Home / 2017 / മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനം; സ്‌നേഹ സംഗമത്തിലൊതുക്കിയ വിവേക ശൂന്യത
thelicham

മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനം; സ്‌നേഹ സംഗമത്തിലൊതുക്കിയ വിവേക ശൂന്യത

ഫലസ്തീന്‍ പ്രശ്‌നം ഐക്യരാഷ്ട്ര സഭയില്‍ അവതരിപ്പിക്കപ്പെട്ടത് മുതല്‍, അഥവാ 1947 ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് കൊണ്ട് വന്നത് മുതല്‍, ഇസ്രാഈലുമായി ചരിത്രബോധവും നയനിലപാടുമുള്ള ഒരു മധ്യമ സ്ഥാനം ഇന്ത്യ നിലനിര്‍ത്തി പോന്നിരുന്നു. ബ്രിട്ടീഷ് സഹായത്തോടെ, ഒരു പുതു ദേശത്തേക്ക് ചേക്കേറിയ, യുദ്ധ കെടുതിയനുഭവിക്കുന്ന ജൂത സമൂഹത്തോടും ജൂത ചേക്കേറ്റത്തോടെ ദേശം അന്യാധീനപ്പെട്ടുപോയ അറബ് സമൂഹത്തോടും സ്വീകരിക്കേണ്ട വ്യതിരിക്തമായ മധ്യമ നിലപാട് തന്നെയായിരുന്നു ഇന്ത്യ കൈകൊണ്ടിരുന്നത്. ഇന്ത്യയുടെ ഈ മധ്യമ നിലപാട് അതിന്റെ സമഗ്രതയാലും സത്യസന്ധതയാലും സര്‍ഘാത്മനാ ഇതര രാഷ്ട്രങ്ങളാല്‍ പ്രശംസിക്കപ്പെട്ടിട്ടുണ്ട്.
ആഗോള പിന്തുണയോടെ ഇസ്രാഈല്‍ രാഷ്ട്രം രൂപം കൊണ്ടപ്പോള്‍, ആ പുതുദേശത്തെ ഇന്ത്യ അംഗീകരിച്ച് കൊണ്ട് മുന്നോട്ട് വന്നു. പക്ഷേ, പരശ്ശതം ഫലസ്ഥീന്‍ ദേശത്തെ കടന്നാക്രമിക്കുകയും പിടിച്ചടക്കുകയും ചെയ്തപ്പോള്‍ എല്ലാവിധത്തിലും ഇസ്രായേല്‍ ചെയ്തി അന്യായവും കുറ്റവുമാണെന്ന് ഇന്ത്യ പ്രതികരിച്ചു. മാത്രമല്ല, തുടരെ തുടരെ കയ്യേറ്റങ്ങള്‍കൊണ്ട് ഇസ്രാഈല്‍ രണോത്സുകത തുടര്‍ന്നപ്പോള്‍ ടെല്‍ അവീവുമായുള്ള നയതന്ത്രബന്ധം ഇന്ത്യ പിന്‍വലിക്കുകയും ഫലസ്തീനുമായി അതിന്റെ നേതാക്കളുമായും വിശിഷ്യാ യാസര്‍ അറഫാത്തുമായു ബന്ധം ശക്തിപ്പെടുത്തുകയും ചെയ്തു.

ജൂത സമൂഹത്തേയും സയണിസത്തെയും വേര്‍തിരിച്ച് മനസ്സിലാക്കിയത് പോലെ, നീതി തേടുന്ന അറബ് സമൂഹത്തെയും ഹമാസിന്റെ ഭീകരാക്രമണങ്ങളെയും ഇന്ത്യ വേര്‍തിരിച്ച് മനസ്സിലാക്കിയിട്ടുണ്ട്. മാത്രമല്ല, അറബ് പ്രത്യാക്രമണങ്ങള്‍ക്ക് ഇന്ത്യ കുറ്റമുക്തത കല്‍പിച്ച് കൊടുത്തിട്ടുമില്ല.
അറബികളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ സുപ്രധാനമായ ഭൂപ്രദേശം ഇസ്രയേല്‍ ബലമായി പിടിച്ചെടുക്കുന്നു എന്നതാണ്. അതുതന്നെ ആഗോളതല പ്രതിഷേധവും ഐക്യരാഷ്ട്രസഭയില്‍ ഒത്തുതീര്‍പ്പുകളും മറികടന്നാണഅ. ഈ പ്രതിഷേധങ്ങളിലൊക്കെ ഇന്ത്യ വളരെ വാചാലതയോടെ ഇസ്രയേലിന്റെ അതിക്രമത്തിനെതിരെ നിലനിന്നിരുന്നു.
കുടിയേറ്റവും കയ്യേറ്റവും മാറ്റമില്ലാതെ തുടര്‍ന്നപ്പോഴും ഇന്ത്യ കാത്തുസൂക്ഷിച്ച ധര്‍മ്മവും മാനുഷ്യോചിത നയവും മാറ്റമില്ലാതെ തുടര്‍ന്നു.

