Home / slide / ഖത്തര്‍ പ്രതിസന്ധിയുടെ രാഷ്ട്രീയം

ഖത്തര്‍ പ്രതിസന്ധിയുടെ രാഷ്ട്രീയം

ദിവസങ്ങള്‍ക്ക് മുമ്പ് ബ്രിട്ടീഷ് ചാനല്‍ ബി.ബി.സി ഗാസയിലെ  പുതിയ പ്രതിസന്ധിയെ കുറിച്ച് ഒരു വാര്‍ത്ത നല്‍കിയിരുന്നു. അയല്‍രാജ്യങ്ങളുടെ ഖത്തര്‍ ഉപരോധം ഗാസയിലെ ‘ശൈഖ് ഹമദ് സിറ്റി’യുടെ നിര്‍മാണമുള്‍പെടെയുള്ള വികസന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചേക്കുമെന്നും പുനരധിവാസം മാത്രമല്ല, തൊഴില്‍ മേഖല പോലും സ്തംഭിക്കുന്നതോടെ നാട് വീണ്ടും കൊടുംവറുതിയുടെ പിടിയിലാകുമെന്നുമായിരുന്നു മുന്നറിയിപ്പ്. വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മാണം തുടങ്ങിയ ശൈഖ് ഹമദ് സിറ്റിയില്‍ ഇതിനകം 2,000 ഫലസ്തീനി കുടുംബങ്ങള്‍ സന്തോഷത്തോടെ കഴിഞ്ഞുവരുന്നു. ഇനിയുമേറെ പേര്‍ അങ്ങോട്ടുമാറാനായി കാത്തിരിക്കുന്നു. ഭീകരത വര്‍ഷിച്ച് ഇടവേളകളില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ എല്ലാം ചാരമാകുന്ന ഗാസ മുനമ്പിന് ജീവവായുവാണിപ്പോള്‍ ഈ പടര്‍ന്നുനില്‍ക്കുന്ന രമ്യഹര്‍മങ്ങള്‍. പാര്‍ക്കാന്‍ കെട്ടിട സമുച്ചയങ്ങള്‍ക്കു പുറമെ വിശാലമായ സ്‌കൂള്‍, മസ്ജിദ്, കച്ചവട കേന്ദ്രങ്ങള്‍, പാര്‍ക്ക് തുടങ്ങിയ സൗകര്യങ്ങളും ഹമദ് സിറ്റിയുടെ സവിശേഷതകളാണ്. ഭീകര ബന്ധം ആരോപിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഗാസയില്‍ സ്വന്തം ഓഫീസ് സ്ഥാപിച്ചാണ് പ്രകൃതിവാതക സമ്പന്നമായ രാജ്യം പീഡിതമായ സഹോദര സമൂഹത്തെ മുഖ്യധാരയിലേക്ക് പുനരാനയിക്കുന്നത്. ദശലക്ഷക്കണക്കിന് ഡോളര്‍ ഇതിനകം ഗാസയില്‍ ചെലവഴിച്ച ഖത്തര്‍ ഇനിയും വലിയ തുക മാറ്റിവെച്ചിട്ടുമുണ്ട്. ഒരു ദശാബ്ദമായി ഗാസ ഭരിക്കുന്നത് ഇസ്രായേലിന് അനഭിമതരായ ഹമാസാണ്. അവരുടെ നേതാക്കളിലേറെയും ഏതുനിമിഷവും ഇസ്രായേല്‍ ബോംബുകളില്‍ പൊലിയുമെന്ന ഉറച്ച വിശ്വാസവുമായി കഴിയുന്നവര്‍. ചിലരെങ്കിലും വിദേശത്ത് അഭയം തേടിയപ്പോള്‍ അധ്യക്ഷന്‍ ഖാലിദ് മിഷ്അലിനെ പോലുള്ളവര്‍ക്ക് സഹോദര രാജ്യമെന്ന നിലക്ക് ഖത്തറും ഇടം നല്‍കി.  ദിവസങ്ങള്‍ക്ക് മുമ്പ് ബ്രിട്ടീഷ് ചാനല്‍ ബി.ബി.