷ ഇസ്‌ലാം ഭീതിയുടെ വക്താക്കളായ മാഹിറും സംഘവുമാണ് മറ്റൊന്ന്.

ഇസ്‌ലാംഭീതിയുടെ ചരിത്രപ്രധാനമായ ഉയര്‍ച്ചയും പുതിയ ഭാവമാറ്റവും മുസ്്‌ലിംകളുടെ വിമര്‍ശന ചിന്തകളിലും പുതിയ മനഃപരിവര്‍ത്തനങ്ങളിലും നന്നായി സ്വാധീനിച്ചിട്ടുണ്ട്. അതിനാല്‍ പ്രധാന മുസ്്‌ലിം ബുദ്ധിരാക്ഷസന്മാര്‍ ഇന്ന് സാങ്കല്പിക പുനര്‍ജന്മത്തിനും സദാചാര വേദനക്കും കീഴ്‌പെട്ടുകൊണ്ടിരിക്കുകയാണിന്ന്.
മാഹിറിനെയും ബാനനെയും പോലുള്ളര്‍ അവരുടെ മാത്രം ശത്രുക്കളല്ല, അവര്‍ മാനവികതയുടെ ശത്രുക്കളാണ്; ഇസ്‌ലാം ഭീതിക്ക് ചെറിയതാണെങ്കിലും അവരെ പോലെയല്ലാത്തവര്‍ക്ക് ഭീതിജനകം തന്നെയാണ്.

ഈ പുതിയ ആഗോള നിയമ കാലത്തും പൗരാവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും പോരാടാന്‍ വിധിക്കപ്പെട്ടവരാണ് നാം മുസ്‌ലിംകള്‍, അല്ലെങ്കില്‍ പ്രത്യേക അധികാരം നല്‍കപ്പെട്ടവരാണ്. അത് നമുക്ക് മാത്രമല്ല: യൂറോപ്പിലെയും യു.എസിലേയും വെള്ളക്കാരുടെ പരമാധികാത്തില്‍ അടിച്ചമര്‍ത്തപ്പെടുന്ന ഓരോ കീഴാളന്റെയും മാനവികതക്ക് വേണ്ടിയാണ്.
ഈ ധര്‍മ്മ സദാചാര പോരാട്ടത്തിലൂടെ നമ്മുടെ രാഷ്ട്രീയ ഭാഗധേയത്വം നാം രൂപപ്പെടുത്തും.മാഹിറിനെയും ബാനനെയും അഭിമൂഖരിക്കും, കണ്ണോട് കണ്ണ് ചേര്‍ന്ന്; അവരുടെ അജ്ഞതയുടെ ബാര്‍ബറിസത്തിനെതിരെ നമ്മുടെ മാനവികത കൊണ്ട്.

വിവര്‍ത്തനം: അമീറലി പാറക്കടവ്

Comments

com­ments

About ഹാമിദ് ദബാഷി

Check Also

കൊളോണിയലാനന്തര വിദ്യാഭ്യാസത്തിന്റെ പ്രശ്‌നങ്ങള്‍, പ്രതിസന്ധികള്‍

ശൈഖ് ഹാമിദ് ഖാന്റെ ‘ആംബിഗസ് അഡ്വഞ്ചര്‍’ എന്ന നോവല്‍ ശ്രദ്ധേയമാകുന്നത് കൊളോണിയല്‍ വിദ്യാഭ്യാസത്തെ അധിനിവേശത്തിന്റെ ആയുധമെന്ന് വ്യാഖ്യാനിക്കുന്നതിലാണ്. യുദ്ധവും അധിനിവേശവും …

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.