ഇന്ത്യയുടെ ദേശീയ നേതാക്കളില്‍ പ്രധാനിയായ ആസിഫ് അലി അസംബ്ലി പ്രസിഡന്റായിരുന്ന കാലം. ഫലസ്തീന്‍ പ്രശ്‌നത്തില്‍ ഒരു തീരുമാനം എടുക്കും മുമ്പ് അറബ് പരമോന്നത സമിതിയെയും ഇസ്രായേല്‍ ഏജന്‍സിയെയും വിളിച്ചു വരുത്തി അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കണമെന്ന് സഭയില്‍ അദ്ദേഹം ശക്തിയുക്തം വാദിക്കുകയുണ്ടായി. അത് അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു. ദുരിതബാധിതരായ അറബ്, ജൂത സമൂഹത്തിന്റെ അവകാശങ്ങള്‍ക്ക് കിട്ടിയ അംഗീകാരമായിരുന്നു ഇത്.

ദീര്‍ഘ ദൃക്കുള്ള നിലപാട് തന്നെയായിരുന്നു എന്ന് വിലയിരുത്തപ്പെട്ട  സാങ്കല്‍പത്തെയായിരുന്നു ഇന്ത്യ പിന്തുണച്ചിരുന്നത്. അഥവാ കോളനീകരണത്തിന് മുമ്പ് ഐക്യരാഷ്ട്രസഭയിലെ ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ തുലോം വിരളവും പടിഞ്ഞാറന്‍ ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങള്‍ സഭയില്‍ ഭൂരിപക്ഷവുമായിരുന്നു. അതു കൊണ്ട് ഇസ്രായേല്‍ അവരെ ശക്തമായി സ്വാധീനിക്കുകയും ഒരേ ഒരു വോട്ടിന് വിഭജനം അംഗീരിക്കപ്പെടുകയും ചെയ്തു. ഈ അംഗീകാരത്തിന് ശേഷം,  പുറമേ വല്ല നടപടിയും സഭക്ക് സ്വീകരിക്കാന്‍ കഴിയുന്നതിന് മുമ്പേ സയണിസ്റ്റ് യാഥാസ്ഥികര്‍ അവിടെ അക്രമം അഴിച്ചുവിട്ട് തുടങ്ങിയിരരുന്നു. രാവാനന്തരം പകലെന്ന പോലെ, നാല് അറബ് അയല്‍ രാജ്യങ്ങള്‍ പ്രതികാര അധിനിവേശവും തുടങ്ങി.

 അറബികളെ ഇന്ത്യ പിന്തുണക്കുന്നുണ്ടെങ്കിലും ജൂതസമൂഹത്തെ ബഹിഷ്‌കരിക്കാന്‍ ഇന്ത്യ തയ്യാറായിരുന്നില്ല. പക്ഷെ, ഫലസ്തീന്റെ ശേഷിച്ച സ്ഥലങ്ങളും ഇസ്രയേല്‍ കയ്യടക്കിത്തുടങ്ങിയപ്പോള്‍ ഇസ്രയേലിന്റെ പിന്മാറ്റം ഇന്ത്യ ശക്തമായി ആവശ്യപ്പെട്ടു.ഐക്യരാഷ്ട്ര സഭയുടെ നയതീരുമാനങ്ങളോടൊപ്പം ഉറച്ച് നില്‍കുന്ന നിഷ്പക്ഷവും മൃദുലവത്തുമായ ധാര്‍മികമായ ഇന്ത്യന്‍ നിലപാട് മനസ്സിലാക്കിയെടുക്കണമെങ്കില്‍, വര്‍ഷങ്ങള്‍ നീണ്ടുനിന്ന ആ വിവരണാത്മകമായ ചരിത്രം അറിയേണ്ട ഒന്ന് തന്നെയാണ്.