സി ഗാസയിലെ  പുതിയ പ്രതിസന്ധിയെ കുറിച്ച് ഒരു വാര്‍ത്ത നല്‍കിയിരുന്നു. അയല്‍രാജ്യങ്ങളുടെ ഖത്തര്‍ ഉപരോധം ഗാസയിലെ ‘ശൈഖ് ഹമദ് സിറ്റി’യുടെ നിര്‍മാണമുള്‍പെടെയുള്ള വികസന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചേക്കുമെന്നും പുനരധിവാസം മാത്രമല്ല, തൊഴില്‍ മേഖല പോലും സ്തംഭിക്കുന്നതോടെ നാട് വീണ്ടും കൊടുംവറുതിയുടെ പിടിയിലാകുമെന്നുമായിരുന്നു മുന്നറിയിപ്പ്. വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മാണം തുടങ്ങിയ ശൈഖ് ഹമദ് സിറ്റിയില്‍ ഇതിനകം 2,000 ഫലസ്തീനി കുടുംബങ്ങള്‍ സന്തോഷത്തോടെ കഴിഞ്ഞുവരുന്നു. ഇനിയുമേറെ പേര്‍ അങ്ങോട്ടുമാറാനായി കാത്തിരിക്കുന്നു. ഭീകരത വര്‍ഷിച്ച് ഇടവേളകളില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ എല്ലാം ചാരമാകുന്ന ഗാസ മുനമ്പിന് ജീവവായുവാണിപ്പോള്‍ ഈ പടര്‍ന്നുനില്‍ക്കുന്ന രമ്യഹര്‍മങ്ങള്‍. പാര്‍ക്കാന്‍ കെട്ടിട സമുച്ചയങ്ങള്‍ക്കു പുറമെ വിശാലമായ സ്‌കൂള്‍, മസ്ജിദ്, കച്ചവട കേന്ദ്രങ്ങള്‍, പാര്‍ക്ക് തുടങ്ങിയ സൗകര്യങ്ങളും ഹമദ് സിറ്റിയുടെ സവിശേഷതകളാണ്. ഭീകര ബന്ധം ആരോപിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഗാസയില്‍ സ്വന്തം ഓഫീസ് സ്ഥാപിച്ചാണ് പ്രകൃതിവാതക സമ്പന്നമായ രാജ്യം പീഡിതമായ സഹോദര സമൂഹത്തെ മുഖ്യധാരയിലേക്ക് പുനരാനയിക്കുന്നത്. ദശലക്ഷക്കണക്കിന് ഡോളര്‍ ഇതിനകം ഗാസയില്‍ ചെലവഴിച്ച ഖത്തര്‍ ഇനിയും വലിയ തുക മാറ്റിവെച്ചിട്ടുമുണ്ട്. ഒരു ദശാബ്ദമായി ഗാസ ഭരിക്കുന്നത് ഇസ്രായേലിന് അനഭിമതരായ ഹമാസാണ്. അവരുടെ നേതാക്കളിലേറെയും ഏതുനിമിഷവും ഇസ്രായേല്‍ ബോംബുകളില്‍ പൊലിയുമെന്ന ഉറച്ച വിശ്വാസവുമായി കഴിയുന്നവര്‍. ചിലരെങ്കിലും വിദേശത്ത് അഭയം തേടിയപ്പോള്‍ അധ്യക്ഷന്‍ ഖാലിദ് മിഷ്അലിനെ പോലുള്ളവര്‍ക്ക് സഹോദര രാജ്യമെന്ന നിലക്ക് ഖത്തറും ഇടം നല്‍കി.  ജൂണ്‍ 5ന് ഖത്തറിനെതിരെ ജി.സി.സി അംഗങ്ങളായ സൗദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനും പിന്നെ യെമനിലെ പ്രവാസി ഭരണകൂടവും ഈജിപ്തും ചേര്‍ന്ന് ഉപരോധമേര്‍പെടുത്തിയതിന്റെ പ്രത്യാഘാതങ്ങളും സാധ്യതകളും അന്വേഷിക്കുന്ന തിരക്കിലാണിപ്പോള്‍ ലോകം. തന്റെ കന്നി സന്ദര്‍ശനം തന്നെ ഫലം കണ്ടുവെന്നും തീവ്രവാദത്തിന്റെ അന്ത്യത്തിന്റെ തുടക്കമാണിതെന്നും പ്രസിഡന്റ് ട്രംപ് വീരസ്യം മുഴക്കുമ്പോഴും വിഷയത്തില്‍ എന്തു നിലപാട് പരസ്യമാക്കണമെന്ന് അമേരിക്കക്ക് ധാരണയായിട്ടില്ല.

