അല്ലാഹുവിനെയും പ്രവാചകരെയും കൈകാര്യ കര്ത്താക്കളെയും (ഭരണകര്ത്താക്കളടക്കമുള്ളവര്) നിങ്ങള്‍ അനുസരിക്കുകയെന്നതടക്കമുള്ള നിരവധി ഖുര്‍ആനിക സൂക്തങ്ങളുടെയും സംഘമായി യാത്ര ചെയ്യുകയാണെങ്കില്‍ കൂട്ടത്തിലൊരാളെ സംഘത്തലവനായി നിശ്ചയിക്കണമെന്നു വരെ വ്യക്തമായി നിര്‍ദ്ദേശിക്കുന്ന പ്രവാചക വചനങ്ങളുടെയും അടിത്തറയിലാണ് ഇസ്ലാമിക രാഷ്ട്രീയ ചിന്ത അസ്തിവാരമിടുന്നത്. നീഗ്രോ വംശജനായ ഒരു അടിമയാണ് നേതൃ സ്ഥാനത്ത് നിന്ന് നിങ്ങളെ നയിക്കുന്നതെങ്കില്‍ പോലും ആ നേതൃത്വത്തെ അംഗീകരിക്കണമെന്ന് പഠിപ്പിച്ച പ്രവാചകര്‍(സ്വ) ജനപ്രതിനിധിയായ ഭരണകര്‍ത്താവ് പാലിക്കേണ്ട മര്യാദകളെക്കുറിച്ചും സ്വീകരിക്കേണ്ട നിലപാടുകളെ സംബന്ധിച്ചും വിവിധ സന്ദര്‍ഭങ്ങളിലായി …
Read More »അല്‍ മദീനതുല്‍ ഫാളില: ഒരു മുസ്ലിം റിയലിസ്റ്റിക് ഉട്ടോപ്യ
”നാം ആരാണ്? നമ്മള് എവിടെ നിന്നു വന്നു? എങ്ങോട്ടു പോകുന്നു? എന്താണ് നാം കാത്തിരിക്കുന്നത്? നമ്മെ കാത്തിരിക്കുന്നതെന്ത്?” ഇരുപതാം നൂറ്റാണ്ടിലെ പ്രസിദ്ധ ജര്‍മന്‍ മാര്‍ക്സിസ്റ്റ് തത്വചിന്തകന്‍ ഏണസ്റ്റ് ബ്ലോഷ് (1885-1977) തന്റെ മാസ്റ്റര്‍ പീസ് രചനയായ പ്രതീക്ഷാതത്വം (പ്രിന്‍സിപ്പില്‍ ഓഫ് ഹോപ്) ത്തിന്റെ മുഖവുര ആരംഭിക്കുന്നത് മൗലികമായ ഈ അഞ്ച് ചോദ്യങ്ങളോടെയാണ്. കല, സാഹിത്യം, മതം തുടങ്ങിയ മനുഷ്യ രാശിയുടെ സാംസ്കാരികാവിഷ്കാരങ്ങളില്‍ അന്തര്‍ലീനമായ ഉട്ടോപ്യന്‍ ചോദനകളെ അന്വേഷിക്കാനുള്ള ബൃഹത്തായ ഉദ്യമമാണ് …
Read More »