അറബികളുമായി സൗഹൃദ ബന്ധത്തിന് ശക്തമായി മുന്നിട്ടിറങ്ങിയിരുന്ന വിശിഷ്ടരായ ജൂത ബുദ്ധിജീവികള്‍ നിശബ്ദരാക്കപ്പെട്ടു. അങ്ങനെ 1948 ന്റെ ആദ്യത്തില്‍ ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയില്‍ ഇസ്രയേലും നാല് അറബ് രാഷ്ട്രങ്ങളും തത്കാലയുദ്ധവിരാമസന്ധിയിലേര്‍പ്പെട്ടു. പക്ഷെ, ഇത് ഇസ്രയേലിന് 1949ല്‍ ഐക്യരാഷ്ട്രസഭയില്‍ പ്രവേശം എന്ന വലിയ നേട്ടത്തോടെയായിരുന്നു.
യം.എന്‍ പ്രവേശമെന്ന യാഥാര്‍ത്ഥ്യത്തെ ഇന്ത്യ അംഗീകരിച്ചും അനന്തരം ബോംബെയില്‍ ഇസ്രയേല്‍ കോണ്‍സുലേറ്റ് തുറന്നെങ്കിലും ഇന്ത്യ അവരുമായി നയതന്ത്രം സ്ഥാപിക്കുകയുണ്ടായില്ല.
കാര്യങ്ങള്‍ യഥാതലത്തില്‍ വളരെ കൃത്യതയോടെ ഇന്ത്യ ഉള്‍കൊള്ളുകയും തിരിച്ചറിയുകയും ചെയ്തിരുന്നു. അറബികളെ ഇന്ത്യ പിന്തുണക്കുന്നുണ്ടെങ്കിലും ജൂതസമൂഹത്തെ ബഹിഷ്‌കരിക്കാന്‍ ഇന്ത്യ തയ്യാറായിരുന്നില്ല. പക്ഷെ, ഫലസ്തീന്റെ ശേഷിച്ച സ്ഥലങ്ങളും ഇസ്രയേല്‍ കയ്യടക്കിത്തുടങ്ങിയപ്പോള്‍ ഇസ്രയേലിന്റെ പിന്മാറ്റം ഇന്ത്യ ശക്തമായി ആവശ്യപ്പെട്ടു.
ഐക്യരാഷ്ട്ര സഭയുടെ നയതീരുമാനങ്ങളോടൊപ്പം ഉറച്ച് നില്‍കുന്ന നിഷ്പക്ഷവും മൃദുലവത്തുമായ ധാര്‍മികമായ ഇന്ത്യന്‍ നിലപാട് മനസ്സിലാക്കിയെടുക്കണമെങ്കില്‍, വര്‍ഷങ്ങള്‍ നീണ്ടുനിന്ന ആ വിവരണാത്മകമായ ചരിത്രം അറിയേണ്ട ഒന്ന് തന്നെയാണ്.

മുമ്പ്  ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ തീരുമാനങ്ങള്‍ അടിസ്ഥാനമാക്കിയും സമാധാനദേശം ഫോര്‍മുല അടിസ്ഥാനമാക്കിയും പശ്ചിമേഷ്യയില്‍ ദീര്‍ഘകാല സമാധാനത്തിന് വേണ്ടി ഇന്ത്യ ആഹ്വാഹം ചെയ്തിട്ടുണ്ടായിരുന്നെന്ന, 2003 ന്റെ ലോക്‌സഭ തെരഞ്ഞടുപ്പില്‍ തന്റെ ഗവണ്‍മെന്റിന്റെ പരാജയമറിയുന്നതിന് മുമ്പ് പ്രധാനമന്ത്രി വാജ്‌പേയി പറഞ്ഞു. അതേ വര്‍ഷം ഇസ്രയേല്‍ പ്രധാനമന്ത്രിഏരിയല്‍ ഷാറൂണിന്റെ ന്യൂ ഡല്‍ഹി സന്ദര്‍ശനസമയത്ത്, അധിനിവിഷ്ഠ ഫലസ്തീന്‍ പ്രദേശങ്ങളില്‍ നിന്നും നഗരങ്ങളില്‍ നിന്നും ഇസ്രയേലിന്റെ അടിയന്തര പിന്മാറ്റം എന്ന നയത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് പ്രധാനമന്ത്രി വാജ്‌പേയി ആഗോള പ്രതിഷേധം ഉയര്‍ന്നപ്പോള്‍, (പ്രധാനമന്ത്രി മോദിയുടെ സ്ഥാനാരോഹണത്തിന് ഏതാനും വാരങ്ങള്‍ക്കു ശേഷം) അതിനെതിരെ ശബ്ദിക്കുന്ന ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങളില്‍ ഇന്ത്യയും പങ്ക് ചേര്‍ന്ന് പ്രതിഷേധിച്ചു.
പക്ഷേ, ഈ ഗ്രീഷ്മ കാലത്തില്‍ എല്ലാം തകിടം മറിഞ്ഞു.THELICHAM

ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയും ഇസ്രയേല്‍ സന്ദര്‍ശിക്കാത്തത് കാരണം, ഭാവിയില്‍ ഒരു പ്രധാനമന്ത്രിയും അവിടം സന്ദര്‍ശിക്കരുതെന്ന് ഞാന്‍ പറയുന്നില്ല. പ്രധാനമന്ത്രി മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തില്‍ എനിക്ക് പ്രതിഷേധമൊട്ടുമില്ല. പക്ഷെ, എന്നെ അത്ഭുതപ്പെടുത്തുകയും അതിലേറെ എന്നെ പിടിച്ചുകുലുക്കുകയും ചെയ്ത സംഭവം അറബ് വംശജര്‍ എന്നൊന്നില്ലാത്തതു പോലെയും ഫലസ്തീന്‍ ദേശം വെറും ഒരു മിത്തും പരിശുദ്ധ ദേശത്തിന്റെ യഥാര്‍ത്ഥ അവകാശം ഇസ്‌റാഈലിനാണെന്നതു പോലെയാണ് മോദിയുടെ സന്ദര്‍ശനം നടന്നത്. നെതന്യാഹുവും മോദിയും കുടിക്കാഴ്ചയാനന്തരം പുറത്ത് വന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്, ഫലസ്തീന്‍ പ്രശ്‌നത്തിലെ ഐക്യരാഷ്ട്ര സഭ തീരുമാനങ്ങളോ ദ്വിരാഷ്ട്ര പരിഹാരസംബന്ധി ഒരു സംസാരമോ, എന്തിന് മൂല്യവത്തായ ഒരു ചര്‍ച്ചയും അവിടെ നടന്നില്ല എന്നതാണ്.
തുടര്‍ന്നുള്ള ഇന്ത്യയുടെ നടപടിക്രമങ്ങളില്‍ ഫലസ്തീനെ പാടെ അവഗണിച്ചതിലൂടെ, രണ്ട് രാഷ്ട്രങ്ങളെയും രമ്യമായി പരിഹാരത്തിലെത്തിക്കാനുള്ള അവസരം ഇന്ത്യ നഷ്ടപ്പെടുത്തി. നിര്‍ലജ്ജം ഇന്ത്യ തരം താഴ്ന്നു.