ബന്ധ വിഛേദനത്തിന് കാരണമായി നിരത്തപ്പെട്ടത് ഖത്തര്‍ തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നുവെന്നായിരുന്നു. എന്തിനും ഏതിനും ഭീകരത കാരണമായി നിരത്തി ഇരകളെ വേട്ടയാടുന്ന പാശ്ചാത്യ രീതി സഹോദര രാജ്യത്തിനു മേല്‍ നാല് അറബ് രാജ്യങ്ങള്‍ക്ക് എങ്ങനെ ഉന്നയിക്കാനായി എന്നത് ഇനിയും പിടികിട്ടിയിട്ടില്ല

യൂറോപാണെങ്കില്‍ ഇത് കടന്ന കൈ ആണെന്നും ഉപരോധമേര്‍പ്പെടുത്തിയവര്‍ പിന്‍വലിക്കണമെന്നും പ്രഖ്യാപിച്ചുകഴിഞ്ഞു. രമ്യമായ പരിഹാരമാണ് വേണ്ടതെന്നും പ്രശ്‌നം ഇനിയും തുടരുന്നത് മേഖലയുടെ സുസ്ഥിരതയെ ബാധിക്കുമെന്നും ഇന്ത്യയും നിലപാടെടുത്തിട്ടുണ്ട്. മുസ്‌ലിംലോകം റമദാന്‍ വ്രതാചരണത്തിന്റെ നിര്‍വൃതിയിലിരിക്കെയെത്തിയ വാര്‍ത്തയുടെ ഞെട്ടല്‍ ഇനിയും അടങ്ങിയിട്ടില്ല, എവിടെയും. ഖത്തറുമായി നയതന്ത്ര ബന്ധം വിഛേദിച്ചതിനു പുറമെ കര, നാവിക, വ്യോമ അതിര്‍ത്തികള്‍ അടച്ചും അതത് രാജ്യങ്ങളുടെ പൗരന്‍മാരെ തിരിച്ചുവിളിച്ചുമായിരുന്നു അതിരാവിലെയെത്തിയ പ്രഖ്യാപനം. കൊച്ചു ഉപദ്വീപായ ഖത്തറിന്റെ ഏക കര അതിര്‍ത്തിയായ അബൂസംറയില്‍ ആയിരക്കണക്കിന് വാഹനങ്ങള്‍ കെട്ടിക്കിടന്നു. വ്യോമ മാര്‍ഗം അടച്ചതോടെ ഖത്തര്‍ എയര്‍വേസ് വിമാനങ്ങള്‍ ആകാശത്ത് ഏറെ ദൂരം ചുറ്റി ലക്ഷ്യങ്ങളിലേക്ക് പറക്കേണ്ടിവന്നു. കപ്പലുകള്‍ക്ക് തൊട്ടടുത്ത പ്രധാന തുറമുഖമായ ദുബൈയിലും മറ്റും നങ്കൂരമിടാനാവാതെ പ്രയാസം നേരിട്ടു. പക്ഷേ, അത്തരം പ്രതിസന്ധികളിലേറെയും ഖത്തര്‍ തരണം ചെയ്തുകഴിഞ്ഞു. ആദ്യ നാളുകളില്‍ അനുഭവപ്പെട്ട ഭക്ഷ്യ പ്രതിസന്ധിയും ഇപ്പോള്‍ ഇല്ലെന്നുതന്നെയാണ് വിശ്വസനീയ റിപ്പോര്‍ട്ടുകള്‍. തുര്‍ക്കിയും ഇറാനും ഇന്ത്യയും ശ്രീലങ്കയും സഹായവുമായി എത്തിയതോടെ തല്‍ക്കാലം ഒഴിഞ്ഞെന്ന് സാധാരണ ജനം കരുതുന്ന പ്രതിസന്ധിക്കു സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക  മേഖലകളിലൊക്കെയും പ്രത്യാഘാതങ്ങള്‍ ദൂരവ്യാപകമാകുമെന്നുറപ്പ്. 