Home / കഥ / സത്യം മരിക്കുന്നു

സത്യം മരിക്കുന്നു

ഹൗ നീ എത്ര സുന്ദരിയാണ്
എത്ര വശ്യതയോടെയാണ് ഞാന്‍ നി്‌ന്റെ സൗന്ദര്യത്തെ ആസ്വദിക്കുന്നത്.നിനക്കറിയുമോ ഞാനെത്ര മാത്രം ആഴത്തില്‍ നിന്നെ സ്‌നേഹിക്കുന്നുണ്ടെന്ന്.ദീര്‍ഘനേരത്തെ ചുംബനത്തില്‍ നിന്നും മതിയാക്കി അവന്‍ അവളോട് ചോദിച്ചു.
കഴിഞ്ഞ പത്ത് മിനുട്ട് മാത്രമല്ല.നീ എന്നും സുന്ദരിയാണ് നിന്നെ ഞാന്‍ എന്നന്നേക്കുമായി സ്‌നേഹിക്കും
മുറിഞ്ഞ ലിപ്പ് ലോക്കിന്റെ വിരസതയില്‍ തളര്‍ന്ന വാക്കുകളില്‍ മുഴുമിക്കാന്‍ പാടുപെട്ട് അവന്റെ ആഡംസ് ആപ്പിള്‍ ഉയര്‍ന്നു പൊങ്ങി നിലത്ത് വീണു.
നിങ്ങള്‍ കരുതുന്ന പോലെ ദീര്‍ഘ കാലത്തെ പരിചയമൊന്നും അവര്‍ക്കിടയിലില്ലായിരുന്നു.ശിശിരകാലത്തെ സുന്ദരമായ ഒരു സുപ്രഭാതത്തില്‍ തിക്കും തിരക്കും പിടിച്ച മൂന്നാഴ്ച മുമ്പുളള അന്തരീക്ഷത്തിലായിരുന്നു അവര്‍ ആദ്യമായി കണ്ടുമുട്ടിയത്.
പട്ടണത്തിലെ ഒട്ടുമുക്കാല്‍ ഭാഗവും കീഴടക്കിയ പഴകി ജീര്‍ണ്ണിച്ച ബില്‍ഡിംഗുകളില്‍ ഒന്നില്‍ അന്തര്‍മുഖനായ സോഫ്റ്റ് വെയര്‍ ഗൈയാണവന്‍.എപ്പോഴും വൈരുധ്യങ്ങളാണ് അവരെ പരസ്പരം വേര്‍തിരിച്ചിരുന്നത്.ആ വൈരുധ്യങ്ങളില്‍ അവര്‍ പരസ്പരം കാമം കണ്ടെത്തി. നമുക്കല്‍പം സംസാരിച്ചാലോ? എനിക്ക് ചിലത് ചോദിച്ചറിയാനുണ്ട്. ജിജ്ഞാസയോടെ എങ്കിലും ഗൗരവം നിറഞ്ഞ പേടിയോടെ അവന്‍ ചോദിച്ചു. ചില കാര്യങ്ങളോ? എന്താണിത്ര പറയാന്‍. നാം തമ്മില്‍ കണ്ടിട്ട് ഇത് വരെ ഒരു മാസം പോലും പൂര്‍ത്തിയായിട്ടില്ല. ആ പദം അവള്‍ക്ക് വളരെ അരോചകമായെന്ന് തോന്നുന്നു. ഏയ്… ഞാനുദ്ദേശിച്ചത്!!! നിനക്കറിയുമോ, സത്യം മരിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തകാലത്തു കണ്ട ഉറ്റബന്ധുവാണെന്ന രീതിയിലായിരുന്നു അയാളുടെ നൈരാശ്യപ്രകടനം. ദൈവമേ നീയെങ്ങനെയറിഞ്ഞു. വിരളമായ അയാളുടെ നര്‍മ്മസല്ലാപങ്ങള്‍ക്ക് സര്‍വ്വപിന്തുണയും നല്‍കി അവള്‍ തലയില്‍ കൈവച്ച് ചോദിച്ചു. രണ്ടു വര്‍ഷമായി സത്യത്തെ ആരും കണ്ടിട്ടില്ല. ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറി കണ്ടെത്തിയത് സത്യം മരിച്ചുകഴിഞ്ഞിട്ടുണ്ടെന്നാണ്. എല്ലാവരെയും ഇപ്പോള്‍ പോസ്റ്റ് ട്രൂത്ത് എന്നാണ് ഉപയോഗിക്കുന്നത്. സത്യം മരിച്ചു പോയ വര്‍ഷത്തെ സൂചിപ്പിക്കാന്‍ ജനങ്ങളുടെ പോസ്റ്റ് മോഡേണ്‍ പദം. അതേ ഞാനൊരു മോഡലൊന്നുമല്ല. പരസ്യ ഏജന്‍സിയിലെ എക്‌സിക്യൂട്ടീവാണ് ഞാന്‍. തല പുണ്ണാക്കുന്ന വിഷയങ്ങളില്‍ തന്നെ ചര്‍ച്ച ചെയ്യാന്‍ ക്ഷണിക്കുന്നത് കണ്ട് അവള്‍ ആത്മഗദം ചെയ്തു. എന്നാലും ഓക്‌സ്‌ഫോഡ് സിംമ്പിളായി എന്താണ് അതിന് അര്‍ത്ഥം വെക്കുന്നത്. സെക്‌സിയായ അവളുടെ ലോലബുദ്ധിയില്‍ കാമുകനെ തൃപ്തിപ്പെടുത്താന്‍ പരമാവധി ഇടപെടാന്‍ ശ്രമിച്ചുകൊണ്ട് അവള്‍ ചോദിച്ചു. ജര്‍മ്മന്‍ ഫിലോസഫര്‍ ഹെഡിഗ്ഗറിന്റെ അഭിപ്രായമനുസരിച്ച്, അവന്‍ തുടര്‍ന്നു. സത്യമെന്നത് ഒന്നും മറച്ചുവെക്കാത്ത അവസ്ഥക്കാണ്
പറയുക.
വളരെ സെക്‌സിയായി തോന്നുന്ന അവള്‍ ആവേശത്തോടെ പ്രതികരിച്ചു. പക്ഷേ, എല്ലാ കാര്യങ്ങളും നിനക്ക് സെക്‌സിയായിത്തോന്നുന്നില്ലല്ലോ. വളരെ കുറച്ചുമാത്രം. അവളെ ആകര്‍ഷിക്കാന്‍ ഇടങ്കണ്ണ് ഞൊടിയിടെ വെട്ടിത്തുറന്ന് കൂര്‍ത്ത ചുണ്ടുകളുമായി അവളെ നോക്കി പിന്നെ നിലത്ത് ചിതറിക്കിടക്കുന്ന വസ്ത്രങ്ങളിലേക്കും. അവസാനം കാര്യം സാധിക്കാത്ത നൈരാശ്യത്തോടെ നാശം പിടിച്ച മിസ്റ്റര്‍ ട്രൂത്തിനെ വിഷയമാക്കിയതില്‍ അയാള്‍ ഖേദിച്ചു. സത്യമിതുവരെ മരിച്ചിട്ടില്ല. എന്നാലും എതിര്‍ക്കാന്‍ അയാള്‍ക്ക് അയാളുടേതായ പാണ്ഡിത്യം നിറഞ്ഞ ആവിഷ്‌കാരമുണ്ടായിരുന്നു. എന്നെ ഒന്ന് പറയാനനുവദിക്കൂ. ചുംബിക്കാന്‍ മുന്നോട്ടാഞ്ഞു വന്ന അവനെ തള്ളിക്കൊണ്ട് അവള്‍ പറഞ്ഞു. പിന്നോട്ട് വീഴാന്‍ ഭാവിച്ച അവന്‍ പാടുപെട്ട് സ്വയം നിയന്ത്രിച്ച് നിന്നു. അവന്റെ മുഖം ആകെ വിവര്‍ണ്ണമായിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡാര്‍വിന്‍ പരിണാമം സിദ്ധാന്തിക്കുന്നതിന് മുമ്പുതന്നെ സത്യം ചുരുട്ടിക്കൂട്ടപ്പെട്ടിട്ടുണ്ടെങ്കില്‍ എന്തിനാണ് ഓക്‌സ്‌ഫോര്‍ഡും ഈ പദത്തില്‍ ഇത്ര കണ്‍ഫ്രൂഷനടിക്കുന്നത്. വല്യ ബുദ്ധിമാനാണല്ലോ. അതിലെന്താ ഇത്ര പുതുമയുള്ളത്. അയാളുടെ മടിയില്‍ നിന്നും തലയുയര്‍ത്തിക്കൊണ്ടവള്‍ ചോദിച്ചു. അല്ലെങ്കിലും പുതിയ എന്താണ് ഈ ലോകത്തുള്ളത്. കണ്ണാടി ഗോപുരങ്ങള്‍ അന്തരീക്ഷം മലിനമാക്കുന്നു. പൊടിപടലങ്ങളല്ലാതെ എന്ത് പുതുമയാണ് ഈ ലോകത്തിനുള്ളത്. നുണങ്ങള്‍ തിരിച്ചറിയപ്പെടുന്നത് പോലെ എല്ലാ സത്യങ്ങളും പൊടിമറ നീക്കി വെളിച്ചത്ത് വരും. ഇതു കാലാകാലമായി തുടര്‍ന്നുകൊണ്ടിരിക്കും. നാം അതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. ജീവിത്തതിന്റെ പെടാപാടുകളില്‍ അതിനെക്കുറിച്ച് ചിന്തിക്കാനെവിടെ സമയം.