വിദേശ സന്ദര്‍ശനത്തിന് തയ്യാറെടുക്കുന്ന ഏത് പ്രധാനമന്ത്രിക്കും തന്റെ സന്ദര്‍ശനത്തിന്റെ ഗുണദോഷവശം തര്യപ്പെടുത്തിക്കൊണ്ട് വിദേശകാര്യ മന്ത്രാലയം ഒരു ലഘു സംഗ്രഹം കൊടുക്കാതിരിക്കാറില്ല. നമ്മുടെ വിദേശകാര്യ മന്ത്രാലയവും മോദിയെ ഈ കാര്യം തെര്യപ്പെടുത്തിയിരിക്കുമെന്ന് നമുക്കുറപ്പാണ്. ഗുണവശങ്ങളെക്കുറിച്ച് അറിയിച്ചിട്ടുണ്ടെങ്കിലും (മോദിയുടെ മനസ്സ് വായിക്കുമ്പോള്‍) 1948 ലെ ഫലസ്തീനിലെ വംശീയ ഉന്മൂലനം, യു.എന്‍ പ്രതിനിധി കൗണ്ട് സെര്‍നാദത്തിന്റെ മരണത്തിനിടയാക്കി ഫലസ്തീനിലെ കിംഗ് ദാവൂദ് ഹോട്ടല്‍ സയണിസ്റ്റുകള്‍ ബോംബ് വെച്ച് തകര്‍ത്തത്, ഇസ്രായേല്‍ സ്വത്വത്തെ പാടെ അവഗണിക്കാതെ ഫലസ്തീന്റെ നടപടികള്‍ക്ക് നെഹ്‌റുവും പിന്‍ഗാമി ശാസ്ത്രിയും നല്‍കിയ പിന്തുണ, 1967 ലെ യുദ്ധത്തിന് ശേഷം ഇന്ദിരാഗാന്ധി ഫലസ്തീന് നല്‍കിയ മുഴുവന്‍ ഇന്ത്യയുടെ അനുകമ്പ, 1973 ലെ യുദ്ധം, അവസാനമായി, കമല്‍ മിത്ര നമ്മെ ഓര്‍മപ്പെടുത്തിയതു പോലെ 550 കുട്ടികളടക്കം 2200 ഫലസ്തീനികളുടെ മരണത്തിനിടയാക്കിയ ഗാസക്കുമേലുള്ള നിഷ്ഠൂരമായ അതിക്രമം തുടങ്ങി കാര്യങ്ങളടങ്ങിയ പ്രതുകൂല വശങ്ങളെക്കുറിച്ച് മോദിയെ തെര്യപ്പെടുത്തിയോയെന്ന് നമുക്കറിയില്ല.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനം സ്‌നേഹസംഗമത്തിലൊതുക്കിയ വിവേകശൂന്യതയായിട്ടാണ് ഞാന്‍ കാണാനാഗ്രഹിക്കുന്നത്.
സന്ദര്‍ശനത്തിന്റെ വരും വരായ്കകളിലേക്ക് കടക്കും മുമ്പ് പ്രശ്‌നത്തിന്റെ ചരിത്ര തലങ്ങളിലേക്ക് കടക്കാം.

1937 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നിലപാട് വിശദീകരിച്ചുകൊണ്ട് നെഹ്‌റു കൃഷ്ണമേനോനെഴുതി: ഫലസ്തീന്‍ ഒരു സ്വതന്ത്ര അറബ് രാഷ്ട്രമായി തന്നെ നിലനില്‍ക്കണമെന്നാണ്  നമ്മുടെ പക്ഷം. മാത്രമല്ല, അവിടെ ഫലസ്തീനിയന്‍ സ്വതന്ത്ര്യത്തിന് കീഴില്‍ അറബികളും ജൂതരും തങ്ങളുടെ വ്യത്യസ്തതകള്‍ വിളക്കിച്ചേര്‍ത്ത് ഒത്തൊരുമയോടെ ജീവിക്കണം.