2014ലാണ് ഏറ്റവുമൊടുവില്‍ ഖത്തറിനെതിരെ സഹോദര രാജ്യങ്ങള്‍ സമാനമായ നീക്കം നടത്തിയത്. നയതന്ത്രപ്രതിനിധികളെ തിരിച്ചുവിളിച്ചതോടെ ഉടലെടുത്ത പ്രശ്‌നം കുവൈത്തിന്റെ മധ്യസ്ഥതയില്‍ ഒമ്പതു മാസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ പരിഹരിക്കപ്പെട്ടത് ഏറെ ആശ്വാസം നല്‍കിയ വാര്‍ത്തയായിരുന്നു. ചെറിയ വിഷയങ്ങളുടെ പേരില്‍ അതിനുമുമ്പ് സമാന പ്രതിസന്ധികളുണ്ടായപ്പോഴും വലിയ അല്ലലില്ലാതെ തീര്‍ക്കാനായത് അയല്‍രാജ്യങ്ങള്‍ തമ്മില്‍ നിലനിന്ന ഊഷ്മള ബന്ധത്തിന്റെ ആഴം അത്രമേലുള്ളതു കൊണ്ടായിരുന്നു.  പക്ഷേ, ഇത്തവണ ബന്ധ വിഛേദനത്തിന് കാരണമായി നിരത്തപ്പെട്ടത് ഖത്തര്‍ തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നുവെന്നായിരുന്നു. എന്തിനും ഏതിനും ഭീകരത കാരണമായി നിരത്തി ഇരകളെ വേട്ടയാടുന്ന പാശ്ചാത്യ രീതി സഹോദര രാജ്യത്തിനു മേല്‍ നാല് അറബ് രാജ്യങ്ങള്‍ക്ക് എങ്ങനെ ഉന്നയിക്കാനായി എന്നത് ഇനിയും പിടികിട്ടിയിട്ടില്ല. മുസ്‌ലിം ബ്രദര്‍ഹുഡ്, ഹമാസ് സംഘടനകളെ സഹായിക്കുന്നുവെന്നതാണ് തീവ്രവാദ മുദ്രക്കു കാരണം പറഞ്ഞത്. മുസ്‌ലിം ബ്രദര്‍ഹുഡിനെ അമേരിക്ക പോലും ഭീകരപ്പട്ടികയില്‍ പെടുത്തിയിട്ടില്ല. ഹമാസാണെങ്കില്‍ അധിനിവേശകരായ ഇസ്രായേലിനെതിരെ അല്ലാതെ ഒരു ശക്തിക്കെതിരെയും ആയുധമെടുത്തിട്ടില്ലാത്തവര്‍. ഈജിപ്തില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഭരണകൂടം മുസ്‌ലിം ബ്രദര്‍ഹുഡിന്റെതായിരുന്നു. ഈജിപ്തില്‍ ജനാധിപത്യം നിലവില്‍വന്നതിനെ ഏറ്റവും ഭയത്തോടെ കണ്ടതാകട്ടെ, ഇസ്രായേലും. രഹസ്യ നീക്കത്തിലൂടെ മുര്‍സിയെ പുറത്താക്കി അബ്ദുല്‍ ഫത്താഹ് സീസിയെന്ന സൈനിക മേധാവിയെ അധികാരത്തില്‍ വാഴിക്കാന്‍  പണിയെടുത്തതും അവര്‍തന്നെ. സീസിക്കു ബ്രദര്‍ഹുഡിനോടുള്ള കെറുവ് പക്ഷേ, മറ്റു രാജ്യങ്ങള്‍ എന്തിന് ഏറ്റെടുക്കണം  മേഖലയില്‍ രാഷ്ട്രീയമായും സാമ്പത്തികമായും ഒരേ താല്‍പര്യങ്ങളോടെ പരസ്പരം സഹകരണ പ്രതിജ്ഞയുമായി 1981ല്‍ നിലവില്‍ വന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ അംഗ രാജ്യങ്ങള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത ഇതാദ്യമല്ല. എന്നിട്ടും, പുതിയ സംഭവ വികാസം  നമ്മെ അസ്വസ്ഥപ്പെടുത്തുന്നത് പല കാരണങ്ങള്‍ കൊണ്ടാണ്. ശൈഖ് ഹമദ്, 2013ല്‍ പിതാവില്‍നിന്ന് ഭരണമേറ്റെടുത്ത മകന്‍ ശൈഖ് തമീം എന്നിവര്‍ക്കു കീഴില്‍ വര്‍ഷങ്ങള്‍ക്കിടെ ഖത്തര്‍ ആര്‍ജിച്ചെടുത്ത സ്വപ്‌ന തുല്യമായ നേട്ടങ്ങള്‍ മേഖലയില്‍ പുതിയ കോയ്മകള്‍ സൃഷ്ടിച്ചോ എന്ന സന്ദേഹമാണ് അതിലൊന്ന്. അമേരിക്കയുടെ പശ്ചിമേഷ്യന്‍, ഉത്തര ആഫ്രിക്കന്‍ ദൗത്യങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്ന സെന്‍ട്രല്‍ കമാന്‍ഡ് സൈനിക ആസ്ഥാനം ഇപ്പോള്‍ ഖത്തറിലെ അല്‍ ഉബൈദിലാണ്. സമീപകാലത്തെ അറബ് പ്രതിസന്ധികളുടെ മധ്യസ്ഥ ചര്‍ച്ചകളേറെയും നടന്നത് ദോഹയിലാണ്. 2022ലെ ലോകകപ്പ് നടക്കുന്നതും ഖത്തറില്‍.

ആറു ലക്ഷത്തോളം ഇന്ത്യക്കാര്‍ ഖത്തറിലുള്ളതില്‍ പകുതിയിലേറെയും മലയാളികളാണ്. വിവിധ മേഖലകളില്‍ തൊഴിലെടുക്കുന്നവര്‍. വ്യവസായ സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്തിയവരും പതിറ്റാണ്ടുകള്‍ പണിതിട്ടും ഒന്നുമാകാത്തവരും. ഇവരുടെ തൊഴിലും ജീവിതവും ആശ്രയിച്ചുനില്‍ക്കുന്ന മണ്ണ് പ്രതിസന്ധിയിലേക്ക് വീഴുന്നത് കേരളത്തിലെ കുടുംബങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കും

പശ്ചിമേഷ്യയുടെ നമ്പര്‍വണ്‍ എയര്‍ലൈനായി പേരെടുത്ത ഖത്തര്‍ എയര്‍വേസ്, സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് അറബ് ലോകം പേരിട്ടുവിളിച്ച അല്‍ജസീറ എന്നിവയും ഖത്തറിന്റെതു തന്നെ. ഒരു കുഞ്ഞുരാജ്യത്തിന് ഇത്രയുമാകാമോ എന്ന സന്ദേഹമുണര്‍ത്തുമാറ് വളര്‍ന്നുകഴിഞ്ഞ ഒരു രാജ്യം ഇനിയുമേറെ ഉയരങ്ങളിലേക്ക് സ്വപ്‌നത്തേരിലേറി കുതിക്കുമ്പോള്‍ തടയിടണമെന്ന മോഹം ആര്‍ക്കെങ്കിലും ഉണ്ടാകുമോ. അറബ് വസന്തത്തെ കുറിച്ച ചര്‍ച്ചകള്‍ ഒരുവിധം അവസാനിച്ചുവെങ്കിലും എന്തേ എളുപ്പം