സത്യം അനാവശ്യമായ അവയവം പോലെയാണ്. അപ്പെന്റിക്‌സ് പോലെ. ഒരുപകാരവുമില്ലാത്ത എങ്കില്‍ മനുഷ്യന്ന് ഹാനികരമായ അവയവം. മനുഷ്യന്റെ പരിണാമരൂപമായ വികസനത്തിന് അതൊരു തടസ്സമാണ്. അതൊരിക്കലും പൂര്‍ണ്ണമാവില്ല. എന്റെ അമ്മൂമ പറയാറുണ്ടായിരുന്നു. നുണകള്‍ക്ക് ലോകത്തിന്റെ ആദ്യപകുതിയോളം പറന്നു പറഞ്ഞ് വിശ്വസിപ്പിക്കാന്‍ കഴിയും. എങ്കില്‍ സത്യം ശൂവില്‍ തന്നെ കുഴിച്ചു മൂടപ്പെടും. മനുഷ്യപുരോഗതിക്കുവേണ്ടി സത്യം ആത്മബലി നടത്തുകയാണ്. പൂര്‍ണ്ണമായ മനുഷ്യവിജയത്തിനു വേണ്ടി അത് സ്വയം ഹോമിക്കപ്പെടുകയാണ്. എനിക്കതിന് കാരണമറിയാമെന്ന് തോന്നുന്നു. സത്യത്തെ നമ്മളെപ്പോഴും പിശുക്കിയാണ് പെരുമാറുന്നത്. അതിനൊരു അവസരം നല്‍കുന്നില്ല. ഗ്രാഫിലതിനെ ഇത്രത്തോളം തരം താഴ്ത്തുന്നതിനേക്കാള്‍ സോഫ്റ്റ് ട്രൂത്ത് പോലെ വല്ല മിത്യയും കെട്ടിപ്പടുക്കുന്നതല്ലേ നല്ലത്. സോഫ്റ്റ് പോണ്‍ പോലെ വല്ലതുമാണോ ഉദ്ദേശിക്കുന്നത്. അവള്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ വേണ്ടി ചോദിച്ചു. സോഫ്റ്റ് ഹിന്ദുത്വം എന്ന് പറയുന്നതായിരിക്കും കൂടുതല്‍ യോജിക്കുക. അവന്‍ തിരിച്ചടിച്ചു.
യഥാര്‍ത്ഥത്തില്‍ മിഥ്യയായ ട്രൂത്തിനേക്കാളും നല്ലത് സോഫ്റ്റ് ട്രൂത്ത് തന്നെയാണ്.കുറച്ച് കൂടെ കൃത്യത്തില്‍ പറഞ്ഞാല്‍ നോട്ടില്ലാത്ത പൈസയെ കുറിച്ച് പറയുന്നതായിരിക്കും.പൈസയവിടെയുണ്ട് പക്ഷെ കാണാന്‍ പറ്റില്ല.ഒരു മാജിക്കല്‍ കഥ പോലെ അല്ലെങ്കില്‍ ലൈറ്റ് ബിയറ് പോലെ. ശരിക്കും ബിയറിന്റെ അനുഭവം തരുമെങ്കിലും അതത്ര ദുരനുഭവമായിരിക്കില്ല. ലൈറ്റ് ബിയര്‍ കുടിക്കുന്നത് രസകരമായിത്തോന്നുന്നു. ആരെങ്കിലും ഇതിനെക്കുറിച്ച് മുമ്പ് ചിന്തിച്ചിട്ടുണ്ടാവുമോ? എന്താണ് ലൗവ്വിന്റെ ഫിലോസഫി. അവള്‍ അനുഭവസമ്പത്തിനെ ഇഷ്ടപ്പെടുന്നുണ്ട്. ഊര്‍ജ്ജസ്വലതയോടെ പറഞ്ഞു. ഞാന്‍ കണ്ടെത്തി. സത്യത്തെ കൊല്ലുന്നത് ഒറ്റപ്പെടുത്തുന്ന പ്രവണതയാണ്. യഥാര്‍ത്ഥ ജീവിതത്തിലും സത്യത്തിന് മറകളുണ്ട്. സത്യം ഒരു നിഴലിന്റെ രൂപത്തില്‍ ചില സൂചനകളുമായി വരും. അവന്‍ പറഞ്ഞു. യഥാര്‍ത്ഥത്തില്‍ സത്യം അന്തരിച്ചോ? അപ്പോള്‍ നിങ്ങളെന്നെ ഇഷ്ടപ്പെടുന്നുവെന്നു