നൂറ് വര്‍ഷം മുമ്പ് 1917 ഓഗസ്റ്റ് 23 ന് ജൂതര്‍ക്ക് വേണ്ടിയുള്ള ഫലസ്തീന്‍ എന്ന വിഷയത്തില്‍ അഥവാ അന്നത്തെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ആര്‍തര്‍ ജെയിംസ് ബാല്‍ഫറിന്റെ നാമധേയത്തില്‍ ശേഷം അറിയപ്പെട്ട ബാല്‍ഫര്‍ പ്രഖ്യാപനത്തില്‍ ചര്‍ച്ച നടത്തുകയുണ്ടായി. അന്നത്തെ ബ്രിട്ടീഷ് കാബിനറ്റിലെ ഏക ജൂതനായ, എഡ്വാര്‍ഡ് സാമുവല്‍ മോന്‍ടഗു, ജൂതര്‍ക്ക് വേണ്ടിയുള്ള ഫലസ്തീന്‍ എന്ന ആശയത്തെ പിന്തുണക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. പക്ഷേ, അത്തരം ഒരു നീക്കത്തെ അദ്ദേഹം വികാരതീവ്രമായി എതിര്‍ക്കുകയും കാബിനറ്റില്‍ ഒരു നിവേദനം സമര്‍പ്പിക്കുകയും ചെയ്തു. നിവേദനത്തില്‍ അദ്ദേഹം പറയുന്നു. അത്യന്തം അപകടകരവും ഒരു ദേശഭക്തനാലും ന്യായീകരണത്തിന് വകയില്ലാത്ത ഒരു വിശ്വാസ പ്രമാണമായിട്ടാണ് ഞാന്‍ സയണിസത്തെ മനസ്സിലാക്കുന്നത്. ജൂത ദേശം എന്ന ഒന്നില്ലാ എന്ന് ഞാന്‍ ഉറപ്പിച്ചു പറയുന്നു. ഫലസ്തീന്‍ ജൂതരുടെ ദേശീയ വീടായി പ്രഖ്യാപിക്കപ്പെടുകയും എല്ലാ രാഷ്ട്രങ്ങളും തങ്ങളുടെ ജൂത പൗരന്മാരെ എത്രയും പെട്ടെന്ന് ഒഴിവാക്കിത്തുടങ്ങണമെന്ന നിര്‍ദേശവും വന്നപ്പോള്‍ എല്ലാം പിടിച്ചടക്കി ഒരു സമൂഹം ഫലസ്തീന്‍ സ്വദേശികളെ ആട്ടിയോടിക്കുന്നത് നിങ്ങള്‍ കണ്ടിരിക്കും. ജൂത ചരിത്രത്തിന്റെ അധികവും കിടക്കുന്നത് ഫലസ്തീനിലാണെന്നത് തികച്ചും ശരി തന്നെ. പക്ഷെ, ഫലസ്തീന്‍ നിലനില്‍ക്കുന്നത് ആധുനിക മുഹമ്മദിയന്‍ ചരിത്രത്തിലാണ്. മറ്റൊരു മതവിശ്വാസം അംഗീകരിക്കുന്ന ഫലസ്തീന്‍ സ്വദേശികള്‍ക്കൊപ്പം ജൂതസമൂഹത്തിന് വസിക്കാനുള്ള സമ്പൂര്‍ണ്ണ സ്വാതന്ത്ര്യവും സമത്വജീവിതവും നേടിക്കൊടുക്കാന്‍ രാജ്യത്തിന്റെ കഴിവനുസരിച്ച് തയ്യാറാക്കപ്പെടണമെന്ന് ഞാന്‍ പറയുന്നു. ഇതിനപ്പുറം മറ്റൊരു വഴിക്ക് ഗവണ്‍മെന്റ് മുന്നോട്ട് പോകരുതെന്നും ഞാന്‍ ആവശ്യപ്പെടുന്നു.
ബാല്‍ഫര്‍ മൊന്‍ടാഗുവിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായി ചെവി കൊടുത്തില്ലെങ്കിലും ഭാഗികമായി അംഗീകരിക്കാന്‍ തയ്യാറായി. 1917 നവംബര്‍ 2 ലെ പ്രഖ്യാപനം പ്രസ്താവ്യമായി രാജാവിന്റെ ഗവണ്‍മെന്റ് ജൂതസമൂഹത്തിന്റെ ദേശീയ വീടായ ഫലസ്തീനിലെ അധികാരവര്‍ഗത്തോട് അനുഭാവം പ്രകടിപ്പിക്കുന്നു. ഇത് സൗകര്യപ്പെടുത്തിയെടുക്കാന്‍