അവസാനിച്ചുവെന്നതും പിന്നില്‍ യഥാര്‍ഥത്തില്‍ ആരായിരുന്നുവെന്നതുമുള്‍പെടെ വിഷയങ്ങളിലേക്ക് അന്വേഷണം നീണ്ടതായി തോന്നുന്നില്ല. അറബ് ലോകത്തെ പിടിച്ചുലച്ച മഹാസംഭവത്തോടെ വലിയ രാഷ്ട്രീയ വിപ്ലവം അറബ് ലോകത്തിന്റെ മാനത്ത് വട്ടമിട്ടുനില്‍ക്കുന്നുണ്ട്. ഇത് സംഭവിക്കാതിരിക്കണമെന്ന് ഒന്നാമതായി ആഗ്രഹിക്കുന്നത് ഇസ്രായേലാണ്. ഇസ്‌ലാമിസ്റ്റ് പാര്‍ട്ടികളുടെ ഉദയം പോലെ ജനാധിപത്യത്തിന്റെ ആഗമത്തെയും അവര്‍ നന്നായി ഭയക്കുന്നു. അറബ് ലോകത്തിന്റെ രാഷ്ട്രീയ സമവാക്യം മാറ്റിമറിച്ച ആറുനാള്‍ യുദ്ധത്തിന്റെ 50ാം വാര്‍ഷികത്തിനു നാളുകള്‍ ബാക്കിനില്‍ക്കെയുണ്ടായ പുതിയ സംഭവ വികാസത്തിന് സ്വാഭാവികമായി ഇങ്ങനെയൊരു ബന്ധവും സംശയിക്കാതെ തരമില്ല. ശിയാ, സുന്നി ഭിന്നത പശ്ചിമേഷ്യയുടെ രാഷ്ട്രീയത്തെ നിര്‍വചിക്കുന്നതു കൂടിയാണ്. ഒബാമക്കു കീഴില്‍ അമേരിക്ക ഇറാന് ഇളവുകള്‍ ചെയ്തുതുടങ്ങിയത് മറുവശത്തെ അസ്വസ്ഥപ്പെടുത്തിയപ്പോള്‍ എന്തുവിലകൊടുത്തും അതിനെ ചെറുക്കാന്‍ ചിലര്‍ ഇറങ്ങിയതിന്റെ തുടര്‍ച്ച കൂടിയാണിതെന്ന് സംശയിക്കണം. ഏറ്റവുമൊടുവില്‍ ഇറാനും തുര്‍ക്കിയും ചേര്‍ന്ന് ഖത്തറിനെ സഹായിക്കാന്‍ ഇറങ്ങിയത് ആരോപണങ്ങള്‍ ശരിയെന്ന തരത്തില്‍ മറുവശത്തെ സന്തോഷിപ്പിക്കുകയും ചെയ്തിട്ടുണ്ടാവണം.  പക്ഷേ, മേഖല കലുഷിതമാകുന്നത് ഒരിക്കലും ഒരു രാജ്യത്തെയും സഹായിക്കില്ല. തന്റെ രാജ്യത്തെ ഉപരോധിച്ച് സാമ്പത്തികമായി തകര്‍ക്കുന്ന ഓരോ റിയാലും അയല്‍ രാജ്യങ്ങളുടെ കൂടി നഷ്ടമാണെന്ന് ഖത്തര്‍ എയര്‍വേസ് മേധാവി അക്ബര്‍ അല്‍ബാകിര്‍ പറയുന്നത് ആര്‍ക്കും ബോധ്യമാകുന്ന വസ്തുതയാണ്. സമൃദ്ധിയുടെ മഹാ കുംഭങ്ങളായി അറബ് രാജ്യങ്ങള്‍ തുടരുന്നത് ഒരിക്കലും ഇഷ്ടമാകാത്തവര്‍ അനവധിയാണ്. അന്ന് ട്രംപ് സൗദിയില്‍ വന്നു മടങ്ങുന്നത് ചരിത്രത്തില്‍ ഒരു രാജ്യവും ഒപ്പുവെക്കാത്ത ആയുധക്കരാറും അടിച്ചെടുത്താണെന്നത് ഇതോടു ചേര്‍ത്തുവായിക്കണം. അടിയന്തരമായി കൈമാറാന്‍ 11,000 കോടി ഡോളറിന്റെയും