പറയുന്നത് കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്. ഞാനുദ്ദേശിക്കുന്നത് സത്യമായും നിങ്ങളെന്നെ സ്‌നേഹിക്കുന്നില്ലേ. അവളുടെ ചുവന്നു തുടുത്ത ചുണ്ടുകളെ നോക്കി അയാള്‍ അസ്വസ്ഥനായി. പിന്നെ കണ്ണ് തിരിച്ച് തോളിലൂടെ ഒലിച്ചിറങ്ങുന്ന അവളുടെ നീണ്ട മുടി നീക്കി മൃദുലമായ അവളുടെ ശാളിന്റെ ചൂടില്‍ നിന്നും സ്വന്തത്തെ മോചിതനാക്കി മടിയില്‍ നിന്നും അടുത്തുള്ള കസാലയിലേക്ക് അയാള്‍ അവളെ കയറ്റിവെച്ചു. തളര്‍ന്ന കാലുകളില്‍ എതിര്‍വശത്തെ സ്റ്റൂളില്‍ അവള്‍ക്കഭിമുഖമായി അയാള്‍ ഇരുന്നു. കഠിനമായി എന്തോ പറയാനാഞ്ഞതായിരുന്നു. പക്ഷേ അയാള്‍ തലതാഴ്ത്തി. പിന്നെ പതുക്കെ പറഞ്ഞുതുടങ്ങി. ഇപ്പോള്‍ നമ്മുടെ സ്‌നേഹം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഞാന്‍ നിനക്ക് വേണ്ടി ഒരു കവിത പാടാം. നിങ്ങളുടെ സുഹൃത്തായ ഏതെങ്കിലും ഉറുദു കവിയുടേതായിരിക്കും. അവള്‍ പുച്ഛത്തോടെ ഇടക്കു കയറി ചോദിച്ചു. അതെ എന്റെ ഉറുദു കവി സുഹൃത്തിന്റേതു തന്നെയാണ്. ഞാനയാളെ ഇബ്‌നു ഇന്‍ശാ എന്ന് വിളിക്കും.
നീ വിശ്വസിക്കുമോ?
നമ്മള്‍ പരസ്പരം വിശ്വസിക്കുന്നുവെന്നും നിന്റെ പ്രണയത്തില്‍ ബോധം ക്ഷയിച്ച കാമുകനാണെന്നും എന്റെ വാക്കുകള്‍ മിഥ്യയാണെന്നും കളവാണെന്നും മുള്‍കാട്ടില്‍ പിച്ചിച്ചീന്തിയ ഹൃദയമാണെനിക്കെന്നും നീ ചിന്തിക്കണം, നിനക്ക് വേണ്ടി ഞാനെന്നെ മറച്ചുപിടിച്ചു
എവിടെയെങ്കിലും നിന്റെ വസ്ത്രത്തില്‍, ചെരുപ്പില്‍ ചളി തെറിച്ചെന്നു നോക്കി നിന്നെ പ്രീതിപ്പെടുത്താന്‍ ഞാന്‍ കാരണങ്ങള്‍ തിരഞ്ഞു
ആത്മാര്‍ത്ഥമായ സ്‌നേഹത്തിന്ന് വേണ്ടി ഉറക്കമൊഴിച്ച ഭ്രാന്തന്റെ കണ്ണുകളാണിത്
ഇത് കള്ളരോഗമാണ് കപടസ്‌നേഹമാണ്
നീ ചിന്തിക്കുന്നെങ്കില്‍ സ്‌നേഹം നമ്മുടെ ശ്വാസോച്ഛാസങ്ങള്‍ക്ക് ഭാരമാവുമായിരുന്നു
നാം നമുക്കിടയില്‍ ഒരു ഹാസ്യ നാടകം കളിക്കുകയാണ്.
നിങ്ങളും നിങ്ങളുടെ സുഹൃത്തുക്കളും ശല്യം. അടുത്തുകണ്ട തലയണയെടുത്ത് അവള്‍ അയാളുടെ മുഖം പൊത്തിപ്പിടിച്ചു, ഇറുക്കി ശ്വാസോച്ഛാസം നിലപ്പിച്ചു.

About ഇയാസ് ടി.കെ മാവൂര്‍ വര/ഉനൈസ്. പികെ

Check Also

സൂസന്റെ മരണം

’12:54 ന് മുമ്പായി ഫ്‌ലോറ പാര്‍ക്കിലെത്തിച്ചേരുകയാണെങ്കില്‍ നിങ്ങള്‍ക്ക് സൂസനെ രക്ഷിക്കാം. ഇല്ലെങ്കില്‍ സൂസന്‍ വെടിയേറ്റ് മരിച്ചിട്ടുണ്ടാകും. സമയം ഓര്‍ക്കുക. 12:54 …

Leave a Reply