THELICHAM

തങ്ങളുടേതായ മുഴുവന്‍ ശ്രമങ്ങളും ഗവണ്‍മെന്റ് ഉപയോഗിക്കും. ഫലസ്തീനിലെ ജൂത ഇതര സമൂഹത്തിന്റെയും ഇതര രാഷ്ട്രങ്ങളിലെ ജൂത സമൂഹത്തിന്റെയും വൈയക്തികവും മതകീയവുമായ അവകാശങ്ങളെ ധ്വംസിക്കുന്ന വിധത്തില്‍ ഗവണ്‍മെന്റ് ഒന്നും ചെയ്യില്ല. അങ്ങനെ ഫലസ്തീനില്‍ ഒരു ദേശം ബ്രിട്ടന്റെ അധികാരലബ്ധിയോടെ സ്ഥാപിതമായി.
മധ്യമ നിലപാടിന്റെ ദീര്‍ഘകാല ചരിത്രം
1937 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നിലപാട് വിശദീകരിച്ചുകൊണ്ട് നെഹ്‌റു കൃഷ്ണമേനോനെഴുതി: ഫലസ്തീന്‍ ഒരു സ്വതന്ത്ര അറബ് രാഷ്ട്രമായി തന്നെ നിലനില്‍ക്കണമെന്നാണ്  നമ്മുടെ പക്ഷം. മാത്രമല്ല, അവിടെ ഫലസ്തീനിയന്‍ സ്വതന്ത്ര്യത്തിന് കീഴില്‍ അറബികളും ജൂതരും തങ്ങളുടെ വ്യത്യസ്തതകള്‍ വിളക്കിച്ചേര്‍ത്ത് ഒത്തൊരുമയോടെ ജീവിക്കണം.
രണ്ടാം ലോക മഹായുദ്ധത്തിന്റെ കാര്‍മേഘം ഇരുണ്ടുകൂടിയ 1938ലെ നവംബറില്‍, ഫലസ്തീനില്‍ ജൂത രാഷ്ട്രത്തിന് വേണ്ടിയുള്ള കഠിനമായ ശ്രമത്തെക്കുറിച്ച് ഗാന്ധി ഹരിജനില്‍ എഴുതി. ബൈബിള്‍ ഭാവനയിലെ ഫലസ്തീന്‍ ജൂതരെ സംബന്ധിച്ചിടത്തോളം ഒരു ഭൂപ്രദേശമല്ല മറിച്ച് അവരുടെ അന്തരാളങ്ങളില്‍ നിലനില്‍കുന്ന ഒന്ന് മാത്രമാണ്. പക്ഷെ, ഭാവിയില്‍ ഫലസ്തീന്‍ തങ്ങളുടെ ജൂതദേശമായി മാറ്റാന്‍ ശ്രമമുണ്ടെങ്കില്‍ ബ്രിട്ടീഷിന്റെ ആയുധ അകമ്പടിയോടെ അത് ചെയ്യുന്നത് അപരാധമാണ്. അറബ് വംശജരുടെ ദയകൊണ്ട് മാത്രം വേണമെങ്കില്‍ അവരവിടെ കയറിക്കൂടാം. അവിസ്മരണീയമെന്ന് പറയട്ടെ 1938 നവംബര്‍ 26 ന് ഗാന്ധി അതെ ജേണലില്‍ വീണ്ടും എഴുതി: ഫ്രഞ്ച്കാരുടെ ഫ്രാന്‍സും ഇംഗ്ലീഷുകാരുടെ ഇംഗ്ലണ്ടും എങ്ങനെയാണോ തങ്ങളോട് ബന്ധപ്പെട്ട് കിടക്കുന്നത് അതുപോലെ തന്നെ ഫലസ്തീന്‍ അറബികളോടും ബന്ധപ്പെട്ടു കിടക്കുന്നത്. അറബികളുടെ മേല്‍ അവിടെ ജൂതരെ അവരോധിക്കല്‍ ഒരു അപരാധം തന്നെയാണ്. ഒരു ധാര്‍മ്മിക മൂല്യ വ്യവസ്ഥ കൊണ്ടും ന്യായീകരിക്കാനാവാത്തതാണിപ്പോള്‍ ജറൂസലേമില്‍ നടന്നുകൊണ്ടിരിക്കുന്നത്. മാന്യരായ അറബികളെ തരം താഴ്ത്തിക്കൊണ്ട് ജൂതര്‍ ഫലസ്തീന്‍ പിടിച്ചടക്കുന്നത് മനുഷ്യത്വത്തോടുള്ള അപരാധമാണ്.
മനുഷ്യത്വത്തിനെതിരെയുള്ള യുദ്ധം വെറും ചെറിയ അപരാധമല്ല. അറബികള്‍ക്ക് കൊടുത്ത വാഗ്ദാനങ്ങള്‍ ലംഘിച്ചും ബാല്‍ഫര്‍ കരാര്‍ ഫലസ്തീനികള്‍ക്ക് വകവെച്ച് കൊടുത്ത അവകാശങ്ങള്‍ ധ്വംസിച്ചു ബ്രിട്ടീഷ് ചെയ്തതും ഒറു മഹാ അപരാധമാണ്.
1947 ല്‍ ഫലസ്തീന്‍ പ്രശ്‌നം ബ്രിട്ടന്‍ ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ ചര്‍ച്ചക്കിട്ടു. ഒരു പ്രത്യേക സമ്മേളനത്തില്‍ പൊതുസഭ അത് ചര്‍ച്ച ചെയ്തപ്പോള്‍ സ്വാതന്ത്ര്യത്തിന്റെ പുതുപുലരിയിലേക്ക് കടന്ന് വന്ന ഇന്ത്യ സ്വീകരിച്ചത് മധ്യമ നിലപാടായിരുന്നു. ലോകത്തിന്റെ ഇതര ദിക്കുകളിലുള്ള മുഴുവന്‍ ജൂതരും ഫലസ്തീനിലേക്ക് ചേക്കേറുന്നത് ശരിയായ നടപടിയായി ഒരു രാഷ്ട്രവും വിശ്വസിച്ചിരുന്നില്ല, പക്ഷെ, രണ്ടാം ലോക മഹായുദ്ധത്തിന്റെ ഇനിയും ഉണങ്ങാത്ത മുറവുകള്‍ ആരെയും അതിനെതിരെ ശബ്ദമുയര്‍ത്തുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചു.