അടുത്ത 10 വര്‍ഷത്തിനിടെ കൈമാറാന്‍ 35,000 കോടി ഡോളറിന്റെയും ആയുധങ്ങളാണ് സൗദിക്ക് അമേരിക്ക നല്‍കുക. ഇതിനു പുറമെ, അമേരിക്കയിലെ സ്വകാര്യ കമ്പനികളുമായി ഒപ്പുവെച്ച ശതകോടികളുടെ വേറെയും കരാറുകള്‍. അമേരിക്കയില്‍ ഇത് ലക്ഷക്കണക്കിന് തൊഴിലുകള്‍ പുതിയതായി ഒരുക്കുമ്പോള്‍ സൗദിക്ക് മേഖലയില്‍ മേല്‍ക്കോയ്മയാണ് പകരം വാഗ്ദാനം. എണ്ണ വരുമാനത്തെ ആശ്രയിക്കുന്ന ഒരു രാജ്യത്തെ ഊറ്റിയെടുക്കാനുള്ള തന്ത്രമാണ് പുതിയ ആയുധക്കരാറെന്ന് ഇറാനുള്‍പെടെ രാജ്യങ്ങള്‍ ഇതിനകം ആരോപണം ഉന്നയിച്ചുകഴിഞ്ഞു.  ഒന്നാം ലോക മഹായുദ്ധം കൊടിമ്പിരികൊണ്ടിരിക്കുന്നതിനിടെ 1916ല്‍ ഉസ്മാനിയ ഭരണകൂടത്തിനു കീഴിലുള്ള അറബ് മേഖലയെ പലതായി മുറിക്കാന്‍ ബ്രിട്ടീഷ് ഫ്രഞ്ച് ഉദ്യോഗസ്ഥരായ മാര്‍ക് സൈക്‌സും ഫ്രങ്‌സ്വ പിക്കോയും അതീവ രഹസ്യമായി ചേര്‍ന്ന് ചില തീരുമാനങ്ങളെടുത്തിരുന്നു. നടപ്പാക്കാന്‍ യുദ്ധാവസാനം വരെ കാത്തിരിക്കേണ്ടിവന്നെങ്കിലും അറബ് ലോകത്തിന്റെ ഏക മനസ്സിനെ നെടുകെ പിളര്‍ത്തി ലക്ഷ്യം അവര്‍ സാധിച്ചെടുത്തു. വേറെ ജനതക്ക് അവകാശപ്പെട്ട ഭൂമി തങ്ങളുതാക്കി സൗകര്യപൂര്‍വം ഇസ്രായേലുള്‍പെടെ അധിനിവേശകര്‍ക്ക് മുറിച്ചുകൊടുക്കാനും അറബ് മനസ്സില്‍ പരസ്പര ദ്വേഷത്തിന്റെ വിത്ത് ശാശ്വതമായി പാകാനും ആ ഗൂഢാലോചന കൊണ്ട് സാധിക്കുകയും ചെയ്തു.  അന്നുപിഴച്ചുപോയ ഐക്യത്തെ വീണ്ടെടുക്കാന്‍ ശ്രമങ്ങള്‍ പൂര്‍ണാര്‍ഥത്തില്‍ പിന്നീടുണ്ടായെന്ന് പറയാനാവില്ലെങ്കിലും ഏറ്റവുമൊടുവില്‍ നടന്ന നല്ല നീക്കമായിരുന്നു ഗള്‍ഫ് സഹകരണ കൗണ്‍സില്‍. ഈ ഐക്യം പ്രദേശത്തിന് നല്‍കിയ ശക്തിയും സഹകരണത്തിന്റെ ഊര്‍ജവും ചെറുതല്ല. സാമ്പത്തികമായും സാമൂഹികമായും അംഗ  രാജ്യങ്ങളുടെ മാത്രമല്ല, മേഖലയുടെ മൊത്തം ഗ്രാഫ് ഇതുവഴി ഉയര്‍ന്നുവെന്നതും വസ്തുതയാണ്. ഇതാണ് ഇടക്കിടെയുണ്ടാകുന്ന കശപിശകള്‍ വഴി കളങ്കപ്പെടുന്നത്.  സിറിയക്കും ഇറാഖിനും ലിബിയക്കും പിറകെ ഒരു രാജ്യം കൂടി ഇല്ലാതായാല്‍ മേഖല ആര്‍ജിച്ചെടുത്ത വിലപേശല്‍ ശേഷി ക്രമേണ ദുര്‍ബലമാകും. ഇത് സംഭവിച്ചുകൂടാ.  