സുരക്ഷയേതുമേയില്ലാത്ത രണ്ടാം ബാല്‍ഫര്‍ കരാര്‍
മോദിയുടെ സന്ദര്‍ശനം തന്ത്രപ്രധാനമായ പങ്കാളിത്തത്തിലേക്ക് വഴി തുറന്നിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം റഷ്യക്ക് ശേഷം ഇന്ത്യയിലേക്ക് കൂടുതല്‍ ആയുധം കയറ്റുമതി ചെയ്യുന്ന രാഷ്ട്രം ഇസ്രയേലാണ്. അതേ സമയം ഇസ്രായേലിന്റെ ഏറ്റവും വലിയ ആയുധ സ്വീകര്‍ത്താവ് ഇന്ത്യയാണ്. ഇന്ത്യ-ഇസ്രായേല്‍ അച്ചുതണ്ടിന് കാര്‍ഷിക രംഗത്തോ വൈദ്യ രംഗത്തോ അല്ല പങ്കാളിത്ത താല്‍പര്യം ചില നിര്‍ണ്ണിത ശത്രുക്കള്‍ക്കെതിരെയുള്ള സൈനിക നടപടിയിലാണെന്നാണ് ഇന്ത്യ-ഇസ്രായേല്‍ ബാന്ധവം ലോകത്തോട് പറയുന്നത്. ഇന്ത്യയും ഇസ്രയേലും സംയുക്തമായി ഇന്ത്യയില്‍ മിസൈല്‍ ഉല്‍പാദിപ്പിക്കാനുള്ള തീരുമാനമായിരുന്നു, കൂടിക്കാഴ്ചക്കു ശഷം ആഘോഷിക്കപ്പെട്ട ഒരു തീരുമാനം പ്രത്യക്ഷത്തില്‍ രാഷ്ട്രീയ പരവും പ്രത്യയശാസ്ത്ര പരവുമായി ഈ ബാന്ധവും നില കൊള്ളുന്നുണ്ടെങ്കിലും സൈനിക-സാമ്പത്തിക-സാങ്കേതിക സഹകരണങ്ങള്‍ക്കുമപ്പുറത്താണ് ഇതിന്റെ താല്‍പര്യം നിലകൊള്ളുന്നത്. ഇസ്രയേലിന്റെ കയ്യേറ്റത്തിനും മൃഗീയമായ അടിച്ചമര്‍ത്തലിനും ഇന്ത്യ ഇപ്പോള്‍ നിയമ പ്രാബല്യം നല്‍കിയിരിക്കുകയാണ്. മുന്‍കൂട്ടി കണ്ട തടസ്സങ്ങള്‍ നീക്കാന്‍ അകാരണമായി ഇസ്രായേല്‍ യുദ്ധം അഴിച്ചുവിടുന്നു. ശേഷം യുദ്ധത്തിന്റെ ഫലം കൊയ്യുന്നു. ശേഷം കയ്യേറ്റ പ്രദേശങ്ങളില്‍ കുറ്റവിമുക്തതയോടെ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നു. പരിഷ്‌കൃതമായ ആഗോള നിയമങ്ങളെ സംബന്ധിച്ചിടത്തോളം ഒരിക്കലും ന്യായീകരിക്കാന്‍ പറ്റാത്ത അപരാധമാണിത്. ഇവ്വിഷയങ്ങളിലൊക്കെ ഇന്ത്യക്ക് വ്യക്തവും സ്പഷ്ടവുമായ നിലപാടുണ്ടായിരുന്നു.

കടപ്പാട് : ഗോപാല കൃഷ്ണഗാന്ധി,

About ആഷിഖ് അലി

Check Also

കൊറോണ കാലത്തെ സറ്റേറ്റും അഗമ്പന്റെ വാദങ്ങളും

യൂജിന്‍ താക്കര്‍ അദ്ദേഹത്തിന്റെ ‘In the dust of this Planet’ എന്ന കൃതി ആരംഭിക്കുന്നത് ഇപ്രകാരമാണ് ‘നാം ജീവിക്കുന്ന …

Leave a Reply