എണ്ണ സമ്പന്നമായതിനാല്‍ പ്രദേശത്തിന്റെ ഭൂമിശാസ്ത്രവും രാഷ്ട്രീയവും എന്നും ലോക വന്‍ശക്തികളുടെ കാഴ്ചപ്പുറത്തുണ്ട്. എണ്ണ കിനിയുന്ന കാലത്തോളം അത് ഇനിയും തുടരുകയും ചെയ്യും. പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നത് യഥാര്‍ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനും ഒപ്പം ബാഹ്യ ഇടപെടലിനും  എളുപ്പമാകും. പ്രശ്‌നം സൃഷ്ടിച്ചുമടങ്ങിയ ട്രംപ് തന്നെ പിറ്റേന്ന് ഞാന്‍ മധ്യസ്ഥനുമാകാമെന്ന് പറയുന്നതിലെ ഉളുപ്പില്ലായ്മ ഇതിന്റെ ഭാഗമാണ്.  എല്ലാറ്റിനും പുറമെ, ആറു ലക്ഷത്തോളം ഇന്ത്യക്കാര്‍ ഖത്തറിലുള്ളതില്‍ പകുതിയിലേറെയും മലയാളികളാണ്. വിവിധ മേഖലകളില്‍ തൊഴിലെടുക്കുന്നവര്‍. വ്യവസായ സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്തിയവരും പതിറ്റാണ്ടുകള്‍ പണിതിട്ടും ഒന്നുമാകാത്തവരും. ഇവരുടെ തൊഴിലും ജീവിതവും ആശ്രയിച്ചുനില്‍ക്കുന്ന മണ്ണ് പ്രതിസന്ധിയിലേക്ക് വീഴുന്നത് കേരളത്തിലെ കുടുംബങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കും. ഒരു രാജ്യം മാത്രമല്ല, അയല്‍ രാജ്യങ്ങളിലും അനുരണനമുണ്ടാകും. കേരളത്തിനു പുറത്ത് മലയാളികള്‍ ഏറ്റവും കൂടുതല്‍ പണിയെടുക്കുന്നത് ഗള്‍ഫ് രാജ്യങ്ങളിലാണ്. അമ്പതു വര്‍ഷങ്ങളേ ഈ കുടിയേറ്റത്തിന് ആയുസ്സുള്ളൂ. ഇനിയും എത്ര നാള്‍ ഇത് തുടരുമെന്ന് ആര്‍ക്കുമറിയില്ല. ഒരുനാള്‍ ബര്‍മയില്‍ നിന്ന് ഒന്നുമില്ലാത്തവനെ പോലെ തിരിച്ചുവരേണ്ടിവന്ന മങ്ങിയ ഓര്‍മകള്‍ പേറുന്നവര്‍ നമുക്കിടയില്‍ ഇന്നുമുണ്ട്. സമാനമായൊരു പ്രതിസന്ധി ഇനിയും താങ്ങാന്‍ മലയാളിക്കാകുമോ എന്നതാണ് ചോദ്യം.

About മന്‍സൂര്‍ ഹുദവി മാവൂര്‍

Check Also

കൊറോണ കാലത്തെ സറ്റേറ്റും അഗമ്പന്റെ വാദങ്ങളും

യൂജിന്‍ താക്കര്‍ അദ്ദേഹത്തിന്റെ ‘In the dust of this Planet’ എന്ന കൃതി ആരംഭിക്കുന്നത് ഇപ്രകാരമാണ് ‘നാം ജീവിക്കുന്ന …

Leave a Reply